KeralaNEWS

ദുബായില്‍നിന്നു 4 ദിവസത്തെ അവധിക്കെത്തി; വീട്ടിലേക്കുള്ള യാത്രക്കിടെ അപകടം, വനിതാ ഡോക്ടര്‍ക്കു ദാരുണാന്ത്യം

കൊല്ലം: വിദേശത്തു നിന്നെത്തി വീട്ടിലേക്കു പോകവേ വനിതാ ഡോക്ടര്‍ വാഹനാപകടത്തില്‍ മരിച്ചു. ചന്ദനപ്പള്ളി വടക്കേക്കര വീട്ടില്‍ ഡോ. ബിന്ദു ഫിലിപ്പ് (48) ആണ് മരിച്ചത്. കൊട്ടാരക്കര എംസി റോഡില്‍ വയയ്ക്കല്‍ കമ്പംകോടിനു സമീപം തിങ്കളാഴ്ച രാവിലെ ആറ് മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചു മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാര്‍ ഡ്രൈവര്‍ ബൈജു ജോര്‍ജ് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

10 വര്‍ഷമായി ദുബായില്‍ ഗൈനക്കോളജിസ്റ്റായ ബിന്ദു ഫിലിപ്പ് തിങ്കളാഴ്ച പുലര്‍ച്ചെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇവിടെ നിന്നു വീട്ടിലേക്കുള്ള യാത്രയിലായിരുന്നു അപകടം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായി കരുതുന്നതെന്നു പൊലീസ് വ്യക്തമാക്കി.

Signature-ad

മെയ് നാലിനു കൂദാശ നടത്താന്‍ നിശ്ചയിച്ചിരുന്ന പുതിയ വീടിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് ആവശ്യങ്ങള്‍ക്കായി നാല് ദിവസത്തെ അവധിക്കാണ് അവര്‍ നാട്ടിലേക്ക് വന്നത്. ഭര്‍ത്താവ് അജി പി വര്‍ഗീസ് രണ്ട് വര്‍ഷം മുന്‍പ മരിച്ചു.

മക്കള്‍: എയ്ഞ്ചലീന (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ അവസാന വര്‍ഷ വിദ്യാര്‍ഥിനി, ദുബായ്), വീനസ് അജി (ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി, എസ്‌യുടി മെഡിക്കല്‍ കോളജ്, തിരുവന്തപുരം). സംസ്‌കാരം നാളെ 11നു ചന്ദനപ്പള്ളി സെയ്ന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളി സെമിത്തേരിയില്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: