CrimeNEWS

രാത്രി 12 ന് ബ്രോസ്റ്റഡ് ചിക്കന്‍ വേണം; തീര്‍ന്നുപോയെന്ന് പറഞ്ഞപ്പോള്‍ ഇടിയുടെ പൂരം, 2 പേര്‍ പിടിയില്‍

കോഴിക്കോട്: താമരശ്ശേരിയില്‍ ബ്രോസ്റ്റഡ് ചിക്കന്‍ തീര്‍ന്നുപോയതിന്റെ പേരില്‍ അക്രമം. താമരശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിലെത്തിയ അഞ്ചംഗ സംഘമാണ് ഹോട്ടലുടമയെയും ജീവനക്കാരനെയും മര്‍ദ്ദിച്ചത്.

രാത്രി പന്ത്രണ്ട് മണിക്ക് ശേഷം എത്തിയ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ഉണ്ടോ എന്ന് അന്വേഷിച്ചു. ചിക്കന്‍ തീര്‍ന്നുപോയെന്ന് ജീവനക്കാര്‍ അറിയച്ചു. ഇതിന്റെ പേരില്‍ തര്‍ക്കം നടക്കുകയും സംഘര്‍ഷമുണ്ടാവുകയുമായിരുന്നു.

Signature-ad

സംഘര്‍ഷത്തില്‍ പരിക്കേറ്റ കട ഉടമയായ പൂനൂര്‍ നല്ലിക്കല്‍ സഈദും ജീവനക്കാരനായ മെഹദി ആലവും താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി. സംഭവത്തില്‍ രണ്ടുപേരെ താമരശ്ശേരി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

Back to top button
error: