Month: February 2025

  • Crime

    സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

    ചെന്നൈ: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയില്‍ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി. ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കല്‍ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇയാളുടെ ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍നിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

    Read More »
  • LIFE

    ‘അന്ന് എന്റെ ഷൂ വാങ്ങി മമ്മൂട്ടി നദിയിലേക്ക് വലിച്ചെറിഞ്ഞു, ശേഷം’…

    മലയാളികളുടെ പ്രിയപ്പെട്ട നടന്മാരാണ് മമ്മൂട്ടിയും സലീം കുമാറും. വളരെ അടുത്ത സൗഹൃദമാണ് ഇരുവരും സൂക്ഷിക്കുന്നത്. ഇപ്പോഴിതാ അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍ മമ്മൂട്ടിയെ കുറിച്ച് സലീം കുമാര്‍ പറഞ്ഞ കാര്യങ്ങളാണ് ചര്‍ച്ചയാകുന്നത്. പണ്ട് മമ്മൂട്ടിക്കും മറ്റ് താരങ്ങള്‍ക്കും ഒപ്പം വിദേശയാത്ര പോയ അനുഭവമാണ് താരം പങ്കുവച്ചത്. 2000ലാണ് മമ്മൂട്ടിയുടെ കൂടെ അമേരിക്കയില്‍ പോകുന്നതെന്നും സലീം കുമാര്‍ പറഞ്ഞു. ‘2000ലാണ് മമ്മൂട്ടിയുടെ ഒപ്പം അമേരിക്കയില്‍ പോകുന്നത്. മമ്മൂട്ടിയെ അന്ന് എനിക്ക് അത്ര അറിയില്ലായിരുന്നു. പക്ഷേ ആ യാത്രയിലൂടെ നല്ല സൗഹൃദം സൃഷ്ടിക്കാനായി. അന്ന് ഞാന്‍ ഒരു ഷൂ ധരിച്ചിരുന്നു. ആ ഷൂ കീറിയതാണോയെന്ന് മമ്മൂട്ടി ചോദിച്ചു. കീറിയതല്ല അല്‍പം പഴയ ഷൂവാണെന്നാണ് ഞാന്‍ മറുപടി പറഞ്ഞത്. പിന്നാലെ എന്നോട് ഷൂ അഴിക്കാന്‍ പറഞ്ഞു. ഷൂ അഴിച്ച് കൊടുത്തപ്പോള്‍ അത് അവിടത്തെ നദിയിലേക്ക് വലിച്ചെറിഞ്ഞു. ശേഷം എന്നോട് വണ്ടിയില്‍ കയറാന്‍ പറഞ്ഞു. എന്നിട്ട് വിലകൂടിയ ഒരു ഷൂ വാങ്ങി തന്നു’,- സലീം കുമാര്‍ വ്യക്തമാക്കി.…

    Read More »
  • NEWS

    കോക്ക്പിറ്റില്‍ പൈലറ്റിന് ദേഹാസ്വാസ്ഥ്യം; വിമാനം സുരക്ഷിതമായി നിലത്തിറക്കി കോപൈലറ്റ്

    ഏതന്‍സ്: പറക്കലിനിടെ പൈലറ്റ് കോക്ക്പിറ്റില്‍ കുഴഞ്ഞുവീണപ്പോള്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് 160-ലേറെ യാത്രക്കാരുമായി സുരക്ഷിതമായി ലാന്റ് ചെയ്ത് രണ്ടാം (കോ) പൈലറ്റ്. ശനിയാഴ്ച ബ്രിട്ടീഷ് വിമാനക്കമ്പനിയായ ഈസിജെറ്റിന്റെ ഈജിപ്തില്‍ നിന്ന് ലണ്ടനിലേക്കുള്ള വിമാനത്തിലാണ് അടിയന്തര സാഹചര്യമുണ്ടായത്. ഫസ്റ്റ് ഓഫീസറുടെ ആരോഗ്യസ്ഥിതി മോശമാവുകയും യാത്രക്കാര്‍ പരിഭ്രാന്തി പ്രകടിപ്പിക്കുകയും ചെയ്തപ്പോള്‍, രണ്ടാം ഓഫീസര്‍ വിമാനം വഴിതിരിച്ചുവിട്ട് ഏതന്‍സ് വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു. ഫെബ്രുവരി എട്ടിന് ഈജിപ്തിലെ ഹുര്‍ഗദ നഗരത്തില്‍ നിന്ന് ലണ്ടനിലെ ഹീത്രൂവിലേക്ക് പുറപ്പെട്ട ഈസി ജെറ്റിന്റെ എയര്‍ബസ് എ 320 – 200 എന്‍ വിമാനം രണ്ട് മണിക്കൂര്‍ പറന്നു കഴിഞ്ഞപ്പോഴാണ് ഒന്നാം പൈലറ്റിന് ശാരീരിക അസ്വാസ്ഥ്യമുണ്ടായത്. വിമാന ജീവനക്കാര്‍ കൂട്ടമായി കോക്ക്പിറ്റിലേക്ക് ഓടുകയും യാത്രക്കാരില്‍ ആരോഗ്യവിദഗ്ധരുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തത് വിമാനത്തിനുള്ളില്‍ പരിഭ്രാന്തമായ നിമിഷങ്ങള്‍ സൃഷ്ടിച്ചു. ഈ സമയം തെക്കുകിഴക്ക് ഏതന്‍സിന് 110 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു വിമാനം. അടിയന്തര സാഹചര്യം മനസ്സിലാക്കി നിയന്ത്രണം ഏറ്റെടുത്ത രണ്ടാം ഓഫീസര്‍ തൊട്ടടുത്തുള്ള ഏതന്‍സ് വിമാനത്താവളവുമായി…

    Read More »
  • Kerala

    മോര്‍ച്ചറിയില്‍നിന്നു നാടകീയമായി ജീവിതത്തിലേക്ക്; ഒടുവില്‍ പവിത്രന്‍ മരണത്തിന് കീഴടങ്ങി

    കണ്ണൂര്‍: മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ജീവന്റെ തുടിപ്പ് കണ്ടെത്തിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി പവിത്രന്‍ (67) മരിച്ചു. ശ്വാസകോശ രോഗത്തിന് ചികിത്സയിലായിരുന്നു. കൂത്തുപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. ജനുവരി 13ന് കണ്ണൂരിലെ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റുന്നതിനിടെ ആശുപത്രി ജീവനക്കാര്‍ ജീവനുണ്ടെന്ന് തിരിച്ചറിയുകയായിരുന്നു. ഗുരുതരമായ ശ്വാസകോശരോഗത്തെ തുടര്‍ന്ന് മംഗളൂരു ഹെഗ്‌ഡെ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന പവിത്രന്‍ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ബന്ധുക്കള്‍ പവിത്രനുമായി നാട്ടിലെത്തിയത്. സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഏര്‍പ്പാടും നടത്തിയിരുന്നു. പ്രാദേശിക ജനപ്രതിനിധിയുടെ കത്ത് പ്രകാരം പിറ്റേന്ന് സംസ്‌കാരം നടത്തുന്നതിനായി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മോര്‍ച്ചറിയില്‍ നിന്ന് ആശുപത്രി ജീവനക്കാര്‍ പവിത്രനില്‍ ജീവന്റെ തുടിപ്പുണ്ടെന്ന് തിരിച്ചറിഞ്ഞ് തിരികെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. പിന്നീട് 11 ദിവസത്തെ ചികിത്സക്ക് ശേഷം ആരോഗ്യം ഭേദമായി ആശുപത്രി വിട്ടിരുന്നു. അതിനിടയിലാണ് ഇന്ന് മരണം സംഭവിച്ചത്. എകെജി ആശുപത്രിയിലെ ഡോക്ടര്‍ പൂര്‍ണിമ റാവുവിന്റെ ചികിത്സയ്ക്ക് ശേഷം ജനുവരി 24ന് ആണ് പവിത്രന്‍ ആശുപത്രി വിട്ടത്. വീട്ടില്‍ കഴിയുന്നതിനിടെ ആരോഗ്യ നില…

    Read More »
  • Crime

    രാത്രി 12 ന് ബ്രോസ്റ്റഡ് ചിക്കന്‍ വേണം; തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ ഇടിയുടെ പൂരം, 2 പേര്‍ പിടിയില്‍

    കോഴിക്കോട്: താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നുപോയതിന്റെ പേരില്‍ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കന്‍ തീര്‍ന്നുപോയെന്ന് ജീവനക്കാര്‍ അറിയച്ചു. ഇതിന്റെ പേരില്‍ തര്‍ക്കം നടക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു. സംഘര്‍ഷത്തില്‍ പരിക്കേറ്റ കട ഉടമയായ പൂനൂര്‍ നല്ലിക്കല്‍ സഈദും ജീവനക്കാരനായ മെഹദി ആലവും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

    Read More »
  • Crime

    കുട്ടികളുടെ മുന്നില്‍ വച്ച് ഭര്‍ത്താവിന്റെ കഴുത്തറത്തു; സഹായിച്ചത് കാമുകന്‍; കണ്ണില്‍പൊടിയിടാന്‍ പൊലീസില്‍ പരാതിയും

    മുംബൈ: കുട്ടികളുടെ മുന്‍പില്‍ വച്ച് ഭര്‍ത്താവിനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി യുവതി. മുംബൈ മാല്‍വണ്‍ സ്വദേശി രാജേഷാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ സുഹൃത്ത് ഇമ്രാന്‍ മന്‍സൂരിയുടെ സഹായത്തോടെയാണ് ഭാര്യയായ പൂജ കൃത്യം നടത്തിയത്. പൂജയും ഇമ്രാനും തമ്മില്‍ ഏറെക്കാലമായി അടുപ്പത്തിലായിരുന്നു. കൊലപാതകത്തിനു ശേഷം മൃതദേഹം ഇരുചക്രവാഹനത്തില്‍ കയറ്റി വീട്ടില്‍നിന്ന് അകലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഭര്‍ത്താവിനെ കാണാനില്ലെന്നു കാണിച്ച് പൂജ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. സംശയം തോന്നാതിരിക്കാനാണു പരാതി നല്‍കിയതെങ്കിലും പൊലീസ് അന്വേഷണത്തില്‍ പൂജയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്നു കണ്ടെത്തി. കൊലപാതകത്തിനു മുന്‍പ് പൂജയും രാജേഷും ഇമ്രാനും ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യം പൊലീസിനു ലഭിച്ചതും അന്വേഷണത്തില്‍ നിര്‍ണായകമായി. തുടര്‍ന്നു വിശദമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പൂജ കുറ്റസമ്മതം നടത്തിയത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

    Read More »
  • Kerala

    വിവാഹം കഴിക്കും, പിന്നെ പൊന്നും പണവുമായി മുങ്ങും: വിവാഹ വീരൻ്റെ 2ാം ഭാര്യ 4ാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായി, അങ്ങനെ 4 കെട്ടിയ ‘പാവം അനാഥൻ’  കുടുങ്ങി

         പത്തനംതിട്ട: ഒറ്റപ്പെടീലിന്റെ വേദന തീർക്കാൻ 4 കെട്ടിയ യുവാവിന് ഭാര്യമാരുടെ ഫെയ്സ് ബുക്ക് സൗഹൃദം കെണിയായി. രണ്ടാം ഭാര്യ നാലാം ഭാര്യയുടെ ഫെയ്സ് ബുക്ക് ഫ്രണ്ടായതോടെയാണ് അനാഥത്വത്തിന്റെ കണ്ണീർ കഥപറഞ്ഞ് അങ്ങോളം ഇങ്ങോളം കല്യാണം കഴിച്ചുനടന്ന വിരുതൻ പിടിയിലായത്. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി, കോന്നി പ്രമാടം പുളിമുക്ക് തേജസ്‌ ഫ്ലാറ്റിൽ താമസിക്കുന്ന ദീപു ഫിലിപ്പി(36)നെയാണ് പൊലീസ്  അകത്താക്കിയത്. കെണിയിൽ വീഴുന്ന യുവതികളോടൊപ്പം വിവാഹം കഴിച്ച് താമസിച്ച ശേഷം പൊന്നും പണവുമായി മുങ്ങും. ഇത്തരത്തിൽ കബളിപ്പിക്കപ്പെട്ട യുവതിയുടെ പരാതിയിലാണ്  ഇപ്പോൾ ഇയാള്‍ കുടുങ്ങിയത്. താൻ അനാഥനാണെന്നും വിവാഹം കഴിച്ചാൽ ഒറ്റപ്പെടുന്നതിന്റെ വേദന മാറുമെന്നുമുള്ള സങ്കടം ദീപു യുവതികളോട് പറയും. അവരിൽനിന്ന് കിട്ടുന്ന കണ്ണീരാനുകൂല്യം മുതലാക്കി കല്യാണവും കഴിക്കും. ഇതായിരുന്നു പതിവ് തന്ത്രം. തുടർന്ന് ഒരുമിച്ചുജീവിച്ച് ലൈംഗികമായി ഉപയോഗിച്ചശേഷം അടുത്ത ഇരയെ തേടിപ്പോകും. കാസർകോട് വെള്ളരിക്കുണ്ട് സ്വദേശിനിയെ 10 കൊല്ലം മുമ്പ്‌ കല്യാണം കഴിച്ചായിരുന്നു തുടക്കം. ബന്ധത്തിൽ 2 കുട്ടികളുമുണ്ടായി. തുടർന്ന്…

    Read More »
  • Kerala

    9 വയസ്സുകാരൻ പേവിഷബാധയേറ്റ് മരിച്ചു, തെരുവുനായ ആക്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞില്ല

        ആലപ്പുഴ ചാരുംമൂട് പേവിഷബാധയേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്ന  9 വയസ്സുകാരൻ മരിച്ചു. പനി ബാധിച്ചതിനെ തുടർന്ന്  നാട്ടിലെ സ്വകാര്യ ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണു പേവിഷബാധയുടെ ലക്ഷണം കണ്ടത്. തുടർന്നു തിരുവല്ലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒരാഴ്ച മുൻപു വീടിനു സമീപത്തുകൂടി കുട്ടി സൈക്കിളിൽ പോകുമ്പോൾ തെരുവുനായ ആക്രമിക്കാൻ ശ്രമിക്കുകയും സൈക്കിളിന്റെ ടയറിൽ കടിക്കുകയും ചെയ്തു. കുട്ടി താഴെ വീണപ്പോൾ തുടയിൽ ചെറിയ പോറലുണ്ടായി. ഇതിനിടെ നായയുടെ നഖം കുട്ടിയുടെ കാലിൽ കൊണ്ടതായാണു നിഗമനം. ഇതിനിടെ പേവിഷബാധയേറ്റതാവാം എന്നാണു കണക്കുകൂട്ടൽ. നായ ആക്രമിക്കാൻ ശ്രമിച്ച കാര്യം കുട്ടി വീട്ടിൽ പറഞ്ഞില്ല. കുട്ടിക്കു പേവിഷബാധയുടെ ലക്ഷണം കണ്ടതോടെ വീടുമായി സഹകരിച്ചവർക്കും കുട്ടി പഠിക്കുന്ന സ്കൂളിലെ വിദ്യാർഥികൾക്കും ആരോഗ്യ വകുപ്പ് അധികൃതർ പേവിഷ പ്രതിരോധ കുത്തിവയ്പു നൽകി.

    Read More »
  • Kerala

    പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കി; വിവാദ പരാമര്‍ശവുമായി സിപിഎം നേതാവ്

    വയനാട്: പനമരം പഞ്ചായത്ത് പ്രസിഡന്റിനെതിരെ വിവാദ പരാമര്‍ശവുമായി സിപിഎം ജില്ലാ കമ്മിറ്റി അംഗം എ.എന്‍.പ്രഭാകരന്‍. പനമരത്ത് മുസ്ലിം വനിതയെ മാറ്റി ആദിവാസിപ്പെണ്ണിനെ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റാക്കിയെന്നായിരുന്നു പരാമര്‍ശം. ”പ്രസിഡന്റ് ആകേണ്ടിയിരുന്ന ഹസീനയെ കോണ്‍ഗ്രസുകാര്‍ മാറ്റി. ലീഗിനെ കോണ്‍ഗ്രസ് കാലുവാരി. ആദ്യമായി മുസ്ലിം വനിത പ്രസിഡന്റായ പഞ്ചായത്തിലെ എല്‍ഡിഎഫ് ഭരണം ലീഗ് മറിച്ചിട്ടു. അടുത്ത തിരഞ്ഞെടുപ്പില്‍ വീട് കയറുമ്പോള്‍ ലീഗുകാര്‍ മറുപടി പറയേണ്ടി വരും. കേസുണ്ടാക്കിയ അഷ്‌റഫ് എന്ന പൊലീസുകാരനോടു വേറെ ഒന്നും പറയാനില്ല. ഞങ്ങള്‍ ഇഷ്ടം പോലെ കേസില്‍ പ്രതിയായതാണ്. വെടിക്കെട്ടുകാരന്റെ മക്കളെ ഉടുക്കുകൊട്ടി പേടിപ്പിക്കേണ്ട” -പ്രഭാകരന്‍ പറഞ്ഞു. പനമരത്ത് സിപിഎം നടത്തിയ പ്രതിഷേധ യോഗത്തിലാണു പ്രഭാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്. ജനറല്‍ വിഭാഗത്തിലെ വനിതാ സംവരണമുള്ള പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്ടി വിഭാഗത്തില്‍നിന്നുള്ള എ. ലക്ഷ്മിയെയാണ് മുസ്ലിം ലീഗ് തിരഞ്ഞെടുത്ത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാത്തതിനെ തുടര്‍ന്ന് നറുക്കെടുപ്പിലൂടെയാണ് സിപിഎമ്മിലെ ആസ്യ പ്രസിഡന്റായത്. പിന്നീട് പ്രസിഡന്റിനെതിരെ യുഡിഎഫ് അവിശ്വാസ…

    Read More »
  • Kerala

    സംസ്ഥാനത്ത് പൂട്ടിക്കിടക്കുന്നത് 15 ലക്ഷം വീടുകള്‍; ‘കെ ഹോംസി’ന് വലിയ സാധ്യത, തൊഴിലവസരങ്ങളും

    തിരുവനന്തപുരം: 2025 – 26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ച പ്രധാന പദ്ധതികളിലൊന്നാണ് കെ ഹോം. ടൂറിസം രംഗത്ത് ഉണര്‍വേകാനുള്ള പുതിയ പദ്ധതിയ്ക്ക് സംസ്ഥാനത്ത് മികച്ച സാധ്യതകാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വീട്ടുടമകള്‍ക്ക് വരുമാന മാര്‍ഗം എന്നതിന് പുറമെ, കൂടുതല്‍ തൊഴിലവസരങ്ങളും കെ ഹോംസിലൂടെ ലഭിക്കും. താമസക്കാരില്ലാത്ത വീടുകളുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്തി ടൂറിസത്തിനായി ഉപയോഗിക്കുന്ന പദ്ധതിയാണ് കെ ഹോംസ്. നിലവില്‍ സംസ്ഥാനത്ത് 15 ലക്ഷത്തോളം വീടുകള്‍ ആള്‍പ്പാര്‍പ്പില്ലാതെ ഒഴിഞ്ഞു കിടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ടൂറിസം സാധ്യതകള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുന്ന നിരവധി വീടുകള്‍ ഇതിലുണ്ട്. കെ ഹോംസ് പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി അഞ്ച് കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ആദ്യം പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്ന പദ്ധതി പിന്നീട് കൂടുതല്‍ സ്ഥലങ്ങളില്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഫോര്‍ട്ടുകൊച്ചി, കുമരകം, കോവളം, മൂന്നാര്‍ വിനോദ സഞ്ചാര മേഖലകളുടെ പത്ത് കിലോമീറ്റര്‍ ചുറ്റളവിലുള്ള ഒഴിഞ്ഞ വീടുകളിലാണ് പൈലറ്റ് പ്രജക്ട് നടപ്പിലാക്കുക. വിജയിച്ചാല്‍ കൂടുതല്‍ നഗരങ്ങളിലും…

    Read More »
Back to top button
error: