Month: January 2025

  • Crime

    സ്‌കൂട്ടറിലെത്തി, പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി

    കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്‍: മണി. അമ്മ: സതി.

    Read More »
  • Kerala

    പീരുമേട്ടിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: ഇന്നലെ കടുവയിറങ്ങി, കാട്ടന ശല്യം രൂക്ഷം; മനഃസമാധാനം നഷ്ടപ്പെട്ട് നാട്ടുകാർ

         വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും പീരുമേട്ടിലും വന്യമൃഗങ്ങൾ വിഹരിക്കുന്നു. ഇന്നലെ ഈ പ്രദേശത്ത് കടുവയിറങ്ങി. ബുധനാഴ്ച‌ വിനോദസഞ്ചാരികളുടെ കാറിന് മുമ്പിൽ ചാടിയ കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരാഴ്ച മുമ്പ്  ബസ് കാത്തുനിന്ന മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ കാട്ടാനയെ കണ്ട്  ഓടി മാറിയതിനാൽ വൻ അപകടം  ഒഴിവായി. തുടർന്ന് ആന യൂക്കാലി തോട്ടത്തിലേക്ക്  ഓടിപ്പോയി കുറച്ചുദിവസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവാക്കൾ കാറിൽ പോകുന്നതിനിടെ കടുവ വലതുവശത്തുനിന്ന് കടുവ കാറിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു. കാറിനുള്ളിൽ നിന്ന് തങ്ങൾ ബഹളം വച്ചപ്പോൾ കടുവ ഓടിമറഞ്ഞെന്ന് യുവാക്കൾ പറഞ്ഞു. വന്യമൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാടിറങ്ങി വരാം. മനസ്സമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. കാട്ടാനകള്‍ തിരികെ പോകുന്നില്ല പീരുമേട്ടില്‍ നാട്ടിലിറങ്ങിയ കാട്ടാനകള്‍…

    Read More »
  • Kerala

    കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്

    കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.

    Read More »
  • LIFE

    സംഗീത സംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി; വധു ഗായിക പൂര്‍ണിമ

    സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31ന് ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ദൂരദര്‍ശനില്‍ വാര്‍ത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂര്‍ണിമ കണ്ണന്‍. നേരത്തെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ശേഷം അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മന്‍സില്‍, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായി. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു.  

    Read More »
  • Crime

    ഹാപ്പി ന്യൂയര്‍ പറഞ്ഞില്ല; യുവാവിനെ കുത്തിയത് 24 തവണ

    തൃശ്ശൂര്‍: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തൃശ്ശൂരില്‍ വീണ്ടും കത്തിക്കുത്ത്. തൃശ്ശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാഫിയാണ് കുത്തിയത്. പുതുവര്‍ഷാശംസ നേരാത്തതായിരുന്നു പ്രകോപനമെന്നാണ് വിവരം. സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞു മടങ്ങുന്നതിനിടെ മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പില്‍ കയറിയിരുന്നു. ഷാഫിയും സുഹൃത്തുക്കളും അവിടേക്കെത്തുകയും ഇവരോട് ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. സുഹൈബും കൂട്ടരും തിരിച്ചു പറഞ്ഞില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സുഹൈബിന് കുത്തേല്‍ക്കുന്നതെന്നാണ് നിഗമനം. സുഹൈബ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.      

    Read More »
  • Kerala

    പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 712. 96 കോടിയുടെ മദ്യം; മുന്നില്‍ പാലാരിവട്ടം ഔട്ട്‌ലറ്റ്

    തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തു റെക്കോര്‍ഡ് മദ്യവില്‍പന. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട്‌ലറ്റിലാണു സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലറ്റാണ് വിറ്റുവരവില്‍ രണ്ടാംസ്ഥാനത്ത്. ഇടപ്പള്ളി ഔട്ട്‌ലറ്റിനാണു മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്‌ലറ്റിലാണ് സാധാരാണ എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട്‌ലറ്റ്. ഡിസംബര്‍ മാസം 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് ബെവ്‌കോ പുറത്തുവിട്ടത്.

    Read More »
  • Kerala

    മേല്‍വസ്ത്രം ധരിച്ചുകൊണ്ടുള്ള ക്ഷേത്രദര്‍ശനം; വിശദമായ ചര്‍ച്ചയ്‌ക്കൊരുങ്ങി ദേവസ്വം ബോര്‍ഡ്

    തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രമഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്ന സ്വാമി സച്ചിദാനന്ദയുടെ പ്രസ്താവനയോട് പ്രതികരിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. മേല്‍വസ്ത്രം ധരിച്ചുകൊണ്ട് ക്ഷേത്ര ദര്‍ശനം സാധ്യമാണോ എന്നത് ചര്‍ച്ച ചെയ്യും. സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രിയും തങ്ങളുടെ പരസ്യനിലപാട് വ്യക്തമാക്കിയതോടെയാണ് വിഷയം ചര്‍ച്ചയ്‌ക്കെത്തുന്നത്. ഇക്കാര്യത്തില്‍ എല്ലാ വശങ്ങളും ദേവസ്വം ബോര്‍ഡ് വിശദമായി ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് അംഗം അജികുമാര്‍ പറഞ്ഞു. 1252 ക്ഷേത്രങ്ങളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. പല അഭിപ്രായങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യും. വിശാല മനസ്സോടെ ഒരു ഏകീകരണ തീരുമാനത്തില്‍ എത്താന്‍ കഴിയുമോ എന്ന് പരിശോധിക്കും. പല കോണുകളില്‍ നിന്ന് ഇത്തരമൊരു ആവശ്യം ഉയര്‍ന്നുവരുന്നുണ്ട്. അതിനാല്‍, പ്രായോഗികമായി ഇക്കാര്യം നടപ്പാക്കുന്നതിനുള്ള കാര്യം ഉള്‍പ്പെടെ ഇതുമായി ബന്ധപ്പെട്ട എല്ലാവരുമായി കൂടിയാലോചന നടത്തി സമവായത്തിലെത്താന്‍ കഴിയുമോ എന്ന ചര്‍ച്ച ദേവസ്വം ബോര്‍ഡ് നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്ഷേത്രങ്ങളില്‍ മേല്‍വസ്ത്രം അഴിച്ച് കയറണമെന്ന നിബന്ധന ഒഴിവാക്കേണ്ടതാണെന്നും ഇത്തരം…

    Read More »
  • Kerala

    അടിമുടി പരിഷ്‌കരിച്ച ‘നവകേരള ബസ്’ ഹൗസ്ഫുള്‍

    കോഴിക്കോട്: നവകേരള ബസ് പുതുക്കി പണിത ശേഷം വീണ്ടും സര്‍വീസ് തുടങ്ങിയപ്പോള്‍ ബുക്കിങ് ഫുള്‍. കോഴിക്കോടുനിന്നും ബെംഗളൂരുവിലേക്കാണ് ഗരുഡ പ്രീമിയം സര്‍വീസ് ഇന്നുരാവിലെ നിറയെ ആളുകളുമായി സര്‍വീസ് ആരംഭിച്ചത്. സമയവും ടിക്കറ്റ് നിരക്കും പുതുക്കി. രാവിലെ 8.25നാണ് കോഴിക്കോടുനിന്നു സര്‍വീസ് ആരംഭിക്കുന്നത്. രാത്രി 10.25ന് ബെംഗളൂരുവില്‍നിന്നു കോഴിക്കോട്ടേക്കു തിരിക്കും. ബത്തേരി, മൈസൂരു വഴിയാണ് യാത്ര. മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്രയ്ക്ക് ഉപയോഗിച്ച ബസ് ഏറെക്കാലം വെറുതെ കിടന്ന ശേഷം കഴിഞ്ഞ മേയ് അഞ്ചിന് സര്‍വീസ് ആരംഭിച്ചിരുന്നു. എന്നാല്‍ യാത്രക്കാര്‍ ഇല്ലാതെ വന്നതോടെ റദ്ദാക്കി. പിന്നീട് ഏറെക്കാലം പൊടിപിടിച്ചു കിടന്നശേഷമാണു പുതുക്കി പണിതത്. അതിനിടെ 11 സീറ്റുകള്‍ കൂടി വര്‍ധിപ്പിച്ച് 37 സീറ്റാക്കി. ശൗചാലയം നിലനിര്‍ത്തി. ഹൈഡ്രോളിക് ലിഫ്റ്റ് അടങ്ങുന്ന മുന്‍ഭാഗത്തുള്ള വാതില്‍ ഒഴിവാക്കി സാധാരണ വാതിലാക്കി. പിന്‍വാതിലും ഒഴിവാക്കി. സര്‍വീസ് തുടങ്ങിയ ആദ്യ ദിവസങ്ങളില്‍ നിറയെ യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് കുറഞ്ഞുതുടങ്ങി. സൗകര്യപ്രദമല്ലാത്ത സമയക്രമവും ഉയര്‍ന്ന ടിക്കറ്റ് നിരക്കുമാണു യാത്രക്കാരെ പിന്നോട്ടടിച്ചത്.…

    Read More »
  • India

    കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി; ആന്‍ഡമാന്‍-നിക്കോബാര്‍ സംസ്ഥാന സെക്രട്ടറി ഡി അയ്യപ്പന്‍

    ന്യൂഡല്‍ഹി: കേരളത്തിന് പുറത്ത് സിപിഎമ്മിന് മലയാളി സെക്രട്ടറി. കേന്ദ്ര ഭരണ പ്രദേശമായ ആന്‍ഡമാന്‍-നിക്കോബാര്‍ ദ്വീപുകളിലെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി ഡി അയ്യപ്പനെ വീണ്ടും തിരഞ്ഞെടുത്തു. പോര്‍ട്ട് ബെ്ളയറില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനമാണ് അയ്യപ്പനെ രണ്ടാം തവണയും സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. 19 അംഗ സംസ്ഥാന കമ്മിറ്റിയേയും എട്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ആന്‍ഡമാനില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ ആലപ്പുഴ മുതുകുളം സ്വദേശിയാണ്. നിലവില്‍ സിഐടിയു ആന്‍ഡമാന്‍ നിക്കോബാര്‍ സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡന്റാണ്. 2024 ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ മണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ത്ഥിയായിരുന്നു. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് അയ്യപ്പന്‍ നിയമബിരുദം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. ആന്‍ഡമാന്‍ & നിക്കോബാര്‍ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ ജനറല്‍ സെക്രട്ടറി യായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആന്‍ഡമാന്‍ സെക്രട്ടേറിയറ്റില്‍ ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്ന അയ്യപ്പന്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയുടെ നിര്‍ദേശാനുസരണം ജോലി രാജിവച്ചതിനു പിന്നാലെയാണു ആദ്യം ഇവിടുത്തെ പാര്‍ട്ടി സെക്രട്ടറിയാകുന്നത്. പാര്‍ട്ടിയുടെ മറ്റൊരു…

    Read More »
  • Crime

    വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ചോടി; മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറി

    പത്തനംതിട്ട: കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി വയോധികയുടെ മാല പറിച്ച് ഓടിയ മോഷ്ടാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ജനറല്‍ ആശുപത്രിയുടെ എതിര്‍വശം ഡിഡിആര്‍സി ലാബിലേക്ക് പോകുന്ന വഴിയില്‍ തമാസിക്കുന്ന കാഞ്ഞിരക്കാട്ട് വീട്ടില്‍ ജോണിയുടെ ഭാര്യ ഏലിയാമ്മ ( 77)യുടെ കഴുത്തിലെ ഒരു പവന്റെ സ്വര്‍ണമാലയാണ് മോഷ്ടാവ് കവര്‍ന്നു കടന്നത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഊന്നുകല്‍ മുള്ളന്‍കുഴിക്കല്‍ വീട്ടില്‍ സോമന്‍ (52) ആണ് വെള്ളം കുടിക്കാനെന്ന വ്യാജേനയെത്തി മാലപറിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചത്. ഏലിയാമ്മ വെള്ളം ചൂടാക്കാന്‍ അടുപ്പത്ത് വച്ചപ്പോള്‍ ഇയാള്‍ അടുക്കളയിലെത്തി പിന്നിലൂടെ മാല പറിച്ചെടുക്കുകയായിരുന്നു. പിടിവലിക്കിടയില്‍ ഒരുഭാഗം പൊട്ടി ഏലിയാമ്മയുടെ കൈയിലിരുന്നു. ബഹളം വച്ചപ്പോള്‍ ഇവരെ തള്ളി താഴെയിട്ട് കൈയില്‍ കിട്ടിയ മാലയുടെ ബാക്കിയുമായി ഇയാള്‍ വീടിന്റെ മുന്‍വാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. ഏലിയാമ്മയുടെ ഇടതു കഴുത്തില്‍ മുറിവുണ്ടായി. വയോധിക ബഹളമുണ്ടാക്കിയപ്പോള്‍ അതുവഴി പോയ യാത്രക്കാര്‍ ഇയാളെ പിടിച്ച് വച്ചു. പോലീസും ഉടനടി സ്ഥലത്തെത്തി സോമനെ കസ്റ്റഡിയിലെടുത്തു. സോമനും ഇയാളുടെ അനുജനും…

    Read More »
Back to top button
error: