
കോട്ടയം: പാലാ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് എമ്മില്‍ ഭിന്നത രൂക്ഷം. പാര്‍ട്ടി അന്ത്യശാസനം തള്ളി ഷാജു വി തുരുത്തേല്‍ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഷാജു വി തുരുത്തേലിന് രാജിവെക്കാന്‍ രാവിലെ 11 മണിവരെ നേതൃത്വം സമയം നല്‍കി. എന്നിട്ടും രാജിവെച്ചില്ലെങ്കില്‍ ചെയര്‍മാനെതിരായ ഡഉഎ അവിശ്വാസത്തെ പിന്തുണയ്ക്കാനാണ് കേരളാ കോണ്‍ഗ്രസ് എം തീരുമാനം.
ധാരണയനുസരിച്ച് ഷാജു അധ്യക്ഷസ്ഥാനം രാജിവയ്ക്കണമെന്നാണ് കേരള കോണ്‍ഗ്രസ് (എം) നേതൃത്വം ആവശ്യപ്പെടുന്നത്. കൗണ്‍സിലര്‍ തോമസ് പീറ്ററിന് അവസാനത്തെ 9 മാസം നഗരസഭാധ്യക്ഷ സ്ഥാനം നല്‍കുന്നതു സംബന്ധിച്ച് കരാര്‍ ഉണ്ടായിരുന്നതായും കേരള കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പറഞ്ഞു.

അതിനിടെ, നഗരസഭാധ്യക്ഷന്‍ ഷാജു വി.തുരുത്തനെ ഇന്നലെ പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് നിലവില്‍ ഷാജു.