Month: January 2025
-
NEWS
US സര്‍ക്കാര്‍ രേഖകളില്‍ ഇനി സ്ത്രീയും പുരുഷനും മാത്രം; ട്രാന്‍സ്ജെന്‍ഡറുകള്‍ പുറത്ത്
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സുപ്രധാന ഉത്തരവുകള്‍ പുറപ്പെടുവിച്ച് ഡൊണാള്‍ഡ് ട്രംപ്. സര്‍ക്കാര്‍ രേഖകളില്‍ ലിംഗം രേഖപ്പെടുത്തുന്ന കോളങ്ങളില്‍ ഇനി സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ മാത്രമേ ഉണ്ടാവൂ എന്നുള്ളതാണ് അതിലൊന്ന്. ഈ രണ്ടുവിഭാഗങ്ങളെ മാത്രമേ അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റ് അംഗീകരിക്കൂ എന്ന് പ്രഖ്യാപിക്കുന്ന ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചു. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ അംഗീകരിക്കില്ലെന്നുകൂടി വ്യക്തമാക്കുന്ന ഉത്തരവ് ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞിട്ടുണ്ട്. രേഖകളില്‍ സ്ത്രീയും പുരുഷനും മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്നത് അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക നയമായിരിക്കുമെന്നാണ് ട്രംപ് ഉത്തരവ് ഒപ്പിട്ട ശേഷം പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ അവകാശങ്ങളെക്കുറിച്ച് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അമേരിക്കയില്‍ സജീവമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍, നിരവധി റിപ്പബ്ലിക്ക് പാര്‍ട്ടി പ്രതിനിധികള്‍ ട്രാന്‍സ്ജെന്‍ഡര്‍ നിയമങ്ങള്‍ റദ്ദാക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. കായികയിനങ്ങളില്‍ പങ്കെടുക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കെതിരെ ട്രംപ് തന്നെ ഒരു പ്രചാരണത്തില്‍ തുറന്നടിച്ചിരുന്നു. വൈവിധ്യം, തുല്യത, ഉള്‍ക്കൊള്ളിക്കല്‍ (DEI) എന്നിവയിലധിഷ്ഠിതമായ കൂടുതല്‍ നടപടികള്‍ ഇനിയുമുണ്ടാവുമെന്ന് ട്രംപുമായി അടുത്തവൃത്തങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനോട്…
Read More » -
Kerala
ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍നിന്ന് വസ്ത്രമൂരി നഗ്‌നതാ പ്രദര്‍ശനം; വിനായകന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു; നടന്‍ സഭ്യതയുടെ അതിരുകള്‍ ലംഘിക്കുന്നെന്ന് വിമര്‍ശനം
കൊച്ചി: നടന്‍ വിനായകന്‍ വസ്ത്രം ഊരിക്കാട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ വെച്ച് നഗ്‌നതാ പ്രദര്‍ശനം നടത്തുന്ന വിനായകന്റെ ദൃശ്യങ്ങളാണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്. എതിര്‍ വശത്തുള്ള കെട്ടിടത്തില്‍ നിന്നാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. വീഡിയോയുടെ സ്‌ക്രീന്‍ഷോട്ട് വിനായകന്‍ തന്നെ സ്വന്തം ഫെയ്സ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. നടന്‍ സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. നഗ്നതാ പ്രദര്‍ശനത്തിനൊപ്പം താരം ആളുകളെ അസഭ്യം പറഞ്ഞെന്നും ആരോപണമുണ്ട്. വിനായകന്റെ സ്വന്തം ഫ്ലാറ്റില്‍ നിന്നുള്ള ദൃശ്യങ്ങളാണിതെന്നാണ് വിവരം. കഴിഞ്ഞ നവംബറില്‍, പൊതുസ്ഥലത്തെ ഭക്ഷണശാലയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു്. ചെറിയ ഒരു കടയുടെ മുന്നില്‍ നിന്ന് അസഭ്യം പറയുന്ന വിനായകന്റെ വീഡിയോ ഗോവയില്‍ നിന്നാണെന്നാണ് അന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്. ദൃശ്യങ്ങള്‍ വൈറലായതോടെ നിരവധി പേര്‍ വിനായകനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 2023 ഒക്ടോബറില്‍, എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിന് വിനായകന്‍ അറസ്റ്റിലായിരുന്നു. വിനായകനും…
Read More » -
Crime
മൈസൂരുവില്‍ മുഖംമൂടി ആക്രമണം; മലയാളി വ്യവസായികളില്‍നിന്ന് 1.5 ലക്ഷം കവര്‍ന്നു
ബംഗളൂരു: മൈസൂരുവിന് സമീപം മുഖംമൂടി ധരിച്ചെത്തിയ ഏഴംഗ സംഘം കോഴിക്കോട് സ്വദേശികളായ വ്യവസായികളെ മര്‍ദിച്ച് 1.5 ലക്ഷം രൂപയും കാറുമായി കടന്നുകളഞ്ഞു. കൊടുവള്ളി സ്വദേശി മുഹമ്മദ് അഷ്‌റഫ് (45), സൂഫി എന്നിവരെയാണ് ആക്രമിച്ചത്. കാര്‍ 4 കിലോമീറ്റര്‍ അകലെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൈസൂരുമാനന്തവാടി റോഡിലെ ജയപുര ഹാരോഹള്ളിയില്‍ തിങ്കളാഴ്ച രാവിലെ 9.15നാണ് സംഭവം. കോഴിക്കോട്ടുനിന്ന് എച്ച്ഡി കോട്ടയിലേക്ക് വരികയായിരുന്ന കാറിനെ മറ്റു 3 കാറുകളിലായി പിന്തുടര്‍ന്ന സംഘം വഴിയില്‍ തടഞ്ഞു നിര്‍ത്തി. ഡോര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നിരസിച്ചതോടെ കാറിന്റെ ഗ്ലാസുകള്‍ തകര്‍ത്തു. തുടര്‍ന്ന് കാറില്‍നിന്ന് 2 പേരെയും വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നു. എച്ച്ഡി കോട്ടയില്‍ കമുകിന്‍ തോട്ടം വാങ്ങുന്നതിന് മുന്‍കൂറായി നല്‍കാനുള്ള പണമാണു കവര്‍ന്നതെന്ന് കേസ് അന്വേഷിക്കുന്ന ജയപുര പൊലീസിന് അഷ്‌റഫ് മൊഴി നല്‍കി. വസ്തു ബ്രോക്കറായ സൂഫിക്കും അഷ്‌റഫിനും ഹംപാപുര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രഥമശുശ്രൂഷ നല്‍കി. മൈസൂരു റൂറല്‍ ഡിവൈഎസ്പി രഘുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു.…
Read More » -
Crime
വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ബലാല്‍ത്സംഗം ചെയ്തതായി പരാതി
മാനന്തവാടി: വയനാട്ടില്‍ വിശ്വാസം മറയാക്കി ആദിവാസി സ്ത്രീയെ ക്രൂരമായി ബലാല്‍ത്സംഗം ചെയ്തതായി പരാതി. തിരുനെല്ലി സ്വദേശിയായ 40കാരി മാനന്തവാടി ഡിവൈഎസ്പിക്ക് പരാതി നല്‍കി. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന തന്നെ നാട്ടുകാരനായ പ്രതി നിരന്തരം ലൈംഗികമായി ഉപദ്രവിച്ചെന്ന് യുവതി മാധ്യമങ്ങേളാട് പറഞ്ഞു. സ്വാമിയുടേതെന്ന് പറഞ്ഞ് ജപിച്ച ചരട് കൈയ്യില്‍ കെട്ടി ഭീഷണിപ്പെടുത്തിയെന്നും ചരട് കെട്ടിയാല്‍ മരുന്ന് കഴിക്കാതെ രോഗം മാറുമെന്ന് പറഞ്ഞ് ലൈംഗികമായി പീഡിപ്പിച്ചെന്നും യുവതി പറഞ്ഞു. നേരത്തെ പൊലീസില്‍ വിവരറിയിച്ചെങ്കിലും നടപടിയെടുത്തില്ലെന്നും പൊലീസ് ഒത്തുതീര്‍പ്പ് ആവശ്യപ്പെട്ടെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Read More » -
Crime
കൊണ്ടോട്ടിയില്‍ നവവധുവിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് പിടിയില്‍
മലപ്പുറം: കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പിടിയില്‍. മലപ്പുറം മൊറയൂര്‍ സ്വദേശി അബ്ദുള്‍ വാഹിദാണ് പിടിയിലായത്. വിദേശത്തു നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അബ്ദുള്‍ വാഹിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കൊണ്ടോട്ടിയില്‍ ഷഹാന മുംതാസ് ആത്മഹത്യ ചെയ്തത്. 19 കാരി ഷഹാനയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നിറം കുറവ്, ഇംഗ്ലീഷ് അറിയില്ല തുടങ്ങിയ കാര്യംപറഞ്ഞ് ഷഹാനയെ അബ്ദുള്‍ വാഹിദ് നിരന്തരം അവഹേളിച്ചിരുന്നുവെന്നും, ഇതില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. 2024 മെയ് 27ന് ആണ് ഷഹാന മുംതാസും-മൊറയൂര്‍ സ്വദേശി അബ്ദുല്‍ വാഹിദും വിവാഹിതരായത്. 20 ദിവസത്തിന് ശേഷം വാഹിദ് വിദേശത്തേക്ക് പോയി. 20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ, എന്തിനാണ് ഈ ബന്ധത്തില്‍ തന്നെ പിടിച്ചു തൂങ്ങുന്നതെന്നും വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്നും ഷഹാനയോട് അബ്ദുള്‍ വാഹിദിന്റെ മാതാവ് ചോദിച്ചിരുന്നു. ഷഹാനയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അബ്ദുള്‍ വാഹിദിനെതിരെ കഴിഞ്ഞ ദിവസം പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിരുന്നു. ആത്മഹത്യാ…
Read More » -
Crime
ആര്‍ജി കര്‍ ബലാത്സംഗക്കൊലയില്‍ പ്രതിക്ക് ജീവപര്യന്തം; ജീവിതാന്ത്യം വരെ ജയിലില്‍ തുടരണം
കൊല്‍ക്കത്ത: മെഡിക്കല്‍ പിജി വിദ്യാര്‍ഥിനി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസില്‍ പ്രതി സഞ്ജയ് റോയ്ക്ക് ജീവപര്യന്തം. അപൂര്‍വങ്ങളില്‍ അപൂര്‍വമായുള്ള കേസ് അല്ലെന്ന് കോടതി പറഞ്ഞു. 50,000 രൂപയാണ് പിഴ. ജീവിതകാലം മുഴുവന്‍ ജയിലില്‍ കഴിയണമെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്‍പതിനായിരുന്നു ആര്‍ജി കര്‍ മെഡിക്കല്‍ കോളജിലെ പിജി വിദ്യാര്‍ഥിനിയുടെ കൊലപാതകം. പൊലീസ് സിവിക് വൊളന്റിയറായിരുന്ന പ്രതിയെ കൊല്‍ക്കത്ത പൊലീസ് പിറ്റേന്നുതന്നെ അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സിബിഐ ഏറ്റെടുത്തു. പീഡനവും കൊലപാതകവും നടത്തിയത് ഒരാള്‍ മാത്രമാണെന്നാണു സിബിഐ കണ്ടെത്തിയത്. പെണ്‍കുട്ടികളെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സ്റ്റേറ്റിനാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, ഡോക്ടറുടെ കുടുംബത്തിന് 17 ലക്ഷം രൂപ നഷ്ടപരിഹാരം ബംഗാള്‍ സര്‍ക്കാര്‍ നല്‍കണമെന്നു നിര്‍ദേശിച്ചു. എന്നാല്‍ കുടുംബം അതു നിരസിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. പ്രതിക്ക് മാനസാന്തരത്തിന് അവസരം കൊടുക്കണമെന്നു കോടതി ഇന്നു നിരീക്ഷിച്ചു. സീല്‍ദായിലെ സിവില്‍ ആന്‍ഡ് ക്രിമിനല്‍ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ചെയ്ത ക്രൂരത കണക്കാക്കുമ്പോള്‍ വധശിക്ഷ…
Read More » -
Crime
വിധികേട്ടിട്ടും പ്രതികരണമില്ലാതെ ഗ്രീഷ്മ, പൊട്ടികരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍; കിപ്പറയിലേക്ക് ക്ഷണിച്ചുവരുത്തി നടത്തിയ സമര്‍ഥമായ കൊലപാതകം
തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചപ്പോള്‍ പ്രതികരണമില്ലാതെ ഗ്രീഷ്മ കോടതി മുറിയില്‍ നിന്നു. കുറ്റബോധമോ മരവിപ്പോ എന്തെന്ന് മനസിലാക്കാന്‍ കഴിയാത്തവിധം തികഞ്ഞ മൗനത്തിലായിരുന്നു ഗ്രീഷ്മ. തുടക്കത്തില്‍ ?ഗ്രീഷ്മയുടെ കണ്ണുകള്‍ നനഞ്ഞെങ്കിലും പിന്നീട് നിര്‍വികാരയാവുകയായിരുന്നു. ഒടുവില്‍ മകന്റെ മരണത്തില്‍ നീതി ലഭിച്ചപ്പോള്‍ ആ അമ്മയും കുടുംബവും കോടതിയില്‍ പൊട്ടികരഞ്ഞു. ഷാരോണ്‍ അനുഭവിച്ചത് വലിയ വേദനയാണെന്നും ആന്തരിക അവയവങ്ങള്‍ ഒക്കെ അഴുകിയ നിലയിലായിരുന്നുവെന്നും നിരീക്ഷിച്ച കോടതി സമര്‍ത്ഥമായ കൊലപാതകമാണ് നടന്നതെന്നും വിധിപ്രസ്താവത്തില്‍ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം കേസില്‍ പരമാവധി ശിക്ഷ നല്‍കരുത് എന്ന് നിയമം ഒന്നുമില്ലെന്നും നിരീക്ഷിച്ചാണ് 48 സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി തൂക്കുകയര്‍ വിധിച്ചത്. ഷാരോണ്‍ പ്രണയത്തിന് അടിമയായിരുന്നുവെന്നും മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ പ്രണയിച്ചിരുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ഷാരോണ്‍ ആഗ്രഹിച്ചിരുന്നില്ല. ഷാരോണിന് പരാതിയുണ്ടായിരുന്നോ എന്നത് വിഷയമല്ല. സ്‌നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ഗ്രീഷ്മ ശ്രമിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാമെന്ന് പറഞ്ഞാണ് ഗ്രീഷ്മ ഷാരോണിനെ…
Read More » -
Crime
ഭാര്യയുടെ കഴുത്തിന് വെട്ടി പോലീസുകാരന്‍; ഓടി മാറിയതിനാല്‍ അപകടം ഒഴിവായി, ആക്രമണം പതിവെന്ന് മൊഴി
തിരുവനന്തപുരം: പൊലീസുകാരനായ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തിന് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. മാരായമുട്ടം, മണലുവിള സ്വദേശിയും നെയ്യാറ്റിന്‍കര സ്റ്റേഷനിലെ പൊലീസുകാരനുമായ രാഹുല്‍ ബാബു (35) ആണ് ഭാര്യ പ്രിയയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചത്. വെട്ടുന്ന സമയം കുതറി മാറിയതിനാലാണ് വന്‍ അപകടത്തില്‍ നിന്നും പ്രിയ രക്ഷപ്പെട്ടത്. പരിക്കേറ്റ പ്രിയ ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രിയയുടെ കഴുത്തിനാണ് വെട്ടേറ്റത്. പതിവായി ആക്രമണം നടത്താറുള്ള രാഹുല്‍ ബാബുവിനെതിരെ പ്രിയ വനിതാ ശിശു വകുപ്പില്‍ പരാതിപ്പെട്ടിരുന്നു. വനിതാ ശിശു വകുപ്പ് പ്രിയക്കും രണ്ട് മക്കള്‍ക്കും സംരക്ഷണത്തിനായുള്ള ക്രമീകരണം ഒരുക്കിയിരുന്നു. എന്നാല്‍ ശനിയാഴ്ച പ്രിയയെ വീട്ടിനുള്ളില്‍വച്ച് വെട്ടിക്കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. സംഭവത്തില്‍ പ്രിയ നെയ്യാറ്റിന്‍കര ഡി വൈ എസ് പിക്ക് നല്‍കിയ പരാതി അന്വേഷണത്തിനായി മാരായമുട്ടം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട്. മാരായമുട്ടം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, രാഹുല്‍ ബാബുവിനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചുവെങ്കിലും സ്റ്റേഷനില്‍ ഹാജരായില്ലെന്നാണ് വിവരം.
Read More » -
Crime
11 മാസത്തിനിടെ 16,000 ഫോണ്‍ കോള്‍ ചെയ്തിട്ടും പരിഗണിച്ചില്ല; കാമുകിയെയും കുട്ടിയെയും കഴുത്തറുത്ത് കൊലപ്പെടുത്തി
ലഖ്നൗ: തന്നെ അവഗണിച്ച വിവാഹിതയായ കാമുകിയെയും അവരുടെ ആറ് വയസ്സുള്ള കുട്ടിയെയും 25കാരന്‍ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ മല്ലിഹാബാദ് സ്വദേശിയായ ഗീതയും അവരുടെ മകള്‍ ദീപികയുമാണ് കൊല്ലപ്പെട്ടത്. ജനുവരി 15നാണ് സംഭവം. ഗീതയുടെ അകന്ന ബന്ധുവായ വികാസ് ജയ്സ്വാള്‍ ആണ് കൊലപാതകം നടത്തിയത്. ഇയാള്‍ പോലീസിനോട് കുറ്റസമ്മതം നടത്തി. ഗീതയ്ക്ക് പണമായും ആഭരണങ്ങളായും ധാരാളം സമ്മാനങ്ങള്‍ വാങ്ങി നല്‍കിയിട്ടും അവര്‍ തന്നെ അവഗണിച്ചതായും തുടര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും വികാസ് പോലീസിനോട് പറഞ്ഞു. കൊല്ലപ്പെട്ട ഗീതയുടെ ഭര്‍ത്താവ് പ്രകാശ് കനൗജ മുംബൈയിലാണ് ജോലി ചെയ്യുന്നത്. അതിനാല്‍, ഗീതയും അവരുടെ ആറു വയസ്സുകാരിയായ മകള്‍ ദീപികയും നാല് വയസ്സുള്ള മകന്‍ ദീപാന്‍ഷുവും യുപിയിലെ വീട്ടിലാണ് താമസം. സംഭവം നടന്ന ദിവസം ദിപാന്‍ഷു ബന്ധുവീട്ടിലായിരുന്നു. ഗീതയും ദീപികയും വീട്ടില്‍ തനിച്ചായിരുന്നു. ഗീതയെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം അറിയുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. വീടിനുള്ളില്‍ കയറി…
Read More » -
Kerala
കോട്ടയത്ത് ‘കോഴിച്ചാകര’; കോഴി ലോറി മറിഞ്ഞു; വാരിക്കൂട്ടി നാട്ടുകാര്‍
കോട്ടയം: നഗരത്തില്‍ ‘കോഴിച്ചാകര’. കോഴികളുമായി പോയ ലോറി നാഗമ്പടത്ത് ചെമ്പരത്തിമൂട് വളവില്‍ മറിഞ്ഞതാണ് കാരണം. ഞായറാഴ്ച്ച പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം. മൂവാറ്റുപുഴയിലുള്ള സ്വകാര്യ ചിക്കന്‍ സെന്ററില്‍നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്നു. വാഹനത്തില്‍ 1700 കോഴികളാണ് ഉണ്ടായത്. ലോറിയിലുണ്ടായിരുന്ന ഇരുമ്പുപെട്ടികള്‍ റോഡില്‍ ചിതറിവീണു. ഇതോടെ കോഴികള്‍ കൂട്ടത്തോടെ ചത്തു. റോഡിലുണ്ടായിരുന്നവര്‍ പറ്റാവുന്നത്ര കോഴികളെ വാരിക്കൂട്ടി. കൂടാതെ സംഭവം കേട്ടറിഞ്ഞെത്തിയവരും സ്ഥലത്ത് എത്തി കോഴികളെ കൈക്കലാക്കി. കാറിന്റെ ഡിക്കിയിലും മറ്റുമായി കോഴികളെ വാരിയിട്ടാണ് ചിലര്‍ പോയത്. അതിന് സാധിക്കാത്തവര്‍ ചാക്കിലാക്കി തലയില്‍ ചുമന്നു കൊണ്ടും പോയി. ഡ്രൈവറെക്കൂടാതെ രണ്ട് അതിഥിത്തൊഴിലാളികളും വണ്ടിയിലുണ്ടായിരുന്നു. ഇവര്‍ക്ക് ചെറിയ പരിക്കേറ്റു. അഞ്ഞൂറോളം കോഴികള്‍ക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. ബാക്കിയെല്ലാം ചത്തു. ജീവനുള്ള കോഴികളെ ലോറിക്കാര്‍ കൊണ്ടുപോയി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് ഗാന്ധിനഗര്‍ പൊലീസ് അറിയിച്ചു.
Read More »