CrimeNEWS

അസൈന്‍മെന്റ് എഴുതണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിച്ചു; സഹപാഠിയെ പീഡിപ്പിച്ച പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍

ആലപ്പുഴ: സഹപാഠിയായ 16കാരിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ പ്ലസ് ടു വിദ്യാര്‍ഥി അറസ്റ്റില്‍. ആലപ്പുഴയിലാണ് സംഭവം. എഎന്‍ പുരം സ്വദേശി ശ്രീശങ്കര്‍ (18) ആണ് പിടിയിലായത്.

അസൈന്‍മെന്റ് എഴുതാന്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് ശ്രീശങ്കര്‍ 16കാരിയെ വീട്ടിലെത്തിച്ചത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നു പൊലീസ് എത്തി കൗമാരക്കാരനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

Signature-ad

എയര്‍ ഗണ്‍ ചൂണ്ടി സഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനും മര്‍ദ്ദിച്ചതിനും ഇയാള്‍ക്കെതിരെ മാസങ്ങള്‍ക്ക് മുന്‍പ് കേസെടുത്തിരുന്നു. അന്ന് പ്രായപൂര്‍ത്തിയാകാത്തതിനെ തുടര്‍ന്നു താക്കീത് നല്‍കി വിട്ടയച്ചു.

Back to top button
error: