NEWSWorld

വ്യാജ പ്രചാരണം: സൗദി ഇന്ത്യയിലേയ്ക്കുള്ള  മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയിട്ടില്ല 

     ജിദ്ദ: ഇന്ത്യയുൾപ്പെടെയുളള 14 രാജ്യങ്ങൾക്ക് സൗദി അറേബ്യ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസ നിർത്തിയതായി വ്യാജ പ്രചാരണം.

സോഷ്യൽ മീഡിയയിൽ ഇത് സംബന്ധിച്ച വ്യാജ പോസ്റ്റർ പ്രചരിക്കുന്നത് ഒട്ടേറെപ്പേരെ ആശങ്കയിലാക്കിയിട്ടുണ്ട്.

Signature-ad

എന്നാൽ ഇത്തരത്തിലുള്ള യാതൊരു അറിയിപ്പുകളും ജവാസാത്തിൽ നിന്നോ വിദേശകാര്യ മന്ത്രാലയത്തിൽ നിന്നോ ഔദ്യോഗികമായി പുറത്തിറങ്ങിയിട്ടില്ല എന്നതാണ് വസ്തുത.

അത് കൊണ്ട് തന്നെ ഇത്തരം വ്യാജ പോസ്റ്ററുകളിൽ പ്രവാസികൾ ആശങ്കപ്പെടേണ്ടതില്ല. ഇത് പൊലുള്ള സുപ്രധാന വിഷയങ്ങൾ ജവാസാത്ത്, വിദേശ കാര്യമന്ത്രാലയം എന്നിവ ഔദ്യോഗികമായി അവയുടെ പ്ലാറ്റഫോമുകളിലൂടെ അറിയിക്കുന്ന കാര്യങ്ങളാണെന്നും അല്ലാതെ ഏതെങ്കിലും വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി അറിയേണ്ട കാര്യങ്ങളല്ലെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ  അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: