
ആലപ്പുഴ: മദ്യപിച്ച് അമിതവേഗത്തില്‍ ഔദ്യോഗിക വാഹനമോടിച്ച സംഭവത്തില്‍ ഡിവൈ. എസ്.പി അറസ്റ്റില്‍. സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയിലെ ഡിവൈ.എസ്.പി അനിലാണ് അറസ്റ്റിലായത്. അനിലിനെ പിന്നീട് ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞദിവസം രാത്രിയില്‍ ആലപ്പുഴ ചന്തിരൂരില്‍ വച്ച് അരൂര്‍ പൊലീസ് അമിതവേഗത്തില്‍ വന്ന ഡിവൈ.എസ്.പിയെ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ഔദ്യോഗിക ആവശ്യത്തിനാണ് വാഹനം ഉപയോഗിച്ചത് എന്നാണ് ഡിവൈ.എസ്.പി നല്‍കിയ മൊഴി. ഇക്കാര്യം അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. മദ്യപിച്ച് മനുഷ്യജീവന് ആപത്തുണ്ടാകും വിധം കാറോടിച്ചെന്ന് എഫ്ഐആറില്‍ രേഖപ്പെടുത്തി. ഡിവൈ.എസ്.പിക്കെതിരെ വകുപ്പുതല അന്വേഷണവും ഉണ്ടാകും.