KeralaNEWS

എതിര്‍പക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് പിന്തുണ; പാലായില്‍ സ്വന്തം ചെയര്‍മാനെ പുറത്താക്കി മാണി ഗ്രൂപ്പ്

കോട്ടയം: പാലാ നഗരസഭ ചെയര്‍മാന്‍ ഷാജു വി.തുരുത്തനെയാണു യുഡിഎഫ് സ്വതന്ത്രന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ചു കേരള കോണ്‍ഗ്രസ് (എം) പുറത്താക്കിയത്. മുന്‍ധാരണ പ്രകാരം രാജി വയ്ക്കാത്തതിനാലാണു പാര്‍ട്ടി നടപടി.

എതിര്‍പക്ഷം കൊണ്ടുവന്ന അവിശ്വാസത്തിലൂടെ സ്വന്തം പക്ഷത്തെ ചെയര്‍മാനെ പുറത്താക്കുകയെന്ന അപൂര്‍വതയാണു പാലായില്‍ നടന്നത്. അവിശ്വാസം കൊണ്ടുവന്ന യുഡിഎഫ് ചര്‍ച്ചയില്‍നിന്നു വിട്ടു നിന്നു. എന്നാല്‍ ഭരണപക്ഷത്തെ 14 പേര്‍ വോട്ട് ചെയ്തതോടെ പ്രമേയം പാസായി. സിപിഎം പുറത്താക്കിയ കൗണ്‍സിലര്‍ ബിനു പുളിക്കക്കണ്ടം, ബിനുവിനൊപ്പം നില്‍ക്കുന്ന ഷീബ ജിയോ, ഷാജു വി.തുരുത്തന്‍ എന്നിവര്‍ വോട്ടിങ്ങിന് എത്തിയില്ല. ഷാജു വി.തുരുത്തന്‍ ആശുപത്രിയില്‍ ആയതിനാലാണു എത്താതിരുന്നത്.

Signature-ad

 

Back to top button
error: