Month: February 2025

  • LIFE

    അടിമുടി മാറി ജ്യോതി കൃഷ്ണ; സെറ്റും മുണ്ടും ഉടുത്ത് വന്ന ദുല്‍ഖറിന്റെ ആ പഴയ നായിക തന്നെയാണോ ഇത്?

    വിരലിലെണ്ണാവുന്നത്ര സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും, ജ്യോതി കൃഷ്ണ ചെയ്ത വേഷങ്ങളെല്ലാം ശ്രദ്ധേയമാണ്. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയാണെങ്കിലും തന്റെ വിശേഷങ്ങളും, പുതിയ പുതിയ ഫോട്ടോകളും പങ്കുവച്ച് ജ്യോതി കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്. അങ്ങനെ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ് നടി പങ്കുവച്ച പുതിയ ഫോട്ടോ അല്പം ഗ്ലാമര്‍ ലുക്കിലുള്ള രണ്ട് ചിത്രങ്ങളാണ് ജ്യോതി കൃഷ്ണ പങ്കുവച്ചിരിയ്ക്കുന്നത്. ഈ മാറ്റം ആളുകള്‍ക്ക് കൗതുകമാണ്. ദുബായ് മാളില്‍ പോയപ്പോള്‍ എടുത്ത ചിത്രങ്ങളാണിവ. ബോള്‍ഡ് ബ്യൂട്ടി, ബോള്‍ഡ് വിവന്‍ എന്നിങ്ങനെ ഹാഷ് ടാഗുകള്‍ ചിത്രത്തിന് നല്‍കിയിട്ടുണ്ട്. ഞാന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം കണ്ട ആ നടി തന്നെയാണോ ഇതെന്നാണ് ആരാധകര്‍ക്ക് സംശയം. ബോംബെ മാര്‍ച്ച് 12 എന്ന ചിത്രത്തിലൂടെയായിരുന്നു ജ്യോതി കൃഷ്ണയുടെ സിനിമയിലേക്കുള്ള വരവ്. പിന്നീട് ലാസ്റ്റ് ബെഞ്ച്. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ഇത് പാതിരാമണല്‍, ഡോള്‍സ്, ഇത് ലിസമ്മയുടെ വീട് എന്നിങ്ങനെ നിരവധി സിനിമകള്‍ ചെയ്തു. പക്ഷേ…

    Read More »
  • Crime

    ആലപ്പുഴ കടലില്‍ യുവതിയുടെ അഴുകിയ മൃതദേഹം

    ആലപ്പുഴ: കടലില്‍ അഴുകിയ നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മത്സ്യബന്ധത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴ തൃക്കുന്നപ്പുഴ കടലില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടപ്പള്ളി തീരദേശ പൊലീസെത്തി മൃതദേഹം കരയിലേക്ക് എത്തിച്ചത്. ഏകദേശം 50 വയസ് പ്രായമാണ് മൃതദേഹത്തിന് തോന്നിക്കുന്നത്. അഴുകിയ നിലയിലായിരുന്നു. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടതിന് ശേഷമേ എങ്ങനെയാണ് മരിച്ചതെന്ന് വ്യക്തമാക്കാന്‍ സാധിക്കുകയുള്ളൂ. അഴുകിയ നിലയിലായിരുന്നതിനാല്‍ മൃതദേഹം തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്. ആത്മഹത്യ ആണോ ആരെങ്കിലും കൊന്നിട്ടാതാണോ എന്ന പോസ്റ്റമോര്‍ട്ടതിന് ശേഷം മാത്രമേ അറിയാന്‍ സാധിക്കുകയുള്ളൂ. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  

    Read More »
  • Crime

    കൊടുങ്ങല്ലൂരില്‍ മകന്‍ മാതാവിന്റെ കഴുത്തറുത്തു; ലഹരിക്കടിമയായ പ്രതി പൊലീസ് കസ്റ്റഡിയില്‍

    തൃശൂര്‍: കൊടുങ്ങല്ലൂരില്‍ മകന്‍ മാതാവിന്റെ കഴുത്തറുത്തു. അഴീക്കോട് സ്വദേശി ജലീലിന്റെ ഭാര്യ സീനത്തിനെയാണ് (53) മകന്‍ മുഹമ്മദ് (24) ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിനെ കൊടുങ്ങല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ലഹരിക്കടിമയാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച് വീട്ടിലെത്തിയ മുഹമ്മദ് മാതാവുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കഴുത്തറുക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സീനത്തിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. പരിക്ക് ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മൂന്ന് വര്‍ഷം മുമ്പ് പിതാവ് ജലീലിനെയും മുഹമ്മദ് ആക്രമിച്ചിരുന്നു. കത്തി ഉപയോഗിച്ച് പിതാവിനെ കുത്തുകയായിരുന്നു. അടുത്തിടെ, കോഴിക്കോട് താമരശ്ശേരിയില്‍ ഏകമകന്‍ മാതാവിനെ വെട്ടിക്കൊന്നിരുന്നു. അടിവാരം മുപ്പതേക്ര കായിക്കല്‍ സുബൈദയാണ് (53) മകന്‍ ആഷിഖി (24) ന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ‘ജന്മം നല്‍കിയതിനുള്ള ശിക്ഷയാണ് കൊല. ആ ശിക്ഷ ഞാന്‍ നടപ്പാക്കി’- എന്നായിരുന്നു യുവാവ് കൃത്യം നടത്തിയ ശേഷം പറഞ്ഞുകൊണ്ടിരുന്നത്.    

    Read More »
  • Kerala

    കയര്‍ ബോര്‍ഡിലെ മാനസിക പീഡനം; കാന്‍സര്‍ അതിജീവിതയായ പരാതിക്കാരി മരിച്ചു

    കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോര്‍ഡിലെ മാനസിക പീഡനവുമായി ബന്ധപ്പെട്ട് പരാതി നല്‍കിയ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ ജോളി മധു മരിച്ചു. തലയിലെ രക്തസ്രാവത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയാണ് മരണം. തൊഴിലിടത്ത് നേരിടേണ്ടി വന്ന മാനസിക സമ്മര്‍ദമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. ഒരാഴ്ചയായി വെന്റിലേറ്റര്‍ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു. കൊച്ചി സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. കാന്‍സര്‍ അതിജീവിതയും വിധവയുമായ ജോളി സ്ഥാപനത്തില്‍ നിരന്തരം മാനസിക പീഡനത്തിന് ഇരയായെന്ന് കുടുംബം ആരോപിച്ചിരുന്നു. കയര്‍ ബോര്‍ഡ് ഓഫീസ് ചെയര്‍മാന്‍, സെക്രട്ടറി, അഡ്മിനിസ്ട്രേറ്റീവ് ഹെഡ് എന്നിവര്‍ക്കെതിരെയായിരുന്നു ആരോപണം. തൊഴില്‍ പീഡനത്തിനെതിരെ ജോളി നിരവധി പരാതി നല്‍കിയെങ്കിലും അവയെല്ലാം അവഗണിക്കപ്പെട്ടു. കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍…

    Read More »
  • Crime

    ക്ഷേത്രത്തിന്റെ പേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്

    ചെന്നൈ: കാരയ്ക്കല്‍ തിരുനള്ളാര്‍ ശനീശ്വരക്ഷേത്രത്തിന്റെപേരില്‍ വ്യാജ വെബ്‌സൈറ്റുണ്ടാക്കി കോടികളുടെ തട്ടിപ്പ്. പൂജകള്‍, അര്‍ച്ചനകള്‍ എന്നിവയുടെ പേരില്‍ വിദേശത്ത് താമസിക്കുന്ന ഭക്തരില്‍നിന്ന് ഉള്‍പ്പെടെ പണം തട്ടിയെടുക്കുകയായിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ് സൈറ്റിന്റെ മാതൃകയില്‍ത്തന്നെയായിരുന്നു വ്യാജസൈറ്റും തയ്യാറാക്കിയത്. വര്‍ഷങ്ങളായി ഇത് പ്രവര്‍ത്തിച്ചിരുന്നെന്നാണ് കരുതുന്നത്. ക്ഷേത്രം അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ കാരയ്ക്കലിലെ തിരുനള്ളാര്‍ ക്ഷേത്രം ഏറെ പ്രശസ്തമാണ്. തമിഴ്‌നാട്, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍നിന്ന് ഒട്ടേറെ ഭക്തര്‍ ഇവിടെ ദര്‍ശനത്തിനെത്താറുണ്ട്. ഇതരസംസ്ഥാനത്തും വിദേശങ്ങളിലും താമസിക്കുന്നവരെ ലക്ഷ്യമാക്കിയായിരുന്നു വ്യാജ വെബ്സൈറ്റ് പ്രവര്‍ത്തിച്ചിരുന്നത്. ഓണ്‍ലൈനില്‍ പൂജകളും അര്‍ച്ചനകളും മറ്റും ബുക്ക് ചെയ്യുകയും അതിന് പണം വാങ്ങുകയുമായിരുന്നു ചെയ്തിരുന്നത്. രൂപയിലും ഡോളറിലും പണം വാങ്ങിയിരുന്നു. ക്ഷേത്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയും അര്‍ച്ചന ബുക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. പ്രസാദം തപാല്‍, കൂറിയര്‍ മാര്‍ഗത്തില്‍ അയച്ചുനല്‍കുകയാണ് പതിവ്. ഇ-കാണിക്ക സമര്‍പ്പിക്കാനുള്ള സൗകര്യവും വെബ് സൈറ്റിലുണ്ട്. ഇതേ രീതിയില്‍ത്തന്നെയായിരുന്നു വ്യാജ വെബ്‌സൈറ്റിന്റെയും പ്രവര്‍ത്തനം. ക്ഷേത്രത്തിലെത്തന്നെ പ്രസാദവുംമറ്റും ബുക്ക്…

    Read More »
  • Crime

    സ്വത്ത് തര്‍ക്കം കുടുംബകലഹമായി; വ്യവസായിയെ കൊച്ചുമകന്‍ കുത്തിയത് 70 തവണ, ദാരുണാന്ത്യം

    ഹൈദരാബാദ്: സ്വത്ത് തര്‍ക്കത്തിന് പിന്നാലെ ഹൈദരാബാദില്‍ പ്രമുഖ വ്യവസായിയെ ചെറുമകന്‍ കുത്തിക്കൊലപ്പെടുത്തി. വെലാമാതി ചന്ദ്രശേഖര ജനാര്‍ദന റാവുവിനെയാണ് ചെറുമകന്‍ കിലാരു കീര്‍ത്തി തേജ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച സോമാജിഗുഡയിലെ ജനാര്‍ദന റാവുവിന്റെ വസതിയിലാണ് സംഭവം. 86 വയസ്സുകാരനായ ജനാര്‍ദന റാവുവിന്റെ ദേഹത്ത് എഴുപതിലധികം കുത്തുകള്‍ ഏറ്റതായാണ് പ്രാഥമിക നിമഗനം. വെല്‍ജാന്‍ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസ് സ്ഥാപകനാണ് ജനാര്‍ദന റാവു. പാരമ്പര്യസ്വത്തില്‍നിന്ന് നാലുകോടി രൂപയാണ് തേജയ്ക്ക് ജനാര്‍ദന റാവു നല്‍കിയിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ തേജയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. മാത്രമല്ല, കമ്പനിയില്‍ ആരും തന്നെ ബഹുമാനിക്കാത്തതും പണം തരാത്തതും തേജയെ കുപിതനാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സ്വത്ത് ഭാഗംവെച്ചതില്‍ അപാകമുണ്ടെന്ന് ആരോപിച്ച് 29-കാരനായ തേജയും ജനാര്‍ദന റാവുവും തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കേറ്റം കലശലായതോടെ തേജ, മുത്തശ്ശനെ കുത്തിവീഴ്ത്തി. തേജയുടെ അമ്മ സരോജിനി ദേവിക്ക് ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേല്‍ക്കുകയും ചെയ്തു. ഇവര്‍ നിലവില്‍ ചികിത്സയിലാണ്. ജനാര്‍ദന റാവുവിനെ കുത്തിവീഴ്ത്തിയതിന് പിന്നാലെ രക്തംപുരണ്ട വസ്ത്രങ്ങള്‍ മാറ്റിയ തേജ, വീട്ടില്‍നിന്ന്…

    Read More »
  • Social Media

    കുടുംബം വേണോ? അഭിനയം വേണോ? ഒന്നരക്കൊല്ലം അച്ഛന്‍ മിണ്ടിയിട്ടില്ല; വീഡിയോ വൈറലായപ്പോ ചീത്തപ്പേരായി!

    സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് വര്‍ഷ. വെറും വര്‍ഷ എന്ന പേരിലാണ് വര്‍ഷ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നത്. റിലേറ്റബിളായ കണ്ടന്റുകല്‍ലൂടെ വര്‍ഷ വൈറലായി മാറാറുണ്ട്. അവതാരകയായും വര്‍ഷ കയ്യടി നേടിയിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തുടക്കത്തെക്കുറിച്ചും വീട്ടില്‍ നിന്നും നേരിട്ട എതിര്‍പ്പിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് വര്‍ഷ. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വര്‍ഷ മനസ് തുറന്നത്. ”കുട്ടിക്കാലത്ത് എനിക്ക് ഒരുപാട് ആഗ്രഹങ്ങളുണ്ടായിരുന്നു. ക്ലാരിറ്റി ഉണ്ടായിരുന്നില്ല. ശരിക്കും അങ്ങനെ ആകാന്‍ പാടില്ല. എനിക്ക് ക്യാബിന്‍ ക്രൂ ആകണമെന്നും പൈലറ്റ് ആകണമെന്നും സിവില്‍ സര്‍വ്വീസ് എഴുതണം എന്നുമുണ്ടായിരുന്നു. പക്ഷെ അന്നും ഇന്നും കൂടെയുള്ളത് അഭിനയിക്കണം എന്ന ആഗ്രഹമാണ്. ഇപ്പോളും നടിയായി എന്ന് പറയത്തക്ക കഥാപാത്രമൊന്നും ചെയ്തിട്ടില്ല. ബൊഗെയ്ന്‍വില്ല, ഐഡന്റിറ്റി, ലൈവ്, ഒരു ജാതി ജാതകം, വരാനുള്ള ഗെറ്റ് സെറ്റ് ബേബി അങ്ങനെ പതുക്കെ വരുന്നതേയുള്ളൂ. പക്ഷെ പണ്ട് സ്വപ്നം കണ്ടത് പലതിലൂടേയും ഇന്ന് ജീവിക്കുമ്പോള്‍ ഭയങ്കര സന്തോഷമുണ്ട്.” വര്‍ഷ പറയുന്നു. ഇതൊരു പ്രൊഫഷണ്‍ ആക്കണമെന്ന് കരുതിയല്ല തുടങ്ങിയത്.…

    Read More »
  • Health

    30 വയസ്സിന് താഴെയുള്ളവരില്‍ ഉത്കണ്ഠയും വിഷാദവും മൂര്‍ച്ഛിക്കുന്നു; കൗണ്‍സിലിങ് തേടുന്ന പുരുഷന്മാരും കൂടുന്നു

    രാജ്യത്ത് സാങ്കോതിക വിദ്യയുമായി ആരോഗ്യകരമായ ബന്ധം പുര്‍ത്തുന്നവരുടെ എണ്ണം കേവലം മൂന്നു ശതമാനം മാത്രമെന്ന് സര്‍വെ. യുവാക്കള്‍ക്കിടയില്‍ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുവെന്നും കൂടുതല്‍ പുരഷന്‍മാര്‍ കൗണ്‍സി?ലിങ് തേടുന്നുവെന്നുമുള്ള നിര്‍ണായക വിവരങ്ങളും ‘സ്റ്റേറ്റ് ഓഫ് ഇമോഷണല്‍ വെല്‍ബീയിംഗ് റിപ്പോര്‍ട്ട് 2024’ സര്‍വെ പുറത്തുവിട്ടു. ഇന്ത്യക്കാരെ ബാധിക്കുന്ന നിരവധി വൈകാരിക പ്രശ്നങ്ങളും അവ കൈകാര്യം ചെയ്യാന്‍ ആവശ്യമായ ശ്രമങ്ങളും സര്‍വെ വെളിപ്പെടുത്തുന്നു. 83,000ലധികം കൗണ്‍സിലിങ് സെഷനുകള്‍, 12,000 സ്‌ക്രീനിങ്ങുകള്‍, 42,000 വിലയിരുത്തലുകള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് കണ്ടെത്തലുകള്‍. 100 വ്യക്തികളില്‍ 3 പേര്‍ക്ക് മാത്രമേ ആരോഗ്യകരമായ ഡിജിറ്റല്‍ ലൈഫ് ബാലന്‍സ് ഉള്ളൂ. 50ശതമാനം വ്യക്തികളും തങ്ങളുടെ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്ന് വിച്ഛേദിക്കാന്‍ പാടുപെടുന്ന ‘പാവം’ വിഭാഗത്തില്‍ പെടുന്നു. മറ്റൊരു 10ശതമാനം പേര്‍ക്ക് അത്ര മികച്ച രൂപത്തിലല്ലാത്ത ഡിജിറ്റല്‍ ലൈഫ് ബാലന്‍സ് ഉണ്ട്. 30 വയസ്സിന് താഴെയുള്ളവരില്‍ ഉത്കണ്ഠയും വിഷാദവും മൂര്‍ച്ഛിക്കുന്നു. ജോലിയിലുള്ള മാറ്റം, റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് തുടങ്ങിയ സമ്മര്‍ദ്ദങ്ങള്‍ ഉയര്‍ന്ന ഉത്കണ്ഠക്കും വിഷാദത്തിനും കാരണമാകുമെന്ന്…

    Read More »
  • Crime

    കൊലപാതകത്തിന് മുന്‍പ് ശരീരത്തിലെ രോമം മുഴുവന്‍ വടിച്ചുമാറ്റി; അച്ഛനെ കൊന്ന പ്രജിന് ദുര്‍മന്ത്രവാദവും സാത്താന്‍ സേവയും; ഭയന്നാണ് കഴിഞ്ഞിരുന്നതെന്ന് അമ്മ

    തിരുവനന്തപുരം: കിളിയൂരില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയതിന് ദുര്‍മന്ത്രവാദവുമായി ബന്ധമുണ്ടെന്ന് വീട്ടുകാര്‍. മകന്‍ പ്രജിന്‍ ജോസിന്റെ സ്വഭാവത്തിലെ മാറ്റം ഭയന്നാണ് താനും ഭര്‍ത്താവും കഴിഞ്ഞിരുന്നതെന്നും അമ്മ സുഷമ കുമാരി പറഞ്ഞു. കിളിയൂര്‍ ചരവുവിള ബംഗ്ലാവില്‍ ജോസ് ആണ് കൊല്ലപ്പെട്ടത്. ഹാളിലെ സോഫയില്‍ ചാരിക്കിടന്നിരുന്ന ജോസിന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു. പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ജോസിനെ അടുക്കളയില്‍ വച്ച് വീണ്ടും കഴുത്തിലും തലയിലും നെഞ്ചിലും വെട്ടിയാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ അഞ്ചിന് രാത്രിയിലായിരുന്നു കൊലപാതകം. വീട്ടിലെ രണ്ടാം നിലയിലെ മുറിയില്‍ നിഗൂഢമായ ജീവിതമാണ് പ്രജിന്‍ നയിച്ചത്. ചൈനയിലെ മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കാത്തതിലെ വിഷമവും മകനുണ്ടായിരുന്നുവെന്നും ഇവര്‍ പറയുന്നു. തുടര്‍ന്ന് വീട്ടില്‍ വെറുതെ കഴിയുന്നതിനിടയിലാണ് ഒന്നരലക്ഷത്തോളം രൂപ ചെലവിട്ട് കൊച്ചിയില്‍ സിനിമാ പഠനത്തിന് പോയത്. ഇതിന് ശേഷമാണ് പ്രജിന്റെ സ്വഭാവത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിനുശേഷം പള്ളിയില്‍ പോകാന്‍ മടികാട്ടാറുണ്ട്. എപ്പോഴും മുറിയടച്ചിരിക്കുന്നത് പതിവാക്കിയിരുന്നു. മുറിയിലേക്ക് ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു. ചിലപ്പോഴൊക്കെ രാത്രിയില്‍ വാഹനമെടുത്ത്…

    Read More »
  • Crime

    പോക്സോ കേസില്‍ 87-കാരനായ സി.പി.ഐ. നേതാവ് അറസ്റ്റില്‍

    തിരുവനന്തപുരം: പോക്സോകേസില്‍ എണ്‍പത്തിയേഴുകാരന്‍ റിമാന്‍ഡില്‍. ഭരതന്നൂര്‍ പ്രതിഭയില്‍ പി.പ്രഭാസനന്‍ (87) ആണ് റിമാന്‍ഡിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: ഭരതന്നൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം സമാന്തര വിദ്യാഭ്യാസസ്ഥാപനം നടത്തിവരുന്നയാളാണ് പ്രഭാസനന്‍. ഇദ്ദേഹത്തിന്റെ സ്ഥാപനത്തോടു ചേര്‍ന്നുതന്നെ കടയും നടത്തുന്നുണ്ട്. ഇക്കഴിഞ്ഞ ആറിനു വൈകീട്ട് 3.30-ഓടെ കടയില്‍ സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു എന്നാണ് രക്ഷിതാക്കള്‍ നല്‍കിയ പരാതി. മുന്‍ വൈദ്യുതിവകുപ്പ് ജീവനക്കാരനും സി.പി.ഐയുടെ പ്രാദേശികനേതാവും മുന്‍ പഞ്ചായത്ത് അംഗവുമാണ് റിമാന്‍ഡിലായ പ്രഭാസനന്‍. പാങ്ങോട് സി.ഐ: ജിനേഷ്, എസ്.ഐ: വിജിത്ത് കെ.നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോക്സോ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്ത പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

    Read More »
Back to top button
error: