Month: January 2025

  • Crime

    ഡി.സി.സി. ട്രഷററുടെ ആത്മഹത്യ; ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതി ചേര്‍ത്തു

    വയനാട്: ഡിസിസി ട്രഷറര്‍ ആയിരുന്ന എന്‍.എം വിജയന്റെ ആത്മഹത്യയില്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എയെ പ്രതിചേര്‍ത്ത് പൊലീസ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് കേസ്. ഡിസിസി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരും പ്രതികളാണ്. അസ്വാഭാവിക മരണത്തിന് ആദ്യം കേസെടുത്ത പൊലീസ് കഴിഞ്ഞദിവസം ആത്മഹത്യാപ്രേരണ കുറ്റം ചുമത്തിയിരുന്നു. കുടുംബത്തിന്റെ മൊഴിയുടെയും വിജയന്റേതായി പുറത്തുവന്ന കത്തിന്റെയും വെളിച്ചത്തിലായിരുന്നു നടപടി. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമനത്തിന് ഉദ്യോഗാര്‍ഥികളില്‍ നിന്ന് വിജയന്‍ ഇടനിലക്കാരനായി ലക്ഷങ്ങള്‍ കോഴ വാങ്ങിയെന്ന് ആരോപണമുയര്‍ന്നിരുന്നു. കോണ്‍ഗ്രസിനെ വെട്ടിലാക്കി നിയമന കോഴ സംബന്ധിച്ച കരാര്‍ രേഖ പുറത്തുവന്നിരുന്നു. സുല്‍ത്താന്‍ബത്തേരി സ്വദേശിയായ പീറ്ററില്‍ നിന്ന് മകന് ജോലി നല്‍കാമെന്ന വ്യവസ്ഥയില്‍ 30 ലക്ഷം രൂപ കോഴ വാങ്ങിയതായാണ് 2019 ഒക്ടോബറില്‍ ഒപ്പിട്ട രേഖ. ആത്മഹത്യ ചെയ്ത എന്‍.എം.വിജയന്‍ രണ്ടാംകക്ഷിയായ കരാര്‍ ഒപ്പിട്ടിരിക്കുന്നത് അന്നത്തെ ഡിസിസി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണനു വേണ്ടിയാണ്. ഈ ആരോപണങ്ങള്‍ സുല്‍ത്താന്‍ബത്തേരി എംഎല്‍എയായ ഐ.സി ബാലകൃഷ്ണന്‍ ശക്തമായി നിഷേധിച്ചിരുന്നു. ഡിസംബര്‍…

    Read More »
  • Crime

    ചിത്രലേഖ മരിച്ചിട്ടും തീരാതെ പക; ഭര്‍ത്താവിനെ വീട്ടില്‍ കയറി ക്രൂരമായി മര്‍ദ്ദിച്ചു, കാല്‍ തല്ലിയൊടിച്ചു

    കണ്ണൂര്‍: സിപിഎമ്മിനെതിരായ പോരാട്ടങ്ങളിലൂടെ ശ്രദ്ധേയയായ, അന്തരിച്ച ദലിത് ഓട്ടോ ഡ്രൈവര്‍ ചിത്രലേഖയുടെ ഭര്‍ത്താവിന് നേരെ ആക്രമണം. അജ്ഞാതരുടെ ആക്രമണത്തില്‍ ഇടതുകാലിന്റെ എല്ലൊടിഞ്ഞ ശ്രീഷ്‌കാന്ത് കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചിത്രലേഖയുടെ ഭര്‍ത്താവും ഓട്ടോ ഡ്രൈവറുമായ ശ്രീഷ്‌കാന്തിനെ അക്രമി സംഘം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കാട്ടാമ്പള്ളി കുതിരത്തടത്തിലെ വീട്ടില്‍ കയറിയായിരുന്നു ആക്രമണം. വാതിലില്‍ മുട്ടു കേട്ട് തുറന്നയുടനെ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിക്കുകയായിരുന്നുവെന്ന് ശ്രീഷ്‌കാന്ത് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ശ്രീഷ്‌കാന്തിനെ ആശുപത്രിയിലെത്തിച്ചത്. കമ്പിപ്പാര കൊണ്ട് അടിയും കുത്തുമേറ്റതിനെത്തുടര്‍ന്ന് ആഴത്തില്‍ മുറിവേറ്റ ഭാഗത്ത് ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. സിപിഎം പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരുന്നു ആക്രമണമെന്ന് ശ്രീഷ്‌കാന്ത് ആരോപിച്ചു. ഏറെ നാളത്തെ പോരാട്ടത്തിനും പരിശ്രമത്തിനും ഒടുവിലാണ് ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ചിത്രലേഖയുടെ ഓട്ടോക്കുണ്ടായിരുന്ന ടൗണ്‍ പെര്‍മിറ്റ് മകല്‍ മേഘയുടെ പേരിലുള്ള ഓട്ടോയ്ക്ക് ആര്‍ടിഒ അധികൃതര്‍ മാറ്റി നല്‍കിയത്.  

    Read More »
  • Crime

    വാട്ടര്‍തീം പാര്‍ക്കില്‍ അധ്യാപികയോട് അശ്ലീലസംസാരം, അധ്യാപകനുനേരേ ആക്രമണം; ഒറ്റപ്പാലം സംഘം അറസ്റ്റില്‍

    തൃശൂര്‍: വാട്ടര്‍തീം പാര്‍ക്കില്‍ കുട്ടികള്‍ക്കൊപ്പമെത്തിയ അധ്യാപികയോട് അപമര്യാദയായി പെരുമാറുകയും ഇത് ചോദ്യംചെയ്ത അധ്യാപകനെ ആക്രമിക്കുകയുംചെയ്ത ഒറ്റപ്പാലം സ്വദേശികളായ അഞ്ചുപേരെ ചാലക്കുടി പോലീസ് അറസ്റ്റ് ചെയ്തു. വല്ലപ്പുഴ മഠത്തില്‍ ഉമ്മര്‍ ഷാഫി(28), വെളുത്താക്കത്തൊടി റാഷിഖ് (41), കൊങ്ങശ്ശേരി റഫീഖ് (41), ശങ്കരത്തൊടി ഇബ്രാഹിം (39), മഠത്തില്‍ മുബഷീര്‍ (32) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം നെടിയിരിപ്പ് എം.എം.എല്‍.പി. സ്‌കൂളിലെ വിദ്യാര്‍ഥികളുമായാണ് കഴിഞ്ഞ ദിവസം അധ്യാപകര്‍ വാട്ടര്‍തീം പാര്‍ക്കിലെത്തിയത്. അധ്യാപിക മൊബൈല്‍ഫോണില്‍ സംസാരിച്ച് കുട്ടികള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ പ്രതികളിലൊരാള്‍ അശ്ലീലമായി സംസാരിച്ചതായാണ് പരാതി. ഇതറിഞ്ഞ സഹ അധ്യാപന്‍ പ്രണവ് ഇക്കാര്യം ചോദ്യംചെയ്തതോടെ ഇവര്‍ തമ്മില്‍ വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായി. ഈ സമയം സംഘത്തിലെ ഒരാള്‍ ഇടതുകൈയില്‍ ധരിച്ചിരുന്ന മോതിരംകൊണ്ട് പ്രണവിന്റെ മൂക്കിലിടിക്കുകയും ചെയ്തു. ഇടികൊണ്ട് അധ്യാപകന്റെ മൂക്കിലെ എല്ല് പൊട്ടിയിട്ടുണ്ട്. ഇതിനിടയില്‍ പ്രതികളുടെ ഫോട്ടോ മൊബൈലില്‍ എടുത്ത അധ്യാപികയുടെ കൈയില്‍ക്കയറിപ്പിടിച്ച് ഫോണ്‍ തട്ടിക്കളഞ്ഞതായും പരാതിയുണ്ട്. വാട്ടര്‍തീം പാര്‍ക്ക് അധികാരികളുടെ പരാതിയെത്തുടര്‍ന്ന് പോലീസെത്തി അന്വേഷണം നടത്തി. തുടര്‍ന്നാണ് അറസ്റ്റ് നടന്നത്.

    Read More »
  • Kerala

    പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ എസ്പി കുഴഞ്ഞ് വീണ് മരിച്ചു

    ഇടുക്കി: മുന്‍ ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറിയുമായ ടി ആര്‍ ബിജു ഹൈദരാബാദില്‍ കുഴഞ്ഞ് വീണ് മരിച്ചു. വിശ്വേശ്വരയ്യ ഭവനില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.  

    Read More »
  • Kerala

    അയിഷാ പോറ്റിയെ ചാക്കിലാക്കാന്‍ രണ്ടും കല്പിച്ച്‌ കോണ്‍ഗ്രസ്, മറുകണ്ടം ചാടുമോ മുന്‍ എംഎല്‍എ…?

    സി.പി.എം കമ്മിറ്റികളില്‍ നിന്ന് ഒഴിവായ കൊട്ടാരക്കര മുന്‍ എംഎല്‍എ അയിഷ പോറ്റിയെ ചാക്കിലാക്കാൻ രണ്ടും കല്പിച്ച്‌ കോണ്‍ഗ്രസ് കളത്തിലിറങ്ങി. അയിഷ പോറ്റിയെ പാര്‍ട്ടിയിൽ എത്തിക്കാനുള്ള നേതൃത്വത്തിൻ്റെ ശ്രമങ്ങളുടെ ഭാഗമായി കൊട്ടാരക്കര നഗരസഭ പ്രവര്‍ത്തക ക്യാംപില്‍ മുന്‍ എംഎല്‍എയെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. പാര്‍ട്ടിയുടെ വാതിലുകള്‍ അയിഷ പോറ്റിക്കായി തുറന്നിട്ടിരിക്കുകയാണ് എന്ന് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നു. സിപിഎമ്മിനെയും മന്ത്രി കെ എന്‍ ബാലഗോപാലിനെയും വിമര്‍ശിച്ചുകൊണ്ടാണ് പ്രമേയം. സിപിഎം ഏരിയ കമ്മിറ്റിയിലും ജില്ലാ കമ്മിറ്റിയിലും അയിഷ പോറ്റിയുടെ ചിറകരിഞ്ഞത് മന്ത്രി ബാലഗോപാലിന്റെ അറിവോടെയാണ്. അയിഷ പോറ്റിയുടെ ജനകീയ മുഖത്തെ മന്ത്രി ഭയക്കുന്നു. സിപിഎം നിര്‍ബന്ധത്തിന് വഴങ്ങി. ശബരിമല ദൈവവിശ്വാസത്തെ തള്ളിപ്പറഞ്ഞതിലും ഈശ്വരനാമം ഒഴിവാക്കി സത്യപ്രതിജ്ഞ ചെയ്തതിലും അയിഷാപോറ്റി പശ്ചാത്തിക്കുന്നുണ്ടാകാമെന്നും പ്രമേയത്തില്‍ പറയുന്നു. എം കെ മുരളീധരനാണ് പ്രമേയം അവതരിപ്പിച്ചത്. കൊട്ടാരക്കര മണ്ഡലത്തെ 3 തവണ പ്രതിനീധീകരിച്ച എംഎല്‍എയാണ് അയിഷ പോറ്റി. വര്‍ഷങ്ങളോളം കൊട്ടാരക്കരയെ പ്രതിനീധികരിച്ച ആര്‍ ബാലകൃഷ്ണ പിള്ളയെ പരാജയപ്പെടുത്തിയാണ് അയിഷ പോറ്റി…

    Read More »
  • NEWS

    ലോകാത്ഭുതം: ബുർജ് ഖലീഫയെ തോൽപ്പിക്കാൻ  സൗദിയുടെ റൈസ് ടവർ, ഈ അംബരചുംബിയുടെ ഉയരം 2 കിലോമീറ്റർ

          സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ മരുഭൂമിയിൽ, മാനവരാശിയുടെ നിർമാണ ചാരുതയുടെ പുതിയ അധ്യായം കുറിക്കാൻ ഒരുങ്ങുകയാണ് റൈസ് ടവർ. 2022ൽ പ്രഖ്യാപിച്ച ഈ പദ്ധതിയുടെ നിർമാണം അതിവേഗം പുരോഗമിക്കുന്നു. വെറുമൊരു കെട്ടിടം എന്നതിലുപരി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിർമിതി എന്ന പദവിയോടെ, സൗദിയുടെ വളർച്ചയുടെയും പുരോഗതിയുടെയും പ്രതീകമായി 2 കിലോമീറ്റർ ഉയരത്തിൽ ഈ ടവർ തലയുയർത്തി നിൽക്കും. കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന നോർത്ത് പോൾ പ്രോജക്റ്റിന്റെ ഭാഗമാണിത്. രാജ്യത്തെ സാമ്പത്തിക വൈവിധ്യവൽക്കരണത്തിന്റെയും വിഷൻ 2030ന്റെയും ജീവിക്കുന്ന ഉദാഹരണമാണ് റൈസ് ടവർ.   റിയാദിന്റെ വടക്കുഭാഗത്ത് നിർമ്മിക്കുന്ന അത്യാധുനിക നഗരമാണ് നോർത്ത് പോൾ പ്രോജക്റ്റ്. എണ്ണയെ ആശ്രയിച്ചുള്ള സമ്പദ്‌വ്യവസ്ഥയിൽ നിന്ന് മാറ്റം ലക്ഷ്യമിട്ടുള്ള വിഷൻ 2030ന്റെ ഭാഗമാണിത്. ഏകദേശം 5 ബില്യൺ ഡോളർ മുതൽമുടക്കുള്ള ഈ പദ്ധതി, റിയാദിനെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റും. റെസിഡൻഷ്യൽ ഏരിയകൾ,…

    Read More »
  • Movie

    ‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കയെ ക്ഷണിച്ച് കങ്കണ; ഉറപ്പായും ഇഷ്ടപ്പെടുമെന്നും കമന്റ്

    ‘എമര്‍ജന്‍സി’ കാണാന്‍ പ്രിയങ്കാ ഗാന്ധിയെ ക്ഷണിച്ച് ബോളിവുഡ് നടിയും ലോക്സഭാ എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി കങ്കണ വേഷമിടുന്ന സിനിമയുടെ സംവിധാനവും കഥയും ഒരുക്കിയിരിക്കുന്നത് നടി തന്നെയാണ്. പാര്‍ലമെന്റില്‍ പ്രിയങ്കയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് കങ്കണ തന്റെ സിനിമ കാണണമെന്ന് അഭ്യര്‍ഥിച്ചത്. പ്രിയങ്ക ഗാന്ധിക്ക് ഈ സിനിമ ഉറപ്പായും ഇഷ്ടപ്പെടുമെന്നും കങ്കണ പറഞ്ഞു. വളരെ സ്നേഹത്തോടെയാണ് പ്രിയങ്ക ഗാന്ധി തന്റെ അഭ്യര്‍ഥന സ്വീകരിച്ചതെന്നും, സിനിമ കാണാന്‍ ശ്രമിക്കുമെന്ന് ഉറപ്പ് നല്‍കിയതായി കങ്കണ പറഞ്ഞു. ഇന്ദിരാ?ഗാന്ധിയെ ക്യാമറയ്ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികള്‍ നേരിട്ടെന്നും, വളരെ ശ്രദ്ധയോടെയാണ് കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും കങ്കണ വ്യക്തമാക്കി. ‘മിസിസ് ഗാന്ധിയെ മാന്യമായി അവതരിപ്പിക്കാന്‍ ഞാന്‍ വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്’ എന്നും കങ്കണ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കാന്‍ വൈകിയത് കാരണം പല തവണ റിലീസ് മാറ്റിയ ചിത്രമാണ് എമര്‍ജന്‍സി. സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിക്കാന്‍ ഏകദേശം 13 മാറ്റങ്ങളാണ് നേരത്തെ സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചത്.…

    Read More »
  • Crime

    ഭര്‍ത്താവിനെയും അരഡസന്‍ മക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം ഒളിച്ചോടിയതല്ല; പോലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരായി സത്യം വെളിപ്പെടുത്തി യുവതി; ഗാര്‍ഹികപീഡനത്തിന് ഭര്‍ത്താവിനെതിരെ കേസെടുത്ത് പൊലീസ്

    ലഖ്‌നൗ: തന്നേയും ആറുമക്കളേയും ഉപേക്ഷിച്ച് യാചകനൊപ്പം എരുമയെ വിറ്റുകിട്ടിയ പണവുമായി ഭാര്യ ഒളിച്ചോടിയെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ വമ്പന്‍ ട്വിസ്റ്റ്. താന്‍ ആരുടെയൊപ്പവും ഒളിച്ചോടിയതല്ലെന്നും വീടുവിട്ടിറങ്ങിയത് ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെയാണെന്നും യുവതി പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി വെളിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്റെ ഉപദ്രവം സഹിക്കവയ്യാതെയാണ് യുവതി വീടുവിട്ടിറങ്ങിയത് എന്നാണ് വിവരം. യുവതി ഒളിച്ചോടി എന്ന പരാതി വാസ്തവവിരുദ്ധമാണെന്നും അതുകൊണ്ടുതന്നെ യുവതിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള തുടര്‍നടപടികള്‍ കൈക്കൊണ്ടതായും പോലീസ് അറിയിച്ചു. ജനുവരി മൂന്നിനാണ് പരാതിക്കടിസ്ഥാനമായ സംഭവവികാസങ്ങള്‍ ഉണ്ടായത്. വെള്ളിയാഴ്ച മുതല്‍ ഭാര്യയെ കാണാനില്ല എന്ന പരാതിയുമായാണ് രാജു (45) എന്നയാള്‍ ഞായറാഴ്ച പോലീസ് സ്റ്റേഷനില്‍ എത്തിയത്. തന്റെ ഭാര്യ രാജേശ്വരി (36) പരിസരപ്രദേശത്ത് ഭിക്ഷയാചിക്കാന്‍ എത്തിയിരുന്ന നന്‍ഹെ പണ്ഡിറ്റ് (45) എന്നയാളോടൊപ്പം ഒളിച്ചോടി എന്നാണ് രാജു പരാതി നല്‍കിയത്. താന്‍ എരുമയെ വിറ്റുകിട്ടിയ വകയില്‍ സൂക്ഷിച്ചിരുന്ന പണവും കൊണ്ടാണ് യുവതി സ്ഥലംവിട്ടതെന്നും രാജു പരാതിയില്‍ പറഞ്ഞിരുന്നു. രാജുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ…

    Read More »
  • Crime

    പുലര്‍ച്ചെ 4 മുതല്‍ ഫാം ഹൗസിനുമുന്നില്‍ കാത്തുനിന്നു, ‘ബോച്ചെ’യെ പിടിച്ചത് കാര്‍ വളഞ്ഞ് തേയിലത്തോട്ടത്തില്‍വെച്ച്

    കല്‍പ്പറ്റ: ബോബി ചെമ്മണ്ണൂരിനെ പോലീസ് പിടികൂടിയത് നാടകീയമായ നീക്കങ്ങളിലൂടെ. വയനാട്ടിലെ ഫാം ഹൗസിന് മുന്നില്‍വെച്ചാണ് ബോബിയെ എറണാകുളം സെന്‍ട്രല്‍ പോലീസ് പിടികൂടിയത്. ഒളിവില്‍പ്പോകാതിരിക്കാനായി പുലര്‍ച്ചെ നാലുമണിമുതല്‍ പോലീസ് സംഘം ഇവിടെ കാത്തുനില്‍ക്കുകയായിരുന്നു. ഫാം ഹൗസിന് പുറത്തേക്ക് പോകാന്‍ ബോബി ചെമ്മണ്ണൂര്‍ കാറുമെടുത്ത് വരുമ്പോള്‍ പോലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. അധിക്ഷേപിച്ച് സംസാരിച്ചു എന്ന നടി ഹണി റോസിന്റെ പരാതിയേത്തുടര്‍ന്നാണ് ബുധനാഴ്ച രാവിലെ ബോബി ചെമ്മണ്ണൂരിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. എ.ആര്‍.ക്യാമ്പിലെത്തിച്ചശേഷം ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. പരാതിക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും ഹണി റോസ് ഹാജരാക്കിയിരുന്നു. ഹണി റോസിന്റെ പരാതിയില്‍ മതിയായ തെളിവുകളുണ്ടെന്ന് എറണാകുളം ഡി.സി.പി അശ്വതി ജിജി മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ‘ഇതൊരു നേട്ടം തന്നെയാണ്. എറണാകുളം സെന്‍ട്രല്‍ എ.സി.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തത്. ഹണി റോസിന്റെ പരാതി ലഭിച്ചതിനുപിന്നാലെ ബോബി ചെമ്മണ്ണൂരിനെ നിരീക്ഷിച്ച് വരികയായിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്നവര്‍ക്കുള്ള പാഠമാണിത്. ഹണി റോസിനെതിരായി മോശം കമന്റുകള്‍ പോസ്റ്റ് ചെയ്തവരെ തിരിച്ചറിയാനുള്ള…

    Read More »
  • NEWS

    വിവാഹത്തില്‍നിന്നു ഞാനായി പിന്മാറി! വ്യക്തമായ കാരണത്തെ തുടര്‍ന്നാണ് തീരുമാനമെന്ന് ബിഗ്‌ബോസ് ദയ അച്ചു

    സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങള്‍ വെളിപ്പെടുത്തി രംഗത്ത് വന്ന് പിന്നീട് വൈറലായി മാറിയ താരമാണ് ദയ അച്ചു. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുള്ള താരം ഒരു മേക്കപ്പ് ആര്‍ട്ടിസ്റ്റാണ്. ഇതിനു പുറമേ ദയ ശ്രദ്ധിക്കപ്പെടുന്നത് ബിഗ് ബോസിലേക്ക് പോയതോട് കൂടിയാണ്. മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലാണ് ദയ അച്ചു മത്സരിച്ചത്. വൈല്‍ഡ് കാര്‍ഡ് ആയി ഷോയിലേക്ക് വന്ന താരത്തിന്റെ ജീവിതകഥ ഇതിലൂടെയാണ് പുറംലോകം അറിയുന്നത്. നേരത്തെ വിവാഹിതയും രണ്ട് ആണ്‍മക്കളുടെ അമ്മയുമായിരുന്നു ദയ. ഈ ബന്ധം വേര്‍പ്പെടുത്താനുണ്ടായ കാരണത്തെക്കുറിച്ച് ബിഗ് ബോസിലൂടെ ദയ വെളിപ്പെടുത്തിയിരുന്നു. മത്സരത്തിനുശേഷം ജനപ്രീതി ലഭിച്ചതോടെ ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും ശ്രദ്ധേയമായി. ഇടയ്ക്ക് ദയ വിവാഹിതയാവാന്‍ തീരുമാനിക്കുകയും ഒരാളുമായി ഇഷ്ടത്തിലായതും അത് വേര്‍പിരിഞ്ഞതും വലിയ വിവാദങ്ങള്‍ ആയിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ വീണ്ടും വിവാഹിതയാവാന്‍ ഒരുങ്ങുകയാണെന്ന് അടുത്തിടെ താരം പറഞ്ഞു. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരുമിച്ച് പഠിച്ച സഹപാഠി തന്നെയാണ് ഭര്‍ത്താവ് പോകുന്നയാളൊന്നും നടി സൂചിപ്പിച്ചിരുന്നു.…

    Read More »
Back to top button
error: