Month: January 2025
-
Crime
ഭക്ഷണം വാങ്ങി നല്‍കി പരിചയം സ്ഥാപിച്ചു; പിന്നാലെ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം, യുവാക്കള്‍ അറസ്റ്റില്‍
ഫരീദാബാദ് (ഹരിയാന): 16 വയസുള്ള പെണ്‍കുട്ടിയെ 3 പേര്‍ ചേര്‍ന്നു ബലാത്സംഗം ചെയ്യുകയും ഗര്‍ഭച്ഛിദ്രത്തിനു നിര്‍ബന്ധിക്കുകയും ചെയ്തതായി പരാതി. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭച്ഛിദ്രത്തിനു വിധേയയായതായി ഫരീദാബാദ് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് സ്ഥിരീകരിച്ചു. കേസില്‍ 3 പേരെയും അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു. മദ്യപാനിയായ അച്ഛനെയും സ്വന്തം അനുജനെയും സംരക്ഷിക്കാനായി റോഡരികില്‍ ഭിക്ഷയെടുത്തു വരികയായിരുന്നു പെണ്‍കുട്ടി. പെണ്‍കുട്ടിയ്ക്ക് റോഡരികില്‍ വച്ച് പലപ്പോഴും ഭക്ഷണം വാങ്ങിക്കൊടുത്തിരുന്ന ഡ്രൈവറാണ് കേസിലെ മുഖ്യപ്രതി. തന്റെ ഇളയ സഹോദരനെ കാണാനില്ലെന്ന് പെണ്‍കുട്ടി ഓട്ടോ ഡ്രൈവറോട് പരാതി പറയുകയും അന്വേഷിക്കാമെന്ന് പറഞ്ഞ് ഇയാള്‍ പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റുകയുമായിരുന്നു. ഇതിനുശേഷം പല തവണ ഇയാളും കൂട്ടാളികളും ചേര്‍ന്ന് പെണ്‍കുട്ടിയെ ഇവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടു പോയിട്ടുണ്ടെന്നും ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞതായി പൊലീസ് പറഞ്ഞു. വിവരം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ഭക്ഷണവും ചായയും വാങ്ങിത്തരാമെന്നു പറഞ്ഞാണ് പെണ്‍കുട്ടിയെ പല തവണകളായി ബലാത്സംഗം…
Read More » -
Kerala
2000 കിലോ ഭസ്മവും 250 കിലോ പച്ച കര്‍പ്പൂരവും; ഗോപന്‍ സ്വാമിയുടെ ‘പുതിയ സമാധി’ക്ക് ഇരട്ടി വലുപ്പം
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ആറാലുംമൂട് കാവുവിളാകം സിദ്ധന്‍ ഭവനില്‍ ഗോപന്‍ സ്വാമിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം പുതുതായി നിര്‍മിച്ച കല്ലറയില്‍ സംസ്‌കരിച്ചു. ആദ്യം നിര്‍മിച്ച കല്ലറ പൊളിച്ചുമാറ്റിയ സ്ഥലത്ത് പുതിയത് തയാറാക്കിയാണ് ഗോപന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. ഇതിനുശേഷം ഇവിടെ ആരാധനയും തുടങ്ങി. അച്ഛനെ സമാധിത്തറയില്‍ സമാധി ഇരുത്തുകയായിരുന്നുവെന്ന് ഗോപന്റെ മക്കളായ സനന്ദന്‍, രാജസേനന്‍ എന്നിവര്‍ പറഞ്ഞു. ‘ഋഷിപീഠ’മെന്ന പേരാണ് കല്ലറയ്ക്ക് നല്‍കിയിരിക്കുന്നത്. പഴയ കല്ലറ വ്യാഴാഴ്ച പൊളിച്ച് പുറത്തെടുത്ത ഗോപന്റെ മൃതദേഹം, മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം നെയ്യാറ്റിന്‍കര നിംസ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ നാമജപയാത്രയായിട്ടാണ് മൃതദേഹം ആറാലുംമുംമൂട്ടിലെ വീട്ടുവളപ്പില്‍ എത്തിച്ചത്. സന്യാസിമാരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ചെങ്കല്‍ മഹേശ്വരം മഠാധിപതി സ്വാമി മഹേശ്വരാനന്ദ, ചെങ്കല്‍ ക്ഷേത്രം മേല്‍ശാന്തി കുമാര്‍ മഹേശ്വരം, കാശിലിംഗ ഗുരുസ്വാമി സമാധി ധര്‍മ മഠം മഠാധിപതി വാസുദേവാനന്ദ സരസ്വതി തുടങ്ങിയവര്‍ കാര്‍മികരായി. ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന അറയിലായിരുന്നു നേരത്തേ ‘സമാധി’യിരുത്തിയതെങ്കില്‍ പഴയതിന്റെ ഇരട്ടിയിലധികം വലുപ്പത്തിലാണ് പുതിയ…
Read More » -
Crime
കണ്ണൂരില്‍ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ കാറിന്റെ ഡ്രൈവര്‍ ഡോക്ടര്‍!
കണ്ണൂര്‍: രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സംഭവത്തില്‍ കാര്‍ യാത്രികനെ തിരിച്ചറിഞ്ഞു. പിണറായി സ്വദേശി ഡോ. രാഹുല്‍ രാജ് ആണു പ്രതി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച വയോധിക മരിച്ചിരുന്നു. സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കതിരൂര്‍ പൊലീസ് കേസെടുത്തത്. പ്രതിയില്‍നിന്ന് എംവിഡി പിഴ ഈടാക്കി. ആശുപത്രിയില്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് മട്ടന്നൂര്‍ സ്വദേശി റുക്കിയ(61) മരിച്ചിരുന്നു. ആംബുലന്‍സിന്റെ വഴിതടഞ്ഞ് കാര്‍; ഹൃദയാഘാതമുണ്ടായ രോഗി മരിച്ചു കഴിഞ്ഞ ദിവസം എരഞ്ഞോളി നായനാര്‍ റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് രോഗിയുമായി തലശ്ശേരിയിലെ ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലന്‍സിനാണ് കാര്‍ വഴി നല്‍കാതിരുന്നത്. അരമണിക്കൂറോളം ആംബുലന്‍സിന് തടസമുണ്ടാക്കി കാര്‍ മുന്നില്‍ തുടര്‍ന്നു. ആശുപത്രിയില്‍ എത്തിച്ച റുക്കിയ അല്‍പസമയത്തിനകം തന്നെ മരിച്ചു.
Read More » -
Crime
വൈക്കത്ത് വീടിന് തീപിടിച്ചു; ഭിന്നശേഷിക്കാരി വെന്തുമരിച്ചു
കോട്ടയം: വീടിന് തീപിടിച്ച് ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ വയോധിക വെന്തുമരിച്ചു. വൈക്കം ഇടയാഴം കൊല്ലന്താനത്ത് മേരി (75) ആണ് മരിച്ചത്. വെള്ളിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതു കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് വൈക്കം അഗ്‌നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. ഇവര്‍ സ്ഥലത്തെത്തി തീ അണച്ചെങ്കിലും മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്നത് തീപിടിത്തത്തിന്റെ ആക്കം കൂട്ടി. മേരിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വീട്ടില്‍ വൈദ്യുതി ഇല്ലായിരുന്നുവെന്നും വിളക്കില്‍ നിന്ന് തീ പടര്‍ന്നതാകാം അപകടകാരണമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വൈക്കം പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.
Read More » -
Crime
‘പുഷ്പ’യെ അനുകരിച്ച് സഹപാഠികള്‍ വിദ്യാര്‍ഥിയെ നഗ്നനാക്കി; ദൃശ്യം പങ്കിട്ടു, 7 പേര്‍ക്കെതിരേ പരാതി
കോട്ടയം: പാലായില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥിയെ സഹപാഠികള്‍ ക്ലാസ്മുറിയില്‍ നഗ്നനാക്കുകയും അത് സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയുംചെയ്ത സംഭവത്തില്‍ രക്ഷിതാവ് പാലാ പോലീസില്‍ പരാതിനല്‍കി. പാലായിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. ‘പുഷ്പ’ എന്ന തെലുങ്ക് സിനിമയില്‍ നായകനെ നഗ്നനാക്കുന്നതിന്റെ ദൃശ്യങ്ങള്‍ അനുകരിച്ച് വീഡിയോ എടുക്കുകയും ഇതിനായി വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. ജനുവരി 10-നാണ് ആദ്യമായി കുട്ടിയെ നഗ്നനാക്കി ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വ്യാഴാഴ്ച വീണ്ടും ചെയ്തപ്പോഴാണ് കുട്ടി അധ്യാപികയോട് പരാതിപ്പെട്ടത്. സഹപാഠികളായി ഏഴുപേര്‍ക്കെതിരേയാണ് പരാതി നല്‍കിയത്. ക്ലാസ്മുറിയില്‍ അധ്യാപകരില്ലാത്ത സമയങ്ങളിലായിരുന്നു സംഭവമെന്ന് രക്ഷിതാവ് പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെ അനാസ്ഥയാണ് സംഭവത്തിനിടയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ നിയമപരമായ നടപടികളെല്ലാം സ്വീകരിച്ചതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെ കുട്ടി ക്ലാസ് അധ്യാപികയെ വിവരം അറിയിക്കുകയായിരുന്നു. സ്റ്റാഫ് മീറ്റിങ് വിളിച്ചുചേര്‍ത്ത് ഉച്ചകഴിഞ്ഞ് പീഡനത്തിനിരയായ കുട്ടിയുടെയും ഉപദ്രവിച്ച ഏഴുകുട്ടികളുടെയും മാതാപിതാക്കളെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കുട്ടികളെ ക്ലാസില്‍നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശിക്ഷാനടപടിയെടുക്കുകയും ചെയ്യുമെന്ന് രക്ഷിതാക്കളെ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ…
Read More » -
Kerala
ബോബി ചെമ്മണൂരിന് ജയിലില്‍ വഴിവിട്ട സഹായം; ഡിഐജിക്കും സൂപ്രണ്ടിനുമെതിരേ നടപടിക്കു ശുപാര്‍ശ
തിരുവനന്തപുരം: ബോബി ചെമ്മണൂരിന് എറണാകുളം ജില്ലാ ജയിലില്‍ മധ്യമേഖലാ ജയില്‍ ഡിഐജി പി.അജയകുമാറും ജയില്‍ സൂപ്രണ്ട് രാജു ഏബ്രഹാമും വഴിവിട്ടു സഹായം ചെയ്‌തെന്നു ജയില്‍ വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തി. ഇരുവരെയും സസ്‌പെന്‍ഡ് ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നു ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഡിഐജി എം.കെ.വിനോദ്കുമാര്‍ ശുപാര്‍ശ ചെയ്‌തെന്നാണു വിവരം. ഇന്നു ജയില്‍ വകുപ്പ് മേധാവിക്കു നല്‍കുന്ന ഈ റിപ്പോര്‍ട്ട്, ഇന്നുതന്നെ ആഭ്യന്തര സെക്രട്ടറിക്കു കൈമാറും. അപേക്ഷ നല്‍കാതെയും ഗേറ്റ് രജിസ്റ്ററില്‍ രേഖപ്പെടുത്താതെയും സന്ദര്‍ശകരെ അകത്തു പ്രവേശിപ്പിച്ചു, തടവുകാരനു ചട്ടവിരുദ്ധമായി നേരിട്ടു പണം കൈമാറി, ജയിലിലെ പ്രോപ്പര്‍ട്ടി രജിസ്റ്ററില്‍ തിരുത്തല്‍ വരുത്തി, സൂപ്രണ്ടിന്റെ മുറിയില്‍ തടവുകാരനു ശൗചാലയ സൗകര്യം നല്‍കി എന്നിവയാണ് ഇരുവര്‍ക്കുമെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. ഡിഐജി എത്തിയതു ബോബി ചെമ്മണൂരിന്റെ കാറിലാണെന്നും കണ്ടെത്തി. ഒപ്പമുണ്ടായിരുന്നവരില്‍ ഒരാള്‍ തൃശൂരിലെ ‘പവര്‍ ബ്രോക്കര്‍’. ജയില്‍ സൂപ്രണ്ട് ഒഴികെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥരും ഡിഐജിക്കെതിരെ മൊഴി നല്‍കി. മേലുദ്യോഗസ്ഥനെതിരെ മൊഴി നല്‍കാന്‍ തയാറല്ലെന്നു നിലപാടെടുത്ത സൂപ്രണ്ട് അന്വേഷണത്തോടു സഹകരിച്ചില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.…
Read More » -
Kerala
വഴിപിഴച്ച മാധ്യമ പ്രവർത്തനം: വിനു വി ജോണും രാഹുൽ ഈശ്വറും അരുൺ കുമാറും നിയമക്കുരുക്കിൽ
മാധ്യമപ്രവർത്തനം മര്യാദയുടെ സീമകൾ ലംഘിക്കാൻ തുടങ്ങിയിട്ട് കാലം കുറേയായി. ആരെയും എന്തും പറയാം. ഏത് അധിക്ഷേപവും ചൊരിയാം. നിരപരാധിയെ കുറ്റവാളിയാക്കാം. കുറ്റവാളിയെ വെള്ളപൂശാം. പക്ഷേ മാധ്യമങ്ങളെ പിണക്കിയാൽ മാനം ഇടിഞ്ഞു വീഴും എന്ന തെറ്റിദ്ധാരണയിൽ ആരും എതിർ സ്വരം ഉയർത്താറില്ല. പക്ഷേ വാർത്ത പൂർണമായും വ്യാജമെന്നും കെട്ടിച്ചമച്ചതെന്നും തെളിഞ്ഞാലും വീണ്ടു അസത്യങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കും. വ്യക്തിഹത്യയുടെ അടർക്കളമായി മാറി കേരളത്തിലെ മാധ്യമപ്രവർത്തനം. ഒടുവിൽ കേരളത്തിലെ പ്രധാനപ്പെട്ട 2 മാധ്യമപ്രവർത്തകർക്കൊപ്പം ഒരു ടെലിവിഷൻ ചർച്ചാകാരനും നിയമക്കുരുക്കിൽ. അവഹേളന പരാമർശം നടത്തിയെന്ന പരാതിയിൽ ഏഷ്യാനെറ്റ് ന്യൂസ് അവർ അവതാരകൻ വിനു വി ജോണിനോട് നേരിട്ട് ഹാജരാകാൻ യുവജന കമ്മീഷൻ ആവശ്യപ്പെട്ടു. രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രയേലിൻ്റെ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി. ഇതോടൊപ്പം, അധിക്ഷേപ പരാമർശത്തിൽ രാഹുൽ ഈശ്വറിനെതിരെയും യുവജന കമ്മീഷൻ കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിയോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതിജീവിതകളെ രാഹുൽ ഈശ്വർ നിരന്തരം അധിക്ഷേപിക്കുന്നതായി യുവജന കമ്മീഷൻ അധ്യക്ഷൻ…
Read More » -
Kerala
ഇടതു മാറി വലതമര്‍ന്ന്! അടുത്ത വര്‍ഷം മുതല്‍ സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റും
തിരുവനന്തപുരം: അടുത്തവര്‍ഷം മുതല്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ കളരിപ്പയറ്റ് മത്സരയിനമാക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അണ്ടര്‍ 14,17,19 വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരം നടത്തും. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കാനാണ് തീരുമാനം. ഉത്തരാഖണ്ഡില്‍ 28 മുതല്‍ ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണമെന്നും ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. അസോസിയേഷന്‍ അധ്യക്ഷ മലയാളിയായ പി ടി ഉഷ ഇക്കാര്യത്തില്‍ ഒളിച്ചു കളിക്കുകയാണ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റെന്നും മന്ത്രി പറഞ്ഞു.
Read More » -
Crime
24 മണിക്കൂറിനിടെ കര്‍ണാടകയില്‍ വീണ്ടും വന്‍കവര്‍ച്ച; തോക്കുചൂണ്ടി സ്വര്‍ണവും പണവും കൊള്ളയടിച്ചു, അഞ്ചുവര്‍ഷം മുന്‍പും കൊള്ള നടന്ന ബാങ്ക്
ബംഗളൂരു: കര്‍ണാടകയില്‍ വീണ്ടും ബാങ്ക് കവര്‍ച്ച. മംഗലാപുരത്തെ കൊട്ടേക്കര്‍ സഹകരണ ബാങ്കിലാണ് കവര്‍ച്ച നടന്നത്. കാറിലെത്തിയ ആറംഗസംഘമാണ് കവച്ചയ്ക്കുപിന്നില്‍. ഇതില്‍ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമന്‍ പുറത്ത് നില്‍ക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവര്‍ച്ച ചെയ്തത്. സ്വര്‍ണവും പണവും ഉള്‍പ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതര്‍ അറിയിച്ചു. മംഗളൂരു ഉള്ളാള്‍ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കര്‍ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വെള്ളിയാഴ്ച വന്‍ കവര്‍ച്ച നടന്നത്. ഒരു കറുത്ത ഫിയറ്റ് കാറിലാണ് കവര്‍ച്ചക്കാര്‍ എത്തിയത്. തോക്കുചൂണ്ടി അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി ഇവര്‍ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവര്‍ച്ചാസംഘം കൃത്യം നിര്‍വഹിച്ച് മടങ്ങിയത്. ബാങ്കിലെ സിസിടിവി ക്യാമറകള്‍ കേടായതിനാല്‍ നന്നാക്കാന്‍ ടെക്‌നീഷ്യന്‍ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവര്‍ച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവര്‍ച്ചയ്‌ക്കെത്തിയതെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ക്യാമറ അറ്റകുറ്റപ്പണികള്‍ക്ക് ചുമതലപ്പെടുത്തിയ ഏജന്‍സിയെ…
Read More » -
Local
കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് 17 ലക്ഷവും 25,000 രൂപ നഷ്ടപരിഹാരവും നല്കാന്‍ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍
കോട്ടയം: ദേശീയ പതാകയുടെ ഗുണനിലവാരമില്ലാത്ത തുണിത്തരങ്ങള്‍ നല്‍കി കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷനെ കബളിപ്പിച്ച മൂവാറ്റുപുഴ എ എസ് ട്രേഡേഴ്‌സ്, ബാംഗ്ലൂര്‍ അര്‍ബന്‍ താജിര്‍ എന്നീ സ്ഥാപനങ്ങളോട് 17 ലക്ഷം രൂപയും 25000 രൂപ നഷ്ടപരിഹാരവും നല്കാന്‍ വിധിച്ചു. പ്രസിഡന്റ് അഡ്വ വിഎസ് മനുലാല്‍, അംഗങ്ങളായ അഡ്വ ആര്‍ ബിന്ദു, അഡ്വ കെഎം ആന്റോ എന്നിവരടങ്ങിയ കോട്ടയം ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനാണ് കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന് വേണ്ടി പ്രസിഡന്റ് ശ്രീജ സന്തോഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വിധി പ്രസ്താവിച്ചത്. കിടങ്ങൂര്‍ അപ്പാരല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എതിര്കക്ഷികളായ മൂവാറ്റുപുഴ എ എസ് ട്രേഡേഴ്‌സ് , ബാംഗ്ലൂര്‍ അര്‍ബന്‍ താജിര്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നും 2022 ല്‍ 17 ലക്ഷം രൂപയുടെ ദേശീയ പതാക നിര്‍മ്മിക്കുവാനുള്ള തുണിത്തരങ്ങള്‍ വാങ്ങിയിരുന്നു . ഗുണ നിലവാരമില്ലാത്തതും ദേശീയ പതാകയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ തുണിത്തരങ്ങള്‍ നല്‍കിയ എതിര്‍കക്ഷികള്‍ ഹര്‍ജിക്കാരിയെയും സ്ഥാപനത്തെയും കബളിപ്പിച്ചു എന്ന് കമ്മീഷന്‍ കണ്ടെത്തി. ഇത്…
Read More »