Month: January 2025
-
Kerala
കേരള കൗമുദി കോട്ടയംഎഡീഷൻ രജതോത്സവം നാളെ ഗവർണർ ആനന്ദബോസ് ഉദ്ഘാടനം ചെയ്യും, ജാസി ഗിഫ്റ്റ് മൂസിക്കൽ ഷോയും
കേരളത്തിൻ്റെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ചരിത്രത്തിനൊപ്പം കൈപിടിച്ചു നടന്നു കേരളത്തിൻ്റെ നവോത്ഥാന ചരിത്രമായ് മാറിയ കേരള കൗമുദി എന്നും പിന്നാക്കദളിത് വിഭാഗങ്ങളുടെ പടവാളായിരുന്നു, ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്നു. 114-ാം വർഷത്തിലേക്ക് കടക്കുന്നതിനൊപ്പം കേരളകൗമുദി കോട്ടയം യൂണിറ്റ് 25-ാം വർഷത്തിലേക്കും പ്രവേശിക്കുകയാണ്. വിപുലമായ പരിപാടികളോടെയാണ് സിൽവർ ജൂബിലി ആഘോഷിക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം രാവിലെ 11.30 ന് കോട്ടയം കെ.പി.എസ്. മേനോൻ ഹാളിൽ പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി ആനന്ദബോസ് ഉദ്ഘാടനം ചെയ്യും . മന്ത്രി വി.എൻ വാസവൻ മുൻ മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിക്കും. തുടർന്ന് പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിൻ്റെ ‘ജാസി ഷോ’യും നടക്കും.
Read More » -
NEWS
ഇന്ന് കൂടുതൽ അറസ്റ്റ്: പെൺകുട്ടി എഴുതിവച്ചത് 34 പേരുകൾ, ഒപ്പം 30 നമ്പറുകളും; 13-ാം വയസ് മുതൽ കായികതാരമായ കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചത് 64 പേർ
പത്തനംതിട്ട: കായിക താരമായ 18 കാരിയെ 5 വർഷത്തിനിടെ 64 പേർ പീഡിപ്പിച്ചെന്ന പരാതിയിൽ ഇന്ന് കൂടുതൽ പേരെ അറസ്റ്റു ചെയ്തു. 13-ാം വയസ് മുതൽ ലൈംഗിക പീഡനത്തിനിരയായി എന്നാണ് പെൺകുട്ടി മൊഴി നൽകിയത്. ഈ പരാതിയിൽ ഇലവുംതിട്ട പൊലീസാണ് ഇപ്പോൾ കേസെടുത്ത് അന്വേഷണം നടത്തുന്നത്. കായികതാരമായ ദലിത് പെൺകുട്ടിയെ ആദ്യം പീഡിപ്പിച്ചത് ആൺ സുഹൃത്താണ്. പീഡനദൃശ്യങ്ങള്‍ അയാൾ ഫോണില്‍ റെക്കോര്‍ഡ് ചെയ്തു. ഇതുകാണിച്ചു ഭീഷണിപ്പെടുത്തിയായിരുന്നു അയാളുടെ കൂട്ടുകാർ പെൺകുട്ടിയെ പീഡിപ്പിച്ചത്. മദ്യപാനിയായ പിതാവിന്റെ ഫോണ്‍ രാത്രികളില്‍ പെണ്‍കുട്ടി ഉപയോഗിച്ചിരുന്നു. അങ്ങനെ സംസാരിച്ചവരും പരിചയപ്പെട്ടവരും പീഡിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. മൂന്നുപേര്‍ ഒന്നിച്ചുവിളിച്ചു കൊണ്ടു പോയി കൂട്ടമായി പെൺകുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് മൊഴി. കുട്ടിക്കറിയാത്ത പല സ്ഥലങ്ങളിലും പീഡനം നടന്നിട്ടുണ്ട്. കാറില്‍വച്ചും സ്കൂളില്‍വച്ചും മാത്രമല്ല വീട്ടിലെത്തി പീഡിപ്പിച്ചവരുമുണ്ട്. സ്കൂള്‍തല കായിക താരം കൂടിയായ പെണ്‍കുട്ടി ക്യാംപിൽ വച്ചും പീഡനത്തിന് ഇരയായി. പരിശീലകരും കായിക താരങ്ങളും സഹപാഠികളും പ്രതികളാകും. കേസിൽ 5…
Read More » -
Kerala
കുര്‍ബാന തര്‍ക്കം; എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം, പ്രതിഷേധിച്ച വൈദികരെ പുറത്താക്കി
കൊച്ചി: സിറോ മലബാര്‍ സഭയിലെ ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് എറണാകുളം-അങ്കമാലി അതിരൂപതാ ആസ്ഥാനത്ത് സംഘര്‍ഷം. ബിഷപ്പ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ച വൈദികരെ പൊലീസ് നീക്കിയതാണ് സംഘര്‍ഷത്തിന് കാരണം. വൈദികരെ അനുകൂലിക്കുന്ന വിശ്വാസികളും പൊലീസുമായാണ് തര്‍ക്കമുണ്ടായത്. കുര്‍ബാന വിഷയത്തില്‍ നാല് വൈദികര്‍ക്കെതിരെ നടപടിയെടുത്തതിലാണ് 21 വൈദികര്‍ ബിഷപ്പ് ഹൗസിനുള്ളില്‍ പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികര്‍ സത്യഗ്രഹം നടത്തിവരികയാണ്. ശനിയാഴ്ച രാവിലെ പൊലീസ് പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷം ഉടലെടുക്കാന്‍ കാരണം. സര്‍ക്കാര്‍ തീരുമാനമാണ് നടപ്പാക്കുന്നതെന്ന് എസിപി പറഞ്ഞുവെന്നാണ് വിശ്വാസികളുടെ ആരോപണം. അറസ്റ്റിന്റെ രേഖകള്‍ ഒന്നും പൊലീസ് കാണിച്ചില്ലെന്നും വിശ്വാസികള്‍ പറയുന്നു. ഉള്ളില്‍ തന്നെ തുടരുമെന്നും പുറത്തേയ്ക്ക് പോകില്ലെന്നുമാണ് പ്രതിഷേധക്കാരുടെ നിലപാട്. സംഘര്‍ഷത്തില്‍ ഒരു വൈദികന് പരിക്കേറ്റിരുന്നു. പ്രതിഷേധക്കാരുമായി സമവായ ചര്‍ച്ചയ്ക്കുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
Read More » -
Crime
ഭാര്യയുമായി അവിഹിത ബന്ധമെന്ന് സംശയം; നെടുമങ്ങാട് ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു
തിരുവനന്തപുരം: ഭാര്യയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തില്‍ ഗുണ്ടയെ യുവാവ് കുത്തിക്കൊന്നു. സാജന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. നെടുമ്പാറ സ്വദേശി ജിതിന്‍ ആണ് കൊലപാതകത്തിനുപിന്നില്‍. ഇയാള്‍ നെടുമങ്ങാട് പോലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തുകയായിരുന്നു. തന്റെ ഭാര്യയുമായി സാജന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് ജിതിന്‍ പോലീസിനോടുപറഞ്ഞത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തി. വെള്ളിയാഴ്ച രാവിലയോടെ സാജന്‍ മരിച്ചു. കുറ്റസമ്മതം നടത്തിയ ഉടന്‍ ജിതിനെ കസ്റ്റഡിയിലെടുത്തിരുന്നു. വെള്ളിയാഴ് രാവിലെ സാജന്‍ മരിച്ചതോടെ ജിതിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. തര്‍ക്കത്തില്‍ ഭാഗമായ അയല്‍വാസി കൂടിയായ മറ്റൊരാളെയും അറസ്റ്റു ചെയ്തിട്ടുണ്ട്.
Read More » -
Kerala
മകന് എംബിബിഎസ് പ്രവേശനം; അയ്യന് സ്വര്‍ണ അമ്പും വില്ലും വെള്ളി ആനകളും സമര്‍പ്പിച്ച് കാറ്ററിങ് യൂണിറ്റ് ഉടമ
പത്തനംതിട്ട: അയ്യപ്പന് സ്വര്‍ണത്തില്‍ നിര്‍മിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമര്‍പ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിങ് യൂണിറ്റ് ഉടമ അക്കാറാം രമേശാണ് 120 ഗ്രാം സ്വര്‍ണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നല്‍കിയത്. തന്റെ മകനായ അഖില്‍ രാജിന് എംബിബിഎസിന് ഗാന്ധി മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചതിനെ തുടര്‍ന്ന് താനും ഭാര്യ വാണിയും മകനുവേണ്ടി നേര്‍ന്ന കാണിക്കയാണിതെന്ന് രമേശ് പറഞ്ഞു. ഇപ്പോള്‍ രണ്ടാംവര്‍ഷ വിദ്യാര്‍ഥിയാണ് മകന്‍. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയര്‍പ്പിച്ചത്. മേല്‍ശാന്തി എസ്. അരുണ്‍കുമാര്‍ നമ്പൂതിരിയാണ് ശ്രീകോവിലിനു മുന്നില്‍വച്ച് കാണിക്ക ഏറ്റുവാങ്ങിയത്.
Read More » -
Crime
സീരിയല്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്കെതിരെ ലൈംഗികാതിക്രമം; പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവിനെതിരെ പരാതി
തിരുവനന്തപുരം: സീരിയല്‍ രംഗത്ത് വീണ്ടും പീഡനം. ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ക്ക് നേരെ ലൈംഗികാതിക്രമം. മലയാളത്തിലെ സീരിയല്‍ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായ അസ്ലിം ഫൈസലിനെതിരെയാണ് ലൈംഗികാതിക്രമ പരാതി ഉയര്‍ന്നത്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് സംഭവം. കഴിഞ്ഞ ജൂലൈയിലാണ് അതിക്രമം നടന്നത്. കഴിഞ്ഞദിവസമാണ് അതിജീവിത പരാതി നല്‍കിയത്. സീരിയല്‍ നിര്‍മാതാവ് പറഞ്ഞതുകൊണ്ടാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കോഡിനേറ്റര്‍ പറഞ്ഞു. ഹേമ കമ്മിറ്റി വന്നിട്ടും സെറ്റുകളില്‍ ലൈംഗികാതിക്രമം തുടരുന്നുവെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു.
Read More » -
NEWS
കാനഡ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജന്‍ ? ആരാണ് ചന്ദ്ര ആര്യ?
ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇന്ത്യന്‍ വംശജനും. നിലവില്‍ കാനഡ പാര്‍ലമെന്റ് അംഗമായ ചന്ദ്ര ആര്യയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ജസ്റ്റിന്‍ ട്രൂഡോയുടെ രാജിക്കു പിന്നാലെയാണ് എക്സ് പോസ്റ്റിലൂടെ ചന്ദ്ര ഇക്കാര്യം അറിയിച്ചത്. ‘തലമുറകളായി കണ്ടിട്ടില്ലാത്ത ഘടനാപരമായ പ്രശ്നങ്ങളാണ് കാനഡ ഇപ്പോള്‍ നേരിടുന്നത്. അവ പരിഹരിക്കാന്‍ കടുത്ത തീരുമാനങ്ങള്‍ വേണ്ടി വരും. എന്നും കാനഡക്കാരുടെ നന്മയ്ക്കു വേണ്ടി കഠിനാധ്വാനം ചെയ്തയാളാണ് ഞാന്‍. നമ്മുടെ മക്കള്‍ക്കും പേരമക്കള്‍ക്കും വേണ്ടി തീര്‍ത്തും അനിവാര്യമായ കടുത്ത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതുണ്ട്. ലിബറല്‍ പാര്‍ട്ടിയുടെ നേതാവായി തെരഞ്ഞെടുക്കപ്പെട്ടാല്‍ എന്റെ അറിവും കഴിവുമെല്ലാം ഞാന്‍ അതിനു വേണ്ടി സമര്‍പ്പിക്കും’-എക്സ് പോസ്റ്റില്‍ ചന്ദ്ര പറഞ്ഞു. വിരമിക്കല്‍ പ്രായം കൂട്ടുമെന്നും പൗരത്വത്തെ അടിസ്ഥാനമാക്കിയുള്ള നികുതി സമ്പ്രദായം അവതരിപ്പിക്കുമെന്നും അദ്ദേഹം വാഗ്ദാനം നല്‍കുന്നുണ്ട്. ഇതോടൊപ്പം ഫലസ്തീന്‍ രാഷ്ട്രം അംഗീകരിക്കുമെന്നും പ്രഖ്യാപനമുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും നയങ്ങളും വാഗ്ദാനങ്ങളും പ്രചരിപ്പിക്കാനുമായി വെബ്സൈറ്റും ലോഞ്ച് ചെയ്തിട്ടുണ്ട് ചന്ദ്ര ആര്യ. രാജ്യത്തെ തൊഴിലാളികളായ മധ്യവര്‍ഗം കടുത്ത ദുരിതത്തിലാണെന്നും…
Read More » -
Kerala
40 രൂപയുടെ ഓട്ടം, ആവശ്യപ്പെട്ടത് ഇരട്ടി തുക! ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് പോയി, 4000 രൂപ പിഴയും
കൊച്ചി: യാത്രക്കാരനോടു ഇരട്ടി തുക വാങ്ങിയ ഓട്ടോ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പിഴയായി 4000 രൂപയും ചുമത്തി. ഇടപ്പള്ളി സ്വദേശിയായ എന്‍എ മാര്‍ട്ടിനെതിരെയാണ് എറണാകുളം ആര്‍ടിഒ ടിഎം ജേഴ്‌സന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ചങ്ങമ്പുഴ മെട്രോ സ്റ്റേഷനില്‍ നിന്നു സമീപത്തെ ട്രാവന്‍കൂര്‍ റെസിഡന്‍സിയിലേക്കു ഒരു യാത്രക്കാരന്‍ ഓട്ടം വിളിച്ചു. 40 രൂപയുടെ ഓട്ടത്തിന് 80 രൂപയാണ് ഡ്രൈവര്‍ ആവശ്യപ്പെട്ടത്. ഇതു നിരസിച്ച യാത്രക്കാരന്‍ മറ്റൊരു ഓട്ടോയില്‍ 40 രൂപ കൊടുത്തു സ്ഥലത്തെത്തി. പിന്നാലെ ഇരട്ടി തുക ആവശ്യപ്പെട്ട ഡ്രൈവര്‍ക്കെതിരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
Read More » -
Crime
വര്‍ക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം; സഹോദരങ്ങളടക്കം മൂന്നുപേര്‍ അറസ്റ്റില്‍
ഇടുക്കി: വര്‍ക്ക്ഷോപ്പ് ഉടമയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സെവന്‍മല എസ്റ്റേറ്റ് ന്യൂ മൂന്നാര്‍ ഡിവിഷനില്‍ എസ്. തങ്കരാജ് (29), സഹോദരന്‍ എസ്. സേതുരാജ് (27), സുഹൃത്ത് വി. സോമസുന്ദരം (24) എന്നിവരാണ് അറസ്റ്റിലായത്. ബുധനാഴ്ച രാത്രിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പഴയ മൂന്നാറില്‍ ബൈക്ക് വര്‍ക്ക്ഷോപ്പ് നടത്തുന്ന ഇവരുടെ അയല്‍വാസിയായ എം. രാധാകൃഷ്ണനാണ് (45) വെട്ടേറ്റത്. പ്രതികള്‍ കെ.ഡി.എച്ച്. ക്ലബ്ബിന് സമീപത്തുള്ള രാധാകൃഷ്ണന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. രാധാകൃഷ്ണന്റെ തോളിനാണ് വെട്ടേറ്റത്. നേരത്തെ പഴയ മൂന്നാര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കവും അടിപിടിയും ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഉണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമായത്. മൂന്നാര്‍ എസ്.ഐ. അജേഷ് കെ. ജോണിന്റെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നുപേരെയും ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read More » -
India
അമ്മ വേഷങ്ങളിലൂടെ സുപരിചിത, പ്രമുഖ തമിഴ് നടി കമല കാമേഷ് അന്തരിച്ചു
ചെന്നൈ: തമിഴ് സിനിമകളില്‍ അമ്മ വേഷങ്ങളിലൂടെ സുപരിചിതയായ നടി കമല കാമേഷ് അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയില്‍ ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 72 വയസായിരുന്നു. നടന്‍ റിയാസ് ഖാന്‍ മരുമകനാണ്. നിരവധി പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി. 400ല്‍ അധികം സിനിമകളില്‍ അഭിനയിച്ചു. സംഗീത സംവിധായകനായിരുന്ന കാമേഷാണ് ഭര്‍ത്താവ്. അദ്ദേഹം 1984ല്‍ അന്തരിച്ചു. സംവിധായകന്‍ വിഷു സംവിധാനം ചെയ്ത ‘സംസാരം അതു ദിലിക്കും’ എന്ന ചിത്രത്തിലെ ഗോദാവരി എന്ന കഥാപാത്രം ആരാധകര്‍ക്കിടയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ജയഭാരതിയുടെ ‘കുടിസൈ’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച കമല പിന്നീട് സ്റ്റേജ് നാടകങ്ങളിലും അഭിനയിക്കാന്‍ തുടങ്ങി. 1952 ഒക്ടോബര്‍ 23ന് കൊച്ചിയിലായിരുന്നു കമല ജനിച്ചത്. പുലന്‍ വിസാരണൈ (1990), ചിന്ന ഗൗണ്ടര്‍ (1991), മൂണ്ട്രു മുഖം (1982) എന്നിവയാണ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. മലയാളം,തെലുങ്ക്, കന്നട തുടങ്ങിയ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. വെളിച്ചം വിടരുന്ന പെണ്‍കുട്ടി (1982), രുഗ്മ (1983), ഒരു സന്ദേശം കൂടി (1985), ആളൊരുങ്ങി…
Read More »