Month: March 2025
-
LIFE
ശ്രീത്വം തുളുമ്പുന്ന സ്ത്രീ നക്ഷത്രങ്ങള്‍
ജ്യോതിഷപ്രകാരം 27 നക്ഷത്രങ്ങളാണ് ഉള്ളത്. ഇതില്‍ ചില നക്ഷത്രക്കാര്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടാകും. ചിലത് നല്ലതും ചിലത് മോശവുമാകാം. ഇത് സ്ത്രീ പുരുഷന്മാരെ അപേക്ഷിച്ച് വ്യത്യസ്തങ്ങളുമാകാം. അതായത് സ്ത്രീ നക്ഷത്രങ്ങള്‍ക്കുള്ള ഫലങ്ങളാണ് പുരുഷനക്ഷത്രങ്ങള്‍ക്ക് ഉണ്ടാകുക എന്നതില്ലെന്നര്‍ത്ഥം. 27 നക്ഷത്രക്കാരില്‍ ചില നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ശ്രീത്വമുണ്ടാകുമെന്ന് പറയും. അതായത് ശ്രീത്വം വിളങ്ങും സ്ത്രീ നക്ഷത്രങ്ങള്‍ എന്ന് ഇവരെക്കുറിച്ച് പറയാം. ഏതെല്ലാമാണ് ഈ നക്ഷത്രജാതകളായ സ്ത്രീകള്‍ എന്നറിയാം. അശ്വതി ഇതില്‍ ആദ്യത്തേത് ആദ്യ നക്ഷത്രമാണ് അശ്വതി തന്നെയാണ്. ഇവര്‍ പൊതുവേ ശ്രീത്വമുള്ള നക്ഷത്രങ്ങളാണെന്ന് പറയാം. സൗമ്യത ഇവരുടെ മുഖമുദ്രയാണ്. ഇവര്‍ പൊതുവേ കുടുംബസ്നേഹമുള്ളവരാകും. വീട്, കുടുംബം എന്നിവയോട് പ്രത്യേക ആഭിമുഖ്യവും അടുപ്പവും വച്ചുപുലര്‍ത്തുന്ന നാളുകാരാകും ഇവര്‍. കരുണയും ഇവരുടെ പ്രത്യേകതയായി പറയാം. കാര്‍ത്തിക, രോഹിണി കാര്‍ത്തിക ഈ ഗണത്തില്‍ പെടുന്ന അടുത്ത നക്ഷത്രമാണ്. ഇവരും ശ്രീത്വം വഴിഞ്ഞൊഴുകുന്ന വിഭാഗത്തില്‍ പെടുന്നു. കാഴ്ച കൊണ്ട് മാത്രമല്ല, ഇതുദ്ദേശിയ്ക്കുന്നത്. ഇവരുടെ സ്വഭാവവിശേഷങ്ങള്‍ കൂടിക്കൊണ്ടാണ്. ഇവര്‍ നന്മയും സ്നേഹവും…
Read More » -
Crime
ലഹരി വില്‍പന പൊലീസിനെ അറിയിച്ചു; സിപിഎം നേതാവിന് മര്‍ദനം
കോഴിക്കോട്: കാരന്തൂരിന് സമീപം ഒളായിതാഴത്ത് സിപിഐഎം പ്രാദേശിക നേതാവിന് ലഹരി സംഘത്തിന്റെ മര്‍ദനം. സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഏറങ്ങാട്ട് വീട്ടില്‍ സദാനന്ദനാണ് മര്‍ദനമേറ്റത്. വീട് കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന പൊലീസിനെ അറിയിച്ചതിനാണ് മര്‍ദനം. ശനിയാഴ്ച രാത്രിയാണ് സംഭവം. പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് ലഹരി വില്‍പന നടത്തുന്നത് പ്രദേശവാസികൂടിയായ സദാനന്ദന്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. അതില്‍ പ്രകോപിതരായ സംഘം സദാനന്ദനെ മര്‍ദിക്കുകയും വീട് ആക്രമിക്കുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളുള്‍പ്പടെ പുറത്ത് വന്നു. ഈ വീട് ലഹരികേന്ദ്രമാണെന്ന് നാട്ടുകാര്‍ക്കൊക്കെയറിയാമെന്നും എന്നാല്‍, പൊലീസില്‍ ആരും പരാതി നല്‍കിയിരുന്നില്ലെന്നും സദാനന്ദന്‍ പറയുന്നു. പൊലീസ് എത്തി വീട് റെയ്ഡ് ചെയ്തത് താന്‍ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് പറഞ്ഞുകൊണ്ടാണ് തന്നെ വഴിയില്‍ തടഞ്ഞ് അക്രമിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അന്ന് തന്നെ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ ഉച്ചയോടെ ഈ വീട്ടിലെ ആളുകള്‍ വീട്ടിലേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു- അദ്ദേഹം പറഞ്ഞു.
Read More » -
LIFE
റാഗിങ്ങില്‍ മനോനില തെറ്റി സ്വന്തം കണ്ണുചൂഴ്‌ന്നെടുത്തു; ഡോക്ടറാകാന്‍ കൊതിച്ച സാവിത്രി…
ഡോക്ടറാകണമെന്നായിരുന്നു സാവിത്രിയുടെ ആഗ്രഹം. നൃത്തവും പാട്ടും പഠനവുമായിരുന്നു സാവിത്രിയുടെ ജീവന്‍. 1996ല്‍ എസ്എസ്എല്‍സിക്ക് 600ല്‍ 377 മാര്‍ക്കും നേടി ഫസ്റ്റ്ക്ലാസോടെ പാസ്സായ സാവിത്രി വീട്ടുകാരോട് പറഞ്ഞത് തനിക്ക് ഡോക്ടറാകണമെന്നാണ്. എസ്എസ്എല്‍സിക്ക് ഫസ്റ്റ്ക്ലാസ് വാങ്ങി നാട്ടിലെ താരമായ ആ പെണ്‍കുട്ടി അങ്ങനെ സ്വപ്നം കണ്ടില്ലെങ്കില്‍ മാത്രമേ അത്ഭുതമുള്ളൂ. 210 വാങ്ങി പത്താംതരം ജയിക്കാന്‍ തന്നെ പാടുപെടുന്നവര്‍ക്കിടയില്‍ ആ 377ന് തിളക്കമേറെയായിരുന്നു. കാസര്‍കോട്ട് ചെറുവത്തൂര്‍ വെങ്ങാട്ട് മുണ്ടവളപ്പില്‍ കെ.പി.അമ്പുവിന്റെയും എം.വി.വട്ടിച്ചിയുടെയും മകളായാണ് സാവിത്രിയുടെ ജനനം. നാലുപെണ്‍മക്കളില്‍ ഇയളയവള്‍. അച്ഛനെ കണ്ട ഓര്‍മപോലും ആ പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ല. വീട്ടിലെ കഷ്ടപ്പാടുകളൊന്നും അറിയിക്കാതെ അവളെ അമ്മ വട്ടിച്ചിയും ചേച്ചിമാരും ചേര്‍ന്ന് വളര്‍ത്തി. മിടുക്കിയായിരുന്ന അവളുടെ സ്വപ്നങ്ങള്‍ക്ക് നിശ്ചയദാര്‍ഢ്യം കരുത്തേകി. എസ്എസ്എല്‍സി നല്‍കിയ വിജയ പ്രതീക്ഷയില്‍ ഡോക്ടറെന്ന സ്വപ്നത്തിന് ചിറകുനല്‍കാനാണ് പ്രീഡിഗ്രിക്ക് അവള്‍ സയന്‍സ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നത്. ജില്ലയിലെ ഏറ്റവും മികച്ച കോളജായ നെഹ്റു കോളജില്‍ തന്നെ അവള്‍ക്ക് പ്രവേശനവും ലഭിച്ചു. പക്ഷെ ആ സ്വപ്നങ്ങളുടെ ആയുസ്സ് 3…
Read More » -
Crime
ആധാര്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച് ഡിജിറ്റല്‍ അറസ്റ്റ്; 86 കാരിയെ കബളിപ്പിച്ച് തട്ടിയത് 20.25 കോടി, രണ്ടു പേര്‍ അറസ്റ്റില്‍
മുംബൈ: 86 വയസുകാരി വയോധികയെ ഡിജിറ്റല്‍ അറസ്റ്റ് ചെയ്തെന്ന് വിശ്വസിപ്പിച്ച് 20.25 കോടി രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേരെ പോലിസ് അറസ്റ്റ് ചെയ്തു. വയോധിക ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തില്‍ മലാഡ് സ്വദേശിയായ ഷയാന്‍ ജമീല്‍ ഷെയ്ഖ് (20), മീരാ റോഡ് സ്വദേശി റജിഖ് അസം ബട്ട് (20) എന്നിവരാണു പിടിയിലായത്. ഇരുവരും രാജ്യാന്തര തട്ടിപ്പുസംഘത്തിന്റെ കണ്ണികളാണെന്നു കണ്ടെത്തി. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചിട്ടുണ്ടെന്നാരോപിച്ച് ഡിജിറ്റല്‍ അറസ്റ്റിലാക്കിയ സംഘം പല തവണകളായി പണം തട്ടുക ആയിരുന്നു. കഴിഞ്ഞ ഡിസംബര്‍ 26 മുതല്‍ ഈ മാസം 3 വരെ ഇത്തരത്തില്‍ പണം കവര്‍ന്നു. കുടുംബാംഗങ്ങളെ വിവരം അറിയിച്ചതോടെ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ജമീല്‍ ഷെയ്ഖിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. തട്ടിപ്പുതുകയില്‍നിന്ന് അഞ്ച് ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്കു മാറ്റിയതായും കണ്ടെത്തി. ഇയാളെ കസ്റ്റഡിയിലെടുത്തതോടെയാണ് ബട്ടിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതെന്നും…
Read More » -
Kerala
മതവിദ്വേഷ കമന്റ് ഗൗരവതരമെന്ന് വിലയിരുത്തി സിപിഎം നേതൃത്വം; ജലീലിനെ പിന്തുണച്ച് കമന്റിട്ട ആവോലി ലോക്കല്‍ സെക്രട്ടറി തെറിച്ചേക്കും; ജലീലിനേയും ശാസിച്ചേക്കും
എറണാകുളം: സമൂഹമാധ്യമ പോസ്റ്റിനു താഴെ മതവിദ്വേഷം നിറയുന്ന കമന്റിട്ട സിപിഎം മൂവാറ്റുപുഴ ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ നടപടി സിപിഎം ഗൗരവത്തില്‍ എടുക്കും. അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയംഗം കൂടിയായ എം.ജെ. ഫ്രാന്‍സിസ് ആണ് സിപിഎം പ്രവര്‍ത്തകന്റെ ഫെയ്സ്ബുക് പോസ്റ്റിനു താഴെ മതവിദ്വേഷ കമന്റ് ഇട്ടത്. പിസി ജോര്‍ജ് വിവാദം കത്തുമ്പോള്‍ ഇത്തരം ഇടപെടലുകള്‍ സിപിഎം സഖാക്കള്‍ നടത്തരുതെന്നാണ് നിര്‍ദ്ദേശം. ഇത്തരം വിവാദങ്ങള്‍ കാറണം പ്രത്യേക വിഭാഗം സിപിഎമ്മില്‍ നിന്നും അകലുന്നതിന് ഇത് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ജലീലിനോടും ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ പാടില്ലെന്ന് സിപിഎം നിര്‍ദ്ദേശിച്ചേക്കും. ശാസനയുടെ രൂപത്തില്‍ അത് നല്‍കാനും സാധ്യത ഏറെയാണ്. ജലീല്‍ പാര്‍ട്ടി അംഗമല്ലെങ്കിലും ഇടത് എംഎല്‍എ എന്ന നിലയിലാകും സിപിഎം ഇടപെടല്‍. മുസ്ലിം ജനവിഭാഗത്തിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും വിവാദമാകുകയും ചെയ്തതോടെ വിശദീകരണവുമായി മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്തെത്തിയിരുന്നു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുടെ പരാമര്‍ശം സിപിഎം നിലപാടല്ലെന്ന് ഏരിയ…
Read More » -
Kerala
ഇന്നും ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത പ്രവചനത്തില്‍ ഒരു ജില്ലകളിലും പ്രത്യേക മഴ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ഇന്ന് കേരളത്തിലെ 14 ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം പരമാവധി 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് പരക്കെ വേനല്‍ മഴ ലഭിച്ചിരുന്നു. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Read More » -
Crime
പാപ്പിനിശ്ശേരിയില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞ് കിണറ്റില്‍ മരിച്ച നിലയില്‍
കണ്ണൂര്‍: പാപ്പിനിശ്ശേരി പറയ്ക്കലില്‍ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. തമിഴ്‌നാട് സ്വദേശികളുടെ കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വളപട്ടണം പൊലീസ് അന്വേഷണം ആരംഭിച്ചു. ദമ്പതികള്‍ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്സിന് സമീപത്താണ് മൃതദേഹം കണ്ടത്. പാഴ് വസ്തുക്കള്‍ ശേഖരിക്കുന്ന ജോലിയാണ് അക്കലമ്മ-മുത്തു ദമ്പതികള്‍ ചെയ്തുവന്നിരുന്നത്. ഇവരുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് യാസികയാണ് മരിച്ചത്. കുഞ്ഞിനെ കാണാതായതോടെ വീട്ടുകാര്‍ ബഹളമുണ്ടാക്കി. തുടര്‍ന്ന് അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുന്നത്. കുട്ടി തങ്ങള്‍ക്കൊപ്പമാണ് ഉറങ്ങിക്കിടന്നിരുന്നതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. മൂന്ന് കുട്ടികളും അച്ഛനും അമ്മയുമാണ് വീട്ടില്‍ ഉണ്ടായിരുന്നതെന്ന് എസിപി ടി കെ രത്നകുമാര്‍ പറഞ്ഞു.
Read More » -
Kerala
സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം; മന്ത്രിക്ക് അനുമോദനവുമായി സംഘടന
തിരുവനന്തപുരം: സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം അടക്കമുള്ള സൗകര്യങ്ങള്‍ തൊഴിലുടമകള്‍ ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയ്ക്ക് അനുമോദനവുമായി സെക്യൂരിറ്റി ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിങ് എംപ്ലോയീസ് ഫെഡറേഷന്‍. സംഘടനയെ പ്രതിനിധീകരിച്ച് സംസ്ഥാന വൈസ് പ്രസിഡണ്ട് മടവൂര്‍ അനില്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് സുകുമാര്‍, ഫെഡറേഷന്‍ നേതാവ് അജീഷ് എന്നിവര്‍ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ എത്തി പൊന്നാട അണിയിച്ച് പൂച്ചെണ്ടു നല്‍കിയാണ് അനുമോദിച്ചത്. സെക്യൂരിറ്റി ജീവനക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് പരിഹരിക്കപ്പെട്ടിരിക്കുന്നത് എന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. മനുഷ്യരെ ചേര്‍ത്ത് പിടിക്കുന്ന തീരുമാനമെടുത്തതിന് ഭാരവാഹികള്‍ മന്ത്രിയെ നന്ദി അറിയിച്ചു.
Read More » -
Crime
അന്തിക്കാട് കുട്ടിയെ ഗുണ്ടാസംഘം ആക്രമിച്ചു; തടയാന്‍ ശ്രമിച്ച അയല്‍വാസിയായ സ്ത്രീക്ക് വെട്ടേറ്റു
തൃശൂര്‍: അന്തിക്കാട് താന്ന്യത്ത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റ് അയല്‍വാസിയായ സ്ത്രീക്ക് ഗുരുതര പരുക്ക്. താന്ന്യം തെക്ക് കുളപ്പാടത്തിനു സമീപം കാതിക്കുടത്ത് കുട്ടന്റെ ഭാര്യ ലീല (52)യ്ക്കാണ് ഗുണ്ടാ സംഘത്തിന്റെ വെട്ടേറ്റത്. തിങ്കളാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. തൊട്ടടുത്തുള്ള വീട്ടില്‍ ഗുണ്ടകള്‍ കയറി ബഹളമുണ്ടാക്കുന്നത് കേട്ടാണ് ലീലയും മകനും അങ്ങോട്ട് എത്തിയത്. ഗുണ്ടാ സംഘം മകനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് ലീലയ്ക്ക് വെട്ടേറ്റത്. നാട്ടുകാര്‍ ഓടിക്കൂടിയതോടെ അക്രമികള്‍ പ്രദേശത്തു നിന്ന് ഓടി രക്ഷപ്പെട്ടു. കൈയ്ക്കു വെട്ടേറ്റ ലീലയെ ഉടന്‍തന്നെ വലപ്പാട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരുക്ക് ഗുരുതരമായതിനാല്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഗുണ്ടാ ലിസ്റ്റില്‍പ്പെട്ട ശ്രീബിന്‍, ഷാജഹാന്‍ എന്നിവരടങ്ങുന്ന സംഘമാണ് ആക്രമണത്തിനു പിന്നിലെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും അന്തിക്കാട് പൊലീസ് അറിയിച്ചു. ലീലയുടെ ബന്ധുവായ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ആക്രമിക്കാനാണ് ഗുണ്ടാസംഘം ഇവിടേക്കെത്തിയതെന്നും പൊലീസ് അറിയിച്ചു.
Read More »
