Month: January 2025
-
India
ദുരൂഹം: ഒഡീഷയിൽ തലശേരി സ്വദേശിയായ സിഐഎസ്എഫ് ജവാൻ വെടിയേറ്റു മരിച്ച നിലയിൽ
കണ്ണൂർ: ഒഡീഷയിൽ മലയാളി സി.ഐ.എസ്.എഫ് ജവാനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി തിരുവങ്ങാട് രണ്ടാം ഗേറ്റ് ചാലിയ യു പി സ്കൂളിന് സമീപത്തെ പാനഞ്ചേരി ഹൗസിൽ അഭിനന്ദിനെ (23) യാണ് താമസ സ്ഥലത്ത് വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒഡീഷയിലെ റൂർക്കലെ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിലെ കോൺസ്റ്റബിൾ ആണ്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തതാകാമെന്നു സംശയിക്കുന്നതായും പൊലീസ് സൂചിപ്പിച്ചു. വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു. കഴിഞ്ഞ രണ്ട് വർഷമായി റൂർക്കേലയിലെ സിഐഎസ്എഫ് യൂണിറ്റിൽ സേവനമനുഷ്ഠിച്ച വരികയായിരുന്നു. മൃതദേഹം ഇസ്പാത്ത് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, അഭിനന്ദിന്റെ ബന്ധുക്കൾ ഒഡീഷയിലേക്ക് പോയിട്ടുണ്ട്. സൈന്യത്തിന്റെ നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിൽ എത്തിക്കും. പി.കെ അവിനാഷിൻ്റെയും പരേതയായ ഷീലജയുടെയും മകനാണ്. സഹോദരി നമിത.
Read More » -
Kerala
കോൺഗ്രസിലേയ്ക്കുള്ള വഴി അടഞ്ഞു, അൻവർ ഇനി തൃണമൂലിൽ; കേരളത്തിലെ 4 എംഎൽഎമാർ ഒപ്പം വരുമെന്നു വാഗ്ദാനം
കോൺഗ്രസിൽ ചേരാനും യു.ഡി.എഫിൻ്റെ ഭാഗമാകാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതിനെ തുടർന്ന് പി.വി അൻവർ തൃണമൂൽ കോൺഗ്രസിലേയ്ക്ക്. തൃണമൂൽ നേതാവും എംപിയുമായ അഭിഷേക് ബാനർജിയാണ് അൻവറിന് അംഗത്വം നൽകിയത്. അൻവറിനെ സ്വാഗതം ചെയ്ത തൃണമൂൽ, രാജ്യക്ഷേമത്തിനായി ഒരുമിച്ചു പ്രവർത്തിക്കാമെന്ന കുറിപ്പോടെ എക്സിൽ ചിത്രങ്ങളും പങ്കുവച്ചു. അൻവറിന്റെ നീക്കങ്ങൾഅതീവ രഹസ്യമായിട്ടായിരുന്നു. 3 ദിവസം മുൻപാണു തൃണമൂലിലേക്കു പോകാനുള്ള ചർച്ചകൾ ആരംഭിച്ചത്. തൃണമൂൽ യുവനേതാവും രാജ്യസഭാ എംപിയുമായ സുഷ്മിത ദേവിന്റെ നേതൃത്വത്തിലായിരുന്നു ചർച്ചകൾ. കേരളത്തിൽനിന്ന് തനിക്കൊപ്പം 4 എംഎൽഎമാരെക്കൂടി തൃണമൂലിലേക്ക് അൻവർ വാഗ്ദാനം ചെയ്തെന്നാണു വിവരം. കേരളത്തോടു താൽപര്യമുള്ള തൃണമൂൽ ഇവിടെ നേരത്തേതന്നെ സർവേകൾ നടത്തിയിരുന്നു. അൻവറിലൂടെയും ഒപ്പമുള്ള എംഎൽഎമാരിലൂടെയും കേരളത്തിൽ ശക്തമായ സാന്നിധ്യമാകാമെന്നാണു തൃണമൂലിന്റെ കണക്കുകൂട്ടൽ. കേരളത്തിലെ സിപിഎമ്മിനോടും മുഖ്യമന്ത്രി പിണറായി വിജയനോടും യുദ്ധം പ്രഖ്യാപിച്ച അൻവർ യുഡിഎഫിൽ ചേരുമെന്ന തരത്തിൽ ചർച്ചകളും കൂടിക്കാഴ്ചകളും പുരോഗമിക്കെയാണ്, അപ്രതീക്ഷിതമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നയിക്കുന്ന തൃണമൂലിന്റെ ഭാഗമയത്. നേരത്തേ, തമിഴ്നാട്ടിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ നയിക്കുന്ന ഡിഎംകെയുടെ…
Read More » -
NEWS
ഗാസയില്‍നിന്ന് കണ്ടെത്തിയത് ഹമാസ് ബന്ദിയാക്കിയ യുവാവിന്റെ മൃതദേഹം; സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം
ടെല്‍ അവീവ്: ഗാസയില്‍നിന്ന് ഈ ആഴ്ചയാദ്യം കണ്ടെത്തിയ മൃതദേഹങ്ങളിലൊന്ന് ഹമാസ് ബന്ദിയാക്കിയ 23-കാരന്‍ ഹംസ അല്‍ സയദ്‌നിയുടേതെന്ന് സ്ഥിരീകരിച്ച് ഇസ്രയേല്‍ സൈന്യം. ജനുവരി എട്ടാം തീയതിയാണ് ഗാസയില്‍നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇതിലൊന്ന് 52-കാരന്‍ യൂസഫ് അല്‍ സയാദ്‌നിയുടേത് ആയിരുന്നു. ഇദ്ദേഹത്തിന്റെ മകനാണ് ഹംസ. യൂസഫിന്റെ മൃതദേഹം, കണ്ടെത്തിയ ഉടന്‍ തന്നെ തിരിച്ചറിഞ്ഞുവെങ്കിലും ഹംസയുടേത് വെള്ളിയാഴ്ചയാണ് തിരിച്ചറിഞ്ഞത്. തെക്കന്‍ ഗാസയിലെ ഭൂഗര്‍ഭ ടണലില്‍നിന്നാണ് ഇസ്രയേല്‍ സൈന്യം മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 2023 ഒക്ടോബറില്‍ ഇസ്രയേലിന് നേര്‍ക്ക് നടത്തിയ മിന്നലാക്രമണവേളയിലാണ് യൂസഫും ഹംസയും ഉള്‍പ്പെടെ 250-ഓളംപേരെ ഹമാസ് ബന്ദികളാക്കിയത്. യൂസഫിന്റെ മറ്റു രണ്ടുമക്കള്‍ കൂടി അന്ന് ബന്ദികളാക്കപ്പെട്ടുവെന്നും സൂചനയുണ്ട്. യൂസഫിന്റെയും ഹംസയുടെയും മരണകാരണത്തെ കുറിച്ചും ഇസ്രയേല്‍ സൈന്യം അന്വേഷിക്കുന്നുമുണ്ട്. ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാറിലേക്കും ബന്ദികളെ കൈമാറലിലേക്കും അടുത്തുകൊണ്ടിരിക്കുന്നു എന്ന സൂചന ശക്തമാണ്. വെടിനിര്‍ത്തല്‍ കരാര്‍ സാധ്യമാക്കാന്‍ ഇടപെടണമെന്ന് പലസ്തീന്‍കാരും ഹമാസിന്റെ പിടിയിലിരിക്കെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഇസ്രയേലിനോടും ലോകനേതാക്കളോടും അഭ്യര്‍ഥിച്ചിരുന്നു.
Read More » -
Crime
രാമനാട്ടുകരയിലെ വാടക വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട്: രാമനാട്ടുകരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുതുക്കോട് പള്ളിയാളി എം.സുഭാഷ് (41) ഭാര്യ പി.വി.സജിത (37) എന്നിവരെയാണ് കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്.
Read More » -
Kerala
തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: മടവൂരില്‍ സ്‌കൂള്‍ ബസ് കയറി വിദ്യാര്‍ഥി മരിച്ചു. മടവൂര്‍ ഗവ. എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ കൃഷ്ണേന്ദുവാണ് മരിച്ചത്. കുട്ടിയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു അപകടം. കുട്ടിയെ വീടിന് മുന്നില്‍ ഇറക്കി ബസ് മുന്നോട്ടെടുക്കുന്നതിനിടെ സമീപത്തെ കേബിളില്‍ കാല്‍ കുരുങ്ങി കുട്ടി വീഴുകയായിരുന്നു. ഈ സമയം ബസിന്റെ പിന്‍ഭാഗത്തെ ചക്രം കുട്ടിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ പാരിപ്പിള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Read More » -
Kerala
വീട് ജപ്തി ചെയ്യാന്‍ ബാങ്ക് ഉദ്യോഗസ്ഥരെത്തി; പട്ടാമ്പിയില്‍ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
പാലക്കാട്: ബാങ്ക് ജീവനക്കാര്‍, വീട് ജപ്തി ചെയ്യാനെത്തിയതിന് പിന്നാലെ വീട്ടമ്മ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പട്ടാമ്പി കിഴായൂരിലാണ് സംഭവം. ഗവ. യു.പി. സ്‌കൂളിന് സമീപം താമസിക്കുന്ന കിഴക്കേപുരക്കല്‍ വീട്ടില്‍ ജയയാണ് മണ്ണെണ്ണെ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പൊള്ളലേറ്റ ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ജപ്തി നടപടികളുമായി ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. ജയ, വീട്ടിനുള്ളില്‍നിന്നും മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. ജയയ്ക്ക് അന്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ട് എന്നാണ് വിവരം. സംഭവത്തെ തുടര്‍ന്ന് പട്ടാമ്പി പോലീസും തഹസില്‍ദാരും സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 2015-ല്‍ ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ വായ്പയായി എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു. പിന്നീട് കുടിശ്ശികയടക്കം 2022 കാലഘട്ടത്തില്‍ നലേമുക്കാല്‍ ലക്ഷം രൂപയായി. തുടര്‍ന്ന് ബാങ്ക് കോടതിയുടെ അനുമതിയോടുകൂടി ജപ്തി…
Read More » -
Crime
മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി; കോഴിക്കോട്ടുനിന്ന് കാണാതായവര്‍ ഗുരുവായൂരില്‍
കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായ റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരന്‍ മുഹമ്മദ് ആട്ടൂരിന്റെ (മാമി) മാമിയുടെ ഡ്രൈവറെയും ഭാര്യയെയും കണ്ടെത്തി. വ്യാഴാഴ്ച രാവിലെ മുതല്‍ കാണാതായ എലത്തൂര്‍ പ്രണവം ഹൗസില്‍ രജിത് കുമാര്‍ (45), ഭാര്യ തുഷാര (38) എന്നിവരെയാണു ഗുരുവായൂരില്‍നിന്നു കണ്ടെത്തിയത്. 20 വര്‍ഷമായി മാമിയുടെ ഡ്രൈവറായിരുന്നു രജിത്. 2023 ഓഗസ്റ്റ് 21ന് മാമിയെ കാണാതാകുന്നതിനു മുന്‍പ് അവസാനം സംസാരിച്ചവരില്‍ ഒരാളും രജിത്താണ്. രജിത്തിനെയും തുഷാരയെയും കോഴിക്കോട്ട് എത്തിച്ച് കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍നിന്നു മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നു തുഷാരയുടെ സഹോദരന്‍ നടക്കാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനു പിന്നാലെയാണ് കാണാതായതെന്നും പരാതിയിലുണ്ടായിരുന്നു. ഇരുവരുടെയും ഫോണ്‍ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് നടക്കാവ് പൊലീസിന്റെ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. കോഴിക്കോട്ടുനിന്ന് ട്രെയിനില്‍ ഇവര്‍ ഗുരുവായൂരില്‍ എത്തിയെന്നാണു വിവരം. മാമി തിരോധാനവുമായി ബന്ധപ്പെട്ട്…
Read More » -
Kerala
70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം വൈക്കത്ത് വിറ്റ ടിക്കറ്റിന്; നിര്‍മല്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിര്‍മല്‍ NR 414 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.വൈക്കത്ത് വിറ്റ NE 525727 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനത്തിനര്‍ഹമായ ടിക്കറ്റിന് ലഭിക്കുക. രണ്ടാം സമ്മാനമായ 10 ലക്ഷം രൂപ ചിറ്റൂരില്‍ NL 832973 എന്ന ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://statelottery.kerala.gov.inല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ?ഗ്യക്കുറിയുടെ വില 40രൂപയാണ്. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കേണ്ടതുമുണ്ട്.
Read More » -
Kerala
എല്ലാ പ്രതികളും ഒരുപോലെ, ബോബിക്ക് പ്രത്യേകതയില്ല; ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കുമെന്ന് ഹൈക്കോടതി
കൊച്ചി: ബോബി ചെമ്മണൂരിന്റെ ജാമ്യ ഹര്‍ജി പ്രത്യേകമായി പരിഗണിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി. അടിയന്തരപ്രാധാന്യത്തോടെ ഹര്‍ജി പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടാണ് ബോബി ചെമ്മണൂര്‍ ഇന്ന് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ എല്ലാ പ്രതികള്‍ക്കും ഒരേ പരിഗണന എന്ന സമീപനമാണ് കോടതിക്കുള്ളതെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജാമ്യഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കാമെന്നുമാണ് കോടതി പറഞ്ഞിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ബോബിക്കായി കോടതിയില്‍ ഹാജരായിരുന്നു. അദ്ദേഹത്തോട്, ഈ സമയത്ത് എന്താണ് ഇവിടെ എന്ന് ചോദിച്ചാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസിനെക്കുറിച്ച് സംസാരിച്ചത്. സാധാരണഗതിയില്‍ നാലുദിവങ്ങള്‍ക്ക് ശേഷം മാത്രമേ ജാമ്യഹര്‍ജി പരിഗണിക്കൂ, ഈ കേസിലും അങ്ങനെയേ ചെയ്യുള്ളൂ. ബോബി ചെമ്മണൂരിന്റെ കാര്യത്തില്‍ പ്രത്യേക പരിഗണനയില്ല, കോടതി അറിയിച്ചു. മരണമൊഴി ഒഴികെ മറ്റൊരു മൊഴിയും ഈ കേസ് പരിഗണിക്കുന്ന അതേ മജിസ്ട്രേറ്റ് തന്നെ രേഖപ്പെടുത്തുന്നത് ശരിയല്ല എന്താണ് നിലവിലുള്ള ചട്ടം എന്ന പ്രതിഭാഗം കോടതിയില്‍ ചൂണ്ടിക്കാട്ടി. അതേകോടതി തന്നെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു, ജാമ്യഹര്‍ജി കേട്ട് അതില്‍ തീരുമാനം എടുക്കുന്നു, ബോബി ചെമ്മണൂരിനെ…
Read More » -
Kerala
ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ സുപ്രിം കോടതിയില്‍
കൊച്ചി: സിപിഎം നേതാവ് എം.എം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ പഠനത്തിന് വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ മകള്‍ ആശാ ലോറന്‍സ് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചു. സിപിഎമ്മിനെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി. രാഷ്ട്രീയ തീരുമാനമാണ് നടപ്പാക്കിയതെന്ന് ആശ ഹരജിയില്‍ പറയുന്നു. ലോറന്‍സിന്റെ മൃതദേഹം മതാചാരപ്രകാരം സംസ്‌കരിക്കണമെന്ന മക്കളുടെ ആവശ്യം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു. മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നല്‍കാനുള്ള അഡൈ്വസറി കമ്മറ്റിയുടെ തീരുമാനം ശരിവെച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയായിരുന്നു മക്കളായ ആശാ ലോറന്‍സിന്റെയും സുജാത ബോബന്റെയും അപ്പീല്‍. ലോറന്‍സ് മതപരമായി ജീവിച്ച ആളാണെന്നും അതിനാല്‍ മതാചാരപ്രകാരമുള്ള സംസ്‌കാരം നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് മക്കളായ ആശയും സുജാതയും ഹൈക്കോടതിയെ സമീപിച്ചത്. തര്‍ക്കങ്ങള്‍ അധിക നാളത്തേക്ക് നീട്ടിവെക്കുന്നത് ഉചിതമല്ലെന്നും മരിച്ച ആള്‍ക്ക് അല്പമെങ്കിലും ആദരവ് നല്‍കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാറും ജസ്റ്റിസ് എസ്. മനുവും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തര്‍ക്കപരിഹാരത്തിന് മുതിര്‍ന്ന അഭിഭാഷകനായ എന്‍.എന്‍ സുഗുണപാലനെ മധ്യസ്ഥനായി നിയോഗിച്ചു.…
Read More »