Month: January 2025

  • Crime

    ഷാരോണ്‍ വധം: ‘കഷായം’ ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍

    തിരുവനന്തപുരം: ഷാരോണ്‍രാജ് വധക്കേസില്‍ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍. പ്രതിയുടെ പ്രായം പരിഗണിക്കാന്‍ കഴിയില്ലെന്നും പ്രകോപനമില്ലാതെയുള്ള കൊലപാതകമാണിതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന വാദം പരിഗണിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. പ്രോസിക്യൂഷന്റേയും പ്രതിഭാഗത്തിന്റേയും മൂന്നുദിവസം നീണ്ട അന്തിമവാദങ്ങള്‍ നേരത്തേ പൂര്‍ത്തിയായിരുന്നു. ഒന്നും രണ്ടും പ്രതികളായ ഗ്രീഷ്മയും അമ്മാവനും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ശിക്ഷാവിധിക്ക് മുന്നോടിയായുള്ള അന്തിമവാദത്തില്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. ആണ്‍ സുഹൃത്തായ ഷാരോണ്‍രാജിനെ ഗ്രീഷ്മ കഷായത്തില്‍ കളനാശിനി കലര്‍ത്തിനല്‍കി കൊലപ്പെടുത്തിയെന്നായിരുന്നു കുറ്റപത്രം. 2022 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം. ഒക്ടോബര്‍ 14-ന് ഷാരോണ്‍ രാജിനെ ഗ്രീഷ്മ വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-നാണ് ഷാരോണ്‍രാജ് മരിച്ചത്. പാറശ്ശാലയ്ക്കു സമീപം സമുദായപ്പറ്റ് ജെ.പി. ഭവനില്‍ ജയരാജിന്റെ മകനാണ് ഷാരോണ്‍. നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജ് ഓഫ് അലൈഡ്…

    Read More »
  • Kerala

    നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്ക്

    തിരുവനന്തപുരം: സമാധി വിവാദത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. ഹൃദയ വാല്‍വില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളില്‍ മുറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, ഈ അസുഖങ്ങള്‍ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കില്‍ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറന്‍സിക് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഗോപന്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പോസ്റ്റുമോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പ്രകാരം മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ഗോപന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികള്‍ പൂര്‍ത്തിയാക്കിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുക്കുകയും മതാചാര പ്രകാരം സംസ്‌കാരം നടത്തുകയും ചെയ്തിരുന്നു. അതിനിടെ, പോസ്റ്റ്‌മോര്‍ട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകന്‍ സനന്ദന്‍ പ്രതികരണവുമായി രംഗത്തെത്തി. തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം…

    Read More »
  • Kerala

    ഒരു രൂപയക്ക് ഷൂ! ഓഫര്‍ കണ്ട് തടിച്ചു കൂടിയത് ആയിരങ്ങള്‍; റോഡ് നിറഞ്ഞതോടെ കടയടപ്പിച്ച് പോലീസ്

    കണ്ണൂര്‍: ഒരു രൂപയക്ക് ഷൂ! കണ്ണൂര്‍ നഗരത്തിലെ ഒരു കടയുടെ ഓഫര്‍ ആയിരുന്നു ഇത്. ഒരു രൂപ നോട്ടുമായി ആദ്യം ഷോപ്പില്‍ എത്തുന്ന 75 പേര്‍ക്കാണ് കടയുടമകള്‍ കിടിലന്‍ ഓഫര്‍ പ്രഖ്യാപിച്ചത്. സമൂഹികമാധ്യമങ്ങളിലെ റീല്‍സ് കണ്ട് ആയിരത്തിലധികം പേരാണ് ഷൂ വാങ്ങാന്‍ ഞായറാഴ്ച കടയില്‍ എത്തിയത് . ആദ്യ 75-ല്‍ ഉള്‍പ്പെടാന്‍ പുലര്‍ച്ചെ സ്ത്രീകള്‍ അടക്കം എത്തിയപ്പോള്‍ പരിസരമാകെ ജനങ്ങളെ കൊണ്ട് തടിച്ചു കൂടി. സ്ഥലം ജനസാഗരമായതോടെ ടൗണ്‍ പോലീസ് ഇടപെട്ടതിനെ തുടര്‍ന്ന് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായില്ല. കട തത്കാലം അടപ്പിച്ചിരിക്കുകയാണ് പോലിസ്. ഇതോടെ ആളുകള്‍ പിരിഞ്ഞുപോയി. സാമൂഹികമാധ്യമങ്ങളിലെ പരസ്യം പോലീസിനെ ഉള്‍പ്പെടെ ഞായറാഴ്ച മണിക്കൂറുകളോളം അങ്കലാപ്പിലാക്കി. ഒരു രൂപ നോട്ടുമായി ആദ്യം എത്തുന്ന 75 പേര്‍ക്കുള്ള കിടിലന്‍ ഓഫറിന്റെ സമയം ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് മൂന്നുവരെയായിരുന്നു. മറ്റു ഓഫറുകളും കടയില്‍ കിട്ടുമെന്നും പരസ്യത്തിലുണ്ട്. ഒരു രൂപ നോട്ട് തപ്പിയെടുത്ത് ജില്ലയില്‍നിന്നും പുറത്തും ഉള്ളവര്‍ അതിരാവിലെ എത്തി. 11 മണിയോടെ…

    Read More »
  • Kerala

    കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു; നിലമ്പൂരില്‍ മൂന്ന് വയസ്സുകാരി മരിച്ചു

    മലപ്പുറം: നിലമ്പൂരില്‍ കളിക്കുന്നതിനിടെ ഗേറ്റ് ദേഹത്തു വീണു മൂന്നു വയസ്സുകാരി മരിച്ചു. വണ്ടൂര്‍ സ്വദേശി ഏറാംതൊടിക സമീറിന്റെയും ഷിജിയയുടെയും ഇളയ മകള്‍ ഐറ ബിന്ദ് സമീറാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 5ന് ആണ് അപകടം. നിലമ്പൂര്‍ മണലോടിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. പരിക്കുകളോടെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച കുഞ്ഞിന് പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചെങ്കിലും പോകും വഴി മരണം സംഭവിക്കുകയായിരുന്നു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണമായത്.

    Read More »
  • Kerala

    നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കുടുങ്ങി; നീക്കിയത് 25 ദിവസത്തിനുശേഷം

    കണ്ണൂര്‍: നവജാതശിശുവിന്റെ ശരീരത്തില്‍ കുത്തിവെപ്പിനിടെ കുടുങ്ങിയ സൂചി നീക്കിയത് 25 ദിവസത്തിനുശേഷം. പെരിങ്ങോം സ്വദേശികളായ ടി.വി. ശ്രീജിന്റെയും കെ.ആര്‍. രേവതിയുടെയും 28 ദിവസം പ്രായമായ കുഞ്ഞിന്റെ തുടയിലാണ് ബി.സി.ജി. എടുത്തപ്പോള്‍ സൂചി കുടുങ്ങിയത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലായിരുന്നു രേവതി കുഞ്ഞിന് ജന്മം നല്കിയത്. ഡിസംബര്‍ 25-നാണ് അവിടെനിന്ന് വാക്‌സിന്‍ എടുത്തത്. 14 ദിവസം കഴിഞ്ഞ് ആസ്പത്രിയില്‍ വരണമെന്ന് പറഞ്ഞിരുന്നു. ശരീരത്തില്‍ പല ഭാഗത്തും പഴുപ്പ് വന്നതിനാല്‍ വീണ്ടും മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോയി. പഴുപ്പ് മാറാന്‍ കുട്ടിക്ക് ആന്റിബയോട്ടിക്ക് നല്‍കിയതായി രക്ഷിതാക്കള്‍ പറഞ്ഞു. പിന്നീട് കുട്ടി നിരന്തരം കരയുകയും ക്ഷീണിതയാവുകയും ചെയ്തു. 25 ദിവസമായിട്ടും പഴുപ്പ് മാറാത്തതിനാല്‍ പയ്യന്നൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പോയി. അവിടെനിന്നാണ് സൂചി പുറത്തെടുത്തത്. സംഭവത്തില്‍ വീട്ടുകാര്‍ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. നവജാതശിശുവിന്റെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും വിദഗ്ധരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണമെന്നും കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്…

    Read More »
  • Crime

    കാമുകനൊപ്പം ജീവിക്കാന്‍ കുഞ്ഞിനെ എറിഞ്ഞു കൊന്നു; വിചാരണദിവസം ‘അമ്മ’യുടെ ആത്മഹത്യാ ശ്രമം

    കോഴിക്കോട്: കണ്ണൂരില്‍ കുഞ്ഞിനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി. കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലില്‍ മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ശരണ്യയെ ആശുപത്രയില്‍ എത്തിച്ചത്. ശരണ്യയുടെ കൂടെ ആരുമുണ്ടായിരുന്നില്ല. കുട്ടിയെ കൊന്നതുമായി ബന്ധപ്പെട്ട കേസില്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ആത്മഹത്യശ്രമം. 2020 ഫെബ്രുവരി 17നാണ് ശരണ്യ, മകന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ (ഒന്നര) തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കണ്ണൂര്‍ തയ്യില്‍ കടപ്പുറത്താണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കി. പിന്നീട് നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിനൊടുവില്‍ കുഞ്ഞിന്റെ അമ്മയായ ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയില്‍ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവത്തില്‍ കുട്ടിയുടെ അച്ഛന്‍ പ്രണവിനെതിരെ ശരണ്യയുടെ…

    Read More »
  • Kerala

    മലയാളിപ്പെണിന് മറുനാടന്‍ പയ്യന്‍; മലയാളി പെണ്‍കുട്ടികളെ വിവാഹം കഴിച്ചത് 72 ‘ഭായിമാര്‍’

    കൊച്ചി: കേരളത്തില്‍ ഭായിമാരുടെ എണ്ണം വളരെ കൂടുതലായിട്ട് വര്‍ഷങ്ങളായി. ഇക്കൂട്ടത്തില്‍ കേരളത്തെ സ്വന്തം നാട് പോലെ കരുതുന്നവര്‍ നിരവധിയാണ്. അന്യസംസ്ഥാന തൊഴിലാളികളില്‍ നല്ലൊരു വിഭാഗത്തിന്റേയും മക്കള്‍ പഠിക്കുന്നത് കേരളത്തിലെ സ്‌കൂളുകളിലാണ്. മലയാളികളെപ്പോലും അതിശയിപ്പിക്കുന്ന രീതിയില്‍ മലയാളം സംസാരിക്കാന്‍ കഴിയുന്ന പതിനായിരക്കണക്കിന് ഭായിമാരാണ് കേരളത്തിന്റെ വിവിധ ജില്ലകളില്‍ കഴിയുന്നത്. എഐടിയുസി നേതൃത്വം നല്‍കുന്ന നാഷണല്‍ മൈഗ്രന്റ് വര്‍ക്കേഴ്സ് യൂണിയന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളില്‍ 72 പേര്‍ വിവാഹം കഴിച്ചിരിക്കുന്നത് കേരളത്തില്‍ നിന്നാണ്. ഇതില്‍ ഭൂരിഭാഗവും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹങ്ങളാണ്. നേരിട്ട് വീട്ടിലെത്തി ചോദിച്ചും ബ്രോക്കര്‍മാര്‍ വഴിയുമാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നത്. പെണ്‍കുട്ടികളുടെ വീട്ടുകാര്‍ കൃത്യമായി അന്വേഷണം നടത്തിയ ശേഷമാണ് വിവാഹങ്ങള്‍ നടന്നിരിക്കുന്നതെന്ന് യൂണിയന്‍ ഭാരവാഹികള്‍ പറയുന്നു. എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലാണ് വിവാഹങ്ങള്‍ നടന്നത്. വിവാഹം കഴിഞ്ഞവരില്‍ ഏറിയ പങ്കും പെരുമ്പാവൂര്‍ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷന്‍ കാര്‍ഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും…

    Read More »
  • Kerala

    ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് നിഗമനം

    തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് വിതരണം ചെയ്ത ഗുളികയില്‍ മൊട്ടുസൂചിയെന്ന പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പിന്റെ നിഗമനം. മൊട്ടുസൂചി പരിശോധിച്ചതില്‍ ഗുളികയ്ക്കുള്ളില്‍ ഇരുന്ന ലക്ഷണമില്ല. ഗുളിക കഴിച്ച് അസ്വസ്ഥത അനുഭവപ്പെട്ട സ്ത്രീക്ക് എക്‌സ്‌റേ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതേ ബാച്ചിലെ മറ്റ് ഗുളികകള്‍ക്കും പ്രശ്‌നമില്ലെന്ന് റിപ്പോര്‍ട്ട്. അന്വേഷണമാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കി. മേമല ഉരുളുകുന്ന് സ്വദേശിനി വസന്തയാണ് പരാതി നല്‍കിയത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഇവര്‍ ശ്വാസം മുട്ടലിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ കുറിപ്പടി പ്രകാരം ആശുപത്രി ഫാര്‍മസിയില്‍ നിന്നും വാങ്ങിയ ‘സി- മോക്‌സ്’ ഗുളികയ്ക്ക് ഉള്ളില്‍ മൊട്ടു സൂചി കണ്ടെത്തി എന്നായിരുന്നു പരാതി. ഗുളികയ്ക്കുള്ളില്‍ മരുന്നില്ലെന്നു സംശയം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൊട്ടുസൂചി കണ്ടത് എന്നായിരുന്നു പരാതിയില്‍ പറഞ്ഞത്.  

    Read More »
  • Kerala

    കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്; കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റി

    കോട്ടയം: കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി വി മോഹനന് വാഹനാപകടത്തില്‍ പരിക്ക്. പാലാ ചക്കാമ്പുഴയില്‍ കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിച്ചായിരുന്നു അപകടം. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പി വി മോഹനന്റെ കാലിന് പൊട്ടലുണ്ട്. മറ്റു ഗുരുതരമായ പരിക്കുകള്‍ ഒന്നുമില്ലെങ്കിലും ഒരു മാസത്തെ വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കെപിസിസി രാഷ്ട്രീയ സമിതി യോഗം കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മടങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. കാര്‍ നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും പരിക്കുണ്ട്. ഇതിനെ തുടര്‍ന്ന് ഇന്ന് രാവിലെ നടത്താനിരുന്ന കെപിസിസി സംയുക്ത വാര്‍ത്താസമ്മേളനം മാറ്റിവെച്ചു. പി വി മോഹനനെ കാണാനായി നേതാക്കള്‍ പാലായിലേക്ക് തിരിച്ചിട്ടുണ്ട്.  

    Read More »
  • Crime

    വിവാഹത്തിന് നിര്‍ബന്ധിച്ചു; ലിവ്-ഇന്‍ പങ്കാളിയെ യുവാവ് കാറിടിച്ച് കൊലപ്പെടുത്തി

    ലക്നൗ: വിവാഹത്തിന് നിര്‍ബന്ധിച്ചതിന് ലിവ്-ഇന്‍ പങ്കാളിയെ കൊലപ്പെടുത്തി യുവാവ്. റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി ജോലി ചെയ്യുന്ന ഗീത ശര്‍മ (30) എന്ന യുവതിയുടെ മൃതദേഹം വാഹനം കയറിയ നിലയില്‍ റോഡരികില്‍ കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ ആശുപത്രിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. തലയിലും ശരീരത്തിന്റെ വിവിധഭാഗങ്ങളിലും മാരകമായ പരിക്കുകളുണ്ടായിരുന്നു. റായ്ബറേലി സ്വദേശിയായ ഗീത, ഏറെ നാളായി പിജിഐയില്‍ ഗിരിജാ ശങ്കര്‍ എന്നയാള്‍ക്കൊപ്പമായിരുന്നു താമസം. ഗീതയുടെ കുടുംബത്തിന്റെ പരാതിയില്‍ ഗിരിജാ ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി കുറ്റം സമ്മതിച്ചതായാണ് പോലീസ് പറയുന്നത്. വിവാഹിതനായ ഗിരിജാ ശങ്കര്‍ കുടുംബത്തെ അറിയിക്കാതെയാണ് ഗീതയ്ക്കൊപ്പം താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ കുറച്ച് കാലങ്ങളായി കടുത്ത അസ്വാരസ്യങ്ങളായിരുന്നു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഗീത സമ്മര്‍ദ്ദം ചെലുത്തിയതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. കൂടാതെ ഗീതയുടെ പേരില്‍ ഒരു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയുണ്ട്. അതില്‍ അവകാശിയായി ഗിരിജാശങ്കറിന്റെ പേരാണ് നല്‍കിയിട്ടുള്ളത്. ഈ തുക തട്ടിയെടുക്കാന്‍…

    Read More »
Back to top button
error: