Month: January 2025
-
Crime
കുടുംബം ഉപേക്ഷിച്ച് വരാന്‍ ആതിരയെ നിര്‍ബന്ധിച്ചു, പിന്നെ ഭീഷണി; ഒടുവില്‍ കൊലപാതകം
തിരുവനന്തപുരം: കഠിനംകുളത്ത് പട്ടാപ്പകല്‍ വീട്ടില്‍ക്കടന്ന് യുവതിയെ കഴുത്തറത്തു കൊലപ്പെടുത്തിയ സംഭവത്തില്‍ പിടിയിലായ ജോണ്‍സണ്‍ വിവാഹിതനും മൂന്നു മക്കളുടെ പിതാവുമാണെങ്കിലും ഇപ്പോള്‍ കുടുംബവുമായി വേര്‍പിരിഞ്ഞാണു കഴിയുന്നത്. ദീര്‍ഘകാലം എറണാകുളത്തായിരുന്നു താമസം. ഇയാളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിറയെ റീലുകളുണ്ട്. ഇന്‍സ്റ്റഗ്രാം റീല്‍സ് വഴി തന്നെയാണ് ആതിരയുമായി അടുത്തത്. കുടുംബം ഉപേക്ഷിച്ച് തന്നോടൊപ്പം വരാന്‍ ആതിരയെ ഇയാള്‍ നിര്‍ബന്ധിച്ചു. ആതിര എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി. ആതിരയുമായി ഇയാള്‍ക്ക് സാമ്പത്തികയിടപാടുകള്‍ ഉണ്ടായിരുന്നതായും സൂചനയുണ്ട്. ആതിരയെ ഇയാള്‍ ഭീഷണിപ്പെടുത്തിയ വിവരം ഭര്‍ത്താവ് രാജീവിനും അറിയാമായിരുന്നു. ഇടയ്ക്കിടെ പ്രതി കഠിനംകുളം പരിസരത്തു വന്ന് താമസിക്കാറുണ്ടായിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. പെരുമാതുറ ജങ്ഷനിലെ ഒരു കെട്ടിടത്തിലായിരുന്നു ഇവിടെ വരുമ്പോള്‍ ഇയാളുടെ താമസം. വിവിധ ജോലികള്‍ക്കായി വന്നുവെന്നായിരുന്നു വീട്ടുടമയോടു പറഞ്ഞിരുന്നത്. ജോണ്‍സണ്‍ കോട്ടയത്ത് പിടിയിലായപ്പോള്‍ വിഷം കഴിച്ച നിലയിലായിരുന്നു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയാണ് കഠിനംകുളം പാടിക്കവിളാകം ഭഗവതിക്ഷേത്രത്തിലെ പൂജാരിയായ രാജീവിന്റെ ഭാര്യയായ ആതിരയെ കഴുത്തിനു കുത്തേറ്റ് മരിച്ചനിലയില്‍ കണ്ടത്. ഇയാള്‍ക്കെതിരേ…
Read More » -
Crime
ജയിലില്‍ മുടിമുറിച്ചതോടെ അസ്വസ്ഥത; ‘മണവാള’ന്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍
തൃശൂര്‍: കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ പിടിയിലായ യുട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു. പിന്നാലെ അസ്വസ്ഥത കാണിച്ച മണവാളനെ തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വധശ്രമ കേസില്‍ റിമാന്‍ഡിലായി തൃശൂര്‍ ജില്ലാ ജയിലില്‍ എത്തിയ യുട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹിന്‍ ഷായുടെ മുടിയാണ് ജയില്‍ ചട്ടപ്രകാരം മുറിച്ചത്. 10 മാസം ഒളിവിലായിരുന്ന മണവാളനെ ഇന്നലെയാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് കുടകില്‍നിന്ന് പിടികൂടിയത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്കൗട്ട് നോട്ടിസ് പൊലീസ് പുറത്തിറക്കിയിരുന്നു. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. തൃശൂര്‍ പൂരദിവസം കേരളവര്‍മ്മ കോളജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് കോളജ് വിദ്യാര്‍ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു.
Read More » -
India
വിജയവീഥിയിൽ നൂറുമേനി വിളവുമായി ഒരു വീട്ടമ്മ
പടവുകൾ കൃഷ്ണ ജനിച്ചത് ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിനാല്‍ വലഞ്ഞ അവൾ ഒരു സുഹൃത്തില്‍ നിന്നും കടം വാങ്ങിയ 500 രൂപയുമായി ഡല്‍ഹിക്ക് കുടിയേറി. ഒപ്പം കുടുംബവും ഉണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും അവള്‍ക്കും ഭര്‍ത്താവിനും ഒരു ജോലി കണ്ടെത്താനായില്ല. അവര്‍ തീവ്ര ദാരിദ്ര്യത്തിലൂടെയാണ് ഈ നാളുകളില്‍ കടന്നുപോയത്. ഒടുവില്‍ ഇരുവരും ചേര്‍ന്ന് ഒരു ചെറിയ സ്ഥലം വാടകയ്‌ക്കെടുത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. കൃഷിക്കൊപ്പം അവള്‍ അച്ചാറുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. കൃഷിയില്‍ നിന്നും ലഭിച്ച 3000 രൂപയായിരുന്നു അവളുടെ മുതല്‍മുടക്ക്. ഇടനിലക്കാരെ ആശ്രയിക്കാതെ അച്ചാറുകളുടെ വിപണനം നേരിട്ടാണ് നടത്തിയത്. ഉത്പന്നങ്ങള്‍ തെരുവുകളില്‍ കൊണ്ടുനടന്നു വിറ്റു. നേരിട്ടുളള ഈ വില്‍പന ഫലംകണ്ടു. പ്രതീക്ഷിച്ചതിലും മികച്ച വരുമാനം ലഭിച്ചുതുടങ്ങി. ഇതൊരു ബ്രാന്റായി മാറി. ശ്രീകൃഷ്ണ പിക്കിള്‍സ് എന്ന ഈ സംരംഭം 5 കോടിയിലധികം വിറ്റുവരവുളള അച്ചാര്‍ ബ്രാന്റുകളിലൊന്നായി മാറി. ഇന്നവര്‍ ഏകദേശം 100ലധികം സ്ത്രീകള്‍ക്ക് തൊഴില്‍ നല്‍കുന്നു. 2015 ല്‍ കേന്ദ്ര ശിശുവികസന മന്ത്രാലയത്തിന്റെ…
Read More » -
Kerala
ഒടുവിൽ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു, 20 മണിക്കൂര്‍ നീണ്ട അതിജീവനം
മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ പുറത്തെത്തിച്ചു. 20 മണിക്കൂറിന് ശേഷമാണ് കാട്ടാനയെ പുറത്തെത്തിച്ചത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണർ ഇടിച്ചാണ് പുറത്തെത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് 25 അടി താഴ്ചയുള്ള കിണറ്റില്‍ കാട്ടാനയെ കണ്ടെത്തിയത്. കൂരങ്കല്ല് സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. വന്യജീവി ആക്രമണം നിരന്തരം നേരിടുന്ന പ്രദേശം കൂടിയാണിത്. രാത്രി ആനക്കൂട്ടം വന്നപ്പോള്‍ അതിൽ ഒരാന കിണറ്റില്‍ വീണതെന്നാണ് നിഗമനം. ആനയെ കര കരകയറ്റാൻ മണ്ണുമാന്തിയന്ത്രവുമായി വനം ഉദ്യോഗസ്ഥർ എത്തിയെങ്കിലും നാട്ടുകാർ അനുവദിച്ചില്ല. കാട്ടാനയെ കിണറ്റിൽ നിന്നു കയറ്റി തൊട്ടടുത്ത വനമേഖലയിലേക്ക് ഓടിക്കാൻ അനുവദിക്കില്ലെന്നും മയക്കുവെടി വച്ച് കുങ്കിയാനകളുടെ സഹായത്തോടെ ഉൾവനത്തിൽ തുറന്നു വിടണമെന്നുമായിരുന്നു ആവശ്യം. രാഷ്ട്രീയ നേതാക്കൾ കൂടി പിന്തുണയുമായി എത്തിയതോടെ സമവായം മണിക്കൂറുകൾ നീണ്ടു. പടക്കം പൊട്ടിച്ചാണ് പല സമയത്തും നാട്ടുകാര്‍ കാടിറങ്ങി വരുന്ന ആനയെ തുരത്തുന്നത്. മറ്റ് ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടയിലാണ് ഈ കാട്ടാന കിണറ്റില്‍ വീണത്. കൃഷി…
Read More » -
India
ബ്രിട്ടനെ വിറപ്പിച്ച, ഭാരതത്തെ ജ്വലിപ്പിച്ച നേതാജി: ഇന്ന് സുഭാഷ് ചന്ദ്രബോസിൻ്റെ 129-ാം ജന്മദിനം
ഭാരതത്തിൻ്റെ വീര പുത്രൻ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 129-ാം ജന്മദിനമാണ് ജനുവരി 23. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തവുമായി വിയോജിച്ച് പോരാട്ടരംഗത്ത് സ്വന്തം വഴി സ്വീകരിച്ച ധീര ദേശാഭിമാനിയാണ് സുഭാഷ് ചന്ദ്രബോസ്. ബ്രിട്ടീഷുകാരെ വിറപ്പിച്ച അദ്ദേഹത്തെ ഇന്ത്യക്കാർ സ്നേഹപൂർവ്വം നേതാജിയെന്ന് വിളിക്കുന്നു. രാജ്യസ്നേഹികളുടെ രാജകുമാരൻ എന്നാണ് മഹാത്മജി സുഭാഷിനെ വിശേഷിപ്പിച്ചത്. നേതാജിയുടെ ധീരതയെയും രാജ്യ സേവനത്തേയും ബഹുമാനിക്കാനും ഓർമ്മിക്കാനുമായി അദ്ദേഹത്തിന്റെ ജന്മദിനം ‘പരാക്രം ദിവസ്’ ആയി ആചരിക്കാൻ തീരുമാനിച്ചിരുന്നു. നേതാജിയുടെ ധീരതയും രാജ്യസ്‌നേഹവും വളർന്നു വരുന്ന തലമുറയ്ക്ക് പ്രചോദനം നൽകേണ്ടതുണ്ട് എന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. നേതാജി ചെയ്തതുപോലെ പ്രതികൂല സാഹചര്യങ്ങളെ നേരിടുമ്പോള്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കാനും ദേശസ്നേഹത്തിന്റെ ആവേശം പകരാനും രാജ്യത്തെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ പ്രചോദിപ്പിക്കാനുമാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ഗാന്ധിജി സുഭാഷ് ചന്ദ്രബോസിനെ നേതാജി എന്ന് വിശേഷിപ്പിച്ചപ്പോൾ തിരിച്ച് മഹാത്മ എന്ന് അഭിസംബോധന ചെയ്തതാണ് നേതാജി പ്രതികരിച്ചത്. 1897 ജനുവരി 23ന്…
Read More » -
Kerala
ബ്രൂവറി പദ്ധതിയുമായി മുന്നോട്ട്: എംവി ഗോവിന്ദൻ, കടുത്ത വിമർശനവുമായി പാലക്കാട് രൂപത; കുടിവെള്ളം മുടക്കിയിട്ട് വികസനം വേണ്ടെന്ന് ബിനോയ് വിശ്വം
കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കഞ്ചിക്കോട് ബ്രൂവറി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രി എം.ബി രാജേഷുമായി നടത്തിയ കൂടിക്കാഴ്ച സ്ഥിരീകരിച്ചു കൊണ്ടാണ് പ്രതികരണം. ‘ഞങ്ങള്‍ വികസന വിരുദ്ധരല്ല. വികസനം വേണം. എന്നാല്‍ ഏത് വികസനവും കുടിവെള്ളത്തെ മറന്നുകൊണ്ടാകാന്‍ പാടില്ല. കുടിവെള്ളം ഉറപ്പാക്കിയിട്ടേ വികസനം വരാന്‍ പാടുള്ളൂ. മനുഷ്യന്റെ അടിസ്ഥാന അവകാശമാണ് കുടിവെള്ളം. സിപിഐ മൗനം പാലിച്ചിട്ടില്ല. കുടിവെള്ളം മുടക്കിയിട്ട് വികസനം വരേണ്ടതില്ല.’ ബിനോയ് വിശ്വം പ്രതികരിച്ചു. ഇതിനിടെ ബ്രൂവറിഅനുമതി നൽകിയ സർക്കാർ നിലപാടിനെതിരെ കടുത്ത വിമർശനവുമായി പാലക്കാട് രൂപത. സർക്കാർ നീക്കം ദുരൂഹവും ജനദ്രോഹവുമാണെന്ന് ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു. എലപ്പുള്ളി പഞ്ചായത്തിൽ മാത്രമല്ല, ജില്ലയിൽ പലയിടത്തും ജലക്ഷാമം രൂക്ഷമാകും. കുടിക്കാനും കൃഷിക്കും വെള്ളമില്ലെങ്കിൽ പ്രശ്‌നങ്ങൾ ഗുരുതരമായിരിക്കും. മദ്യവിപണനം ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലെത്തിയവർ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് ബിഷപ്പ് ആരോപിച്ചു. എലപ്പുള്ളിയിലെ ബ്രൂവറി പദ്ധതിയുമായി മുന്നോട്ടു പോകാൻ തന്നെയാണ് തീരുമാനമെന്ന് സിപിഎം സംസ്ഥാന…
Read More » -
Movie
ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുമായി ‘4 സീസണ്‍സ്’ ജനുവരി 31 ന്
മലയാളത്തില്‍ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത വേറിട്ട സംഗീതവഴിയിലൂടെ സഞ്ചരിക്കുന്ന മ്യൂസിക്കല്‍ ഫാമിലി എന്റര്‍ടെയ്‌നര്‍ ചിത്രം ‘4 സീസണ്‍സ് ‘ ജനുവരി 31 ന് പ്രദര്‍ശനത്തിനെത്തുന്നു. ജാസ്, ബ്‌ളൂസ്, ടാംഗോ മ്യൂസിക്കല്‍ കോമ്പോയുടെ പശ്ചാത്തലത്തില്‍, മാറുന്ന കാലത്തിനനുസൃതമായി ടീനേജുകാരായ മക്കളില്‍ ഉണ്ടാകുന്ന മാറ്റങ്ങളും അതുമായി പൊരുത്തപ്പെടാന്‍ പ്രയാസപ്പെടുന്ന മാതാപിതാക്കളുടെ ആകുലതകളുമാണ് ചിത്രത്തിന്റെ പ്രതിപാദന വിഷയം. കല്യാണ ബാന്റ് സംഗീതകാരനില്‍ നിന്നും ലോകോത്തര ബാന്റായ റോളിംഗ് സ്റ്റോണിന്റെ മത്സരാര്‍ത്ഥിയാകുന്ന ടീനേജുകാരന്റെ കഠിനധ്വാനവും പോരാട്ടവീര്യവും പുതു തലമുറയ്ക്ക് ഒരുക്കുന്നത് മോട്ടിവേഷന്റെ അഗ്‌നിചിറകുകളാണ്. മോഡല്‍ രംഗത്തു നിന്നെത്തിയ അമീന്‍ റഷീദാണ് നായക കഥാപാത്രമായ സംഗീതജ്ഞനെ അവതരിപ്പിക്കുന്നത്. നായികയാകുന്നത് ഡാന്‍സറായ റെയാ പ്രഭുവാണ്. ബിജു സോപാനം, റിയാസ് നര്‍മ്മകല, ബിന്ദു തോമസ്, പ്രകാശ് (കൊച്ചുണ്ണി ഫെയിം), ബ്ലെസ്സി സുനില്‍, ലക്ഷ്മി സേതു, രാജ് മോഹന്‍, പ്രദീപ് നളന്ദ, മഹേഷ് കൃഷ്ണ, ക്രിസ്റ്റിന എന്നിവര്‍ക്കൊപ്പം ദയാ മറിയം, വൈദേഗി, സീതള്‍, ഗോഡ്വിന്‍, അഫ്രിദി താഹിര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബാനര്‍ –…
Read More » -
Kerala
തൃത്താലയിലെ കുട്ടിയുടേതു പെരുമാറ്റപ്രശ്‌നം, ചേര്‍ത്തു നിര്‍ത്താന്‍ പിടിഎ
പാലക്കാട്: മൊബൈല്‍ ഫോണ്‍ വാങ്ങിവച്ചതിനു പ്രിന്‍സിപ്പലിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ ആനക്കര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്കു കൗണ്‍സലിങ് നല്‍കും. കുട്ടിയുടെ പെരുമാറ്റ പ്രശ്‌നത്തിന്, സ്‌കൂളിന്റെ ഭാഗത്തു നിന്നു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാനും സ്‌കൂളിന്റെ ഭാഗമാക്കി ചേര്‍ത്തുനിര്‍ത്താനും അധ്യാപക രക്ഷാകര്‍തൃ സമിതി (പിടിഎ) തീരുമാനിച്ചു. സംഭവിച്ച കാര്യങ്ങളില്‍ കുട്ടിക്കു പശ്ചാത്താപമുണ്ടെന്നും മാപ്പു പറയാന്‍ തയാറാണെന്നു പൊലീസിനോടും അധ്യാപകരോടും പറഞ്ഞെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി. അസാധാരണ പ്രതികരണമാണ് ആ സമയത്തുണ്ടായത്. ആ സാഹചര്യത്തിലാണു വീഡിയോയില്‍ പകര്‍ത്തിയതും പിടിഎയുടെയും സ്‌കൂള്‍ മാനേജിങ് കമ്മിറ്റിയുടെയും (എസ്എംസി) നിര്‍ദേശപ്രകാരം കുട്ടിയുടെ പിതാവിനു ദൃശ്യങ്ങള്‍ കൈമാറിയതും. ശാന്തനാകുന്ന സമയത്തു കുട്ടിയെത്തന്നെ ദൃശ്യങ്ങള്‍ കാണിച്ചു ബോധ്യപ്പെടുത്തി നേര്‍വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം. വീഡിയോ പ്രചരിപ്പിച്ചതു തങ്ങളല്ലെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ നടന്ന സംഭവം ഉന്നത അധികൃതരെയും പിടിഎ, എസ്എംസി ഭാരവാഹികളെയും പൊലീസിനെയും അറിയിച്ചിരുന്നുവെന്നു പ്രിന്‍സിപ്പല്‍ എ.കെ.അനില്‍കുമാര്‍ പറഞ്ഞു. റീജനല്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ എല്ലാ വിവരങ്ങളും…
Read More » -
Crime
മകന്റെ മരണത്തില്‍ മനോവേദന; കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍; നെയ്യാറില്‍ ദമ്പതികള്‍ ജീവനൊടുക്കി
തിരുവനന്തപുരം: നെയ്യാറില്‍ ദമ്പതികള്‍ ആത്മഹത്യ ചെയ്തു. മുട്ടട സ്വദേശികളായ സ്നേഹദേവ്, ശ്രീലത എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പത്തുമണിയോടെയാണ് നെയ്യാറില്‍ ദമ്പതികളുടെ മൃതദേഹം കണ്ടെത്തിയത്. രണ്ടുപേരുടെയും കൈകള്‍ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. കരയില്‍ ഇവരുടെ ചെരുപ്പുകളും കുടിച്ച് ബാക്കിവച്ച ജ്യൂസ് ബോട്ടിലും കാറില്‍ നിന്നും നാല് പേജുള്ള ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ശ്രീകലയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. പിന്നീട് സമീപത്ത് നിന്നും സ്നേഹദേവിന്റെ മൃതദേഹവും കണ്ടെത്തി. ഇരുവരും കാറിലാണ് നെയ്യാര്‍ തീരത്തെത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മകന്റെ വേര്‍പാടില്‍ ഇരുവരും മനോവിഷമത്തിലായിരുന്നു. ഒരു വര്‍ഷം മുമ്പാണ് ഇവരുടെ ഏക മകന്‍ മരിച്ചത്. മൃതദേഹം ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
Read More » -
Kerala
വഖഫ് ബില്ലിനെ പിന്തുണയ്ക്കുമെന്ന് പറഞ്ഞിട്ടില്ല; മലക്കംമറിഞ്ഞ് ഫ്രാന്‍സിസ് ജോര്‍ജ്
കോട്ടയം: വഖഫ് ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ പിന്തുണയ്ക്കുമെന്നല്ല പറഞ്ഞതെന്നും ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന പ്രചരണം ശുദ്ധ അസംബന്ധമാണെന്നും ഫ്രാന്‍സിസ് ജോര്‍ജ് എം.പി. വഖഫ് ബോര്‍ഡ് പ്രവര്‍ത്തനം സുതാര്യമായി മുന്നോട്ടുപോകണമെന്നും അഭിപ്രായവ്യത്യാസമുണ്ടായാല്‍ പരിഹരിക്കാന്‍ ട്രിബ്യൂണലിന് മുകളില്‍ അപ്പീല്‍ നല്‍കാനുള്ള സംവിധാനം വേണമെന്നുമാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാടെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. നീതിന്യായ വ്യവസ്ഥയ്ക്ക് വിധേയമായി ഇത്തരം വിഷയങ്ങളില്‍ തീര്‍പ്പുണ്ടാകണം. ഒരു പൗരന്റെ അടിസ്ഥാന അവകാശങ്ങളില്‍ കോട്ടം സംഭവിക്കരുത്. ബില്ലിന്റെ വിശദാംശങ്ങള്‍ പരിഗണിച്ച് എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റു മതസ്ഥരെ വഖഫ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്നാണ് ബില്ലിലെങ്കില്‍ എതിര്‍ക്കും. വഖഫ് ഭൂമികള്‍ സംരക്ഷിക്കുന്നതിന് വീഴ്ച വരുത്തുന്ന രീതിയിലുള്ള വ്യവസ്ഥകള്‍ ഉണ്ടെങ്കിലും പിന്തുണ നല്‍കില്ല. ന്യൂനപക്ഷങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട കാലമാണ്. മണിപുര്‍ പ്രശ്‌നങ്ങള്‍ മുന്നിലുണ്ട്. ന്യൂനപക്ഷങ്ങളുടെ ഇടയില്‍ ഒരു ഭിന്നതയുണ്ടാകാതെ യോജിച്ചുനില്‍ക്കണമെന്നാണ് ചിന്ത. സദുദ്ദേശത്തോടെയാണ് അഭിപ്രായം പറഞ്ഞത്, തെറ്റിദ്ധാരണ ഉണ്ടാവരുതെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. കേന്ദ്ര വഖഫ് നിയമത്തെ പാര്‍ലമന്റില്‍ പിന്തുണക്കും. ഒരു…
Read More »