Month: February 2025

  • Kerala

    പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം; രാജി വച്ചില്ലെങ്കില്‍ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാന്‍ തീരുമാനം; നെഞ്ചുവേദനയെ തുടര്‍ന്ന് ചെയര്‍മാന്‍ ആശുപത്രിയില്‍

    കോട്ടയം: പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി അന്ത്യശാസനം തള്ളി ഷാജു വി തുരുത്തേല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഷാജു വി തുരുത്തേലിന് രാജിവെക്കാന്‍ രാവിലെ 11 മണിവരെ നേതൃത്വം സമയം നല്‍കി. എന്നിട്ടും രാജിവെച്ചില്ലെങ്കില്‍ ചെയര്‍മാനെതിരായ ഡഉഎ അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് കേരളാ കോണ്‍ഗ്രസ് എം തീരുമാനം. ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ആവശ്യപ്പെടുന്നത്. കൗണ്‍സിലര്‍ തോമസ് പീറ്ററിന് അവസാനത്തെ 9 മാസം നഗരസഭാധ്യക്ഷ സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് കരാര്‍ ഉണ്ടായിരുന്നതായും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു. അതിനിടെ, നഗരസഭാധ്യക്ഷന്‍ ഷാജു വി.തുരുത്തനെ ഇന്നലെ പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് നിലവില്‍ ഷാജു.      

    Read More »
  • Crime

    അസൈന്‍മെന്റ് എഴുതണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിച്ചു; സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

    ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം. എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്. അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കര്‍ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. എയര്‍ ഗണ്‍ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പ് കേസെടുത്തിരുന്നു. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു താക്കീത് നല്‍കി വിട്ടയച്ചു.

    Read More »
  • Crime

    അമ്മയുടെ സമ്മതത്തോടെ കണ്‍മുന്നില്‍ 14-കാരിയെ ബലാത്സംഗംചെയ്തു; അമ്മയും കാമുകനായ കൊലക്കേസ് പ്രതിയും പിടിയില്‍

    പത്തനംതിട്ട: അമ്മയുടെ സമ്മതത്തോടെ അവരുടെ കണ്‍മുന്നില്‍, 14 വയസ്സുള്ള മകളെ കൊലക്കേസ് പ്രതി ബലാത്സംഗം ചെയ്തു. അമ്മയുടെ കാമുകനാണ് ബലാത്സംഗം ചെയ്തയാള്‍. ഒളിവിലായിരുന്ന അമ്മയേയും കാമുകനേയും പത്തനംതിട്ട പോലീസ് അറസ്റ്റ്‌ചെയ്തു. റാന്നി അങ്ങാടിക്കല്‍ ഉന്നക്കാവ് പള്ളിനടയില്‍ ജയ്മോനും (42), തിരുവനന്തപുരം സ്വദേശിനിയായ 44 വയസ്സുകാരിയുമാണ് അറസ്റ്റിലായത്. ജയ്മോന്‍ മലപ്പുറം കാളികാവ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കൊലപാതകക്കേസിലെ പ്രതിയാണ്. മറ്റ് 11 ക്രിമിനല്‍ കേസുകളിലും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ മൂന്ന് ബലാത്സംഗകേസുകളും ഒരു മോഷണക്കേസും പോക്‌സോ കേസുമുണ്ട്. ഒരു ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചു. കുട്ടിയുടെ അമ്മ, ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച് ഇയാള്‍ക്കൊപ്പം കൂടുകയായിരുന്നു. സെപ്റ്റംബര്‍ 15-ന് പുലര്‍ച്ചെ ഒന്നിന് പത്തനംതിട്ടയിലെ ലോഡ്ജ് മുറിയില്‍വെച്ചാണ് കുട്ടി ക്രൂരപീഡനത്തിന് ഇരയായത്. അമ്മ കുട്ടിയേയും കൂട്ടി ജയ്മോനൊപ്പം ലോഡ്ജില്‍ മുറിയെടുക്കുകയായിരുന്നു. ഉറങ്ങിക്കിടന്ന കുട്ടിയെ വിളിച്ചുണര്‍ത്തി ഇയാള്‍ അമ്മയുടെ മുമ്പില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. എല്ലാത്തിനും അമ്മ ഒത്താശചെയ്തു. ചൈല്‍ഡ് വെല്‍െഫയര്‍ കമ്മിറ്റി മുഖേനയാണ് സംഭവം പുറത്തായത്. കൗണ്‍സിലിങ്ങില്‍ കുട്ടി പീഡനവിവരം പറഞ്ഞു. തിരുവനന്തപുരം…

    Read More »
  • Crime

    വീട്ടിലെത്തി പലിശക്കാരുടെ ഭീഷണി; മുറിയില്‍ക്കയറി ആത്മഹത്യയ്ക്കുശ്രമിച്ച യുവതി മരിച്ചു

    തൃശൂര്‍: കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാറിനു സമീപം വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. സംഭവത്തിനു പിന്നില്‍ സ്വകാര്യ പണമിടപാടുകാരുടെ ഭീഷണിയും സമ്മര്‍ദവുമെന്ന് ആരോപണമുണ്ട്. യു ബസാര്‍ പാലമുറ്റം കോളനിയില്‍ വാക്കാശേരി ഷിനി(35)യാണ് മരിച്ചത്. മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍നിന്ന് വാങ്ങിയ വായ്പയുടെ തിരിച്ചടവിനായി കളക്ഷന്‍ ഏജന്റുമാര്‍ ഷിനി ജോലിചെയ്യുന്ന സ്വകാര്യ ആശുപത്രിയിലും വീട്ടിലുമെത്തി സമ്മര്‍ദം ചെലുത്തിവരുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ ഏജന്റുമാര്‍ രണ്ട് ബൈക്കുകളിലായി വീട്ടിലെത്തി വരാന്തയിലിരുന്നതായി അയല്‍വാസികള്‍ പറയുന്നു. ഇതോടെ വീടിനകത്ത് കയറി ഷിനി വാതിലടച്ചുവെന്നും അപകടം മണത്ത ഏജന്റുമാര്‍ സ്ഥലംവിട്ടുവെന്നും നാട്ടുകാര്‍ പറയുന്നു. സംശയം തോന്നിയ അയല്‍വാസികള്‍ വിളിച്ചിട്ടും വാതില്‍ തുറക്കാതായതോടെ ടൈല്‍സ് പണിക്കാരനായ ഭര്‍ത്താവ് രതീഷിനെ അറിയിച്ചു. ജോലിസ്ഥലത്തായിരുന്ന രതീഷ് ഷിനിയുടെ അച്ഛനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛന്‍ എത്തി വിളിച്ചിട്ടും വാതില്‍ തുറന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ ബലംപ്രയോഗിച്ച് വാതില്‍ തുറന്നു. ഉടന്‍ മോഡേണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകീട്ട് ആറോടെ മരിച്ചു. മക്കള്‍: രാഹുല്‍, രുദ്ര (ഇരുവരും എറിയാട്…

    Read More »
  • Crime

    മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമം; 17-കാരിയുടെ സുരക്ഷയ്ക്ക് സഹായിയെ നിയോഗിച്ചു

    കൊച്ചി: മുത്തശ്ശിയുടെ രണ്ടാം ഭര്‍ത്താവില്‍നിന്ന് ലൈംഗികാതിക്രമത്തിനിരയായ 17-കാരിയുടെ സുരക്ഷയ്ക്കായി സഹായിയെ നിയോഗിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തില്‍ തിരുവനന്തപുരം ശിശുക്ഷേമസമിതിക്കാണ് നിര്‍ദേശം നല്‍കിയത്. മറ്റെല്ലാ പൗരന്മാരെയുംപോലെ ഈ പെണ്‍കുട്ടിയും സന്തോഷത്തോടെ ജീവിക്കുന്നെന്നും സ്‌കൂള്‍ പഠനം മുടങ്ങാതെ നടത്തുന്നെന്നും ഉറപ്പാക്കണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവില്‍ വ്യക്തമാക്കി. വിക്ടിം റൈറ്റ്‌സ് സെന്ററിന്റെ റിപ്പോര്‍ട്ടടക്കം കണക്കിലെടുത്താണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. മാതാവ് കുട്ടിയുടെ എട്ടാം വയസ്സില്‍ മരിച്ചു. ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയതിനാല്‍ പിതാവിനെ കണ്ടിട്ടേയില്ല. ചെറുപ്രായംമുതല്‍ മുത്തശ്ശിയോടൊപ്പമാണ് കഴിയുന്നത്. ആറാം ക്ലാസ്മുതല്‍ കുട്ടിയെ മുത്തശ്ശിയുടെ 60 പിന്നിട്ട രണ്ടാം ഭര്‍ത്താവ് ലൈംഗികാതിക്രമത്തിനിരയാക്കി. സഹികെട്ട പെണ്‍കുട്ടി കഴിഞ്ഞ നവംബറില്‍ വിവരം പോലീസിനോട് വെളിപ്പെടുത്തി. വിവരം പുറത്തുപറഞ്ഞാല്‍ രണ്ടുപേരെയും നഷ്ടപ്പെടുമോ എന്ന് ഭയന്നിട്ടാണ് ആരോടും ഒന്നും പറയാതിരുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. കണ്ണീരോടെമാത്രമേ ആര്‍ക്കും ഇത് വായിക്കാനാകൂ എന്ന് കോടതി അഭിപ്രായപ്പെട്ടു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്ത പ്രതി, ജാമ്യഹര്‍ജി ഫയല്‍ ചെയ്തപ്പോഴാണ് വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തുന്നത്. ജാമ്യഹര്‍ജിയോടൊപ്പം മുത്തശ്ശിയുടെ സത്യവാങ്മൂലവും…

    Read More »
  • Crime

    കുണ്ടറയില്‍ സൈനികന്റെ മരണം ലോക്കപ്പ് മര്‍ദനം മൂലമെന്ന് പരാതി; പോലീസില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം

    കൊല്ലം: കുണ്ടറയില്‍ സൈനികനായ തോംസണ്‍ മരിക്കാന്‍ കാരണം ലോക്കപ്പ് മര്‍ദനമെന്ന പരാതിയുമായി അമ്മ ഡെയ്‌സി. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമെന്നും മാതാവിന്റെ പരാതി. ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്. സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്യുകയായിരുന്നു തോംസണ്‍. 2024 ഓഗസ്റ്റ് മാസം തോംസണ്‍ ലീവിന് നാട്ടിലെത്തി. ഒക്ടോബര്‍ 11ന് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതി ലഭിച്ചതോടെ കുണ്ടറ പൊലീസ് തോംസണെ അന്വേഷിച്ചെത്തി. രാത്രിയോടെ പോലീസ് തോംസണെ പിടികൂടി. തുടര്‍ന്ന് മകന് കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നാണ് പരാതി. നവംബര്‍ ഏഴിന് ജയില്‍ മോചിതനായതിന് പിന്നാലെ ചികിത്സ തേടിയ തോംസണ്‍ ഡിസംബര്‍ 27 ന് മരിച്ചു. ശരീരത്തില്‍ ക്ഷതങ്ങള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. ഭാര്യ വീട്ടുകാരും മകനെ മര്‍ദിച്ചതായി അമ്മ ആരോപിക്കുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും അമ്മ പരാതി നല്‍കി. വിവരം…

    Read More »
  • Crime

    ഇന്നലെ വൈകിട്ട് മുതല്‍ കാണാനില്ല; കാട്ടാക്കടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

    തിരുവനന്തപുരം: കാട്ടാക്കടയില്‍ പ്ലസ്വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിച്ചല്‍ വൊക്കേഷണ്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്വണ്‍ വിദ്യാര്‍ഥി എരുമക്കുഴി സ്വദേശി ബെന്‍സണ്‍ എബ്രാഹാം ആണ് മരിച്ചത്. സ്‌കൂളിലെ പ്രോജക്ട് കൃത്യസമയത്ത് വെക്കാന്‍ കഴിയാത്തതും ഇതിനെ തുടര്‍ന്നുണ്ടായ പ്രശ്നവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരംവരെ കുട്ടി വീട്ടിലുണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാണാതാവുകയായിരുന്നു. കുട്ടിക്കായി വീട്ടുകാര്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വെള്ളിയാഴ്ച രാവിലെ സ്‌കൂള്‍ തുറന്നപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു പ്രോജക്ട് സബ്മിറ്റ് ചെയ്യാനുള്ള അവസാന ദിവസം. കഴിഞ്ഞ ദിവസം പ്രോജക്ടുമായി സ്‌കൂളില്‍ എത്തിയെങ്കിലും പ്രോജക്ടില്‍ സീല്‍ പതിക്കാനായി ഓഫീസില്‍ അനുമതിയില്ലാതെ കയറി സീല്‍ എടുത്തത് ക്ലര്‍ക്ക് കാണുകയും വഴക്കുപറയുകയും ചെയ്തിരുന്നു. തുടര്‍ന്ന് ക്ലര്‍ക്കുമായി തര്‍ക്കം നടന്നതായും പറയപ്പെടുന്നു. പിന്നാലെ പ്രിന്‍സിപ്പലിന്റെ ഓഫീലെത്തി കാര്യങ്ങള്‍ കുട്ടിയുടെ രക്ഷിതാവിനെ അറിയിച്ചു. ശേഷം വിദ്യാര്‍ഥി ക്ലാസ് കഴിഞ്ഞ് വീട്ടില്‍ എത്തുകയും ചെയ്തു. ഈ സംഭവം…

    Read More »
  • Crime

    ഭാര്യയ്ക്ക് മറ്റൊരു ബന്ധം, മരിക്കുന്നതിന് മുന്‍പ് വിളിച്ച് കരഞ്ഞു; മകന്റെ മരണത്തില്‍ അസ്വഭാവികതയെന്ന് കുടുംബം

    മലപ്പുറം: മകന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും മകന്റെ ഭാര്യയുടെ പങ്ക് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 12-ന് മരിച്ച കരിപ്പൂര്‍ വിമാനത്താവളത്തിലെ ജീവനക്കാരന്‍ സുരാജിന്റെ മാതാപിതാക്കളായ സുഖജകുമാരിയും ജയരാജനുമാണ് ആരോപണവുമായെത്തിയത്. മകന്റെ ഭാര്യയായ കന്യാകുമാരി മഞ്ചാലുംമൂട് സ്വദേശിയായ യുവതിക്കെതിരേയാണ് ആരോപണം. 2022 സെപ്റ്റംബര്‍ 12-നായിരുന്നു തിരുവനന്തപുരം വണ്ടിത്തടത്തെ ജെ.എസ്. നിവാസില്‍ സുരാജിന്റെയും യുവതിയുടെയും വിവാഹം. വൈകാതെ ഇരുവരും തമ്മില്‍ അസ്വാരസ്യം പ്രകടമായി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടായിരുന്നു എന്ന് സുരാജ് പെണ്‍കുട്ടിയുടെ വീട്ടുകാരോട് സൂചിപ്പിച്ചു. എതിര്‍ത്തുപറഞ്ഞാല്‍ ഗാര്‍ഹികപീഢനത്തിന് പരാതി നല്‍കി ജയിലിലാക്കുമെന്നായിരുന്നു യുവതിയുടെ ഭീഷണി. വിവാഹംകഴിഞ്ഞ അടുത്തദിവസങ്ങളില്‍ത്തന്നെ സ്വത്തുക്കള്‍ സുരാജിന്റെ പേരിലേക്ക് എഴുതിനല്‍കണമെന്ന് യുവതിയും കുടുംബവും ആവശ്യപ്പെട്ടിരുന്നതായും മാതാപിതാക്കള്‍ ആരോപിക്കുന്നു. വൈകാതെ സുരാജ് തിരുവനന്തപുരത്തുനിന്ന് സ്ഥലംമാറ്റം വാങ്ങി കൊച്ചിയിലേക്ക് പോയി. അവിടെനിന്ന് സ്ഥാനക്കയറ്റം ലഭിച്ച് കോഴിക്കോട്ടേക്ക് എത്തിയ സുരാജ് നാലുമാസം കഴിഞ്ഞപ്പോള്‍ മരിച്ചു. മരിക്കുന്നതിന് ഏതാനും ആഴ്ചമുമ്പ് വീട്ടിലേക്ക് ഫോണില്‍ വിളിച്ച സുരാജ് കരയുകയും ഭാര്യ ഭക്ഷണംതരുന്നില്ലെന്ന് പറയുകയും ചെയ്തിരുന്നതായി മാതാപിതാക്കള്‍…

    Read More »
  • Kerala

    കൊയിലാണ്ടി  മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞു: 3 പേർക്ക് ജീവൻ നഷ്ടമായി, 8 പേരുടെ നില ഗുരുതരം

        കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തില്‍ ആനയിടഞ്ഞു. രണ്ട് സ്ത്രീകളും ഒരു പുരുഷനുമുള്‍പ്പെടെ 3 ആളുകള്‍ മരിക്കുകയും മുപ്പതോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. എഴുന്നള്ളത്തിനായി നെറ്റിപ്പട്ടം കെട്ടി  ഒരുക്കുന്നതിനിടെയാണ്  ആനകൾ ഇടഞ്ഞത്. കുറുവങ്ങാട് വെട്ടാം കണ്ടി താഴെകുനി ലീല (65), വടക്കയില്‍ അമ്മുക്കുട്ടി അമ്മ (70), രാജന്‍ എന്നിവരാണ് മരണപ്പെട്ടത്. ആനകളുടെ ചവിട്ടേറ്റാണ് സ്ത്രീകൾ മരിച്ചത്. പരിക്കേറ്റവരില്‍ 8 പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും സമീപത്തെ ആശുപത്രികളിലേക്കും മാറ്റി. പരിക്കേറ്റവരില്‍ കൂടുതലും സ്ത്രീകളുമാണ്. സമീപത്തു നിന്നും പടക്കം പൊട്ടിയതിനെ തുടർന്ന് ഭയന്ന ആന പിന്നിൽ നിന്നും കുത്തിയതാണ് ആനയിടയാനുണ്ടായ കാരണം.  പടക്കം പൊട്ടുന്ന ഉഗ്രശബ്ദം കേട്ടതോടെ എഴുന്നള്ളത്തിനെത്തിയ ഒരു ആന ഇടയുകയായിരുന്നു. ഈ ആന വിരണ്ട് തൊട്ടടുത്തുള്ള ആനയെ കുത്തുകയും, രണ്ടാമത്തെ ആന കമ്മിറ്റി ഓഫീസിന് മുകളിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പിതാംബരന്‍, ഗോഗുല്‍ എന്നീ ആനകളാണ് വിരണ്ടത്. ആന മറിഞ്ഞുവീണ ഓഫീസിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നത് പരിക്കേറ്റവരുടെ എണ്ണം…

    Read More »
  • Kerala

    ഉമ തോമസ് വീടണഞ്ഞു: മരണമുനമ്പിൽ നിന്നും ഒന്നര മാസം നീണ്ട ആശുപത്രി വാസം കഴിഞ്ഞ് ജീവിത തീരത്തേയ്ക്ക്

        കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറിയിൽനിന്ന് വീണു ഗുരുതരമായ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃക്കാക്കര എംഎൽഎ ഉമ തോമസ്  വിടണഞ്ഞു. കൊച്ചിയിലെ റെനൈ മെഡിസിറ്റിയിൽ 46 ദിവസം നീണ്ട ചികിത്സയിലായിരുന്നു ഉമ തോമസ്. പരിചരിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും കയ്യൊപ്പോടു കൂടിയ മെമന്റോ ആശുപത്രി അധികൃതര്‍ കൈമാറി. കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട ശേഷമാണ് ഉമ തോമസ് ഇന്ന് വീട്ടിലേക്ക് മടങ്ങിയത്. ഡിസംബർ 29ന് കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മൃദംഗനാദം 2024 എന്ന നൃത്തപരിപാടിക്കിടെയാണ് ഉമ തോമസ് അപകടത്തിൽപെട്ടത്. വിഐപി ഗാലറിയിലൂടെ നടക്കുന്നതിനിടെ എംഎൽഎ 15 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർ സ്റ്റേഡിയത്തിൽ ഇരിക്കുമ്പോഴാണ് അപകടം. വീഴ്ചയുടെ ആഘാതത്തിൽ എംഎൽഎയുടെ തല കോൺക്രീറ്റിൽ ഇടിച്ചതാണ് ഗുരുതര പരിക്കിന് ഇടയാക്കിയത്.  ഉടൻ തന്നെ എംഎൽഎയെ റെനൈ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സ ആരംഭിച്ചു. വീഴ്ചയുടെ ആഘാതത്തിൽ തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരിക്കേറ്റത്. ആരോഗ്യനിലയിൽ…

    Read More »
Back to top button
error: