
കൊച്ചി: തൃക്കാക്കരയില്‍ എ.എസ്.ഐയെ ഇതരസംസ്ഥാന തൊഴിലാളി ആക്രമിച്ചു. തൃക്കാക്കര എ.എസ്.ഐ. ഷിബിയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതിയായ ഹിമാചല്‍ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതരസംസ്ഥാന തൊഴിലാളി മദ്യപിച്ച് അക്രമാസക്തനായെന്ന വിവരമറിഞ്ഞാണ് എ.എസ്.ഐയും പോലീസുകാരും സംഭവസ്ഥലത്തെത്തിയത്. ഇതിനുപിന്നാലെയാണ് അക്രമി കല്ലുകൊണ്ട് എ.എസ്.ഐയുടെ തലയ്ക്കെറിഞ്ഞത്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. എ.എസ്.ഐ.യുടെ തലയ്ക്ക് ഏഴു തുന്നലുണ്ട്.

ഏതാനുംനാളുകള്‍ക്ക് മുമ്പ് കൊച്ചി നഗരത്തിലും പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായിരുന്നു. സ്പെഷ്യല്‍ ബ്രാഞ്ച് എ.എസ്.ഐയ്ക്ക് നേരേയാണ് അന്ന് ആക്രമണമുണ്ടായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിക്കൊപ്പംനില്‍ക്കുന്നത് ചോദ്യംചെയ്തതിന് യുവാവ് ഇടിവള ഉപയോഗിച്ചാണ് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദിച്ചത്. ഇതിനുപിന്നാലെയാണ് തൃക്കാക്കരയിലും പോലീസ് ഉദ്യോഗസ്ഥന് നേരേ ആക്രമണമുണ്ടായിരിക്കുന്നത്.