KeralaNEWS

പ്രഭാത നടത്തത്തിനിടെ ഇടുക്കി മുന്‍ എസ്പി കുഴഞ്ഞ് വീണ് മരിച്ചു

ഇടുക്കി: മുന്‍ ജില്ലാ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞ് വീണ് മരിച്ചു. പ്രഭാത നടത്തത്തിനിടെ ഇന്ന് രാവിലെ അറക്കുളം സെന്റ് ജോസഫ് കോളേജിന് മുന്നില്‍ വച്ചായിരുന്നു സംഭവം. കുഴഞ്ഞ് വീഴുന്നത് കണ്ട് കോളേജ് ഗ്രൗണ്ടില്‍ ഉണ്ടായിരുന്നവര്‍ ഓടിയെത്തി മൂലമറ്റം ബിഷപ്പ് വയലില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, സിപിഐ പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും കെഎസ്ആര്‍ടിസി എംപ്ലോയീസ് യൂണിയന്‍ (എഐടിയുസി) സംസ്ഥാന സെക്രട്ടറിയുമായ ടി ആര്‍ ബിജു ഹൈദരാബാദില്‍ കുഴഞ്ഞ് വീണ് മരിച്ചു. വിശ്വേശ്വരയ്യ ഭവനില്‍ നടക്കുന്ന ഓള്‍ ഇന്ത്യ ദളിത് റൈറ്റ്സ് മൂവ്മെന്റ് (എഐഡിആര്‍എം) ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് കുഴഞ്ഞു വീണത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.

Signature-ad

 

Back to top button
error: