Month: March 2025

  • Kerala

    കേരളം പൊള്ളുന്നു: കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു, വൈദ്യുതി നിയന്ത്രണം വരും 

    കാസർകോട്: കയ്യൂരിൽ സൂര്യാതപമേറ്റ്‌ കുഴഞ്ഞുവീണ്‌ വയോധികൻ മരിച്ചു. കയ്യൂർ വലിയപൊയിൽ നാടാച്ചേരിയിലെ മടിയൻ കണ്ണനാണ്‌ (92) മരിച്ചത്‌. വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് (ശനി) പകൽ രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ  ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ദേഹത്ത് സൂര്യാതപമേറ്റ പൊള്ളലുമുണ്ട്.ഭാര്യ: വല്ലയിൽ നാരായണി. മക്കൾ: സുകുമാരൻ, രമണി, ഉണ്ണികൃഷ്ണൻ (അസി. ലേബർ ഓഫിസ്, കാഞ്ഞങ്ങാട്). മരുമക്കൾ: ജയലക്ഷ്മി, സുജാത, സുകുമാരൻ. സഹോദരി: പരേതയായ മാണി. ചൂട് വർധിക്കുന്നു സംസ്ഥാനത്ത് ചൂട് വർധിക്കുകയാണ്. കഠിനമായ വെയിലത്ത് ദീർഘനേരം ജോലിചെയ്യുന്നവർക്ക് സൂര്യാഘാതമേൽക്കാനുള്ള സാധ്യത ഏറെയാണ്. തീവ്രപരിചരണം ലഭിക്കാതിരുന്നാൽ മരണം പോലും സംഭവിക്കാം. കുട്ടികളിലും പ്രായമായവരിലും സൂര്യാഘാതം ഉണ്ടാകാൻ എളുപ്പമാണ്. കഠിനമായ ചൂടിനെ തുടർന്ന് ആന്തരികതാപനില ക്രമാതീതമായി ഉയർന്നാൽ ശരീരത്തിന് താപനിയന്ത്രണം സാധ്യമാകാതെ വരും. ചൂടിനെ പ്രതിരോധിക്കാൻദിവസവും രണ്ടു ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. ബിയർ, മദ്യം, കൃതൃമശീതളപാനീയങ്ങൾ തുടങ്ങിയവ ഒഴിവാക്കാം. പഴങ്ങളും പച്ചക്കറികളും ആഹാരത്തിന്റെ ഭാഗമാക്കി മാറ്റുക. വെയിലത്ത് കുടയുപയോഗിക്കുക എന്നിവയാണ് പ്രതിവിധികൾ.…

    Read More »
  • LIFE

    ‘രമേശ് പിഷാരടി അടുത്ത സുഹൃത്താണ്, അദ്ദേഹത്തിന്റെ സിനിമകളില്‍ അവസരം കിട്ടിയിട്ടില്ല; അതിനൊരു കാരണമുണ്ട്’

    സിനിമയില്‍ അവസരം ലഭിക്കുന്നത് കുറയുന്നുണ്ടെന്ന് തോന്നിയിട്ടുണ്ടെന്ന് നടി ആര്യാ ബാബു. ഇപ്പോഴുളള സിനിമയില്‍ ഹാസ്യവേഷങ്ങള്‍ കുറവാണെന്നും അവര്‍ പറഞ്ഞു. റിയാലിറ്റി ഷോയായ ബിഗ്‌ബോസില്‍ വന്നതിനുശേഷം സിനിമയില്‍ അവസരം കുറഞ്ഞിട്ടുണ്ടെന്നും ആര്യ അഭിമുഖത്തില്‍ പറഞ്ഞു. ‘ഇമോഷണലി വീക്ക് ആകുമ്പോള്‍ കരഞ്ഞ് തീര്‍ക്കുകയാണ് പതിവ്. അതില്‍ പുറത്തുവരാന്‍ വേറെ വഴികളില്ല. മറ്റുളളവരുടെ സുഹൃത്തായി ഇരിക്കാന്‍ വലിയ ഇഷ്ടമാണ്. എന്റെ അച്ഛനും ഇതുപോലെയായിരുന്നു. സുഹൃത്തെന്ന നിലയില്‍ നമ്മളെ ഒരാള്‍ പോസിറ്റീവായി ഓര്‍ക്കുന്നത് വലിയ കാര്യമാണ്. മറ്റുളളവര്‍ പറയുന്ന എല്ലാ കാര്യങ്ങളും ഞാന്‍ കേള്‍ക്കും. പക്ഷെ ഉപദേശങ്ങളൊന്നും കേള്‍ക്കാറില്ല. സിനിമയില്‍ അവസരങ്ങള്‍ കുറയുന്നുണ്ട്. ബഡായി ബംഗ്ലാവിന്റെ ഭാഗമായതിനുശേഷമാണ് മലയാളികള്‍ എന്നെ കൂടുതലായി അറിയുന്നത്. ബിഗ്ബോസില്‍ വന്നതിനുശേഷം അധികം അവസരങ്ങള്‍ ലഭിച്ചിട്ടില്ല. സിനിമയില്‍ ഹാസ്യവേഷങ്ങള്‍ ചെയ്യുന്ന നടിമാര്‍ പണ്ടും ഇന്നും കുറവാണ്. പക്ഷെ ഇപ്പോഴുളള സിനിമകളില്‍ അത്തരത്തിലുളള വേഷങ്ങളൊന്നും ഉണ്ടാകുന്നില്ല. സുകുമാരി അമ്മയും കല്‍പ്പന ചേച്ചിയും ചെയ്തിരുന്ന പോലുളള വേഷങ്ങള്‍ ഇപ്പോള്‍ ഒരു സിനിമയിലും കാണാനില്ല. ഇപ്പോഴുളളതെല്ലാം റിയലിസ്റ്റിക്…

    Read More »
  • Crime

    മകന്റെ ശരീരത്തില്‍ സെല്ലോ ടേപ്പ് കൊണ്ട് എംഡിഎംഎ ഒട്ടിച്ചുവച്ച് വില്‍പ്പന; യുവാവ് പിടിയില്‍

    പത്തനംതിട്ട: തിരുവല്ലയില്‍ പത്തുവയസുകാരനായ മകനെ ഉപയോഗിച്ച് എംഡിഎംഎ വില്‍പന നടത്തുന്നയാള്‍ പിടിയില്‍. ചുമത്ര സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തിരുവല്ല പൊലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പൊലീസിന്റെ പിടിയിലായത്. മകന്റെ ദേഹത്ത് സെല്ലോ ടേപ്പ് ഉപയോഗിച്ച് എംഡിഎംഎ ഒട്ടിച്ചുവച്ചാണ് ഇയാള്‍ കൂടുതലായും ലഹരി വസ്തുക്കള്‍ വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുമാണ് ഇയാള്‍ ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്തുന്നത്. ഇത്തരത്തില്‍ നിരവധി തവണ വില്‍പന നടത്തിയതായി പ്രതി സമ്മതിച്ചെന്നും തിരുവല്ല പൊലീസ് പറഞ്ഞു. മകനെ പൊലീസ് പരിശോധിക്കില്ലെന്ന ഉറപ്പാണ് ഇത്തരത്തില്‍ എംഡിഎംഎ വില്‍പന നടത്താന്‍ യുവാവിനെ പ്രേരിപ്പിച്ചത്. മറ്റു ജോലികള്‍ ഒന്നും പോകാതിരുന്ന ഷമീറിന്റെ ഉപജീവന മാര്‍ഗം ലഹരി വില്‍പ്പനയായിരുന്നെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കാസര്‍കോട്ട് സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു, ദേഹമാസകലം പൊള്ളല്‍

    കാസര്‍കോട്: കയ്യൂര്‍ വലിയപൊയിലില്‍ സൂര്യാഘാതമേറ്റ് വയോധികന്‍ മരിച്ചു. വലിയപൊയിലില്‍ സ്വദേശി കുഞ്ഞിക്കണ്ണന്‍ (92) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണു സംഭവം. വീടിനു സമീപത്തെ മാവിന്‍ ചുവട്ടിലേക്കു വിശ്രമിക്കാന്‍ പോകവെയാണ് കുഞ്ഞിക്കണ്ണന് സൂര്യാഘാതമേറ്റത്. ഉടന്‍ തന്നെ അദ്ദേഹം തളര്‍ന്നു വീണു. ദേഹമാസകലം പൊള്ളലേറ്റ കുഞ്ഞിക്കണ്ണനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ചെറുവത്തൂരുള്ള സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും.

    Read More »
  • Kerala

    ഗര്‍ഭിണികളുടെ ശരീരം ഡോക്ടര്‍മാര്‍ കാണരുതെന്ന പ്രചാരണത്തില്‍ ചിലര്‍ വീണുപോകുന്നു; സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവങ്ങള്‍ മലപ്പുറത്ത്

    കൊച്ചി: നിരവധി ചികിത്സാ പദ്ധതികളും പ്രവര്‍ത്തനങ്ങളുമായി ആരോഗ്യ മേഖലയോട് ജനങ്ങളെ കൂടുതല്‍ അടുപ്പിക്കാന്‍ ശ്രമിക്കുമ്പോഴും സംസ്ഥാനത്ത് വീട്ടിലെ പ്രസവം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2015 മുതല്‍ 2024 ജനുവരി വരെയുള്ള ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ വീട്ടുപ്രസവം നടന്നത് മലപ്പുറം ജില്ലയിലാണ്. വീട്ടില്‍ പ്രസവം നടത്തിയത് മൂലം ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നില്ലെന്നുള്ള ദമ്പതികളുടെ പരാതി നിലനില്‍ക്കെയാണ് ഈ കണക്കുകള്‍ പ്രാധാന്യമര്‍ഹിക്കുന്നത്. എല്ലാ വീട്ടുപ്രസവങ്ങളും സുരക്ഷിതമല്ലെന്നും മരണനിരക്ക് വര്‍ധിക്കുമെന്നുമുള്ള അവബോധം നല്‍കുകയാണ് വേണ്ടതെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു. മാത്രമല്ല, ജനന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതിന് കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കുകയാണ് സര്‍ക്കാര്‍ തലത്തില്‍ നിന്നും ഇക്കാര്യത്തില്‍ ചെയ്യേണ്ടതെന്നും അഭിപ്രായമുണ്ട്. അഡ്വ. കുളത്തൂര്‍ ജയ്സിങിന് വിവരാവകാശപ്രകാരം നല്‍കിയ മറുപടിയിലാണ് ആരോഗ്യവകുപ്പ് ഇത്തരം കണക്കുകള്‍ വ്യക്തമാക്കുന്നത്. വിവരാവാകാശ രേഖപ്രകാരം ലഭിച്ച മറുപടി 2022 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തിലാണ് മലപ്പുറം ജില്ലയില്‍ ഏറ്റവും കൂടുതല്‍ വീട്ടു പ്രസവങ്ങള്‍ നടന്നത്. 266 വീട്ടുപ്രസവങ്ങളാണ് നടന്നത്.…

    Read More »
  • Crime

    സ്ഥിരമായി സിനിമയില്ല, നിരന്തര വിദേശയാത്ര; നാലുമാസം മുമ്പ് വിവാഹം, രന്യയെ കുടുക്കിയത് ആ സംശയം

    ന്യൂഡല്‍ഹി: സ്ഥിരജോലിയില്ല, സിനിമകള്‍ വല്ലപ്പോഴും മാത്രം. എന്നിട്ടും എങ്ങനെ നിരന്തരം വിദേശയാത്ര നടത്താന്‍ കഴിയുന്നു? ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുടെ ഈ സംശയമാണ് സ്വര്‍ണക്കടത്തില്‍ കന്നഡ നടി രന്യ റാവുവിനെ കുടുക്കിയത്. ദുബായിലേക്ക് മാത്രം 27 തവണ യാത്രചെയ്ത നടി മറ്റ് രാജ്യങ്ങളിലേക്ക് 45 തവണ യാത്രചെയ്തതായും പാസ്പോര്‍ട്ടും മറ്റ് രേഖകകളും പരിശോധിച്ച് കണ്ടെത്തി. തുടര്‍ന്നുള്ള പരിശോധനയിലാണ് ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്രാവിമാനത്താവളത്തില്‍ 15 കോടിയുടെ സ്വര്‍ണ്ണക്കട്ടകളുമായി നടി പിടിയിലാവുന്നത്. അറസ്റ്റിന് പിന്നാലെ വീട്ടില്‍നടത്തിയ പരിശോധനയില്‍ 2.06 കോടി രൂപ വിലവരുന്ന സ്വര്‍ണാഭരണങ്ങളും 2.67 കോടി ഇന്ത്യന്‍ രൂപയുടെ കറന്‍സിയും കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് ആകെ 17.29 കോടിയുടെ തൊണ്ടിമുതലുകള്‍ കണ്ടെടുത്തതായി ഡി.ആര്‍.ഐ. അധികൃതര്‍ വ്യക്തമാക്കുന്നു. പിടിയിലാകുമ്പോള്‍ 14.2 കിലോ സ്വര്‍ണ്ണമാണ് രന്യയുടെ ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ബെംഗളൂരു വിമാനത്താവളത്തില്‍ അടുത്തിടെയുണ്ടായ ഏറ്റവുംവലിയ സ്വര്‍ണ്ണവേട്ടയാണെന്ന് ഡി.ആര്‍.ഐ. വ്യക്തമാക്കുന്നു. ദുബായില്‍നിന്ന് എമിറേറ്റ്സ് വിമാനത്തിലാണ് 33-കാരിയായ നടി ബെംഗളൂരു വിമാനത്താവളത്തില്‍ എത്തിയത്.…

    Read More »
  • Movie

    രജനികാന്തിനൊപ്പം വീണ്ടും മോഹന്‍ലാലും ശിവരാജ്കുമാറും,? വില്ലനായി മറ്റൊരു മലയാളി താരം

    രജനികാന്ത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജയിലര്‍ 2 അടുത്ത ആഴ്ച ചെന്നൈയില്‍ ആരംഭിക്കും. 14 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ആദ്യ ഷെഡ്യൂള്‍. തുടര്‍ന്ന് കോഴിക്കോട്ടേക്ക് ഷിഫ്ട് ചെയ്യും. തേനി, ഗോവ എന്നിവിടങ്ങളും ലൊക്കേഷനായിരിക്കും. ആദ്യഭാഗത്തില്‍ അതിഥിവേഷത്തില്‍ എത്തി പ്രേക്ഷകരുടെ കൈയടി നേടിയ മോഹന്‍ലാലും ശിവരാജ്കുമാറും രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ശക്തമായ വില്ലന്‍ വേഷത്തില്‍ ചെമ്പന്‍ വിനോദ് എത്തുന്നു. ഇതാദ്യമായാണ് രജനി ചിത്രത്തില്‍ ചെമ്പന്‍ എത്തുന്നത്. ബോളിവുഡില്‍ നിന്ന് ഒരു സര്‍പ്രൈസ് താരം ജയിലര്‍ 2ന്റെ ഭാഗമാകുന്നുണ്ട്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി സിനിമയിലാണ് രജനികാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. കൂലിയുടെ ചിത്രീകരണം പൂര്‍ത്തിയായാല്‍ രജനികാന്ത് ജയിലര്‍ 2ല്‍ ജോയിന്‍ ചെയ്യും. അനിരുദ്ധ് ആണ് സംഗീത സംവിധാനം. സണ്‍ പിക്ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ ആണ് നിര്‍മ്മാണം. 2023ല്‍ റിലീസ് ചെയ്ത ജയിലര്‍ രജനികാന്ത് ആരാധകര്‍ ആഘോഷമാക്കിയ ചിത്രമായിരുന്നു. വിജയ് നായകനായ ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം സംവിധായകന്‍ നെല്‍സന്റെ ഗംഭീര തിരിച്ചുവരവുകൂടിയായിരുന്നു ജയിലര്‍.…

    Read More »
  • Kerala

    ശുഭയാത്ര ഇനി സുഖയാത്ര; സ്വിഫ്ട് ബസുകള്‍ എ.സിയാക്കുന്നു, ടിക്കറ്റ് നിരക്ക് കൂടില്ല

    കൊച്ചി: സുഖകരമായ യാത്രയ്ക്കായി സ്വിഫ്ട് ബസുകള്‍ മുഴുവന്‍ എ.സി ആക്കാന്‍ കെ.എസ്.ആര്‍.ടി.സി. ഇന്ധനക്ഷമത കുറയാത്ത രീതിയില്‍ ഡൈനാമോയില്‍ പ്രവര്‍ത്തിക്കുന്ന എ.സി സംവിധാനമാകും ഏര്‍പ്പെടുത്തുക. അതിനാല്‍, ടിക്കറ്ര് നിരക്കില്‍ മാറ്റമുണ്ടാകില്ല. ചാലക്കുടിയിലെ ഹെവി കൂള്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് ഇത് ചെയ്യുന്നത്. ഒരു ബസ് എ.സിയാക്കാന്‍ കഴിഞ്ഞയാഴ്ച കൈമാറി. ഇത് വിജയിച്ചാല്‍ മറ്റു ബസുകളും ഘട്ടംഘട്ടമായി എ.സിയാക്കും. കാസര്‍കോട്- ബന്തടുക്ക റൂട്ടില്‍ ഒരു സ്വകാര്യബസ് ഈ കമ്പനി ഘടിപ്പിച്ച എ.സിയുമായി സര്‍വീസ് നടത്തുന്നുണ്ട്. ഇതാണ് കെ.എസ്.ആര്‍.ടി.സിക്ക് പ്രചോദനമായത്. എ.സി പ്രീമിയം ബസുകളുടെ സ്വീകാര്യത പഠിക്കാന്‍ വിദഗ്ദ്ധരെ മന്ത്രി കെ.ബി.ഗണേശ്കുമാര്‍ നിയോഗിച്ചിരുന്നു. എ.സി കംപ്രസര്‍ പ്രവര്‍ത്തിക്കുന്നത് എന്‍ജിനില്‍നിന്നുള്ള ഊര്‍ജമുപയോഗിച്ചായതിനാല്‍ സാധാരണഗതിയില്‍ ഇന്ധനക്ഷമത കുറയും. പകരം ഡൈനാമോ ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിച്ച് 24 വോള്‍ട്ട് ബാറ്ററി ചാര്‍ജ്ചെയ്യുകയും അതുകൊണ്ട് എ.സി പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്നതാണ് ഹെവി കൂള്‍ കമ്പനിയുടെ രീതി. അതിനാല്‍, ഡീസല്‍ ചെലവ് വര്‍ദ്ധിക്കില്ല. മൈലേജിന്റെ പ്രശ്‌നവുമുണ്ടാകില്ല. കംപ്രസര്‍ ബസിന്റെ മേല്‍ത്തട്ടിലാണ് സ്ഥാപിക്കുക.

    Read More »
  • Crime

    ഡല്‍ഹി വിമാനത്താവളത്തില്‍ CISF വനിത ഹെഡ് കോണ്‍സ്റ്റബിള്‍ സ്വയം വെടിയുതിര്‍ത്തു മരിച്ചു

    ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തില്‍ CISF വനിത ഹെഡ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. ടെര്‍മിനല്‍ മൂന്നിലെ വാഷ് റൂമില്‍ വച്ചായിരുന്നു ആത്മഹത്യ. സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ച് സ്വയം വെടിവയ്ക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം എത്തി പരിശോധന നടത്തി. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. സ്വന്തം സര്‍വീസ് പിസ്റ്റള്‍ ഉപയോഗിച്ചാണ് അവര്‍ ജീവനൊടുക്കിയതെന്ന് ഡല്‍ഹി പൊലീസ് പറഞ്ഞു. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള (എഫ്എസ്എല്‍) സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് തെളിവുകള്‍ ശേഖരിച്ചു. സ്ഥലത്ത് ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ല. മൃതദേഹം സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി, അവിടെ പോസ്റ്റ്മോര്‍ട്ടം നടത്തും. ഉദ്യോഗസ്ഥയെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങള്‍ കണ്ടെത്താന്‍ സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് കലിപ്പായി; വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ കത്തികാട്ടി ഭീഷണിപ്പെടുത്തി, പൊലീസ് ഉദ്യോഗസ്ഥനെതിരേ കേസ്

    കോഴിക്കോട്: യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. കോഴിക്കോട് നാദാപുരം കണ്‍ട്രോള്‍ റൂമിലെ ഉദ്യോഗസ്ഥനായ സ്മിതേഷിനെതിരെയാണ് കേസെടുത്തത്. വള്ളിക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. വീട്ടില്‍ അതിക്രമിച്ചുകയറി കത്തി കാട്ടി ഭീഷണിപ്പെടുത്തി എന്നാണ് പരാതി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം നടന്നത്. രാത്രിയില്‍ യുവതിയും മകളും പുറത്ത് പോയി തിരിച്ചുവന്നപ്പോള്‍ ഉദ്യോഗസ്ഥന്‍ വീടിനകത്ത് അതിക്രമിച്ച് കയറി. കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. യുവതിയുമായി സ്മിതേഷിന് നേരത്തെ പരിചയമുണ്ടായിരുന്നു. മൊബൈലില്‍ യുവതി ഉദ്യോഗസ്ഥന്റെ നമ്പര്‍ ബ്ലോക്ക് ചെയ്തതിനുള്ള വൈരാഗ്യമാണ് ഭീഷണിക്ക് പുറകില്‍ എന്ന് പരാതിയില്‍ പറയുന്നു. വീട്ടില്‍ നിന്നും ശബ്ദം കേട്ട് നാട്ടുകാര്‍ ഓടികൂടിയതോടെ വടകര പൊലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് സ്മിതേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

    Read More »
Back to top button
error: