Month: January 2025
-
Crime
കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം
കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സ് ആണ് മരിച്ചത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
LIFE
ഇന്ന് ഉയര്‍ന്ന താപനില; 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണം, മുന്നറിയിപ്പ്
* പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. * ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.…
Read More » -
Crime
പുതുവത്സരാഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു, വിരല്‍ കടിച്ചുമുറിച്ചു, നിലത്തിട്ട് ചവിട്ടി; പ്രതി പിടിയില്‍
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് എസ്.ഐയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാളയത്താണ് സംഭവം. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. പ്രസൂണ്‍ നമ്പിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പുളിയറക്കോണം വെള്ളൈക്കടവ് തോപ്പുമുക്ക് റിയ നിവാസില്‍ റിതു മാത്യു(29)വിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പുലര്‍ച്ചെ പാളയത്തെത്തിയ റിതു പലതവണ ഇവിടെവെച്ച് ബഹളമുണ്ടാക്കിയിരുന്നു. പോലീസ് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിന്റെ ബൈക്ക്പട്രോളിങ് സംഘത്തിനുനേരേ റിതു തിരിഞ്ഞപ്പോഴാണ് പ്രസൂണ്‍ തടയാന്‍ ശ്രമിച്ചത്. അപ്പോള്‍ വലതുകൈയിലെ ചൂണ്ടുവിരല്‍ കടിച്ചുമുറിക്കുകയും കാലില്‍ ചവിട്ടി താഴെയിടുകയുമായിരുന്നു. എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച പ്രസൂണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നഗരത്തില്‍ ആഘോഷത്തിന്റെ തിരക്കുകളുണ്ടായിരുന്നെങ്കിലും പൊതുവേ ശാന്തമായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ വാക്കേറ്റങ്ങളും കൈയേറ്റങ്ങളുമുണ്ടായി. പുലര്‍ച്ചെ മൂന്നുവരെ പല ഭാഗങ്ങളിലും ആഘോഷസംഘങ്ങളുണ്ടായിരുന്നു. പോലീസ് ശക്തമായ പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖം, കോവളം, മാനവീയം, ലുലുമാള്‍ എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതലുണ്ടായിരുന്നത്.
Read More » -
Crime
സ്‌കൂട്ടറിലെത്തി, പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്‍: മണി. അമ്മ: സതി.
Read More » -
Kerala
പീരുമേട്ടിൽ വന്യമൃഗങ്ങൾ വിഹരിക്കുന്നു: ഇന്നലെ കടുവയിറങ്ങി, കാട്ടന ശല്യം രൂക്ഷം; മനഃസമാധാനം നഷ്ടപ്പെട്ട് നാട്ടുകാർ
വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിലും പീരുമേട്ടിലും വന്യമൃഗങ്ങൾ വിഹരിക്കുന്നു. ഇന്നലെ ഈ പ്രദേശത്ത് കടുവയിറങ്ങി. ബുധനാഴ്ച വിനോദസഞ്ചാരികളുടെ കാറിന് മുമ്പിൽ ചാടിയ കടുവ റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ അധികൃതർ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. പുതുപ്പള്ളി സ്വദേശി അനന്തു ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. ഒരാഴ്ച മുമ്പ് ബസ് കാത്തുനിന്ന മരിയഗിരി സ്കൂളിലെ വിദ്യാർഥികൾക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. വിദ്യാർഥികൾ കാട്ടാനയെ കണ്ട് ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് ആന യൂക്കാലി തോട്ടത്തിലേക്ക് ഓടിപ്പോയി കുറച്ചുദിവസമായി ഈ പ്രദേശത്ത് കടുവയുടെ സാന്നിധ്യം ഉണ്ടെന്ന് നാട്ടുകാർ പറയുന്നു. യുവാക്കൾ കാറിൽ പോകുന്നതിനിടെ കടുവ വലതുവശത്തുനിന്ന് കടുവ കാറിൻ്റെ മുന്നിലേക്ക് ചാടുകയായിരുന്നു. കാറിനുള്ളിൽ നിന്ന് തങ്ങൾ ബഹളം വച്ചപ്പോൾ കടുവ ഓടിമറഞ്ഞെന്ന് യുവാക്കൾ പറഞ്ഞു. വന്യമൃഗങ്ങള്‍ എപ്പോള്‍ വേണമെങ്കിലും കാടിറങ്ങി വരാം. മനസ്സമാധാനത്തോടെ വീട്ടില്‍ കിടന്നുറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയിലാണ് നാട്ടുകാർ. കാട്ടാനകള്‍ തിരികെ പോകുന്നില്ല പീരുമേട്ടില്‍ നാട്ടിലിറങ്ങിയ കാട്ടാനകള്‍…
Read More » -
Kerala
കണ്ണൂരില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞു; അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു, 14 കുട്ടികള്‍ക്ക് പരിക്ക്
കണ്ണൂര്‍: വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നേദ്യ എസ് രാജു(11) ആണ് മരിച്ചത്. അപകടത്തില്‍ 14 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെയെല്ലാം സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.
Read More » -
LIFE
സംഗീത സംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി; വധു ഗായിക പൂര്‍ണിമ
സംഗീതസംവിധായകന്‍ വിഷ്ണു വിജയ് വിവാഹിതനായി. ഗായിക പൂര്‍ണിമ കണ്ണനാണ് വധു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹചടങ്ങില്‍ പങ്കെടുത്തത്. ഡിസംബര്‍ 31ന് ചെന്നൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. ദൂരദര്‍ശനില്‍ വാര്‍ത്താവതാരകയായിരുന്ന ഹേമലതയുടെ മകളാണ് പൂര്‍ണിമ കണ്ണന്‍. നേരത്തെ റേഡിയോ ജോക്കിയായി പ്രവര്‍ത്തിച്ചിരുന്നു. ഗപ്പി എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു വിജയ് സ്വതന്ത്ര സംഗീതസംവിധായകനാകുന്നത്. ശേഷം അമ്പിളി, നായാട്ട്, ഭീമന്റെ വഴി, പട, തല്ലുമാല, സുലൈഖ മന്‍സില്‍, ഫാമിലി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ സജീവമായി. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് ചിത്രമായ പ്രേമലുവിന് സംഗീതമൊരുക്കിയതും വിഷ്ണു ആയിരുന്നു.
Read More » -
Crime
ഹാപ്പി ന്യൂയര്‍ പറഞ്ഞില്ല; യുവാവിനെ കുത്തിയത് 24 തവണ
തൃശ്ശൂര്‍: പുതുവത്സരാഘോഷത്തിനിടെ യുവാവിനെ കുത്തിക്കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറും മുമ്പ് തൃശ്ശൂരില്‍ വീണ്ടും കത്തിക്കുത്ത്. തൃശ്ശൂര്‍ മുള്ളൂര്‍ക്കരയിലാണ് സംഭവം. ആറ്റൂര്‍ സ്വദേശി സുഹൈബിനാണ്(22) കുത്തേറ്റത്. ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഷാഫിയാണ് കുത്തിയത്. പുതുവര്‍ഷാശംസ നേരാത്തതായിരുന്നു പ്രകോപനമെന്നാണ് വിവരം. സുഹൈബും നാല് സുഹൃത്തുക്കളും ചെറുതുരുത്തിയില്‍ നിന്ന് ഗാനമേള കഴിഞ്ഞു മടങ്ങുന്നതിനിടെ മുള്ളൂര്‍ക്കരയിലെ ഒരു ബസ് സ്റ്റോപ്പില്‍ കയറിയിരുന്നു. ഷാഫിയും സുഹൃത്തുക്കളും അവിടേക്കെത്തുകയും ഇവരോട് ഹാപ്പി ന്യൂ ഇയര്‍ പറയുകയും ചെയ്തു. സുഹൈബും കൂട്ടരും തിരിച്ചു പറഞ്ഞില്ല. തുടര്‍ന്നുണ്ടായ തര്‍ക്കത്തിലാണ് സുഹൈബിന് കുത്തേല്‍ക്കുന്നതെന്നാണ് നിഗമനം. സുഹൈബ് ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദേഹത്ത് 24 തവണയോളം കുത്തേറ്റിട്ടുണ്ട്.
Read More » -
Kerala
പുതുവത്സരത്തില്‍ മലയാളി കുടിച്ചത് 712. 96 കോടിയുടെ മദ്യം; മുന്നില്‍ പാലാരിവട്ടം ഔട്ട്‌ലറ്റ്
തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ സംസ്ഥാനത്തു റെക്കോര്‍ഡ് മദ്യവില്‍പന. 712. 96 കോടി രൂപയുടെ മദ്യമാണ് ഇന്നലെ വരെ വിറ്റത്. കഴിഞ്ഞ വര്‍ഷം ഈ സീസണില്‍ വിറ്റത് 697.05 കോടിയുടെ മദ്യമായിരുന്നു. ഇതിനെ മറികടന്നുകൊണ്ടുള്ള മദ്യവില്‍പ്പനയാണ് ഇത്തവണയുണ്ടായത്. പാലാരിവട്ടം ഔട്ട്‌ലറ്റിലാണു സംസ്ഥാനത്ത് ഏറ്റവുമധികം മദ്യം വിറ്റത്. തിരുവനന്തപുരം പവര്‍ ഹൗസ് റോഡ് ഔട്ട്‌ലറ്റാണ് വിറ്റുവരവില്‍ രണ്ടാംസ്ഥാനത്ത്. ഇടപ്പള്ളി ഔട്ട്‌ലറ്റിനാണു മൂന്നാം സ്ഥാനം. കൊല്ലം ആശ്രാമം മൈതാനത്തെ ഔട്ട്‌ലറ്റിലാണ് സാധാരാണ എല്ലാവര്‍ഷവും ഏറ്റവും കൂടുതല്‍ വില്‍പ്പന നടക്കാറുള്ളത്. ഇത്തവണ നാലാം സ്ഥാനത്താണ് ആശ്രാമം ഔട്ട്‌ലറ്റ്. ഡിസംബര്‍ മാസം 22 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകളാണ് ബെവ്‌കോ പുറത്തുവിട്ടത്.
Read More »