Social MediaTRENDING

‘ ഞാന്‍ കൂടെയുള്ളപ്പോള്‍തന്നെ ബാല മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു, അവരുടെ നമ്പര്‍ സേവ് ചെയ്തിരുന്നത് ഈ പേരില്‍’

ടന്‍ ബാലയ്‌ക്കെതിരെ മുന്‍പങ്കാളി ഡോ. എലിസബത്ത് നിരവധി ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ബാല ഇവയ്ക്ക് മറുപടിയും നല്‍കിയിരുന്നു. ഇപ്പോഴിതാ വീണ്ടും വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് എലിസബത്ത്. തന്നെ വിവാഹം കഴിക്കുമ്പോള്‍ തന്നെ ബാലയ്ക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നെന്ന് എലിസബത്ത് പറയുന്നു. അവരുമായി നിയമപരമായി വിവാഹം കഴിഞ്ഞിരുന്നതായും എലിസബത്ത് വെളിപ്പെടുത്തി. യു ട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലാണ് എലിസബത്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ബാല ആ സ്ത്രീയുടെ ഫോണ്‍ നമ്പര്‍ ഫോണില്‍ സേവ് ചെയ്തിരുന്നത് യു.എസ്.എ പ്രോഗ്രാം എന്നായിരുന്നു. ഫോണ്‍ വരുമ്പോള്‍ യുഎസ്എയില്‍ സ്റ്റേജ് ഷോയ്ക്ക് വിളിക്കുന്നതാണ് എന്നാണ് പറഞ്ഞിരുന്നത്. ഒരിക്കല്‍ മദ്യപിച്ച് ബോധമില്ലാതിരുന്ന സമയത്ത് ആ സ്ത്രീയുമായി ഇഷ്ടത്തിലായിരുന്നുവെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും എലിസബത്ത് വെളിപ്പെടുത്തി.

Signature-ad

‘2008- 2009 കാലയളവില്‍ ഇയാളുടെ ജീവിതത്തില്‍ ഒരാള്‍ ഉണ്ട് എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷേ ഇപ്പോഴും അവരെ വിളിക്കുന്നുണ്ട്. ആദ്യമൊക്കെ അവരുടെ കോള്‍ വരുമ്പോള്‍ ‘യുഎസ്എ പ്രോഗ്രാം’ എന്നാണ് ഫോണില്‍ കാണിക്കുന്നത്. ഇതാരാണെന്ന് ചോദിക്കുമ്പോള്‍ പറയും അത് അമേരിക്കയില്‍ കുറച്ച് പ്രോഗ്രാം ഒക്കെ ചെയ്തിട്ടുണ്ടായിരുന്നു, അവര്‍ വിളിക്കുന്നതാണെന്ന്. എന്റെ മുമ്പില്‍ വച്ച് ഫോണ്‍ എടുക്കില്ല. പിന്നെ ഒരു തവണ കള്ളു കുടിച്ചിട്ട് ബോധമില്ലാത്ത സമയത്താണ് പലതും പറയുന്നത്. അന്ന് ഇവര്‍ കല്യാണം കഴിച്ചിട്ടുണ്ടെന്നു പോലും എനിക്ക് അറിയില്ലായിരുന്നു അവരുമായി ഇഷ്ടത്തിലായിരുന്നുവെന്നും, പക്ഷേ ഒരു അമേരിക്കക്കാരന്‍ നല്ല കാശുകാരനെ കണ്ടപ്പോള്‍ തന്നെ ചതിച്ചിട്ട് പോയി, തനിക്ക് പഠിപ്പില്ലെന്നു പറഞ്ഞിട്ട് ഇട്ടിട്ടു പോയി എന്ന് പറഞ്ഞ് ഭയങ്കര കരച്ചിലായിരുന്നു. അപ്പോള്‍ എനിക്കും വിഷമം തോന്നി.

അതു മാത്രമല്ല ആത്മഹത്യ ചെയ്യാന്‍ നോക്കി, സ്വത്ത് തട്ടിക്കാന്‍ നോക്കി എന്നൊക്കെ പല ആരോപണങ്ങളും ആ പെണ്ണിനെ പറ്റി പറഞ്ഞിട്ടുണ്ട്. ഇതൊക്കെയായിട്ടും ഞാന്‍ വിട്ടുപോകുന്നതിന്റെ കുറച്ച് മുമ്പ് വരെ അവര്‍ വിളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. അവരുമായി സ്ഥിരം ഫോണില്‍ ബന്ധപ്പെടുന്നുണ്ടായിരുന്നു.’യുഎസ്എ പ്രോഗ്രാം’ എന്നാണ് അവരുടെ പേര് ഫോണില്‍ സേവ് ചെയ്തു വച്ചിരിക്കുന്നത്. ഇങ്ങനെ ഒരു കഥാപാത്രം കൂടി ഇതിന്റെ ഉള്ളില്‍ ഉണ്ടെന്നു ഞാന്‍ അറിയാതെ പോയി. നിങ്ങള്‍ക്ക് ആര്‍ക്കും അറിയാത്ത പല കഥാപാത്രങ്ങളും ഉണ്ട്, ഇതിന്റെ ഇടയില്‍. അവരൊന്നും ഇങ്ങനെ ഒരു ഭാര്യയായി പുറത്തേക്ക് വരുന്നില്ല എന്നേ ഉള്ളൂ, ആരും പറയില്ല. എല്ലാവരും പേടിച്ച് മിണ്ടാതിരിക്കുന്നതാണ്. ഞാനും പേടിച്ചിട്ട് കുറെ നാള്‍ മിണ്ടാതെ ഇരുന്നതാണ്.

ഇപ്പോള്‍ അയാള്‍ പുതിയ ജീവിതം തുടങ്ങിയപ്പോള്‍ എന്നെ വെറുപ്പിക്കാന്‍ തുടങ്ങി.എനിക്കെതിരെ വൃത്തികെട്ട രീതിയില്‍ മെസ്സേജുകളും കമന്റുകളും അഭിപ്രായങ്ങളും വരുമ്പോള്‍ അതൊക്കെ ഡിലീറ്റ് ചെയ്ത് കളയുകയായിരുന്നു ചെയ്തിരുന്നത്. പക്ഷേ വീണ്ടും ചെയ്യുമ്പോള്‍ ഇനിയും ഇതൊക്കെ കണ്ടുകൊണ്ടു മിണ്ടാതെ ഇരിക്കാന്‍ പറ്റില്ലെന്ന് കരുതി. എനിക്ക് ഇതില്‍ നീതി കിട്ടാതിരുന്നാലും കിട്ടിയാലും എനിക്ക് കുഴപ്പമില്ല, നീതി കിട്ടണം എന്നുതന്നെ ആണ് ആഗ്രഹം പക്ഷേ പ്രതീക്ഷയില്ല. ഒരാള്‍ ഇങ്ങനെ ഒക്കെ വന്നു പറഞ്ഞിട്ടും നീതി കിട്ടുന്നില്ല എങ്കില്‍ എന്തായിരിക്കും കാരണം എന്ന് എല്ലാവരും മനസ്സിലാക്കിയാല്‍ മതിയെന്നും എലിസബത്ത് വീഡിയോയില്‍ പറയുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: