
ചെന്നൈ: പരസ്ത്രീ ബന്ധത്തെക്കുറിച്ചുള്ള വഴക്കിനൊടുവില്‍ ഭാര്യ ഭര്‍ത്താവിനെ ആട്ടുകല്ല് തലയിലിട്ടു കൊന്നു. തമിഴ്നാട്ടില്‍ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദുനഗര്‍ സ്വദേശി കലൈവാണി(38)യാണ് ഉറങ്ങിക്കിടക്കുന്ന ഭര്‍ത്താവ് അന്‍പരശ(42)ന്റെ തലയില്‍ ആട്ടുകല്ലിട്ടത്. പത്തുവര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്.
തിരുഭുവനത്തെ ബേക്കറിയില്‍ ചായയുണ്ടാക്കുന്ന ജോലിയായിരുന്നു അന്‍പരശന്. അവിടെ ജോലിചെയ്യുന്ന സ്ത്രീയുമായി അദ്ദേഹം അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ് കലൈവാണി വഴക്കിട്ടപ്പോള്‍ അന്‍പരശന്‍ ഏതാനും മാസം മുന്‍പ് ബേക്കറിയിലെ ജോലി ഉപേക്ഷിച്ച് മരപ്പണിക്കു പോയി. എന്നാല്‍, കഴിഞ്ഞ ദിവസം ബേക്കറിയിലെ സ്ത്രീയ്‌ക്കൊപ്പം അന്‍പരശനെ കലൈവാണി കണ്ടു. ഇതേച്ചൊല്ലി ഞായറാഴ്ച ഇരുവരും തമ്മില്‍ വഴക്കുണ്ടായി.

വഴക്കു കഴിഞ്ഞ് അന്‍പരശന്‍ ഉറങ്ങിയപ്പോഴാണ് കൊല നടത്തിയത്. കലൈവാണിയെ പോലീസ് അറസ്റ്റു ചെയ്തു. രണ്ടു മക്കളുണ്ട്.