Month: February 2025
-
Kerala
കണ്ണൂരില്‍ M.V ജയരാജന്‍ തുടരും, നികേഷും അനുശ്രീയും ജില്ലാ കമ്മിറ്റിയില്‍
കണ്ണൂര്‍: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ് ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നേരത്തേ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജന്‍ ജില്ലാ സെക്രട്ടറിയായെത്തുന്നത്. 50-അം?ഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാര്‍ എന്നിവര്‍ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാര്‍ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്‌സല്‍, സെക്രട്ടറി സരിന്‍ ശശി, കെ.ജനാര്‍ദനന്‍, സി.കെ രമേശന്‍, എന്‍ അനില്‍ കുമാര്‍, സി എം കൃഷ്ണന്‍, പി ഗോവിന്ദന്‍,വി കുഞ്ഞികൃഷ്ണന്‍ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി. 2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജന്‍ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ സ്ഥാനാര്‍ഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം…
Read More » -
Kerala
അനന്തപുരിയില്‍ വീണ്ടും വ്യാജ ബോംബ് ഭീഷണി; ഹോട്ടലില്‍ സ്‌ഫോടനം നടത്തുമെന്ന് ഇമെയില്‍, 2 മണിക്കൂറോളം ആശങ്ക, ആറു മാസത്തിനിടെ എട്ടാമത് സംഭവം!
തിരുവനന്തപുരം: തലസ്ഥാനത്തു ഹോട്ടലിന് നേരെ മുംബൈ സ്‌ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്റെ പേരില്‍ ബോംബ് ഭീഷണി.കിഴക്കേക്കോട്ട പവര്‍ഹൗസ് റോഡിലെ ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ ഇന്നലെ ഉച്ചയ്ക്കു 2.30ന് മനുഷ്യബോംബ് സ്‌ഫോടനം നടത്തുമെന്നായിരുന്നു സന്ദേശം.രാവിലെ 9.30ന് ഹോട്ടലിലെ ഇമെയില്‍ വിലാസത്തില്‍ എത്തിയ സന്ദേശം 12ന് ആണ് മാനേജര്‍ കാണുന്നത്. വിവരം അറിഞ്ഞെത്തിയ പൊലീസ് 2 മണിക്കൂറോളം ഹോട്ടലില്‍ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.അന്വേഷണത്തില്‍ ബോംബ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചതായി കമ്മിഷണര്‍ തോംസണ്‍ ജോസ് പറഞ്ഞു. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്‍ പരിശോധന ആരംഭിച്ചു. ഇംഗ്ലിഷില്‍ എഴുതിയ നാലു വരികളുള്ള ഒരു പാരഗ്രാഫ് ആണ് ഇമെയിലിലുള്ളത്. തമിഴ്‌നാട്ടിലെ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുമായി ബന്ധപ്പെട്ട വിഷയമാണു ഇതില്‍ പറയുന്നതെന്നും വ്യാജ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് തയാറാക്കിയ ഇമെയില്‍ ഐഡിയില്‍ നിന്നാണ് സന്ദേശം അയച്ചതെന്നും പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയ്ക്കും തലസ്ഥാനത്തെ മറ്റൊരു ഹോട്ടലിനും എതിരെ ബോംബ് ഭീഷണി ഉണ്ടായിരുന്നു. ഹോട്ടല്‍…
Read More » -
Crime
മൂലമറ്റത്ത് പായയില്‍ കെട്ടിയ നിലയില്‍ കണ്ടെത്തിയത് മേലുകാവ് സ്വദേശി സാജൻ സാമുവലിൻ്റേ മൃതദേഹം, 6 പേർ പിടിയിൽ
ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂലമറ്റം സ്വദേശി ഷാരോണ്‍ ബേബി ഉൾപ്പെടെ 6 പേര്‍ പിടിയിലായി. കാഞ്ഞാര്‍ പോലീസും വാഗമണ്‍ പോലീസും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കസ്റ്റടിയിലെടുത്തത് . സാജന്‍, പലപ്പോഴും തങ്ങളെ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നും ‘നിങ്ങളുടെ കൂട്ടത്തില്‍ ഒരാളെ ഞാന്‍ കൊണ്ടുപോകും’ എന്നു സാജന്‍ പറയാറുണ്ടായിരുന്നു എന്നും പിടിയിലായവര്‍ പറഞ്ഞു. അതിനാലാണത്രേ സാജനെ കൊലപ്പെടുത്തിയത്. ഇന്ന് (ഞായർ) രാവിലെയാണ് മൂലമറ്റം തേക്കിന്‍കൂപ്പ് ഭാഗത്തുനിന്ന് പായയില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ദേഹം പുഴുവരിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. ജനുവരി 30-ാം തീയതിയാണ് സാജനെ കാണാതായത്. മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായതിനാല്‍ ഔദ്യോഗിക സ്ഥിരീകരണത്തിന് ഡി.എന്‍.എ. പരിശോധന വേണ്ടിവരും. മൂലമറ്റത്തെ മറ്റൊരു സ്ഥലത്തുവെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഉറങ്ങിക്കിടക്കുകയായിരുന്ന സാജന്റെ തലയ്ക്കടിച്ച് കൊന്നെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.…
Read More » -
Crime
ഭര്‍ത്താവിന്റെ വൃക്കവിറ്റ് കിട്ടിയ 10 ലക്ഷവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി
കൊല്‍ക്കത്ത: ഭര്‍ത്താവിന്റെ വൃക്കവിറ്റ് ലഭിച്ച പണവുമായി യുവതി കാമുകനൊപ്പം ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറയിലാണ് സംഭവം. ഭര്‍ത്താവിന്റെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയെയും കാമുകനെയും പിന്നീട് കണ്ടെത്തി. ഹൗറയിലെ സങ്കറെയ്ല്‍ സ്വദേശിയായ യുവതിയാണ് ഭര്‍ത്താവിന്റെ വൃക്കവിറ്റ് കിട്ടിയ പത്തുലക്ഷം രൂപയുമായി കാമുകനൊപ്പം ഒളിച്ചോടിയത്. യുവതിയുടെ നിര്‍ബന്ധപ്രകാരമാണ് ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ സമ്മതിച്ചതെന്നും എന്നാല്‍, പണം കിട്ടിയതിന് പിന്നാലെ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടിയെന്നുമാണ് റിപ്പോര്‍ട്ട്. മകളുടെ പഠനത്തിനും വിവാഹാവശ്യത്തിനും പണം കണ്ടെത്താനായാണ് യുവതി ഭര്‍ത്താവിനോട് വൃക്ക വില്‍ക്കാന്‍ ആവശ്യപ്പെട്ടത്. പണം കിട്ടിയാല്‍ കുടുംബത്തിലെ ദാരിദ്ര്യം മാറുമെന്നും പറഞ്ഞു. യുവതിയുടെ നിര്‍ബന്ധപ്രകാരം ഭര്‍ത്താവ് വൃക്കവില്‍ക്കാന്‍ തയ്യാറായി. മൂന്നുമാസം മുമ്പ് വൃക്ക വാങ്ങാന്‍ തയ്യാറായ ഒരാളെ കണ്ടെത്തി. തുടര്‍ന്ന് വൃക്ക നല്‍കി പണവും വാങ്ങി. വൃക്കവിറ്റ് കിട്ടിയ പണംകൊണ്ട് കുടുംബത്തിന്റെ കഷ്ടപ്പാടുകള്‍ മാറുമെന്നും ഭാവിയില്‍ മകളുടെ വിവാഹം നല്ലരീതിയില്‍ നടത്താമെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ ധാരണ. എന്നാല്‍, ഇതേസമയം ഭാര്യ കാമുകനൊപ്പം നാടുവിടാനുള്ള പദ്ധതികള്‍ ആസൂത്രണം…
Read More » -
Crime
പട്ടാപ്പകല്‍ മോഷണം നാട്ടുകാര്‍ കണ്ടു, മുങ്ങാന്‍ ശ്രമിച്ച 60കാരനും 20കാരനും പിടിയില്‍
കൊല്ലം: തെന്മല പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടിടത്ത് റബര്‍ ഷീറ്റ് മോഷണം. പ്രതികള്‍ പിടിയില്‍. പുനലൂര്‍ തൊളിക്കോട് കൃഷ്ണ വിലാസത്തില്‍ ഗോപാല കൃഷ്ണ പിള്ള (60), പത്തനാപുരം ഇഞ്ചുര്‍ ലക്ഷം വീട്ടില്‍ ശ്രീകാന്ത്( 20) എന്നിവരെയാണ് തെന്മല എസ്.എച്ച്.ഒ പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്പെക്ടര്‍ അമീന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ പ്രവീണ്‍, വിഷ്ണു, മന്‍സൂര്‍, ശ്യാം, രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഈ കഴിഞ്ഞ 22ന് മോഷണ സംഘം ഓട്ടോയിലും ബൈക്കിലുമായി എത്തിയാണ് പട്ടാപ്പകല്‍ മോഷണം നടത്തിയത്. നാട്ടുകാര്‍ പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പിന്തുടര്‍ന്ന്. നാട്ടുകാര്‍ പിന്തുടരുകയാണെന്ന് മനസിലാക്കിയ പ്രതികള്‍ ബൈക്ക് ആളൊഴിഞ്ഞ ഭാഗത്ത് ഉപേക്ഷിച്ചു രക്ഷപ്പെട്ടു. തുടര്‍ന്നു തെന്മല പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ പ്രതികള്‍ ഈ സംഘത്തില്‍ ഉണ്ടെന്നും അവരെ ഉടന്‍ പിടികൂടുമെന്നും തെന്മല പൊലീസ് അറിയിച്ചു. പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
Crime
അയല്‍വാസിയുടെ നായയെ വെട്ടിക്കൊലപ്പെടുത്തി സിറ്റൗട്ടില്‍ ഇട്ടു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര മരിയാപുരത്ത് വളര്‍ത്തു നായയെ വെട്ടിക്കൊലപ്പെടുത്തിയതായി പരാതി. മരിയാപുരം സ്വദേശി ബിജുവിന്റെ വളര്‍ത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അഖിലിന്റെ നായയെ കണ്ട് ബിജുവിന്റെ നായ തുടല്‍ പൊട്ടിച്ച് കുരച്ച് ഓടി. ഇതിന് പിന്നാലെ ബിജുവിന്റെ നായയെ അഖില്‍ വെട്ടിക്കൊന്ന് വീടിന്റെ സിറ്റൗട്ടില്‍ ഇടുകയായിരുന്നു. ബിജുവും കുടുംബവും പാറശാല പൊലീസില്‍ പരാതി നല്‍കി. നായയുടെ ഉടമയെ അഖില്‍ മര്‍ദിച്ചതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read More » -
Crime
തീപ്പെട്ടി ചോദിച്ചിട്ട് കൊടുത്തില്ല; വയോധികനെ വീട്ടില്‍ക്കയറി മര്‍ദിച്ചു, കല്ലിന് തലയ്ക്കിടിച്ചു
തിരുവനന്തപുരം: തീപ്പെട്ടി ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന് വയോധികനെ ഒരുസംഘം യുവാക്കള്‍ കല്ലുകൊണ്ട് ആക്രമിച്ചു. വെള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ അശോകനെ(60)യാണ് ആക്രമിച്ചത്. സംഘം, കല്ലുകൊണ്ട് അശോകന്റെ മുഖത്തും തലയിലും ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അശോകനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മംഗലപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഞായറാഴ്ച വൈകിട്ടാണ് അതിക്രമമുണ്ടായത്. റോഡിനോടു ചേര്‍ന്നാണ് അശോകന്റെ വീട്. വീടിന് പുറത്തിരിക്കുകയായിരുന്ന അശോകനോട് ഒരുസംഘം യുവാക്കള്‍ തീപ്പെട്ടി ചോദിച്ചു. ഇത് നല്‍കാതിരുന്നതോടെ സംഘം പ്രകോപിതരാവുകയും കല്ലുകൊണ്ട് അശോകനെ ക്രൂരമായി മര്‍ദിക്കുകയുമായിരുന്നു.
Read More » -
Crime
ശൗചാലയത്തില്‍ കോളജ് വിദ്യാര്‍ഥി പ്രസവിച്ചു; ക്ലാസിലെത്തി കുഴഞ്ഞുവീണു, ഒളിപ്പിച്ച കുഞ്ഞിനെ പൊലീസ് കണ്ടെത്തി
ചെന്നൈ: കുംഭകോണത്ത് കോളജിലെ ശൗചാലയത്തില്‍ വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കു?ഞ്ഞിനെ ഒളിപ്പിച്ചതിനു ശേഷം തിരികെ ക്ലാസിലെത്തിയ വിദ്യാര്‍ഥി കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ നടന്ന പരിശോധനയിലാണ് പ്രസവ വിവരം പുറത്തറിഞ്ഞത്. തുടര്‍ന്നു ശൗചാലയ പരിസരത്തു നിന്ന് കുഞ്ഞിനെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചു. ബന്ധുവായ 27 വയസ്സുകാരനുമായി പ്രണയത്തിലായിരുന്നെന്നും ഇയാളാണ് കുഞ്ഞിന്റെ പിതാവെന്നും വിദ്യാര്‍ഥിനി പൊലീസിനു മൊഴി നല്‍കി. ഇവര്‍ തമ്മില്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ കുംഭകോണം വെസ്റ്റ് പൊലീസിനെയും തിരുവിടൈമരുതൂര്‍ ഓള്‍ വിമന്‍ പൊലീസിനെയും നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു.
Read More » -
Crime
പൊലീസ് ഭരണം കെങ്കേമം: കോട്ടയത്ത് പൊലീസുകാരനെ ഗുണ്ട മർദ്ദിച്ച് കൊലപ്പെടുത്തി, വെസ്റ്റ് സ്റ്റേഷനിലെ ശ്യാം പ്രസാദാണ് കൊല്ലപ്പെട്ടത്
കോട്ടയം കാരിത്താസ് ജംഗ്ഷനിൽ പൊലീസ് ഉദ്യോഗസ്ഥനെ ഗുണ്ട മർദ്ദിച്ച് കൊലപ്പെടുത്തി. വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ ഡ്രൈവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് മരിച്ചത്. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27) പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. കാരിത്താസ് ജംഗ്ഷനിലെ ബാർ ഹോട്ടലിനു സമീപത്തെ തട്ടുകടയിൽ അക്രമം അഴിച്ച് വിട്ട ജിബിൻ ജോർജിന്റെ വീഡിയോ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം പ്രസാദ് എടുത്തു. ഇതിൽ പ്രകോപിതനായ ജിബിൻ ശ്യാം പ്രസാദിനെ മർദ്ദിക്കുകയായിരുന്നു. പോലീസുകാരനാണ് മർദ്ദിക്കരുത് എന്ന് തട്ടുകടക്കാരൻ പറഞ്ഞെങ്കിലും ജിബിൻ മർദ്ദനം തുടർന്നു. പട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ.എസ് ഷിജി ഈ സമയം ഇവിടെ എത്തി. തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പിടികൂടുകയും ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പക്ഷേ പുലർച്ചെ 4 മണിയോടെ…
Read More » -
NEWS
കല്ലറ ഇന്ന് തുറക്കും: സെലീനാമ്മയുടെ മരണം കൊലപാതകമെന്നു സംശയം, മൃതദേഹത്തിൽ മുറിവുകൾ; ആഭരണങ്ങളും നഷ്ടപ്പെട്ടു
തിരുവനന്തപുരം ജില്ലയിലെ ധനുവച്ചപുരത്ത് റിട്ട.നഴ്‌സിംഗ് അസിസ്റ്റന്റ് 75കാരിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഇന്ന് സെലീനാമ്മയുടെ കല്ലറ തുറന്നു പരിശോധിക്കും. മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. മരണാനന്തര ചടങ്ങിന്റെ ഭാഗമായി മൃതദേഹം കുളിപ്പിച്ചപ്പോള്‍ സെലീനാമ്മയുടെ ദേഹത്ത് മുറിവും ചതവും കണ്ടെത്തിയിരുന്നു. ഒപ്പം സെലീനാമ്മയുടെ ആഭരണങ്ങളും കാണാനില്ലായിരുന്നു. എന്നാൽ സംസ്കാരത്തിന് ശേഷമാണ് സെലീനാമ്മയുടെ മകൻ ഈ വിവരങ്ങൾ അറിയുന്നത്. ഇതേ തുടര്‍ന്ന് മകൻ രാജു പാറശ്ശാല പൊലീസിൽ പരാതി നൽകുകയായിരുന്നു.ജനുവരി 17നായിരുന്നു ധനുവച്ചപുരം സ്വദേശിനിയായ സെലീനാമ്മയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം സ്വാഭാവിക മരണമെന്നാണ് കരുതിയത്. എന്നാല്‍ മൃതദേഹം കുളിപ്പിച്ചപ്പോള്‍ കഴുത്തിലും മറ്റ് ശരീര ഭാഗങ്ങളിലും മുറിവും ചതവും കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷം മുറി പരിശോധിച്ചപ്പോള്‍ ആഭരണങ്ങള്‍ ഉള്‍പ്പെടെ നഷ്ടപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടു. മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാന്‍ ജില്ലാ കളക്ടറോട് അനുമതി തേടുകയായിരുന്നു.
Read More »