Month: February 2025
-
Crime
അടൂരിലെ കൗമാരക്കാരിയെ പീഡിപ്പിച്ച 7 പ്രതികൾ അകത്തായി, വിദേശത്തുള്ള വ്യക്തിയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യും
അടൂര്‍: കഴിഞ്ഞ 4 വർഷമായി 17കാരി തുടര്‍പീഡനങ്ങള്‍ക്ക് ഇരയായ കേസില്‍ കൗമാരക്കാരന്‍ പിടിയില്‍. പതിനാറുകാരനാണ് കസ്റ്റഡിയിലായത്. പെണ്‍കുട്ടിയുടെ മൊഴിപ്രകാരം ഒമ്പതു കേസുകള്‍ രജിസ്റ്റര്‍ ചെയ്ത അടൂര്‍ പൊലീസ്, ഒരു കേസ് നൂറനാട് പൊലീസിന് കൈമാറിയിരുന്നു. അടൂര്‍ സ്റ്റേഷനിലെ 8 കേസുകളിലായി ആകെയുള്ള 8 പ്രതികളില്‍ ഇതോടെ 7 പേരും പിടിയിലായി. അറസ്റ്റിലാവാനുള്ള ഒരാള്‍ വിദേശത്താണ്. ഇയാളെ പിടികൂടാനുള്ള നടപടികള്‍ തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. സ്‌കൂളില്‍ ശിശുക്ഷേമസമിതി നടത്തിയ കൗണ്‍സിലിംഗിലാണ് പീഡനവിവരം പുറത്തുവന്നത്. തുടര്‍ന്ന് കഴിഞ്ഞമാസം 23 ന് കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. ആദിക്കാട്ടുകുളങ്ങര സ്വദേശി പീഡിപ്പിച്ചതിനെടുത്ത കേസ് ആണ് ആദ്യത്തേത്, ഇതാണ് നൂറനാട് പൊലീസിന് കൈമാറിയത്, ഇതിലെ പ്രതി മന്ത്രവാദിയായ ബദര്‍ സമന്‍ (62) അറസ്റ്റിലായിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും സഹപാഠികളും മറ്റും കേസുകളില്‍ പ്രതികളായി. സാജന്‍ (24) ആദര്‍ശ് (25) എന്നീ പ്രതികളാണ് ആദ്യം അടൂര്‍ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്നുള്ള ദിവസങ്ങളിലായി സച്ചിന്‍ കുറുപ്പ് (25),…
Read More » -
India
സുരേഷ് ഗോപിയുടെ ജാതി ചിന്ത പുറത്തു ചാടി: ജീർണ്ണ മനസിൻ്റെ ഉടമയെന്ന് മന്ത്രി എം.ബി രാജേഷ്, തരംതാണ വാക്ക് എന്ന് സി കെ ജാനു; ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണം എന്ന ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധം
ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണമെന്ന കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി പ്രസ്താവന വിവാദമായി. ഡൽഹിയിലെ മയൂർ വിഹാറിൽ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആദിവാസി വകുപ്പിന്റെ ചുമതല ഉന്നതകുലജാതർക്ക് നൽകണമെന്നും, ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്മണർ അല്ലെങ്കിൽ നായിഡുകൾ നോക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വകുപ്പ് ഉന്നതകുലജാതർ ഭരിക്കുന്നത് മൂലമാണ് ആദിവാസി മേഖലയിൽ പുരോഗതി ഉണ്ടാകുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പലതവണ ആദിവാസി വകുപ്പ് തനിക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. ”2016 മുതൽ ഞാൻ പ്രധാനമന്ത്രിയോട് ആദിവാസി വകുപ്പ് തരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, നമ്മുടെ നാട്ടിലെ ഒരു ശാപമാണ്, ട്രൈബൽ ക്യാബിനറ്റ് മന്ത്രി ഒരിക്കലും ട്രൈബൽ അല്ലാത്ത ഒരാൾ ആകില്ലെന്നത്. എന്റെ സ്വപ്നമാണ്, ഒരു ഉന്നതകുല ജാതൻ അവരുടെ ഉന്നമനത്തിന് വേണ്ടി ട്രൈബൽ മന്ത്രിയാകണം.” ഇതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതേസമയം സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ നിരവധി പേർ കടുത്ത വിമർശനവുമായി രംഗത്തെത്തി.…
Read More » -
NEWS
3 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ…! സൗദി അറേബ്യയിൽ അവസരങ്ങളുടെ ചാകര
റിയാദ്: സൗദി അറേബ്യയിലെ ഗതാഗത മേഖലയിൽ 3 ലക്ഷം പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുമെന്ന് ജനറൽ പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ചെയർമാനും ഗതാഗത- ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രിയുമായ ഡോ. റുമൈഹ് അൽറുമൈഹ് അറിയിച്ചു. റിയാദിൽ നടന്ന അന്തർദേശീയ തൊഴിൽ വിപണി സമ്മേളനത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം അദ്ദേഹം നടത്തിയത്. കഴിഞ്ഞ 4 വർഷത്തിനിടെ ഈ മേഖലയിലെ ജീവനക്കാരുടെ എണ്ണത്തില്‍ 100 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ടെന്നും സൗദി പൗരന്മാരുടെ പങ്കാളിത്തം 47 ശതമാനം വർധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം 84 ശതമാനം വർധിച്ചത് വലിയ നേട്ടമാണ്. സ്ത്രീകള്‍ ട്രെയിനുകള്‍ ഓടിക്കുന്ന ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. മാനവവിഭവശേഷി മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ നേട്ടങ്ങളുണ്ടാക്കിയതെന്നും അല്‍റുമൈഹ് പറഞ്ഞു. ഗതാഗത- ലോജിസ്റ്റിക്‌സ് സേവന മന്ത്രാലയം മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട്, ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട്, ഏവിയേഷന്‍, ലോജിസ്റ്റിക്‌സ് സേവനങ്ങള്‍ക്ക് പദ്ധതി വികസിപ്പിച്ചെടുത്തതിനാല്‍ വ്യോമയാന, റെയില്‍വേ, നാവിക മേഖലകളില്‍ നാലിരട്ടി നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയുമെന്ന്…
Read More » -
Crime
സ്വകാര്യദൃശ്യം പുറത്താകുമെന്ന് ഭയം; ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍; വായ്പയെടുത്ത് പണംകണ്ടെത്തി…
ലഖ്നൗ: ഭാര്യാസഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയയാള്‍ അറസ്റ്റില്‍. 40,000 രൂപ വായ്പയെടുത്താണ് ഇയാള്‍ വാടകക്കൊലയാളികളെ ഏര്‍പ്പാടാക്കിയത്. ജനുവരി 21-ന് യു.പി മീററ്റിലെ നാനു കനാലിലായിരുന്നു കേസിനാസ്പദമായ സംഭവം. ആശിഷ് എന്നയാളാണ് അറസ്റ്റിലായത്. വാടകക്കൊലയാളികളായ രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആശിഷും മറ്റുരണ്ടുപേരും ചേര്‍ന്ന് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്. ഭാര്യയുടെ ഇളയസഹോദരിയുമായി ആശിഷ് പ്രണയത്തിലായിരുന്നു. യുവതി ബ്ലാക്മെയില്‍ ചെയ്യാന്‍ ആരംഭിച്ചതോടെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് പ്രതിയുടെ മൊഴി. ഇതിനായി ആശുപത്രി ജീവനക്കാരനായ ശുഭം എന്നയാളുടെ സഹായം തേടി. ഇയാള്‍ സഹായത്തിനായി ദീപക് എന്നയാളെക്കൂടെ കൂട്ടുകയായിരുന്നു. മൂവരും ചേര്‍ന്നാണ് കുറ്റകൃത്യം നടപ്പാക്കിയത്. കൊലനടത്താന്‍ 30,000 രൂപയായിരുന്നു ശുഭം ആവശ്യപ്പെട്ടത്. ആശിഷ് 40,000 രൂപ വായ്പയായി സംഘടിപ്പിച്ചു. 10,000 രൂപ മുന്‍കൂറായി വാടകക്കൊലയാളികള്‍ക്ക് നല്‍കി. സംഭവത്തിന് ശേഷം 20,000 രൂപയും നല്‍കി. ആശിഷും ശുഭവും ദീപകും ചേര്‍ന്ന് ഇരുചക്രവാഹനത്തില്‍ യുവതിയെ കടത്തിക്കൊണ്ടുപോയി. കനാലില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. സ്‌കാര്‍ഫ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു.…
Read More » -
Crime
‘നാട്ടുകാര്‍ കണ്ടാല്‍ നാണക്കേട്, വിഷ്ണുജയ്ക്ക് സൗന്ദര്യമില്ലെന്ന് പ്രബിന്‍; എന്നും വഴക്ക്, മുഖത്തടിച്ചു’
മലപ്പുറം: ”വിഷ്ണുജയ്ക്കു ജോലി ഇല്ലെന്നും തന്റെ സങ്കല്‍പത്തിന് അനുസരിച്ചുള്ള സൗന്ദര്യം ഇല്ലെന്നും പറഞ്ഞായിരുന്നു പ്രബിന്‍ നിരന്തരം പീഡിപ്പിച്ചിരുന്നത്. ബൈക്കില്‍ വിഷ്ണുജ വരുന്നതിനോട് പ്രബിന് താല്‍പര്യമില്ലായിരുന്നു. നാട്ടുകാര്‍ കണ്ടാല്‍ നാണക്കേടാണെന്നാണ് പറഞ്ഞിരുന്നത്. എപ്പോഴും തിരക്കിലും ടൂറിലും ആയിരുന്നു. എവിടെയും വിഷ്ണുജയെ കൂട്ടിയിരുന്നില്ല” – എളങ്കൂരില്‍ ആത്മഹത്യ ചെയ്ത വിഷ്ണുജയുടെ സഹോദരീഭര്‍ത്താവ് ശ്രീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിനു കേസെടുത്ത പൊലീസ്, വിഷ്ണുജയുടെ ഭര്‍ത്താവ് പ്രബിനെ കസ്റ്റഡിയിലെടുത്തു. ഭര്‍തൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കേസ്. ”ചെറിയ ചില പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് വീട്ടുകാരോടും ചേച്ചിമാരോടും പറഞ്ഞിരുന്നെങ്കിലും ഇത്ര മാത്രം വലുതാണെന്ന് അറിഞ്ഞില്ല. മരണം അറിഞ്ഞ് വീട്ടിലെത്തിയ ചില സുഹൃത്തുക്കളാണ് കടുത്ത മാനസിക പീഡനമാണ് വിഷ്ണുജ അനുഭവിച്ചിരുന്നത് എന്ന് വീട്ടുകാരോട് പറയുന്നത്. പ്രബിന്‍ പീഡിപ്പിക്കുന്ന കാര്യം സുഹൃത്തുക്കളോട് പറഞ്ഞിരുന്നെങ്കിലും ഒരു കാരണവശാലും എല്ലാ കാര്യങ്ങളും വീട്ടുകാര്‍ അറിയരുതെന്നും അവര്‍ വിഷമിക്കും എന്നും വിഷ്ണുജ വിലക്കിയിരുന്നു. പ്രശ്‌നങ്ങള്‍ സ്വയം പരിഹരിക്കാനാകും എന്നും കടുംകൈ…
Read More » -
Kerala
‘പുരോഗതി വേണോ? ആദിവാസി വകുപ്പ് ഉന്നതകുലജാതര്‍ ഭരിക്കണം, ഞാന്‍ ചോദിച്ചതാണ്’
ന്യൂഡല്‍ഹി: ബജറ്റ് പ്രഖ്യാപനങ്ങള്‍ക്ക് പിന്നാലെ കേരളത്തെ പരിഹസിച്ചും ആദിവാസി വകുപ്പ് ഉന്നത കുലജാതര്‍ ഭരിച്ചാലേ പുരോഗതിയുണ്ടാകൂ എന്ന അഭിപ്രായപ്രകടനവുമായി നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. ഗോത്ര വകുപ്പ് ബ്രാഹ്‌മണര്‍ ഭരിക്കട്ടെയെന്നും, ഉന്നതകുലജാതര്‍ ആദിവാസി വകുപ്പിന്റെ ചുമതലയില്‍ വന്നാല്‍ ആദിവാസി മേഖലയില്‍ പുരോഗതിയുണ്ടാകുമെന്നും ഗോത്ര വിഭാഗങ്ങളുടെ കാര്യം ബ്രാഹ്‌മണനോ നായിഡുവോ നോക്കണമെന്നുമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞത്. ഡല്‍ഹി മയൂര്‍ വിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ആദിവാസി വകുപ്പ് എനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പലതവണ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിച്ചിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. ആദിവാസി വിഭാഗത്തിനായി നേരത്തെ മുതല്‍ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് ഞാന്‍. ഈ വിഭാഗത്തിന് മാറ്റം വരണമെങ്കില്‍ ഉന്നതകുലജാതരായ ആളുകള്‍ ആദിവാസി വകുപ്പുകളുടെ ചുമതലയിലേക്ക് വരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നോക്ക വിഭാഗങ്ങളുടെ വകുപ്പുകളുടെ ചുമതലയിലേക്ക് ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആളുകള്‍ വരണം. ഇത്തരം ജാനാധിപത്യമായ മാറ്റങ്ങള്‍ സമൂഹത്തില്‍ ഉണ്ടാകണമെന്നുമാണ് സുരേഷ്…
Read More » -
Crime
ഗേ ഡേറ്റിങ് ആപ്പ് വഴി ഫ്‌ലാറ്റിലേക്കു ക്ഷണിച്ചു; വീഡിയോ ചിത്രീകരിച്ച് ബ്ലാക്മെയില്‍; 1.40 ലക്ഷം തട്ടി
ന്യൂഡല്‍ഹി: സ്വവര്‍ഗാനുരാഗ (ഗേ) ഡേറ്റിങ് ആപ്ലിക്കേഷന്‍ വഴി ആളുകളെ ലൈംഗികബന്ധത്തിനായി വിളിച്ചുവരുത്തി തട്ടിപ്പുനടത്തിയ സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ മൂന്നുപേര്‍ അറസ്റ്റില്‍. ലൈംഗിക ബന്ധത്തിന്റെ വിഡിയോ ചിത്രീകരിച്ചു പണത്തിനായി ബ്ലാക്മെയില്‍ ചെയ്ത സംഭവത്തില്‍ റിങ്കു, അജയ്, ശുഭം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടുപേര്‍ ഒളിവിലാണെന്നു പൊലീസ് പറഞ്ഞു. സംഭവം ഇങ്ങനെ: ഗ്രിന്‍ഡര്‍ എന്ന ഗേ ഡേറ്റിങ് ആപ് വഴി ഒരാളെ പരിചയപ്പെട്ടുവെന്നും ഫ്‌ലാറ്റിലേക്കു ക്ഷണിച്ചുവെന്നുമാണു പൊലീസിനു ലഭിച്ച പരാതി. ഫ്‌ലാറ്റില്‍വച്ച് ഇരുവരും തമ്മില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. ഫ്‌ലാറ്റിലുണ്ടായിരുന്ന മറ്റു ചിലര്‍ അതു വീഡിയോ ചിത്രീകരിച്ചു. പിന്നീട് പണത്തിനായി ബ്ലാക്മെയില്‍ ചെയ്തു. 1.40 ലക്ഷം രൂപ അവര്‍ക്ക് കൊടുക്കേണ്ടിവന്നു. പിന്നീടാണ് ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയത്. ”റിങ്കു എന്നയാള്‍ ആണ് ഈ ഗ്യാങ്ങിന്റെ സൂത്രധാരന്‍. അജയ് എന്നയാളാണു പരാതിക്കാരനെ ഫ്‌ലാറ്റിലേക്കു വിളിച്ചുവരുത്തിയത്. രണ്ടുപേര്‍ ഒളിവിലാണ്. അവരെ ഉടന്‍തന്നെ അറസ്റ്റ് ചെയ്യും. റിങ്കുവില്‍നിന്ന് മൂന്ന് ഐഡികാര്‍ഡ് കണ്ടെത്തിയിട്ടുണ്ട്. അവ വ്യാജമാണോയെന്നു പരിശോധിക്കുകയാണ്. മൂന്നു മൊബൈല്‍ ഫോണുകള്‍…
Read More » -
Crime
ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വൈദികനില്‍നിന്ന് 15 കോടി തട്ടിയ കേസ്: കോട്ടയത്ത് രണ്ടുപേര്‍ പിടിയില്‍
കോട്ടയം: ഓണ്‍ലൈന്‍ ട്രേഡിങ്ങിലൂടെ വൈദികനില്‍ നിന്ന് 15 കോടി രൂപ തട്ടിയ കേസില്‍ രണ്ടു പേര്‍ പിടിയില്‍. താമരശേരി സ്വദേശി മുഹമ്മദ് മിനാജ്, ഷംനാദ് എന്നിവരാണ് പിടിയിലായത്. കടുത്തുരുത്തി പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിങ് ആപ്പ് വഴിയാണ് തട്ടിപ്പ് നടന്നത്. കാസര്‍ഗോഡ് സ്വദേശിയായ ഫാദര്‍ ടിനേഷ് കുര്യനില്‍ നിന്നാണ് വന്‍ തുക ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലപ്പോഴായി 15 കോടി രൂപ പ്രതികള്‍ തട്ടിയത്. ഇരുവരും ഉത്തരേന്ത്യന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണികളാണെന്ന് പൊലീസ് വ്യക്തമാക്കി. ഇരുവര്‍ക്കും ഈ തട്ടിപ്പുമായി ബന്ധപ്പെട്ട് 1.40 ലക്ഷം രൂപ കിട്ടിയിരുന്നു. ഈ തുക പ്രതികള്‍ എടിഎം വഴി പിന്‍വലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് പ്രതികളെ കുടുങ്ങിയത്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും.
Read More » -
Crime
കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം; കട ഉടമയായ സ്ത്രീക്ക് മര്‍ദ്ദനം
തിരുവനന്തപുരം: കടയ്ക്ക് മുന്നിലെ ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിജെപി പഞ്ചായത്തംഗം. തിരുവനന്തപുരം വട്ടപ്പാറയിലാണ് സംഭവം നടന്നത്. പൂച്ചെടികള്‍ വില്‍ക്കുന്ന നഴ്‌സറിക്ക് നേരെയായിരുന്നു അതിക്രമം. ബിജെപി പ്രാദേശിക നേതാവും പഞ്ചായത്തംഗവുമായ ബിനുവാണ് വനിത നടത്തുന്ന കടയ്ക്ക് മുന്നിലെത്തി അതിക്രമം നടത്തിയത്. ചെടിച്ചട്ടികള്‍ വലിച്ചെറിഞ്ഞ് ബിനു നടത്തിയ അക്രമത്തില്‍ കട ഉടമയായ സ്ത്രീയ്ക്ക് ക്രൂരമായി മര്‍ദ്ദനമേറ്റു. വട്ടപ്പാറ വേറ്റിനാട് മണ്ഡപം ജംഗ്ഷനിലെ ഏദന്‍ നഴ്‌സറിക്ക് നേരെയാണ് വേറ്റിനാട് വാര്‍ഡ് മെമ്പര്‍ ബിനുവിന്റെ ആക്രമണം നടന്നത്. കടയ്ക്ക് മുന്നിലെ ചെടികള്‍ മാറ്റണമെന്നാവശ്യപ്പെട്ടായിരുന്നു അക്രമം. ചെടിച്ചട്ടികള്‍ കൊണ്ട് ആര്‍ക്കും തടസമില്ലെന്ന് കട ഉടമയായ കനകരസി പറഞ്ഞെങ്കിലും ബിനു അംഗീകരിച്ചില്ല. തുടര്‍ന്ന് ചെടി ചട്ടികള്‍ കടയ്ക്കുള്ളിലേയ്ക്ക് വലിച്ചെറിഞ്ഞു .ഇത് തടയാന്‍ ചെന്ന കനകരസിയെ പിടിച്ചു മര്‍ദിച്ചു. ബിജെപി നേതാവ് ബിനുവിന്റെ മര്‍ദ്ദനത്തില്‍ കൈയ്ക്കും മുഖത്തും, വയറിനും പരിക്കേറ്റ അവര്‍ ആദ്യം കന്യാകുളങ്ങര ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലും ചികിത്സ തേടി. ഒടുവില്‍ സ്ത്രീയുടെ പരാതിയില്‍ പഞ്ചായത്തംഗം ബിനുവിനെതിരെ വട്ടപ്പാറ…
Read More » -
India
‘ചോളി കെ പീച്ചേ’യ്ക്ക് ചുവട്‌വച്ച് വരന്‍; കണ്ണീരോടെ വധു, വിവാഹം വേണ്ടെന്ന് വച്ച് പിതാവ്!
ന്യൂഡല്‍ഹി: സ്വന്തം വിവാഹച്ചടങ്ങില്‍ ബോളിവുഡിലെ ഒരു പാട്ടിന് നൃത്തം വച്ച വരന്റെ വിവാഹം മുടങ്ങി. ഡല്‍ഹിയിലാണ് സംഭവം. ‘ചോളി കെ പീച്ചേ ക്യാ ഹേ’ എന്ന പാട്ടിന് നൃത്തം വക്കാന്‍ കൂട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോള്‍ നൃത്തം വച്ചതിന് വധുവിന്റെ അച്ഛന്‍ വിവാഹം വേണ്ടെന്ന് വക്കുകയായിരുന്നു. ഷോഘയാത്രയുടെ അകമ്പടിയോടെയാണ് വരന്‍ വിവാഹം നടക്കാനിരുന്ന സ്ഥലത്തെത്തിയത്. പിന്നാലെ വരന്റെ സുഹൃത്തുക്കള്‍ വരനോട് പ്രശസ്ത ബോളിവുഡ് ഗാനം ‘ചോളി കേ പീച്ചേ ക്യാ ഹേ’ എന്ന ഗാനത്തിന് ചുവട് വയ്ക്കാന്‍ ആവശ്യപ്പെട്ടു. അതിഥികള്‍ക്ക് മുന്നില്‍ സ്റ്റാറാവാന്‍ വരനും നൃത്തം ചെയ്തു. എന്നാല്‍ വരന്റെ ഈ പ്രവൃത്തി വധുവിന്റെ പിതാവിന് അത്ര ഇഷ്ടമായില്ല. ഉടനെ വിവാഹച്ചടങ്ങുകള്‍ നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. അനുചിതമായ പ്രകടനമാണെന്ന് പറഞ്ഞ്, പ്രകോപിതനായ അദ്ദേഹം ഉടന്‍ തന്നെ കല്യാണച്ചടങ്ങുകള്‍ നിര്‍ത്തിവക്കുകയായിരുന്നു. വരന്റെ പ്രവൃത്തി തന്റെ കുടുംബത്തിന്റെ മൂല്യങ്ങളെ അവഹേളിക്കുന്നതാണെന്ന് പറഞ്ഞാണ് വധുവിന്റെ പിതാവ് ഇറങ്ങിപ്പോയതെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു. ഇതെല്ലാം കണ്ണീരോടെ കണ്ടു നില്‍ക്കുകയായിരുന്നു വധു. വരന്‍ വധുവിന്റെ…
Read More »