KeralaNEWS

മൂന്നാര്‍ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു; ജീവനക്കാരാണ് കാരണമെന്ന് കെഎസ്ആര്‍ടിസി

ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ ചില്ല് തകര്‍ന്നു. കഴിഞ്ഞ ദിവസം അറ്റകുറ്റ പണികള്‍ക്കായി വര്‍ക്ക് ഷോപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധ മൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊട്ടിയ ചില്ല് ഇന്നുതന്നെ മാറ്റുമെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുടെ ഏറ്റവും പുതിയ സംരംഭമായ ‘കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ‘ പദ്ധതിയുടെ ഭാഗമാണ് ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ്. കെഎസ്ആര്‍ടിസിയുടെ ആര്‍എന്‍ 765 (കെഎല്‍ 15 9050) ഡബിള്‍ ഡക്കര്‍ ബസാണ് മൂന്നാറില്‍ സര്‍വീസ് നടത്തുന്നത്. ഈ ബസിന്റെ മുകള്‍ നിലയിലെ മുന്‍ഭാഗത്തെ ചില്ലാണിപ്പോള്‍ തകര്‍ന്നത്.

Signature-ad

ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടിനാണ് വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസിന്റെ സര്‍വീസ് ആരംഭിച്ചത്. ഗതാഗത മന്ത്രി കെബി ഗണേശ് കുമാറാണ് ഉദ്ഘാടനം ചെയ്തത്. ബസില്‍ വച്ചിരിക്കുന്ന ലൈറ്റുകള്‍ ഒന്നും തെളിക്കാനുള്ളതല്ലെന്നും രാത്രിയില്‍ ഈ ബസ് സര്‍വീസ് നടത്തുന്നില്ലെന്നും കെബി ഗണേശ് കുമാര്‍ അന്ന് പറഞ്ഞിരുന്നു. ലൈറ്റ് ഇടേണ്ടെന്നും ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസില്‍ അലങ്കാര ലൈറ്റുകള്‍ വച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

 

Back to top button
error: