കൊതുകും ഈച്ചയും പറപറക്കും; ഒരു കഷ്ണം ഏലയ്ക്ക മതി…

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും രോഗം പരത്തുന്ന ജീവിയാണ് കൊതുക്. കൊതുക് കുത്തുന്നതിലൂടെ പലര്‍ക്കും അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവാനും സാദ്ധ്യതയുണ്ട്. എത്രതന്നെ ശ്രമിച്ചാലും കൊതുക് എപ്പോഴും വീട്ടിലും പരിസരത്തും ഉണ്ടാകും. ഇതിനെ തുരത്താനായി പല തരത്തിലുള്ള കെമിക്കലുകളാണ് നമ്മളില്‍ പലരും ഇപ്പോള്‍ ഉപയോഗിക്കുന്നത്. എന്നാല്‍, ദീര്‍ഘനാള്‍ ഇങ്ങനെ ചെയ്യുന്നത് മനുഷ്യരില്‍ പല തരത്തിലുള്ള രോഗങ്ങളുണ്ടാകാന്‍ കാരണമാകുന്നു. വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കെമിക്കലുകള്‍ ഇല്ലാതെ കൊതുകുകളെയും ഈച്ചയെയും തുരത്തുന്ന വഴി പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങള്‍

പഞ്ഞി – ഒരു പിടി
ഗ്രാമ്പു – 4 എണ്ണം
കറുവപ്പട്ട – 1 കഷ്ണം
പെരുംജീരകം – 20 എണ്ണം
വയണയില ഉണക്കിയത് – ചെറിയ കഷ്ണം
വെളിത്തുള്ളിയുടെ തോല് – ചെറിയ കഷ്ണം
ഏലയ്ക്കയുടെ തോല് – 2 എണ്ണത്തിന്റേത്
കോട്ടണ്‍ തുണി – 1 എണ്ണം
എള്ളെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പഞ്ഞി നന്നായി വിടര്‍ത്തി എടുത്ത ശേഷം അതിനുള്ളിലേക്ക് ഗ്രാമ്പു, കറുവപ്പട്ട, പെരുംജീരകം, വയണയില ഉണക്കിയത്, വെളിത്തുള്ളിയുടെ തോല്, ഏലയ്ക്കയുടെ തോല് എന്നിവ നിറച്ചശേഷം വിളക്ക് തിരിയുടെ രൂപത്തിലാക്കുക. ഇതിന് മുകളിലേക്ക് കോട്ടണ്‍ തുണി പൊതിഞ്ഞ് വീണ്ടും വിളക്ക് തിരിയുടെ രൂപത്തിലാക്കിയെടുക്കണം. ശേഷം ഒരു മണ്‍വിളക്കില്‍ ഈ തിരിയിട്ട് എള്ളെണ്ണ ഒഴിച്ച് കത്തിക്കണം.