Month: January 2025

  • Kerala

    അഴിക്കു പിന്നിലെ… പായവിരിച്ച് അഞ്ചു പേര്‍ക്കൊപ്പം സെല്ലില്‍; ജയിലില്‍ ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ച് ബോബി

    കൊച്ചി: നടിയെ ലൈംഗികമായി അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ ബോബി ചെമ്മണൂര്‍ കാക്കനാട് ജില്ലാ ജയിലിലെ എ ബ്ലോക്കിലായിരുന്നു ഇന്നലെ രാത്രി കഴിഞ്ഞത്. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിരുന്നു ബോബി. സമീപകാലത്തായി എത്തിയ ഇവര്‍ മയക്കുമരുന്ന്, മോഷണക്കേസ് പ്രതികളാണ്. പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ചു. വസ്ത്രം മാറി പുതിയത് ധരിച്ചു. കഴിക്കാനാവശ്യമായ മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു. സാധാരണ വൈകിട്ട് അഞ്ചിനുതന്നെ അന്തേവാസികള്‍ക്ക് ഭക്ഷണം നല്‍കിക്കഴിയും. ബോബി കോടതിയിലും പിന്നീട് ആശുപത്രിയിലും ആയതിനാല്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചതോടെയാണ് ജയിലില്‍ ഭക്ഷണം കരുതിയത്. ബോബിയെ ഇന്ന് രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. ഇന്നലെ രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു. അതേസമയം, നടി ഹണി റോസിന്റെ പരാതിയില്‍ ബുധനാഴ്ച അറസ്റ്റിലായ ബോബി ചെമ്മണൂരിനെ ഇന്നലെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ്…

    Read More »
  • Kerala

    ബിഷപ്സ് ഹൗസില്‍ വൈദികരുടെ പ്രതിഷേധം; പുറത്ത് ‘കുഞ്ഞാടുക’ളുടെ കൂട്ടത്തല്ല്

    കൊച്ചി: കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം-അങ്കമാലി അതിരൂപതയില്‍ വൈദികരുടെ പ്രതിഷേധത്തിനിടെ സംഘര്‍ഷം. വിശ്വാസികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വ്യാഴാഴ്ച നടന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സെയ്ന്റ് തോമസ് മൗണ്ടില്‍ സിനഡ് സമ്മേളനം നടക്കുന്നതിനിടെ കഴിഞ്ഞദിവസം എറണാകുളം-അങ്കമാലി അതിരൂപതപക്ഷത്തെ വൈദികര്‍ ബിഷപ്പ് ഹൗസ് കൈയേറി പ്രാര്‍ഥനാ യജ്ഞം തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വിശ്വാസികള്‍ തമ്മിലുള്ള സംഘര്‍ഷവും അരങ്ങേറിയത്. അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാനപക്ഷത്തുള്ള 21 വൈദികരാണ് ബിഷപ്പ് ഹൗസിലുള്ളത്. ഇവരാണ് മെത്രാസന മന്ദിരത്തില്‍ പ്രാര്‍ഥനാ യജ്ഞം നടത്താനെത്തിയത്. കാനോനിക നിയമങ്ങളും സിവില്‍ നിയമങ്ങളും ലംഘിച്ച് വൈദികരെ സസ്‌പെന്‍ഡ് ചെയ്ത നടപടി മാര്‍ ബോസ്‌കോ പൂത്തൂര്‍ പിന്‍വലിക്കും വരെ പ്രതിഷേധങ്ങള്‍ തുടരുമെന്നാണ് വൈദിക കൂട്ടായ്മ വ്യക്തമാക്കിയിരുന്നത്. വൈദികര്‍ അരമനയില്‍ കയറിയ ഉടന്‍ ഒരുകൂട്ടം വിശ്വാസികള്‍ ഇവര്‍ക്ക് പിന്തുണയുമായെത്തി. ഏകീകൃത കുര്‍ബാനയെ അനുകൂലിക്കുന്നവരും സംഭവമറിഞ്ഞെത്തി. ഇതിനിടെയാണ് ഇരുപക്ഷത്തെയും വിശ്വാസികള്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. സെന്‍ട്രല്‍-നോര്‍ത്ത് പോലീസിന്റെ നേതൃത്വത്തില്‍ ആളുകളെ ശാന്തരാക്കി. അല്‍മായ മുന്നേറ്റത്തിന്റെ നേതൃത്വത്തില്‍ വൈദികര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് ആളുകള്‍…

    Read More »
  • Kerala

    പുതിയങ്ങാടി നേര്‍ച്ച: ഇടഞ്ഞ ആന എടുത്തെറിഞ്ഞയാള്‍ മരിച്ചു

    മലപ്പുറം: പുതിയങ്ങാടി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞ സംഭവത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഏഴൂര്‍ സ്വദേശി കൃഷ്ണന്‍ കുട്ടി (58) മരിച്ചു. നേര്‍ച്ചയ്ക്കിടെ ഇടഞ്ഞ ആന കൃഷ്ണന്‍കുട്ടിയെയും പോത്തന്നൂര്‍ ആലുക്കല്‍ ഹംസയെയും തുമ്പിക്കൈ കൊണ്ട് പിടിക്കുകയായിരുന്നു. ഇതിനിടെ ഹംസ അദ്ഭുതകരമായി രക്ഷപ്പെട്ടു. കൃഷ്ണന്‍കുട്ടിയെ തുമ്പിക്കൈക്കും കൊമ്പിനും ഇടയില്‍ തൂക്കിയെടുത്ത് ഉയര്‍ത്തിയ ആന താഴേക്ക് എറിഞ്ഞു. അടുത്തു നിന്നിരുന്ന ചിലരാണ് ഇയാളെ വലിച്ചെടുത്ത് മാറ്റിയത്. ഇതോടെ ആന ശാന്തമായി അനങ്ങാതെ നിന്നു. ഇതിനിടെ കൂട്ടത്തിലുണ്ടായിരുന്ന മറ്റു 4 ആനകളെ പാപ്പാന്മാര്‍ മാറ്റി. തുടര്‍ന്ന് പാപ്പാനും മറ്റുള്ളവരും ചേര്‍ന്ന് ശ്രീക്കുട്ടന്‍ എന്ന ആനയെ തളച്ചു. ഭാര്യ: പ്രേമ (ഡ്രൈവിങ് സ്‌കൂള്‍ ടീച്ചര്‍). മക്കള്‍: അജിത്, അഭിജിത്. ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലാ കലക്ടറോട് ഹൈക്കോടതി ഇന്നലെ റിപ്പോര്‍ട്ട് തേടിയിരുന്നു. പരിപാടിക്ക് അനുമതി നല്‍കിയ കാര്യത്തിലടക്കം വിശദീകരണം നല്‍കണമെന്നാണ് ആവശ്യം. തിങ്കളാഴ്ച കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കണം.  

    Read More »
  • Crime

    ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ബലാത്സംഗംചെയ്തു ഗര്‍ഭിണിയാക്കി; സൗദിയിലിരുന്ന് ഭര്‍ത്താവ് പണം വാങ്ങി വീഡിയോ കാണുന്നു; ഗുരുതര ആരോപണവുമായി 35 കാരി

    ലഖ്‌നൗ: പ്രവാസിയായി ഭര്‍ത്താവിനെതിരെ ഗുരുതര പരാതിയുമായി ഭാര്യ. ഭര്‍ത്താവിന്റെ സുഹൃത്തുക്കള്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നുവെന്ന് കാണിച്ച് യുവതി പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവ് ഇവരില്‍നിന്നു പണം കൈപ്പറ്റുന്നുണ്ടെന്ന അതീവ ഗുരുതരമായ ആരോപണവും യുവതി ഉന്നയിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഭര്‍ത്താവിന്റെ രണ്ട് സുഹൃത്തുക്കള്‍ തന്നെ ബലാത്സംഗം ചെയ്യുകയാണ്. താന്‍ ഗര്‍ഭിണിയാണെന്നും ഭര്‍ത്താവ് സൗദി അറേബ്യയില്‍ ജോലി ചെയ്യുകയാണെന്നും യുവതി പറഞ്ഞു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹര്‍ സ്വദേശിയായ 35 കാരിയാണ് ഭര്‍ത്താവിനെതിരെ രംഗത്തെത്തിയത്. ഓരോ തവണ വീട്ടില്‍ എത്തുന്നതിന് മുമ്പും സുഹൃത്തുക്കള്‍ ഭര്‍ത്താവിന് പണം നല്‍കാറുണ്ട്. ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി ഇവര്‍ ഭര്‍ത്താവിന് അയച്ചു കൊടുക്കും. സൗദിയിലിരുന്ന് ഭര്‍ത്താവ് ഈ ദൃശ്യങ്ങള്‍ കണ്ടുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ ഡിവോഴ്‌സ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി. 2010ലാണ് യുവതിയുടെ വിവാഹം. ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. സൗദി അറേബ്യയില്‍ ഓട്ടോമൊബൈല്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ്. വര്‍ഷത്തില്‍ ഒന്നോ…

    Read More »
  • Crime

    മാമി തിരോധാനക്കേസില്‍ ദുരൂഹതയേറുന്നു; ഡ്രൈവറെയും ഭാര്യയെയും കാണാനില്ല

    കോഴിക്കോട്: കാണാതായ റിയല്‍ എസ്‌റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്റെ (മാമി) ഡ്രൈവര്‍ രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാനില്ലെന്ന് പരാതി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇരുവരെയും കാണാതാകുന്നത്. മാമി തിരോധനത്തെ പറ്റി രജിത്തിനറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മാമിയെ കാണാതായ സ്ഥലത്തെ ടവര്‍ ലൊക്കേഷനില്‍ രജിതും ആ സമയത്തുണ്ടായിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ഇയാളുടെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയിരുന്നു. രജിത്തും ഭാര്യയും ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്യുന്ന സിസി ടിവി ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചു. കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ടൂറിസ്റ്റ് ഹോമില്‍നിന്ന് മുറി ഒഴിഞ്ഞ ശേഷം ഇരുവരും വീട്ടില്‍ എത്തിയില്ലെന്നാണ് പരാതി. തുഷാരയുടെ സഹോദരനാണ് നടക്കാവ് പൊലീസില്‍ പരാതി നല്‍കിയത്. ഇരുവരുടേയും ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. രജിത്തും ഭാര്യയും കുറച്ചുനാളായി എലത്തൂരിലെ വീട് ഒഴിവാക്കി കോഴിക്കോട് മാവൂര്‍ റോഡിലെ ടൂറിസ്റ്റ് ഹോമിലായിരുന്നു താമസം. ഇന്നലെ രാവിലെ ഒമ്പത് മണിക്ക് ഇവിടെനിന്ന് റൂം വെക്കേറ്റ് ചെയ്ത് പുറത്തുപോകുകയായിരുന്നു.…

    Read More »
  • Kerala

    നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതീക്ഷ; തലാലിന്റെ കുടുംബത്തെ ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടു

    ന്യൂഡല്‍ഹി: യെമനില്‍ വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളി നഴ്‌സായ നിമിഷ പ്രിയയുടെ മോചനത്തില്‍ പ്രതീക്ഷയുടെ പുതുവെളിച്ചം. തലാലിന്റെ കുടുംബവുമായി ഇറാന്‍ പ്രതിനിധികള്‍ ബന്ധപ്പെട്ടതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുടുംബത്തിനു ബ്ലഡ് മണി നല്‍കി മാപ്പ് തേടാനുള്ള വഴികള്‍ ഇറാന്‍ പ്രതിനിധികളിലൂടെ തെളിയുന്നു എന്നതാണ് പ്രതീക്ഷയാകുന്നത്. മരിച്ച തലാല്‍ അബ്ദു മെഹ്ദിയുടെ കുടുംബവുമായിയുള്ള ചര്‍ച്ചയ്ക്ക് ഇറാന്‍ നേരത്തെ ഇടനിലക്കാരാകാമെന്നു ഇന്ത്യയോടു നിലപാട് വ്യക്തമാക്കിയിരുന്നു. എന്നാല്‍, കുടുംബത്തെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. അതിനിടെയാണ് പുതിയ വഴിത്തിരിവ്. ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂത്തികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ സനയിലാണ് 37കാരി നിലവില്‍ തടവിലുള്ളത്. ചര്‍ച്ചയ്ക്ക് ഇറാന് ഹൂത്തി വഴി കുടുംബത്തെ സമീപിക്കാം. ബ്ലഡ് മണി നല്‍കാന്‍ കുറച്ചു പണം നിലവില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഒരു ഇടനിലക്കാരന്‍ കഴിഞ്ഞ ദിവസം സന്നദ്ധതയും അറിയിച്ചു. ഏതാണ്ട് 30 ലക്ഷം രൂപ നല്‍കിയാല്‍ ഇടനിലക്കാരന്‍ ദൗത്യം ഏറ്റെടുക്കാമെന്ന നിലയാണ് നിലവിലുള്ളത്. അതേസമയം, ഇക്കാര്യത്തില്‍ സാവകാശമുള്ള നീക്കങ്ങളേ നടക്കുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.…

    Read More »
  • Crime

    രക്ഷിതാക്കളുടെ മൃതദേഹം നിലത്ത്, മക്കളുടേത് കട്ടിലിലെ അറയില്‍; കൊലപാതകമെന്ന് സംശയം

    ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ലിസാരി ഗേറ്റ് മേഖലയിലാണ് സംഭവം. ഒരു പുരുഷന്റെയും സ്ത്രീയുടെയും ഇവരുടെ പത്തുവയസില്‍ താഴെ പ്രായമുള്ള മൂന്ന് പെണ്‍മക്കളുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. എല്ലാ മൃതദേഹങ്ങളുടെ തലയിലും ഭാരമുള്ള എന്തോ ഉപയോഗിച്ച് അടിച്ചതെന്ന് തോന്നിക്കുന്ന മുറിവുകളുണ്ടായിരുന്നെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ യഥാര്‍ത്ഥ മരണകാരണം അറിയാനാവൂ എന്ന് എസ്.എസ്.പി. വിപിന്‍ ടാഡ അറിയിച്ചു. വ്യക്തിവൈരാഗ്യം മൂലമുള്ള കൊലപാതകമെന്നാണ് പ്രാഥമികമായി മനസിലാക്കാനാവുന്നത്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തുണ്ട്. അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അസ്വാഭാവികമായി എന്തെങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് പോലീസ് പരിസരവാസികളോട് നിര്‍ദേശിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വീടിന്റെ മേല്‍ക്കൂര വഴിയാണ് പോലീസ് സംഘം അകത്തുകടന്നത്. അച്ഛനമ്മമാരുടെ മൃതദേഹം നിലത്ത് കിടക്കുന്ന നിലയിലും മക്കളുടേത് കട്ടിലിലെ അറയിലുമാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏറ്റവും ഇളയ…

    Read More »
  • Kerala

    പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി; മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനം

    തിരുവനന്തപുരം: കൃഷി വകുപ്പ് സ്‌പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍.പ്രശാന്തിന്റെ സസ്‌പെന്‍ഷന്‍ കാലാവധി 120 ദിവസം കൂടി നീട്ടി സര്‍ക്കാര്‍. റിവ്യൂ കമ്മിറ്റിയുടെ ശുപാര്‍ശ അനുസരിച്ചാണ് സസ്‌പെന്‍ഷന്‍ നീട്ടിയത്. എന്‍.പ്രശാന്ത് മറുപടി നല്‍കാത്തത് ഗുരുതര ചട്ടലംഘനമെന്നാണ് റിവ്യൂ കമ്മിറ്റിയുടെ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി നല്‍കിയ മെമ്മോയ്ക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങള്‍ അയച്ചു പ്രതിഷേധിച്ചിരുന്നു. അതേസമയം, മതാടിസ്ഥാനത്തില്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന കേസില്‍ ആരോപണവിധേയനായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ.ഗോപാലൃഷ്ണനെ കഴിഞ്ഞദിവസം സര്‍വീസില്‍ തിരിച്ചെടുത്തിരുന്നു. അതിനിടെ പ്രശാന്തിനു മറുപടി നല്‍കി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ രംഗത്തെത്തി. കുറ്റാരോപണ മെമ്മോയ്ക്ക് മറുപടി നല്‍കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും അതിനു ശേഷം രേഖകള്‍ പരിശോധിക്കാന്‍ ഉദ്യോഗസ്ഥന് അവസരം ഉണ്ടാകുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ വന്ന് എന്ത് രേഖകളും പരിശോധിക്കാമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ഈ മാസം 6 നാണ് പ്രശാന്തിന് മറുപടി നല്‍കാനുള്ള സമയം അവസാനിച്ചത്. സാമൂഹമാധ്യമ കുറിപ്പിലൂടെ അഡീഷണല്‍ ചീഫ്…

    Read More »
  • NEWS

    മഹിളകളേ അർമാദിക്കാം: ദുബൈയിൽ സ്ത്രീകൾക്ക് മാത്രമായി ബീച്ച് !

        ദുബൈ വീണ്ടും ചരിത്രം കുറിക്കുന്നു. സ്ത്രീകൾക്ക് മാത്രമായുള്ള ഒരു പ്രത്യേക ബീച്ച്  ഉടൻ തുറക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്. അൽ മംസർ കോർണിഷ് പുനർവികസനത്തിന്റെ ഭാഗമായി സ്ത്രീകൾക്ക് സുരക്ഷിതവും സ്വകാര്യവുമായ ഒരു വിശ്രമസ്ഥലം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഈ വർഷം തന്നെ ഇത് തുറക്കും. സ്ത്രീകളുടെ സൗകര്യവും സുരക്ഷയും മുൻനിർത്തി രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ബീച്ചിൻ്റെ വിസ്തൃതി125,000 ചതുരശ്ര മീറ്ററാണ്. രാത്രിയിൽ നീന്താനുള്ള സൗകര്യങ്ങൾ, അത്യാധുനിക വിനോദ കായിക ക്ലബ്ബ്, കുട്ടികൾക്കുള്ള കളിസ്ഥലം എന്നിവ ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്. കൂടാതെ, കൂടുതൽ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുന്നതിനായി ഈ പ്രദേശം വേലി കെട്ടി ഗേറ്റ് സ്ഥാപിച്ചിരിക്കുന്നു. സ്ത്രീകൾക്ക് ശാന്തമായി വിശ്രമിക്കാനും ആസ്വദിക്കാനും സഹായകമാകും ഇത്. വിനോദത്തിന് ഊന്നൽ നൽകുന്നതിനോപ്പം, അൽ മംസർ ക്രീക്ക് ബീച്ചിനെയും…

    Read More »
  • Kerala

    പി ജയചന്ദ്രന് സ്വന്തം പാട്ടിനെക്കാൾ ഇഷ്ടപ്പെട്ടത് യേശുദാസിൻ്റെ ഗാനം: ആ പാട്ടു കേൾക്കാൻ വേണ്ടി മാത്രം 27 തവണ തീയേറ്ററിൽ പോയി

       പാട്ടിന്റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച ഭാവഗായകൻ പി ജയചന്ദ്രന്‍ ഓര്‍മ്മയായി. മലയാള ചലച്ചിത്രഗാന രംഗത്തെ അപൂർവ പ്രതിഭയായ അദ്ദേഹം സ്വന്തം അഭിമുഖങ്ങളിൽ കൊലവെറി, ഡപ്പാംകൂത്ത് പാട്ടുകളെ രൂക്ഷമായി വിമർശിക്കുകയും നല്ല പാട്ടുകളെ പുകഴ്ത്തുകയും ചെയ്തിരുന്നു. യേശുദാസ് – രവീന്ദ്രൻ മാസ്റ്റർ കൂട്ടുകെട്ടിലിറങ്ങിയ ചില സൂപ്പർ ഹിറ്റു പാട്ടുകളെപ്പോലും അദ്ദേഹം ഭിത്തിയിലൊട്ടിച്ചിട്ടുണ്ട്. എന്നാൽ തൻ്റെ പാട്ടുകളെക്കാൾ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത് ദാസേട്ടൻ വയലാർ – ദേവരാജൻ മാസ്റ്റർ കൂട്ടുകെട്ടിൽ ചില പാടിയ പാട്ടുകളാണ്. ഈ ശ്രേണിയിൽ പുറത്തുവന്ന സുവർണ ഗാനങ്ങളെ കുറിച്ചു ആരാധനയോടെയാണ് അദ്ദേഹം സംസാരിച്ചാരുന്നത്. 1964ല്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘നീലവെളിച്ചം’ എന്ന കഥയെ ആസ്പദമാക്കി എ.വിന്‍സെന്‍റ് സംവിധാനം ചെയ്ത ഭാര്‍ഗവീ നിലയം ഇത്തരത്തിൽ ജയചന്ദ്രന് പ്രിയപ്പെട്ട ഒന്നാണ്. അതില്‍ ബിംബ്ലാസി രാഗത്തിലുള്ള ‘താമസമെന്തേ വരുവാന്‍’ എന്ന ഗാനമാണ് പി ജയചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട യേശുദാസ് ഗാനം. ഇതിനപ്പുറം ഒരു പാട്ടില്ല എന്ന വിശ്വസിക്കാനാണ് ജയചന്ദ്രന് ഇഷ്ടം. ഈ പാട്ട് കേള്‍ക്കാന്‍ വേണ്ടി,…

    Read More »
Back to top button
error: