Month: March 2025

  • Crime

    കാസര്‍കോട് കാണാതായ പതിനഞ്ചുകാരിയും യുവാവും മരിച്ച നിലയില്‍; മൃതദേഹങ്ങള്‍ക്ക് പഴക്കം

    കാസര്‍കോട്: പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയായ പെണ്‍കുട്ടിയും അയല്‍വാസിയായ പ്രദീപും മരിച്ച നിലയില്‍. പെണ്‍കുട്ടിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചു നടത്തിയ തിരച്ചിലിലാണു വീടിനു സമീപത്തെ തോട്ടത്തില്‍ ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. കഴിഞ്ഞ ദിവസങ്ങളിലും ഇതേ സ്ഥലത്ത് പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍, യാതൊരു തുമ്പും ലഭിച്ചിരുന്നില്ല. ഇതോടെയാണ് ഇന്നു വ്യാപക തിരച്ചില്‍ നടത്തിയത്. മൃതദേഹങ്ങള്‍ക്ക് പഴക്കമുണ്ടെന്നാണു പൊലീസ് പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു പൈവിളഗ സ്വദേശിനിയായ പതിനഞ്ചുകാരിയെ കാണാതായത്. പത്താം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. തങ്ങള്‍ ഉറക്കമുണര്‍ന്നപ്പോള്‍ മകള്‍ വീട്ടിലുണ്ടായിരുന്നില്ലെന്നാണു പിതാവ് പൊലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി പന്ത്രണ്ടിനു പുലര്‍ച്ചെ മൂന്നരയോടെയാണു പെണ്‍കുട്ടിയെ കാണാതായതെന്നു വ്യക്തമായി. ഇതേദിവസം തന്നെയാണു പ്രദേശവാസിയായ പ്രദീപിനെയും കാണാതായത്. ഇയാള്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ കുടുംബം ഇക്കഴിഞ്ഞ വെള്ളിയാഴ്ച കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. കാസര്‍കോടിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിരിക്കെയാണ് മരണവാര്‍ത്ത പുറത്തുവരുന്നത്.

    Read More »
  • LIFE

    ”ആരും വന്നില്ല ചേട്ടാ, ചേട്ടന്‍ മാത്രേ വന്നുള്ളൂ!” വിവാഹവേദിയില്‍ കണ്ണീര്‍ തുടച്ച് സുരേഷ് ഗോപിയോട് മണി പറഞ്ഞു

    മലയാളികളുടെ പ്രിയ കലാഭവന്‍ മണി ഓര്‍മയായിട്ട് ഒന്‍പത് വര്‍ഷം പിന്നിടുന്നു. 2016 മാര്‍ച്ച് ആറിനാണ് തീരാദുഃഖത്തിലാഴ്ത്തിയ മണിയുടെ വിയോഗം. പാടിതീരാത്ത നാടന്‍ പാട്ടുകളും കാത്തിരുന്ന അഭിനയ വേഷങ്ങളും ബാക്കിവച്ചായിരുന്നു കുന്നിശേരി രാമന്റെ മകന്‍ മണി കടന്നുപോയത്. കഴിക്കാന്‍ അന്നവും ഉടുതുണിക്ക് മറുതുണിയുമില്ലാത്ത കാലം പിന്നിട്ടായിരുന്നു മിമിക്രിയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും നാടിന് പരിചിതനായത്. പിന്നീട് സിനിമയിലേക്ക്. അഭ്രപാളിയിലെ മലയാളഹാസ്യത്തിന് പുതിയ രൂപവും ഭാവവും മണിയുടേതായി രൂപപ്പെടുത്തി. നായകനും പ്രതിനായകനും ഹാസ്യതാരവുമായി ഇരുപതാണ്ട് കാലം ദക്ഷിണേന്ത്യന്‍ സിനിമയിലെ മാറ്റിനിറുത്താനാകാത്ത ഘടകമായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും സജീവമായിരുന്നു. സ്റ്റേജ് ഷോയിലും മണിയുടെ കലാസംഘം വമ്പന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ നടന്‍ സുരേഷ് ഗോപി, മണിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സൈബറിടത്ത് വൈറലാകുന്നത്. മണിയുടെ കല്യാണത്തിന് പോയ സുരേഷ് ഗോപിയോട് കണ്ണീരോടെ മണി പറഞ്ഞ കാര്യങ്ങള്‍ മുന്‍പ് ഒരു അഭിമുഖത്തില്‍ സുരേഷ് ഗോപി പറഞ്ഞിരുന്നു. അതാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. സുരേഷ് ഗോപിയുടെ വാക്കുകള്‍ മണിയുടെ…

    Read More »
  • Social Media

    ‘ ഞാന്‍ കൂടെയുള്ളപ്പോള്‍തന്നെ ബാല മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു, അവരുടെ നമ്പര്‍ സേവ് ചെയ്തിരുന്നത് ഈ പേരില്‍’

    നടന്‍ ബാലയ്‌ക്കെതിരെ മുന്‍പങ്കാളി ഡോ. എലിസബത്ത് നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബാല ഇവയ്ക്ക് മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ വിവാഹം കഴിക്കുമ്പോള്‍ തന്നെ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് എലിസബത്ത് പറയുന്നു. അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും എലിസബത്ത് വെളിപ്പെടുത്തി. യു ട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് എലിസബത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ബാല ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിരുന്നത് യു.എസ്.എ പ്രോഗ്രാം എന്നായിരുന്നു. ഫോണ്‍ വരുമ്പോള്‍ യുഎസ്എയില്‍ സ്റ്റേജ് ഷോയ്ക്ക് വിളിക്കുന്നതാണ് എന്നാണ് പറഞ്ഞിരുന്നത്. ഒരിക്കല്‍ മദ്യപിച്ച് ബോധമില്ലാതിരുന്ന സമയത്ത് ആ സ്ത്രീയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് വെളിപ്പെടുത്തി. ‘2008- 2009 കാലയളവില്‍ ഇയാളുടെ ജീവിതത്തില്‍ ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അവരെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ അവരുടെ കോള്‍ വരുമ്പോള്‍ ‘യുഎസ്എ പ്രോഗ്രാം’ എന്നാണ് ഫോണില്‍ കാണിക്കുന്നത്. ഇതാരാണെന്ന് ചോദിക്കുമ്പോള്‍ പറയും അത് അമേരിക്കയില്‍ കുറച്ച് പ്രോഗ്രാം…

    Read More »
  • Kerala

    താനൂരിലെ പെണ്‍കുട്ടികളെ റഹീം പരിചയപ്പെട്ടത് നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴി, യാത്ര പ്ലാന്‍ ചെയ്തത് മൂവരും ചേര്‍ന്ന്

    മലപ്പുറം: താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബര്‍ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍,? ഫോണില്‍ പിന്തുടരല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി. പെണ്‍കുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുന്നില്‍ ഹാജരാക്കും. തുടര്‍ന്ന് വീട്ടുകാരുടെ കൂടെ വിടണോ മറ്റെവിടെയെങ്കിലും താമസിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. നാലുമാസം മുന്‍പ് ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടികളുമായി യുവാവ് പരിചയപ്പെടുന്നത്. യാത്ര പോവുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇവര്‍ മുംബയിലെത്തിയത്. മൂവരും ചേര്‍ന്നാണ് യാത്ര പ്ലാന്‍ ചെയ്തത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് മുംബയില്‍ നിന്ന് മടങ്ങിയ റഹീമിനെ തിരൂരില്‍ നിന്നാണ് പൊലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തത്. പൂനെയില്‍ നിന്ന് കണ്ടെത്തിയ പെണ്‍കുട്ടികളുമായി പൊലീസ് ഇന്ന് ഉച്ചയോടെയാണ് തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തിയത്. പൂനയ്ക്കടുത്തുള്ള ലോണാവാല സ്റ്റേഷനില്‍ വച്ചാണ് പെണ്‍കുട്ടികളെ ഇന്നലെ പുലര്‍ച്ചയോടെ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെ തിരികെ എത്തിക്കാന്‍ താനൂരില്‍ നിന്നുള്ള പൊലീസ് സംഘം പൂനെയിലേക്ക് തിരിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ മുടിവെട്ടാന്‍ കയറിയ…

    Read More »
  • Kerala

    കൊടുംചൂട് തുടരും, ആറു ജില്ലകളില്‍ താപനില മുന്നറിയിപ്പ്; ഒറ്റപ്പെട്ട നേരിയ മഴയ്ക്കും സാധ്യത

    തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ചൂട് സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, പാലക്കാട്, കോഴിക്കോട് ജില്ലയില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കാം. പത്തനംതിട്ട, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൂടും ഈര്‍പ്പവുമുള്ള അന്തരീക്ഷ സ്ഥിതിയ്ക്ക് സാധ്യതയുണ്ട്. അതേസമയം കടുത്ത ചൂടിന് ആശ്വാസമായി ഏതാനും ജില്ലകളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകലില്‍ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നലിനും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

    Read More »
  • Crime

    വിവാഹമോചനത്തിന് നോട്ടീസ് നല്‍കിയതിന്റെ വൈരാഗ്യം; ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമം

    എറണാകുളം: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പറവൂര്‍ കുഞ്ഞിത്തൈ മടത്തുശ്ശേരി പ്രശാന്ത് (44) ആണ് പിടിയിലായത്. ചെറായി പുത്തലത്ത് നവിതയ്ക്കു നേരേയാണ് വധശ്രമം ഉണ്ടായത്. വിവാഹ മോചനത്തിനായി കേസ് കൊടുത്തിനെ തുടര്‍ന്ന് എട്ടുമാസമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി പ്രശാന്ത് ഭാര്യ താമസിക്കുന്ന വീടിനു പുറത്തുള്ള കുളിമുറിയില്‍ ഒളിച്ചിരിക്കുകയും നവിത കുളിക്കാനെത്തിയപ്പോള്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. പുറത്തും വയറിനും കൈക്കും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നവിതയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിവാഹ മോചനത്തിനായി നോട്ടീസ് നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

    Read More »
  • Kerala

    നടൻ സായ് കുമാറും ബിന്ദു പണിക്കരും ഗുരുതരാവസ്ഥയിൽ: എന്താണ് രോഗം…? തുറന്നു പറഞ്ഞ് താരങ്ങൾ

        മലയാള സിനിമയിലെ കരുത്തനായ അഭിനേതാവാണ് സായ് കുമാർ, ഭാര്യബിന്ദു പണിക്കരും നടന കലയുടെ കാമ്പറിഞ്ഞ കലാകാരിയാണ്. വർഷങ്ങളായി തങ്ങളെ അലട്ടുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇപ്പോൾ തുറന്നു പറയുകയാണ് താരങ്ങൾ. കാൽപ്പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടുകയും, നടക്കാൻ ബുദ്ധിമുട്ടനുഭവിക്കുകയും ചെയ്യുന്ന അവസ്ഥയെക്കുറിച്ചും,  കിഡ്‌നിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഇരുവരും വിശദീകരിച്ചു. തങ്ങൾക്ക് ഈ അസുഖം ആരംഭിച്ചത് 6 വർഷം മുമ്പാണെന്നും, പല ഡോക്ടർമാരെ സമീപിച്ചിട്ടും രോഗം എന്തെന്ന് കണ്ടെത്താൻ സാധിച്ചില്ലെന്നും സായ് കുമാർ പറഞ്ഞു: ”പലയിടത്തും പലരെയും പോയി കണ്ടു. അപ്പോഴൊന്നും ഇത് എന്താണ് സംഭവമെന്ന് ആരും പറഞ്ഞില്ല. ബ്ലഡിന്റെ റീ സൈക്കിളിംഗ് കുറവാണ് എന്നായിരുന്നു എല്ലാവരും പറഞ്ഞത്. അതിനൊരു പ്രതിവിധി ഇല്ലേ? അതില്ല. കുറച്ച് ഗുളിക തരും അത് കഴിക്കും. യാതൊരു കുറവുമില്ല. ആന്റിബയോട്ടിക് ആയിരുന്നു അതെല്ലാം. പിന്നീട് ആ ഗുളികകൾ നിർത്തി. വേദനയോട് പൊരുത്തപ്പെട്ടു.” തുടക്കത്തിൽ വേദനയോട് പൊരുത്തപ്പെട്ട് മുന്നോട്ട് പോയെങ്കിലും പിന്നീട് കാര്യങ്ങൾ കൂടുതൽ ഗുരുതരമായി. ”ഞങ്ങൾ കൈപിടിച്ചായിരുന്നു…

    Read More »
  • Kerala

    താനൂരിൽ നിന്നു നാടുവിട്ട പെണ്‍കുട്ടികൾ നാട്ടിലെത്തി:   കുട്ടികളെ കൂട്ടിക്കൊണ്ടുപോയ യുവാവിനെ അറസ്റ്റ് ചെയ്തു

        മലപ്പുറത്തെ താനൂരിൽ നിന്ന് നാടുവിട്ടു പോയി പൂനെയിൽ കണ്ടെത്തിയ പെൺകുട്ടികളെ നാട്ടിലെത്തിച്ചു. മാതാപിതാക്കളും ബന്ധുക്കളും ചേർന്നാണ് കുട്ടികളെ സ്വീകരിച്ചത്. കുട്ടികളെ മുംബൈയിലേയ്ക്കു കുട്ടിക്കൊണ്ടു പോയ എടവണ്ണ സ്വദേശി ആലുങ്ങൽ അക്ബര്‍ റഹീമിനെ (26) പൊലീസ് അറസ്റ്റ് ചെയ്തു. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ ഇയാളെ ചോദ്യം ചെയ്യാനായി തിരൂരിൽ വച്ച് പൊലീസ്  കസ്റ്റടിയിൽ എടുത്തിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സ്കൂളിൽ പരീക്ഷയെഴുതാൻ പോകുന്നെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പ്ലസ് വൺ വിദ്യാര്‍ത്ഥിനികളെ കാണാതായത്. കുട്ടികള്‍ സ്കൂളിൽ  എത്താതിരുന്നതോടെ വീട്ടിലേക്ക് വിളിച്ചു ചോദിച്ചപ്പോഴാണ് കാണാതായെന്ന വിവരം അറിയുന്നത്. തലേദിവസം ഇരുവരും സ്കൂളിലെത്തി പരീക്ഷ എഴുതിയിരുന്നു. ബുധനാഴ്ച ഒരാള്‍ക്ക് മാത്രമാണ് പരീക്ഷ ഉണ്ടായിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടികളെ മുംബൈ ലോണാവാലയിൽ നിന്ന് കണ്ടെത്തിയത്. മുംബൈ-ചെന്നൈ എഗ്മേര്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോണാവാലയില്‍ വെച്ചാണ് റെയില്‍വേ പൊലീസ് പെൺകുട്ടികളെ കണ്ടെത്തിയത്. . പെൺകുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് വകുപ്പുകൾ ചുമത്തിയാണ് അക്ബര്‍ റഹീമിനെതിരെ കേസ്…

    Read More »
  • Kerala

    ബ്ലാക്ക് മെയിലിംഗ്, പണപ്പിരിവ്: മാധ്യമങ്ങളെന്ന മറവിൽ പ്രവർത്തിക്കുന്ന തട്ടിപ്പ് സഘങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് കോം ഇന്ത്യ

    തിരുവനന്തപുരം: കേരളത്തിലെ തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളും യൂട്യൂബ് ചാനലുകളും മാധ്യമപ്രവര്‍ത്തനത്തിന്‍റെ മറവില്‍ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും നടത്തുന്നുവെന്ന പരാതിയുമായി സംസ്ഥാനത്തെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ രംഗത്ത്. ഈ വിഷയത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ക്ക് പരാതി നൽകി. വ്യാജ മാധ്യമങ്ങള്‍ക്കെതിരെ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് അന്വേഷണം നടത്തണമെന്നും കര്‍ശന നടപടി സ്വീകരിക്കണമെന്നും കോം ഇന്ത്യ ആവശ്യപ്പെട്ടു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ  അന്തസായി പ്രവര്‍ത്തിക്കുന്ന അംഗീകൃത മാധ്യമസ്ഥാപനങ്ങള്‍ക്ക്  മാനക്കേടുണ്ടാക്കുന്ന തരത്തിലാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനം. സ്വാര്‍ത്ഥ ലാഭത്തിനായി മാധ്യമ ധാര്‍മികതയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പിന്നില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്നാണ് സംശയിക്കുന്നത്. മാധ്യമരംഗത്ത്  അക്കാദമിക പരിജ്ഞാനമോ  പരിചയമോ ഇല്ലാത്ത പലരും വെബ്സൈറ്റ് പോലുമില്ലാതെ ഫേസ്ബുക്ക് പേജിലൂടെയാണ് മാധ്യമങ്ങളെന്ന വ്യാജേന തട്ടിപ്പ്…

    Read More »
  • Kerala

    യോഗത്തില്‍ യാദൃച്ഛികമായെത്തിയതല്ല, നവീന്‍ബാബുവിനെ അപമാനിക്കാന്‍ ആസൂത്രിതനീക്കം; പി.പി ദിവ്യയ്‌ക്കെതിരേ മൊഴി

    തിരുവനന്തപുരം: കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയുടെ റിപ്പോര്‍ട്ടിലാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷയ്ക്കെതിരായ മൊഴിയുള്ളത്. ദിവ്യ യാത്രയയപ്പ് ചടങ്ങിലേക്ക് യാദൃച്ഛികമായി വന്നതാണെന്ന വാദങ്ങളെ തള്ളുന്നതാണ് മൊഴികള്‍. പരിപാടി ചിത്രീകരിക്കാന്‍ ആവശ്യപ്പെട്ടതും ദൃശ്യങ്ങള്‍ കൈപ്പറ്റിയതും ദിവ്യയാണെന്ന് പ്രാദേശിക ചാനലായ കണ്ണൂര്‍വിഷന്‍ പ്രതിനിധികള്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മൊഴി നല്‍കി. പെട്രോള്‍ പമ്പിന്റെ അനുമതിക്കായി നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങിന് മുമ്പ് ദിവ്യയുടെ സഹായി നാലുവട്ടം കളക്ടറുടെ സ്റ്റാഫിനെ വിളിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. യാത്രയയപ്പ് ആദ്യം തീരുമാനിച്ചത് ഒക്ടോബര്‍ 11-നായിരുന്നു. അന്ന് അവധി പ്രഖ്യാപിച്ചതിനാല്‍ ചടങ്ങ് മാറ്റി. തന്നെ പി.പി. ദിവ്യ പലതവണ വിളിച്ചെന്നും കളക്ടര്‍ ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ക്ക് മുമ്പാകെ മൊഴിനല്‍കി. പി.പി. ദിവ്യയെ സെന്റ് ഓഫിന് ക്ഷണിച്ചതിന്…

    Read More »
Back to top button
error: