Month: January 2025

  • Crime

    ‘ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ’

    കണ്ണൂര്‍: സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ടയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണിറോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങള്‍ക്കും കിട്ടട്ടെ എന്ന് പി പി ദിവ്യ ഫെയ്സ്ബുക്കില്‍ കുറിച്ചു. കമന്റ് ഇട്ടയാളുടെ വിവരങ്ങളും സ്‌ക്രീന്‍ ഷോട്ടുകളും കുറിപ്പിനൊപ്പം ചേര്‍ത്തിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്. ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും അദൃശ്യമാണ്. അമ്മയോടും പെങ്ങളോടും, ഭാര്യയോടും ഉള്ള സമീപനം എന്താണോ അതു തന്നെയാണ് ഇത്തരക്കാര്‍ സമൂഹ മാധ്യമങ്ങളില്‍ ചെയ്യുന്നത്. ദിവ്യ കുറിച്ചു. പി.പി ദിവ്യയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: സമൂഹ മാധ്യമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങള്‍, അപമാനങ്ങള്‍ വര്‍ദ്ധിക്കുകയാണ്…. സര്‍വ്വ മേഖലയിലും സ്ത്രീകളുടെ കടന്നു വരവ് അവളുടെ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്…അതില്‍ അസ്വസ്ഥമാവുന്ന ഒരു വലിയ വിഭാഗം ഉണ്ട്..ചിലര്‍ക്കു എന്ത് അശ്ലീലവും വിളിച്ചു പറയാന്‍ ഒരിടം. അത്തരം ആളുകളുടെ മുഖം പലപ്പോഴും…

    Read More »
  • Crime

    പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് കൈവിലങ്ങുമായി രക്ഷപ്പെട്ട് പ്രതി; ആളെത്തപ്പി നെട്ടോട്ടമോടി പോലീസ്

    തിരുവനന്തപുരം: പേരൂര്‍ക്കട ആശുപത്രിയില്‍നിന്ന് പോലീസിനെ വെട്ടിച്ച് ഓടിപ്പോയ മോഷണക്കേസ് പ്രതിയെ കണ്ടെത്താനായില്ല. പ്രതിയെ പിടികൂടാനായി വിവിധ സംഘങ്ങള്‍ അന്വേഷണം നടത്തുന്നതായി പേരൂര്‍ക്കട പോലീസ് പറഞ്ഞു. തിരുവല്ലം പോലീസ് പിടികൂടി പേരൂര്‍ക്കട പോലീസിനു കൈമാറിയ ചാക്ക ബാലനഗര്‍ സ്വദേശി അനൂപ് ആന്റണി (30) ആണ് പോലീസിനെ വെട്ടിച്ച് കൈവിലങ്ങുമായി കടന്നത്. ചൊവ്വാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. തിരുവല്ലം സ്റ്റേഷന്‍ പരിധിയിലെ വീട്ടില്‍ അക്രമം നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്. ചോദ്യം ചെയ്യലില്‍ പേരൂര്‍ക്കട സ്റ്റേഷന്‍ പരിധിയിലെ ക്ഷേത്രമോഷണക്കേസിലെ പ്രതിയാണെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പേരൂര്‍ക്കട പോലീസിനു ഇയാളെ കൈമാറി. ചൊവ്വാഴ്ച ഉച്ചയോടെ ദേഹപരിശോധനയ്ക്കായി പേരൂര്‍ക്കട ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് കൂടെയുണ്ടായിരുന്ന പോലീസിനെ വെട്ടിച്ച് പ്രതി ഓടിപ്പോയത്. ഒരു എസ്.ഐ.യും രണ്ട് സിവില്‍ പോലീസ് ഓഫീസര്‍മാരും ഹോംഗാര്‍ഡും കൂടെയുണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടത് അസ്വാഭാവികമാണെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തിരുവല്ലം വണ്ടിത്തടം സ്വദേശി ഷംലയുടെ പേരിലുള്ള കാര്‍ തകര്‍ത്തതിനും മകന്‍ ഷാനിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ചതിനെയും തുടര്‍ന്നാണ്…

    Read More »
  • NEWS

    ലൊസാഞ്ചലസില്‍ കാട്ടുതീ: 5 മരണം, 70,000 പേരെ ഒഴിപ്പിച്ചു, നിശ്ചലമായി ഹോളിവുഡ്

    ലൊസാഞ്ചലസ്: നാഗരത്തില്‍ പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ ഇതുവരെ 5 മരണം. ലൊസാഞ്ചലസിലും കലിഫോര്‍ണിയയിലെ ഗ്രേറ്റര്‍ ലൊസാഞ്ചലസ് പ്രദേശങ്ങളിലുമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,000ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. ഹോളിവുഡിലെ പ്രമുഖ നടീനടന്മാരും സംഗീതജ്ഞരും ദുരിതം അനുഭവിക്കുകയാണെന്നു റിപ്പോര്‍ട്ട്. നാലഞ്ചു വലിയ തീപിടിത്തങ്ങള്‍ അണയ്ക്കാന്‍ കഴിയാത്തതാണു ദുരന്തതീവ്രത കൂട്ടിയത്. പാലിസേഡ്‌സ്, ഈറ്റണ്‍, ഹേസ്റ്റ് പ്രദേശങ്ങളില്‍ കാറ്റിന്റെ വേഗം വളരെ കൂടുതലായതിനാല്‍ തീ അണയ്ക്കാന്‍ പ്രയാസം നേരിടുന്നുണ്ട്. ജലക്ഷാമവും അഗ്‌നിശമന സാമഗ്രികളുടെ അഭാവവും നേരിടുന്നതിനിടെയാണു ചരിത്രത്തിലെ ഏറ്റവും വലിയ തീപിടിത്തം ലൊസാഞ്ചലസിലുണ്ടായത്. പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അഗ്‌നിശമന സേനയിലെ വിരമിച്ച അംഗങ്ങളെ സഹായത്തിനായി വിളിച്ചിട്ടുണ്ട്. ദുരന്തത്തെ തുടര്‍ന്ന്, സിനിമയുടെ പ്രീമിയര്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ റദ്ദാക്കിയതോടെ ഹോളിവുഡ് നിശ്ചലമായ മട്ടാണ്. യുഎസിലെ രണ്ടാമത്തെ വലിയ നഗരത്തിനു ചുറ്റും പൊട്ടിപ്പുറപ്പെട്ട കാട്ടുതീയില്‍ ആയിരത്തിലധികം കെട്ടിടങ്ങള്‍ കത്തിനശിച്ചു. പതിനായിരക്കണക്കിന് ആളുകളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചു. എല്ലായിടത്തും കാണുന്നതു പുക മൂടിയ ആകാശമാണ്. ശക്തിയേറിയ കാറ്റില്‍ തീ ആളിപ്പടര്‍ന്നതാണു രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നത്. ”ഞങ്ങള്‍ കഴിയുന്നത്ര…

    Read More »
  • Crime

    മോഷ്ടിക്കാനെത്തി, വിലപിടിപ്പുള്ളതൊന്നും തടഞ്ഞില്ല; വീട്ടുകാരിയെ ഉമ്മവെച്ച് കടന്നുകളഞ്ഞ കള്ളന്‍ അറസ്റ്റില്‍!

    മുംബൈ: മോഷ്ടിക്കാനെത്തിയ കള്ളന്‍ വീട്ടമ്മയായ യുവതിയെ ചുംബിച്ചു കടന്നുകളഞ്ഞു. മുംബൈയിലെ മലാഡിലാണ് സംഭവം. മോഷ്ടിക്കാനെത്തിയ വീട്ടില്‍നിന്നു വിലപിടിപ്പുള്ള സാധനങ്ങളൊന്നും ലഭിക്കാതായതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. യുവതിയുടെ പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ ചഞ്ചല്‍ ചൗധരിയെ അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് സംഭവം നടന്നത്. യുവതി വീട്ടില്‍ തനിച്ചായിരുന്ന സമയത്താണ് പ്രതി വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയത്. വീടിനുള്ളില്‍ കയറിയ ഇയാള്‍ വാതില്‍ അകത്തുനിന്നും പൂട്ടി. ശേഷം ആഭരണങ്ങളും മൊബൈല്‍ ഫോണും, പണവും, എടിഎം കാര്‍ഡും നല്‍കണമെന്ന് യുവതിയോട് ആവശ്യപ്പെട്ടു. എന്നാല്‍, വീട്ടില്‍ വിലപിടിപ്പുള്ള ഒന്നുമില്ലെന്ന് യുവതി പറഞ്ഞു. ഇതോടെയാണ് ഇയാള്‍ യുവതിയെ ചുംബിച്ചശേഷം ഓടിരക്ഷപ്പെട്ടത്. സംഭവത്തിന് പിന്നാലെ യുവതി പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ വീടിനടുത്ത് തന്നെയാണ് പ്രതി താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. പ്രതിക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. തൊഴില്‍രഹിതനായ ഇയാള്‍ കുടുംബത്തോടൊപ്പമാണ് ഇയാള്‍ താമസിച്ചുവരുന്നത്. കേസില്‍ അന്വേഷണം…

    Read More »
  • India

    ഇരുട്ടി വെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു, ജനങ്ങള്‍ കടുത്ത ആശങ്കയില്‍

    മുംബൈ: ഇരുട്ടിവെളുക്കുമ്പോള്‍ മുടി മുഴുവന്‍ കൊഴിഞ്ഞുപോകുന്നു. മഹാരാഷ്ട്രയിലെ മൂന്ന് ഗ്രാമത്തിലുള്ളവര്‍ക്കാണ് ഈ ദുരവസ്ഥ. ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ ഗ്രാമങ്ങളിലെ പകുതിയില്‍ കൂടുതല്‍ ആള്‍ക്കാരും ഈ അവസ്ഥയുടെ പിടിയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അത്യപൂര്‍വ സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ബോണ്ട്ഗാവ്, കല്‍വാഡ്, ഹിന്‍ഗ്‌ന ഗ്രാമത്തിലെ ജനങ്ങളാണ് ദുരിതത്തിലായത്. ഒരു ലക്ഷണവുമില്ലാതെയാണ് പത്തും പന്ത്രണ്ടും വയസായവരുടേത് ഉള്‍പ്പെടെ മുടി പൊഴിയുന്നത്. ആദ്യം ചെറിയ രീതിയിലാണ് കൊഴിച്ചില്‍ തുടങ്ങുന്നത്. ഒന്നോ രണ്ടോ ദിവസം കഴിയുമ്പോള്‍ മുടി ഏറക്കുറെ നഷ്ടമാകുന്നു. വീണ്ടും കിളിര്‍ക്കുന്നതിന്റെ ഒരു ലക്ഷണവും കാണിക്കുകയും ഇല്ല. വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്. ആദ്യം ഒന്നോ രണ്ടോ പേരില്‍ മാത്രം കണ്ടുതുടങ്ങിയ അവസ്ഥ പൊടുന്നനെ വ്യാപകമാവുകയായിരുന്നു. മുടികൊഴിച്ചില്‍ കൂടുതല്‍പ്പേരില്‍ റിപ്പോര്‍ട്ടുചെയ്തതോടെയാണ് ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചത്. എന്താണ് കാരണമെന്ന് ഇപ്പോഴും വ്യക്തമല്ലെന്നാണ് അധികൃതര്‍ പറയുന്നത്. മുടികൊഴിച്ചിലിന് വിധേയരായ നിരവധിപേരെ വിദഗ്ദ്ധര്‍ പരിശോധിക്കുകയും ചെയ്തു. ചിലരില്‍ താടിയും മീശയും പുരികങ്ങളും ഉള്‍പ്പെടെ ശരീരത്തിന്റെ മറ്റുഭാഗങ്ങളിലെ രോമങ്ങളും…

    Read More »
  • Kerala

    സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി പാഞ്ഞുകയറി; ശബരിമല ദര്‍ശനം കഴിഞ്ഞുവന്ന തീര്‍ത്ഥാടകന് ദാരുണാന്ത്യം

    കൊല്ലം: ശബരിമല ദര്‍ശനം കഴിഞ്ഞുമടങ്ങിയ തമിഴ്‌നാട് സ്വദേശിയായ തീര്‍ഥാടകന്‍ ലോറി ഇടിച്ചു മരിച്ചു. ചെന്നൈ സ്വദേശി എസ് മദന്‍കുമാര്‍(28) ആണ് മരിച്ചത്. കൊല്ലം-തിരുമംഗലം ദേശീയപാതയില്‍ വാളക്കോട് പെട്രോള്‍ പമ്പിനു സമീപം ബുധനാഴ്ച ഒരു മണിയോടെയായിരുന്നു അപകടം. ലോറിയും ഡ്രൈവറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ശബരിമല ദര്‍ശനത്തിന് ശേഷം ഇരുപതോളം പേരടങ്ങുന്ന സംഘത്തിനൊപ്പമാണ് മദന്‍കുമാര്‍ പുനലൂരിലെത്തിയത്. ഇവിടെ ദേശീയപാതയോരത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനിടെ ലോറി ഇടിച്ചു കയറുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ മദന്‍കുമാറിനെ ഉടന്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാല്‍ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടം നടത്തി വ്യാഴാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.  

    Read More »
  • Kerala

    ബോബി ചെമ്മണ്ണൂരിന്റെ കരണത്തടിക്കാന്‍ ആരുമില്ലാതായിപ്പോയി; പൊട്ടിത്തെറിച്ച് ജി.സുധാകരന്‍

    ആലപ്പുഴ: ബോബി ചെമ്മണ്ണൂരിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍മന്ത്രി ജി. സുധാകരന്‍. പണത്തിന്റെ അഹങ്കാരം കൊണ്ട് എന്തും ചെയ്യാം എന്നാണ് വിചാരം . വെറും പ്രാകൃതനും കാടനുമാണ്. അയാള്‍ക്ക് ഒരു സംസ്‌കാരമേയുള്ളൂ അത് ലൈംഗിക സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി കേരളത്തില്‍. ആലപ്പുഴയില്‍ ആയിരുന്നുവെങ്കില്‍ ഞങ്ങള്‍ തല്ലിയേനെ. ഇവിടുത്തെ മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയി. കേസില്‍ പൊലീസിനെയും അദ്ദേഹം വിമര്‍ശിച്ചു. അശ്ലീലച്ചുവയുള്ള ഒറ്റ പോസ്റ്റ് ഇട്ടപ്പോള്‍ തന്നെ പൊലീസ് അയാളെ അറസ്റ്റ് ചെയ്യേണ്ടതല്ലേ. ആരും പരാതി കൊടുക്കേണ്ടതില്ല എന്നിട്ട് അറസ്റ്റ് ചെയ്‌തോ എന്നും സുധാകരന്‍ ചോദിച്ചു.  

    Read More »
  • Kerala

    പെരിയ ഇരട്ടക്കൊലക്കേസ്: ശിക്ഷമരവിപ്പിച്ച പ്രതികള്‍ ജയിലിന് പുറത്തിറങ്ങി, സിപിഎമ്മിന്റെ വന്‍സ്വീകരണം

    കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച നാലു പ്രതികള്‍ ജയിലില്‍നിന്ന് മോചിതരമായി. മുന്‍ എംഎല്‍എ അടക്കമുള്ള സിപിഎം നേതാക്കളായ പ്രതികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന് പുറത്ത് പാര്‍ട്ടിയുടെ വന്‍സ്വീകരണം ലഭിച്ചു. കണ്ണൂര്‍-കാസര്‍കോട് സിപിഎം ജില്ലാ സെക്രട്ടറിമാരും പി.ജയരാജനുള്‍പ്പടെയുള്ള പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളും നേരിട്ടെത്തി പ്രതികളെ ജയിലില്‍നിന്ന് വരവേറ്റു. പ്രതികളായ നേതാക്കളെ രക്തഹാരം അണിയിച്ചാണ് സിപിഎം നേതൃത്വം സ്വീകരിച്ചത്. കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ നാലുപേരുടെ ശിക്ഷയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ബുധനാഴ്ച മരവിപ്പിച്ചത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍നിന്ന് കടത്തിക്കൊണ്ടുപോയെന്ന കുറ്റത്തിന് എറണാകുളം സി.ബി.ഐ. കോടതി ഉദുമ മുന്‍ എം.എല്‍.എ.യും സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി. കുഞ്ഞിരാമന്‍, ഉദുമ ഏരിയ മുന്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കെ. മണികണ്ഠന്‍, പാക്കം ലോക്കല്‍ മുന്‍ സെക്രട്ടറിയും വ്യാപാരി വ്യവസായി സമിതി മുന്‍ ജില്ലാ സെക്രട്ടറിയുമായ രാഘവന്‍ വെളുത്തോളി, പനയാല്‍ ബാങ്ക് മുന്‍ സെക്രട്ടറി കെ.വി. ഭാസ്‌കരന്‍…

    Read More »
  • Crime

    വിവാഹ വാര്‍ഷികത്തിന് വിരുന്ന് ഒരുക്കി, പിന്നാലെ ദമ്പതികള്‍ മരിച്ചനിലയില്‍; ആത്മഹത്യക്കുറിപ്പ് സ്റ്റേറ്റസാക്കി

    മുംബൈ: നാഗ്പുരില്‍ ഇരുപത്തിയാറാം വിവാഹവാര്‍ഷിക ദിനത്തില്‍ വിവാഹ വസ്ത്രങ്ങളണിഞ്ഞ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പ്രമുഖ ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ സാംസണ്‍ (57), ഭാര്യ ആനി (46) എന്നിവരാണു മരിച്ചത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിരുന്ന് നടത്തിയ ഇരുവരുടെയും മരണവാര്‍ത്തയാണു പുലര്‍ച്ചെ കുടുംബാംഗങ്ങളെ തേടിയെത്തിയത്. ആത്മഹത്യക്കുറിപ്പും വില്‍പത്രവും കണ്ടെത്തിയെങ്കിലും എന്തിനാണു ജീവനൊടുക്കിയതെന്നു വ്യക്തമല്ല. മക്കളില്ലാത്തതിന്റെ ദുഃഖം അലട്ടിയിരുന്നതായി ബന്ധുക്കള്‍ പൊലീസിനോടു പറഞ്ഞു. ആദ്യം ആനിയാണ് ആത്മഹത്യ ചെയ്‌തെന്നാണു പൊലീസ് നിഗമനം. ഇവരുടെ മൃതദേഹം കട്ടിലില്‍ കിടത്തി, വെള്ള പൂക്കള്‍ കൊണ്ട് കിടക്ക അലങ്കരിച്ച് വെള്ളത്തുണി പുതപ്പിച്ച നിലയിലായിരുന്നു. ഭാര്യയുടെ മൃതദേഹം അലങ്കരിച്ച ശേഷം ജെറില്‍ സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. സമൂഹമാധ്യമത്തില്‍ ആത്മഹത്യക്കുറിപ്പും വില്‍പത്രവും പങ്കിട്ടിട്ടുണ്ട്. മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്നാണു കുറിപ്പിലുള്ളത്. ഇരുവരുടെയും ആഗ്രഹം പോലെ ഒരേ ശവപ്പെട്ടിയിലാണ് അടക്കം ചെയ്തത്. കോവിഡിനു മുന്‍പു ഹോട്ടലുകളില്‍ ഷെഫ് ആയി ജോലി ചെയ്തിരുന്ന ജെറില്‍ പിന്നീട് ജോലി ഉപേക്ഷിച്ചിരുന്നു.…

    Read More »
  • Crime

    പറഞ്ഞിട്ടും വിശ്വസിച്ചില്ലെന്ന് മൊഴി; സുഹൃത്ത് കൊണ്ടുവന്ന എലിവിഷം കലര്‍ന്ന ബീഫ് കഴിച്ച യുവാവ് അത്യാസന്ന നിലയില്‍

    കോഴിക്കോട്: വടകരയില്‍ എലിവിഷം ചേര്‍ത്ത ബീഫ് കഴിച്ച് യുവാവ് ഗുരുതരാവസ്ഥയില്‍. സുഹൃത്തിനെതിരെ പൊലീസ് കേസെടുത്തു. കുറിഞ്ഞാലിയോട് സ്വദേശി നിധീഷാണ് ഗുരുതരവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നിധീഷിന്റെ സുഹൃത്ത് വൈക്കിലശ്ശേരി സ്വദേശി മഹേഷി (45) നെതിരെയാണ് കേസ് എടുത്തത്. ജനുവരി ആറിന് രാത്രി ഇരുവരും മദ്യപിച്ചിരുന്നു. മഹേഷ് കൊണ്ടുവന്ന ബീഫാണ് നിധീഷ് കഴിച്ചത്. ബീഫില്‍ എലിവിഷം ചേര്‍ത്തതായി നിധീഷിനോട് പറഞ്ഞിരുന്നെന്നും എന്നാല്‍ താന്‍ പറഞ്ഞത് തമാശയാണ് എന്ന് കരുതി നിധീഷ് ഭക്ഷിക്കുകയായിരുന്നു എന്നുമാണ് മഹേഷ് പൊലീസിനോട് പറഞ്ഞത്. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.  

    Read More »
Back to top button
error: