KeralaNEWS

നായയെ കണ്ട് പേടിച്ചോടി കിണറ്റില്‍ വീണു; കണ്ണൂരില്‍ ഒമ്പത് വയസുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: തെരുവ് നായയെ കണ്ട് ഭയന്നോടിയ ഒമ്പത് വയസുകാരന് ദാരുണാന്ത്യം. ഓടുന്നതിനിടെ സമീപത്തെ പറമ്പിലെ കിണറ്റില്‍ വീഴുകയായിരുന്നു. കണ്ണൂര്‍ തുവ്വക്കുന്നിലെ മുഹമ്മദ് ഫസല്‍ (9) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെയാണ് നായയെ കണ്ട് ഭയന്ന് ഓടിയത്. രക്ഷപ്പെടാനായി ഓടുന്നതിനിടെയാണ് കിണറ്റിലേക്ക് വീണത്. മുഹമ്മദ് ഫസലിനായി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തൂവക്കുന്ന് ഗവ. എല്‍പി സ്‌കൂളിലെ 4-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാര്‍ അറിയുന്നത് 7 മണിയോടെയാണ്. കുട്ടിക്കായുള്ള തിരച്ചിലിനിടെ കിണറ്റില്‍നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

Signature-ad

 

Back to top button
error: