CrimeNEWS

കുണ്ടറയില്‍ സൈനികന്റെ മരണം ലോക്കപ്പ് മര്‍ദനം മൂലമെന്ന് പരാതി; പോലീസില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം

കൊല്ലം: കുണ്ടറയില്‍ സൈനികനായ തോംസണ്‍ മരിക്കാന്‍ കാരണം ലോക്കപ്പ് മര്‍ദനമെന്ന പരാതിയുമായി അമ്മ ഡെയ്‌സി. കുണ്ടറ പോലീസ് അറസ്റ്റ് ചെയ്ത തോംസണ്‍ നേരിട്ടത് ക്രൂര പീഡനമെന്നും മാതാവിന്റെ പരാതി. ആന്തരിക അവയവങ്ങള്‍ക്ക് ഏറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റ് മാര്‍ട്ടം റിപ്പോര്‍ട്ട്.

സിക്കിം യൂണിറ്റ് മദ്രാസ് റെജിമെന്റില്‍ ജോലി ചെയ്യുകയായിരുന്നു തോംസണ്‍. 2024 ഓഗസ്റ്റ് മാസം തോംസണ്‍ ലീവിന് നാട്ടിലെത്തി. ഒക്ടോബര്‍ 11ന് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് പരാതി ലഭിച്ചതോടെ കുണ്ടറ പൊലീസ് തോംസണെ അന്വേഷിച്ചെത്തി. രാത്രിയോടെ പോലീസ് തോംസണെ പിടികൂടി. തുടര്‍ന്ന് മകന് കൊടിയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നു എന്നാണ് പരാതി. നവംബര്‍ ഏഴിന് ജയില്‍ മോചിതനായതിന് പിന്നാലെ ചികിത്സ തേടിയ തോംസണ്‍ ഡിസംബര്‍ 27 ന് മരിച്ചു. ശരീരത്തില്‍ ക്ഷതങ്ങള്‍ ഉള്ളതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. ഭാര്യ വീട്ടുകാരും മകനെ മര്‍ദിച്ചതായി അമ്മ ആരോപിക്കുന്നു.

Signature-ad

കുറ്റക്കാര്‍ക്ക് എതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, ഡി.ജി.പിക്കും അമ്മ പരാതി നല്‍കി. വിവരം സൈനിക നേതൃത്വത്തേയും അറിയിച്ചിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: