
എറണാകുളം: ഭാര്യയെ കുത്തിക്കൊല്ലാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. പറവൂര്‍ കുഞ്ഞിത്തൈ മടത്തുശ്ശേരി പ്രശാന്ത് (44) ആണ് പിടിയിലായത്. ചെറായി പുത്തലത്ത് നവിതയ്ക്കു നേരേയാണ് വധശ്രമം ഉണ്ടായത്. വിവാഹ മോചനത്തിനായി കേസ് കൊടുത്തിനെ തുടര്‍ന്ന് എട്ടുമാസമായി ഇരുവരും അകന്നുകഴിയുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രി പ്രശാന്ത് ഭാര്യ താമസിക്കുന്ന വീടിനു പുറത്തുള്ള കുളിമുറിയില്‍ ഒളിച്ചിരിക്കുകയും നവിത കുളിക്കാനെത്തിയപ്പോള്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നു. പുറത്തും വയറിനും കൈക്കും കുത്തേറ്റ് ഗുരുതരാവസ്ഥയിലായ നവിതയെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വിവാഹ മോചനത്തിനായി നോട്ടീസ് നല്‍കിയതിലുള്ള വൈരാഗ്യമാണ് കൊലപാതക ശ്രമത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.