Month: January 2025
-
Crime
ട്യൂഷന്‍ ടീച്ചറുടെ സഹോദരി, ഒന്‍പതാം ക്‌ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍; ഒളിച്ചോട്ടം രണ്ടാംവട്ടം
ചെന്നൈ: ഒന്‍പതാം ക്‌ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്. ഒളിച്ചോടാന്‍ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം. അശോക് നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് 14കാരന്‍. ട്യൂഷന്‍ അദ്ധ്യാപികയുടെ സഹോദരിക്കൊപ്പമാണ് കുട്ടി ഒളിച്ചോടിയത്. ട്യൂഷന്‍ ക്‌ളാസില്‍വച്ച് പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ട്യൂഷന്‍ ക്‌ളാസിലേയ്ക്ക് പോയ കുട്ടി തിരികെ വരാത്തതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഡിസംബര്‍ 16ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്യൂഷന്‍ അദ്ധ്യാപികയുടെ വീട്ടുകാരുടെ അഭ്യര്‍ത്ഥനയില്‍ കുട്ടിയുടെ അമ്മ പരാതി പിന്‍വലിച്ചു. ഇന്നലെ വീണ്ടും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിയെയും 22കാരിയെയും യുവതിയുടെ സുഹൃത്തിനെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Read More » -
Crime
വിവാഹാഭരണങ്ങള്‍ മുഴുവന്‍ സഹകരണ ബാങ്ക് ലോക്കറില്‍; 25 പവന്റെ വളകള്‍ കാണാനില്ല, കയ്യൊഴിഞ്ഞ് അധികൃതര്‍
തിരുവനന്തപുരം: സഹകരണ ബാങ്കിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികള്‍. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശികളായ രമ്യയും പ്രദീപ് കുമാറുമാണ് കിഴുവല്ലം സര്‍വീസ് സഹകരണ ബാങ്കിനെതിരെ പരാതി നല്‍കിയത്. ലോക്കറില്‍ സൂക്ഷിച്ചിരുന്ന 45 പവനില്‍ 25 പവനോളം കാണാനില്ലെന്നാണ് പൊലീസിനും സഹകരണ രജിസ്ട്രാര്‍ക്കും ദമ്പതികള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വിവാഹത്തിന് അണിഞ്ഞിരുന്ന 45 പവന്‍ സ്വര്‍ണമാണ് സഹകരണ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നത്. 2008ലാണ് ലോക്കറെടുത്തത്. വര്‍ഷാവര്‍ഷം വാടക നല്‍കി വരുന്നുണ്ട്. 2015ല്‍ ലോക്കര്‍ തുറന്ന് പരിശോധിച്ചപ്പോള്‍ അഞ്ച് മാലയും 17 വളയും ഉണ്ടായിരുന്നു. കഴിഞ്ഞ മാസം 29-ാം തീയതി ബാങ്ക് ലോക്കര്‍ വീണ്ടും തുറന്നപ്പോള്‍ 17 വളകള്‍ കാണാനില്ലായിരുന്നു. ബാങ്ക് അധികൃതരെ ഇക്കാര്യം അറിയിച്ചെങ്കിലും അവരുടെ ഭാഗത്ത് നിന്നും മോശം സമീപനമാണ് ഉണ്ടായതെന്നും പൊലീസിനും രജിസ്ട്രാര്‍ക്കും പരാതി നല്‍കിയെന്നും രമ്യ പറഞ്ഞു. ഒപ്പം സൂക്ഷിച്ചിരുന്ന മാലകള്‍ ലോക്കറില്‍ ഉണ്ടെങ്കിലും അത് സ്വര്‍ണം തന്നെയാണോ എന്ന കാര്യത്തിലും സംശയമുണ്ടെന്ന് ദമ്പതികള്‍ പറഞ്ഞു. ഇതിന്…
Read More » -
Kerala
കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം: ഡ്രൈവര്‍ ഫോണ്‍ ഉപയോഗിച്ചു? വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതായി പൊലീസ്
കണ്ണൂര്‍: സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ടുമറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ അപകടസമയം ഡ്രൈവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സംശയം. അപകടസമയത്ത് ബസ് ഡ്രൈവര്‍ നിസാമുദ്ദീന്‍ ഫോണില്‍ വാട്സാപ്പ് ഉപയോഗിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ചിന്മയ വിദ്യാലയത്തിലെ സ്‌കൂള്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍ക്കും പരിക്കേറ്റിരുന്നു. നിസാമുദ്ദീന്‍ വാട്സാപ്പ് ഉപയോഗിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നു. ഇന്നലെ വൈകിട്ട് 4.03ന് വാട്സാപ്പില്‍ സ്റ്റാറ്റസ് ഇട്ടതിന്റെ തെളിവുകളാണ് പൊലീസിന് ലഭിച്ചത്. ഇതേസമയത്ത് തന്നെയാണ് അപകടം നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ താന്‍ വാഹനമോടിക്കുന്നതിനിടെ ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് നിസാമുദ്ദീന്‍ പറയുന്നത്. നേരത്തെ ഇട്ട സ്റ്റാറ്റസ് അപ്ലോഡാകാന്‍ വൈകിയതാകാമെന്നും ഇയാള്‍ പറഞ്ഞു. അമിതവേഗത്തിലല്ല വാഹനമോടിച്ചത്. വളവ് എത്തുന്നതിന് മുന്‍പുതന്നെ ബസിന്റെ നിയന്ത്രണം നഷ്ടമായിരുന്നു. പിന്നീടൊന്നും ചെയ്യാനായില്ല. അപകടത്തില്‍പ്പെട്ട ബസിന് ഫിറ്റ്നെസ് ഇല്ലായിരുന്നുവെന്നും നിസാമുദ്ദീന്‍…
Read More » -
Crime
30 പവന്‍ സ്വര്‍ണം, 30 ഫോണ്‍, 9 ലാപ്‌ടോപ്പ്; യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍
ചെന്നൈ: തമിഴ്നാട്ടില്‍ സ്ഥിരമായി യാത്രക്കാരുടെ ബാഗുകള്‍ മോഷ്ടിക്കുന്ന റെയില്‍വേ ജീവനക്കാരന്‍ പിടിയിലായി. റെയില്‍വേ മെക്കാനിക്കായ സെന്തില്‍ കുമാറാണ് പിടിയിലായത്. ഇയാളുടെ മുറിയില്‍ നിന്ന് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്ടോപ്പ് എന്നിവയും കണ്ടെടുത്തു. ആറ് വര്‍ഷക്കാലമായി ഇയാള്‍ മോഷണം നടത്തിവരികയായിരുന്നു. മധുരയിലും തൊട്ടടുത്തുള്ള സ്റ്റേഷനുകളും കേന്ദ്രീകരിച്ചാണ് ഇയാള്‍ മോഷണം നടത്തി വന്നത്. കഴിഞ്ഞയാഴ്ച മധുര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഒരു സ്ത്രീയുടെ 15 പവന്‍ സ്വര്‍ണം മോഷണം പോയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. യുവതിയുടെ മൊഴിപ്രകാരം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ സെന്തില്‍ കുമാര്‍ സംശയ നിഴലിലായി. തുടര്‍ന്ന് ഇയാളുടെ മുറി പരിശോധിച്ചപ്പോഴാണ് 200 ല്‍ അധികം ബാഗുകളും 30 പവന്‍ സ്വര്‍ണവും 30 ഫോണ്‍, 9 ലാപ്ടോപ്പ് എന്നിവയും കണ്ടെടുത്തത്.
Read More » -
Crime
യു.എസില്‍ പുതുവത്സരാഘോഷത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി; കൂട്ടക്കൊല നടത്തിയത് യുഎസ് സേനയിലെ മുന്‍ ഐടി വിദഗ്ധന്‍
വാഷിങ്ടന്‍: യു.എസില്‍ പുതുവത്സരാേഘാഷത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി വെടിയുതിര്‍ത്ത സംഭവത്തില്‍ മരണം 15 ആയി. 35 പേര്‍ക്കു പരിക്കേറ്റു. ലൂസിയാന സംസ്ഥാനത്തെ ന്യൂ ഓര്‍ലിയന്‍സില്‍ നടന്ന ആക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് 42 കാരനായ ഷംസുദ്ദീന്‍ ജബാര്‍ എന്നു പൊലീസ്. സംഭവത്തിനു പിന്നാലെ പിക്കപ് ട്രക്ക് ഡ്രൈവറായ ഇയാളെ പൊലീസ് വെടിവച്ചു കൊന്നിരുന്നു. പുതുവര്‍ഷാഘോഷങ്ങളില്‍ പങ്കെടുക്കുന്ന ജനക്കൂട്ടത്തിലേക്കാണു വാഹനം ഇടിച്ചുകയറിയത്. യുഎസ് പൗരനായ ഇയാള്‍ മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നുവെന്നു എഫ്ബിഐ അറിയിച്ചു. ഇയാളുടെ വാഹനത്തില്‍ ഐഎസ് പതാക ഉണ്ടായിരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹൂസ്റ്റണില്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റായ ജബാര്‍ സൈന്യത്തില്‍ ഐടി സ്‌പെഷലിസ്റ്റായാണ് സേവനമനുഷ്ഠിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റുമായി ബന്ധപ്പെട്ട് ഇയാള്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്ത വിഡിയോകള്‍ എഫ്ബിഐ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 2002ല്‍ മോഷണത്തിനും 2005ല്‍ അസാധുവായ ലൈസന്‍സുമായി വാഹനമോടിച്ചതിനും ജബാറിനെ അറസ്റ്റ് ചെയ്തിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി. 2022ല്‍ രണ്ടാം ഭാര്യയില്‍നിന്നു ജബാര്‍ വിവാഹമോചനം നേടിയിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണു…
Read More » -
Crime
കൊല്ലത്ത് കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍; വാഹനത്തിനകത്ത് കത്തിക്കരിഞ്ഞ മൃതദേഹം
കൊല്ലം: അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയില്‍. കാറിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ഒഴുകുപാറയ്ക്കല്‍ സ്വദേശി ലെനീഷ് റോബിന്‍സ് ആണ് മരിച്ചത്. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം. റബറുകള്‍ മുറിച്ച പറമ്പില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിക്കരിഞ്ഞ നിലയില്‍ രാവിലെയാണ് നാട്ടുകാര്‍ കണ്ടെത്തുന്നത്. അബദ്ധത്തില്‍ കാര്‍ മറിഞ്ഞ് കത്തിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം സംഭവത്തില്‍ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവസ്ഥലത്തിന് സമീപത്ത് വീടുകളൊന്നുമില്ല. രാവിലെ, കത്തിയ കാര്‍ കണ്ട പ്രദേശവാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Read More » -
LIFE
ഇന്ന് ഉയര്‍ന്ന താപനില; 11 മുതല്‍ വൈകുന്നേരം മൂന്ന് വരെ പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണം, മുന്നറിയിപ്പ്
* പകല്‍ 11 മുതല്‍ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. * പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. * നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. * അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. * പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. * പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഛഞട ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. * മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. * ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.…
Read More » -
Crime
പുതുവത്സരാഘോഷത്തിനിടെ എസ്.ഐയെ ആക്രമിച്ചു, വിരല്‍ കടിച്ചുമുറിച്ചു, നിലത്തിട്ട് ചവിട്ടി; പ്രതി പിടിയില്‍
തിരുവനന്തപുരം: പുതുവത്സരാഘോഷത്തിനെത്തിയ യുവാവ് എസ്.ഐയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും ആക്രമിക്കുകയും ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നരയോടെ പാളയത്താണ് സംഭവം. കന്റോണ്‍മെന്റ് പോലീസ് സ്റ്റേഷനിലെ എസ്.ഐ. പ്രസൂണ്‍ നമ്പിക്കാണ് പരിക്കേറ്റത്. സംഭവത്തില്‍ പുളിയറക്കോണം വെള്ളൈക്കടവ് തോപ്പുമുക്ക് റിയ നിവാസില്‍ റിതു മാത്യു(29)വിനെ കന്റോണ്‍മെന്റ് പോലീസ് അറസ്റ്റ് ചെയ്തു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പുലര്‍ച്ചെ പാളയത്തെത്തിയ റിതു പലതവണ ഇവിടെവെച്ച് ബഹളമുണ്ടാക്കിയിരുന്നു. പോലീസ് തിരിച്ചുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തുടര്‍ന്ന് പോലീസിന്റെ ബൈക്ക്പട്രോളിങ് സംഘത്തിനുനേരേ റിതു തിരിഞ്ഞപ്പോഴാണ് പ്രസൂണ്‍ തടയാന്‍ ശ്രമിച്ചത്. അപ്പോള്‍ വലതുകൈയിലെ ചൂണ്ടുവിരല്‍ കടിച്ചുമുറിക്കുകയും കാലില്‍ ചവിട്ടി താഴെയിടുകയുമായിരുന്നു. എല്ലുകള്‍ക്ക് പൊട്ടല്‍ സംഭവിച്ച പ്രസൂണിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. നഗരത്തില്‍ ആഘോഷത്തിന്റെ തിരക്കുകളുണ്ടായിരുന്നെങ്കിലും പൊതുവേ ശാന്തമായിരുന്നു. ചിലയിടങ്ങളില്‍ ചെറിയ വാക്കേറ്റങ്ങളും കൈയേറ്റങ്ങളുമുണ്ടായി. പുലര്‍ച്ചെ മൂന്നുവരെ പല ഭാഗങ്ങളിലും ആഘോഷസംഘങ്ങളുണ്ടായിരുന്നു. പോലീസ് ശക്തമായ പരിശോധനയും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരുന്നു. ശംഖുംമുഖം, കോവളം, മാനവീയം, ലുലുമാള്‍ എന്നിവിടങ്ങളിലാണ് തിരക്ക് കൂടുതലുണ്ടായിരുന്നത്.
Read More » -
Crime
സ്‌കൂട്ടറിലെത്തി, പാലത്തില്‍നിന്നു പുഴയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടി അരിക്കുളം റോഡിലെ മുത്താമ്പി പാലത്തില്‍നിന്നു പുഴയിലേക്ക് ചാടിയ യുവതി മരിച്ചു. പന്തലായനി ചാത്തോത്ത് ദേവി നിവാസില്‍ അതുല്യ (38) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. സ്‌കൂട്ടറില്‍ എത്തിയ യുവതി സ്‌കൂട്ടര്‍ പാലത്തിന് സമീപം നിര്‍ത്തിയ ശേഷം പുഴയിലേക്ക് ചാടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസും അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ഭര്‍ത്താവ്: സുമേഷ്. മകള്‍: സാന്ദ്ര. അച്ഛന്‍: മണി. അമ്മ: സതി.
Read More »