കോഴിക്കോട്: രാമനാട്ടുകരയില്‍ ഭാര്യയേയും ഭര്‍ത്താവിനേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം വാഴയൂര്‍ പുതുക്കോട് പള്ളിയാളി എം.സുഭാഷ് (41) ഭാര്യ പി.വി.സജിത (37) എന്നിവരെയാണ് കൊടക്കല്ലിങ്ങലിലെ വാടക വീട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമനാട്ടുകര സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു സുഭാഷ്. സുഭാഷിനേയും ഭാര്യയേയും ഇന്ന് രാവിലെ രാമനാട്ടുകര ടൗണില്‍ കണ്ടിരുന്നു. ഉച്ചതിരിഞ്ഞ് സുഭാഷിന്റെ അച്ഛന്‍ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സംഭവത്തെക്കുറിച്ച് വാഴക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു. മക്കള്‍: ശ്രേയ, ഹരി ദേവ്.