CrimeNEWS

സ്വകാര്യദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്ന് ഭീഷണി; ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെന്നൈ: സ്വകാര്യദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി ഒട്ടേറെ സ്ത്രീകളില്‍നിന്നു ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ചെന്നൈ സ്വദേശിയും നിയമ വിദ്യാര്‍ഥിയുമായ തമിഴരസനെ(24)യാണ് ആന്ധ്ര സ്വദേശിനിയുടെ പരാതിയില്‍ താംബരം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസില്‍ പരാതിപ്പെട്ടാല്‍ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യുമെന്നായിരുന്നു ഭീഷണി.

ഭീഷണിപ്പെടുത്തിയ ശേഷം തന്റെ പക്കല്‍ നിന്നു 5 ലക്ഷം രൂപ തട്ടിയെടുത്തതായി യുവതി പൊലീസിനു മൊഴി നല്‍കിയിരുന്നു. ഇയാളുടെ ലാപ്‌ടോപ്, ഫോണ്‍ എന്നിവയില്‍നിന്നു പത്തിലേറെ സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Back to top button
error: