Month: January 2025

  • Crime

    വിവാഹച്ചടങ്ങിനിടെ വധു ശൗചാലയത്തിലേക്ക് പോയി, സ്വര്‍ണവും പണവുമായി മുങ്ങി; ഒപ്പം മാതാജിയും

    ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ ശൗചാലയത്തില്‍ പോയിവരാമെന്ന് പറഞ്ഞ് പോയ വധു സ്വര്‍ണവും പണവുമായി മുങ്ങി. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലായിരുന്നു സംഭവം. വധുവിനൊപ്പം അമ്മയും മുങ്ങിയിട്ടുണ്ട്. കര്‍ഷകനായ കമലേഷ് കുമാറിന്റെ രണ്ടാം വിവാഹച്ചടങ്ങിനിടെയായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വധുവിനും അമ്മയ്ക്കും വേണ്ടി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ആദ്യഭാര്യയെ നഷ്ടമായതിനെത്തുടര്‍ന്നാണ് കമലേഷ് കുമാര്‍ രണ്ടാം വിവാഹത്തിന് ഒരുങ്ങിയത്. ഭരോഹിയിലെ ശിവക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകള്‍. ബ്രോക്കര്‍ക്ക് 30,000 രൂപ കമ്മിഷന്‍ നല്‍കിയാണ് വധുവിനെ കണ്ടെത്തിയത്. വിവാഹം ഉറപ്പിച്ചതോടെ യുവതിക്ക് സാരിയും സൗന്ദര്യവര്‍ദ്ധക വസ്തുക്കളും ആഭരണങ്ങളും കമലേഷ് കുമാര്‍ വാങ്ങി നല്‍കി. ഇതെല്ലാം സന്തോഷപൂര്‍വം അവര്‍ സ്വീകരിക്കുകയും ചെയ്തു. വിവാഹച്ചടങ്ങുകളുടെ ചെലവും കമലേഷ് കുമാറായിരുന്നത്രേ വഹിച്ചിരുന്നത്. അമ്മയോടൊപ്പമാണ് വധു വിവാഹത്തിനായി ക്ഷേത്രത്തില്‍ എത്തിയത്. ചടങ്ങുകള്‍ ആരംഭിക്കെ തനിക്ക് അത്യാവശ്യമായി ശൗചാലയത്തില്‍ പോകണമെന്നും ഇപ്പോള്‍ തിരിച്ചെത്താമെന്നും പറഞ്ഞ് വധു പോയി. ഏറെ നേരമായിട്ടും തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വധു പണവും ആഭരണങ്ങളുമായി മുങ്ങിയതാണെന്ന് മനസിലായത്. അമ്മയെ കണ്ടുപിടിക്കാന്‍ ശ്രമിച്ചെങ്കിലും ഇതിനിടെ…

    Read More »
  • Crime

    16കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ചു, നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി; യുവാവിന് 87 വര്‍ഷം കഠിനതടവ്

    മലപ്പുറം : പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 87 വര്‍ഷം കഠിനതടവ്. 4.60 ലക്ഷംരൂപ പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി വേട്ടേക്കോട് പുല്ലഞ്ചേരി കൂളിയോടന്‍ ഉനൈസിനെ (29) യാണ് മഞ്ചേരി സ്പെഷല്‍ പോക്സോ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ എട്ടുമാസം അധികതടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു. 2020 മേയ് മാസം മുതലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ചുകയറി പ്രതി കുട്ടിയെ പലതവണ ലൈംഗികപീഡനത്തിനിരയാക്കി. പുറത്തുപറഞ്ഞാല്‍ നഗ്നഫോട്ടോകള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് കേസ്.

    Read More »
  • Crime

    ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം; എല്ലാം നിരീക്ഷിച്ച് പ്രതികള്‍, കുടുക്കിയത് CBIയുടെ പ്രത്യേകവിഭാഗം

    കൊച്ചി: യുവതിയെയും ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്ന് കേരളത്തില്‍നിന്ന് രക്ഷപ്പെട്ട ദിവില്‍ കുമാറും രാജേഷും പേരുകള്‍മാറ്റി വിഷ്ണുവും പ്രവീണ്‍കുമാറുമായി പുതുച്ചേരിയില്‍ ഒളിവില്‍ കഴിഞ്ഞത് 18 വര്‍ഷം. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവെച്ച് അവിടെ നിന്ന് തന്നെ ഇരുവരും വിവാഹം കഴിക്കുകയും ഭൂമിയും വീടും വാങ്ങി താമസമുറപ്പിക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു ഇരുവരും. എന്നാല്‍ സി.ബി.ഐ. ചെന്നൈ യൂണിറ്റ് ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ തിരഞ്ഞുകൊണ്ടിരുന്നു. കൊല നടന്ന കൊല്ലം അഞ്ചലില്‍ നിന്ന് തന്നെയാണ് സി.ബി.ഐ.ക്ക് ഇവര്‍ പുതുച്ചേരിയിലുണ്ടെന്ന വിവരം ലഭിച്ചതും അറസ്റ്റിലേക്ക് നയിച്ചതും. 2006 ഫെബ്രുവരി 10-ന് നടന്ന ക്രൂരമായ കൊലപാതകത്തില്‍ അഞ്ചല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇതേ തുടര്‍ന്ന് കേരള ഹൈക്കോടതി 2010 ജനുവരി 15-ന് സി.ബി.ഐ.ക്ക് കേസ് കൈമാറി. സി.ബി.ഐ. ചെന്നൈ യൂണിറ്റ് 2010 ഫെബ്രുവരി ആറിന് കേസ് വീണ്ടും രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. ദിവില്‍ കുമാറിന്റെയും സുഹൃത്തായ രാജേഷിന്റെയും പേരില്‍ സി.ബി.ഐ. സംഘം…

    Read More »
  • Kerala

    മകളെ ഹോസ്റ്റലിലാക്കി മടങ്ങവേ കാട്ടാന ആക്രമണം; നിലമ്പൂരില്‍ ആദിവാസി യുവാവ് മരിച്ചു

    മലപ്പുറം: ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരുക്കേറ്റ ചോലനായ്ക്കര്‍ യുവാവ് മരിച്ചു. നിലമ്പൂര്‍ കരുളായിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ താമസിക്കുന്ന പൂച്ചപ്പാറ മണി (40) ആണ് മരിച്ചത്. ക്രിസ്മസ് അവധി കഴിഞ്ഞ് മകള്‍ മീനയെ പട്ടികവര്‍ഗ വികസന വകുപ്പിന്റെ പാലേമാട് ഹോസ്റ്റലിലാക്കി കാട്ടിലെ അളയിലേക്കു മടങ്ങുന്നതിനിടെയാണു സംഭവം. മാഞ്ചീരി കന്നിക്കൈ വരെ ജീപ്പിലെത്തി. കാര്‍ത്തിക്, കുട്ടിവീരന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പൂച്ചപ്പാറയിലെ അള ലക്ഷ്യമാക്കി നടക്കുന്നതിനിടെ രാത്രി 7ന് ആണ് ആക്രമണം ഉണ്ടായത്. കൂടെയുണ്ടായിരുന്ന രണ്ടു പേരും ഓടി രക്ഷപ്പെട്ടു. 9.30ന് ആണ് വനപാലകര്‍ക്കു വിവരം ലഭിച്ചത്. മണിയുടെ തലയ്ക്ക് ഗുരുതര പരുക്കുണ്ട്. രക്തം വാര്‍ന്ന നിലയിലാണ് ജീപ്പില്‍ ചെറുപുഴയില്‍ എത്തിച്ചത്. അവിടെനിന്ന് ആംബുലന്‍സില്‍ കയറ്റി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.  

    Read More »
  • Kerala

    ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്: ജനുവരി 31 വരെ അപേക്ഷിക്കാം

    കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ 2024 ലെ ചലച്ചിത്ര അവാര്‍ഡിന് ജനുവരി 31 വരെ അപേക്ഷിക്കാം. 2024 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയ്ക്ക് റിലീസ് ചെയ്തതോ ഒ.ടി.ടി.വഴി റിലീസ് ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ചിത്രങ്ങളാണ് പരിഗണിക്കുക. കേരളത്തില്‍ ഇതേ കാലയളവില്‍ തീയറ്ററുകളില്‍ റിലീസായ കേരളത്തിനു പുറത്തുനിന്നുള്ള മികച്ച ഇന്ത്യന്‍ ഭാഷാ ചിത്രത്തിനു കൂടി ഇത്തവണ മുതല്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും, തേക്കിന്‍കാട് ജോസഫ്, ദര്‍ശന കള്‍ച്ചറല്‍ സെന്റര്‍, ശാസ്ത്രി റോഡ്, കോട്ടയം-686001 ഫോണ്‍ 9846478093 എന്ന വിലാസത്തില്‍ ബന്ധപ്പെടുകയോ [email protected] എന്ന ഇമെയില്‍ വിലാസത്തിലേക്ക് മെയിലയക്കുകയോ ചെയ്യുക. www.keralafilmcritics.com എന്ന വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജനുവരി 31 വരെ സ്വീകരിക്കും. അപേക്ഷാഫോമിനും നിബന്ധനകള്‍ക്കും വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9447683484 തേക്കിന്‍കാട് ജോസഫ്, ജനറല്‍ സെക്രട്ടറി

    Read More »
  • Kerala

    സന്തോഷ വാർത്ത…! ഇനി അഷ്ടമുടിക്കായലിലൂടെ ആടിപ്പാടി സഞ്ചരിക്കാം, കൊല്ലത്തും വാട്ടർ മെട്രോ വരുന്നു

      കേരളത്തിൽ സൂപ്പർ ഹിറ്റായി മാറി, സഞ്ചാരികളുടെ മനം കവർന്ന വാട്ടർ മെട്രോ വൈകാതെ കൊല്ലത്ത് എത്തും. വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്ന 15 ഇടങ്ങളുടെ പട്ടികയിൽ കൊല്ലം 6-ാം സ്ഥാനത്താണ്. കേന്ദ്രം പച്ചക്കൊടി കാട്ടിയാൽ കൊല്ലം അഷ്ടമുടിക്കായലിൽ വാട്ടർ മെട്രോ സർവീസ് നടത്തും. കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് കോർപ്പറേഷൻ കൗൺസിൽ യോഗത്തിലാണ് ഈ വിവരം അറിയിച്ചത്. കൊച്ചിക്ക് പുറമേ കൊല്ലത്തേക്കും വാട്ടർ മെട്രോ എത്തുമെന്ന റിപ്പോർട്ടുകൾ സജീവമായി തുടരുന്നതിനിടെയാണ് കേന്ദ്ര ഉൾനാടൻ ജലഗതാഗത അതോറിറ്റി പുറത്തിറക്കിയ ലിസ്റ്റിൽ കൊല്ലത്തിന് അതീവ പ്രാധാന്യം ലഭിച്ചത്. നാഷണൽ ട്രാൻസ്‌പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെൻ്റർ (നാറ്റ്പാക്) നടത്തിയ പഠന റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദമായി പദ്ധതി റിപ്പോർട്ട് തയാറാക്കിയിരുന്നതായും കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രിയെ കണ്ടതിൻ്റെ അടിസ്ഥാനത്തിൽ കൂടിയാണ് രാജ്യത്തെ വാട്ടർ മെട്രോ പദ്ധതികളിൽ കൊല്ലം ഉൾപ്പെട്ടതെന്നും മേയർ അറിയിച്ചു. കൊച്ചിയിൽ വാട്ടർ മെട്രോ വിജയിച്ച സാഹചര്യത്തിലാണ് കൊല്ലം…

    Read More »
  • India

    പ്രാണൻ പകർന്ന കാരുണ്യം: 8 പേര്‍ക്ക് അവയവദാനത്തിലൂടെ പുതുജീവനേകി മറുനാട്ടില്‍ മലയാളി വിദ്യാര്‍ത്ഥി വിടവാങ്ങി

       ബാംഗ്ലൂരില്‍ നടന്ന റോഡ് അപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച മലയാളി വിദ്യാര്‍ത്ഥി അലന്‍ അനുരാജിന്റെ അവയവങ്ങള്‍ 8 പേരിലൂടെ ഇനിയും ജീവിക്കും. പുതുവര്‍ഷദിനത്തിലാണ് 19 കാരനായ അലൻ അനുരാജ് മരണത്തിനു കൂട്ടു പോയത്. പ്രധാനപ്പെട്ട 6 അവയവങ്ങളും 2 കണ്ണുകളുമാണ് ദാനം ചെയ്തത്. ഹൃദയം, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ്, ശ്വാസകോശം, കരള്‍, നേത്ര പടലം എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങള്‍ കര്‍ണാടകയിലെ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മരണാനന്തര അവയവദാനത്തിന്  ‘ജീവസാര്‍ത്ഥകത്തേ’ എന്ന  കര്‍ണാടക സര്‍ക്കാർ  നേതൃത്വം നല്‍കുന്ന പ്രസ്ഥാനത്തിൻ്റെ നേതൃത്വത്തിലാണ കൈമാറ്റ നടപടിക്രമങ്ങളും സ്വീകര്‍ത്താക്കളെ കണ്ടെത്തലും കാര്യക്ഷമമായി നടന്നത്. തീവ്ര ദു:ഖത്തിലും മറ്റൊരു സംസ്ഥാനത്ത് നിന്ന് മരണാനന്തര അവയവദാനത്തിന് തയ്യാറായി 8  പേര്‍ക്ക് പുതു ജീവന്‍ നല്‍കാന്‍ സന്നദ്ധരായ അലന്റെ കുടുംബത്തിന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. എറണാകുളം പുത്തന്‍വേലിക്കര സ്വദേശിയായ അനുരാജ് തോമസിന്റെയും ബിനി അനുരാജിന്റെയും മകനായ…

    Read More »
  • Kerala

    പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരി ഗോവയിൽ, പെൺകുട്ടിയെ കണ്ടെത്തിയത് 5-ാം ദിവസം

      പാലക്കാട് ജില്ലയിലെ പട്ടാമ്പി വല്ലപ്പുഴയിൽ നിന്ന് കാണാതായ 15കാരിയെ കണ്ടെത്തി. ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്ത യുവാവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാളുടെ രേഖാചിത്രം പട്ടാമ്പി പൊലീസ് പുറത്തുവിട്ടിരുന്നു. പട്ടാമ്പി റെയിൽവേ സ്റ്റേഷനിൽ നിന്ന് പരശുറാം എക്സ്പ്രസിൽ കുട്ടി യാത്ര ചെയ്തിരുന്നതായി പൊലീസിന് നേരത്തേ വിവരം ലഭിച്ചിരുന്നു. ട്രെയിനിലെ ജനറൽ കമ്പാർട്ട്മെന്റിൽ കൂടെ യാത്ര ചെയ്തിരുന്ന ദമ്പതികളാണ് നിർണായക വിവരങ്ങൾ പൊലീസിന് നൽകിയത്. ഇവർ നൽകിയ വിവരപ്രകാരമാണ് പൊലീസ് കുട്ടിയുടെ കൂടെ യാത്ര ചെയ്തിരുന്ന യുവാവിന്റെ രേഖാചിത്രം തയ്യാറാക്കിയത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ 30നാണ് വല്ലപ്പുഴ ചൂരക്കോട് സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ഷഹാന ഷെറിനെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷൻ സെൻ്ററിലേക്ക് ഇറങ്ങിയതായിരുന്നു ഷഹാന. 9 മണിക്ക് ക്ലാസ് കഴിഞ്ഞു. പിന്നീട് കൊടുമുണ്ടയിലുള്ള ബന്ധു വീട്ടിൽ നിന്ന് പുസ്തകങ്ങൾ എടുത്ത് വരാമെന്ന് ഒരു കൂട്ടുകാരിയോടു  പറഞ്ഞിരുന്നുവെന്ന് പിന്നീട് വിവരം…

    Read More »
  • Kerala

    ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ നടപടി; 31 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍, തുക പലിശ സഹിതം തിരിച്ചു പിടിക്കും

    തിരുവനന്തപുരം: അനധികൃതമായി സാമൂഹിക പെന്‍ഷന്‍ കൈപ്പറ്റിയ കൂടുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. പൊതുമരാമത്തു വകുപ്പിലെ 31 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. ഇവര്‍ കൈപ്പറ്റിയ തുക 18 ശതമാനം പലിശ സഹിതം തിരിച്ചു പിടിക്കും. വകുപ്പില്‍ 47 പേരാണ് അനധികൃതമായി പെന്‍ഷന്‍ വാങ്ങിയത്. ഇതില്‍ 15 പേര്‍ വിവിധ വകുപ്പുകളില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയാണ്. ഒരാള്‍ ജോലിയില്‍ നിന്നു വിരമിച്ചു. വകുപ്പുതല നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഉദ്യോഗസ്ഥരുടെ പേരു വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നാണ് ധന വകുപ്പ് വ്യക്തമാക്കുന്നത്. 1500 ല്‍ അധികം പേര്‍ ക്ഷേമ പെന്‍ഷന്‍ അനധികൃതമായി കൈപ്പറ്റിയിട്ടുണ്ടെന്നു ധനവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.

    Read More »
  • Crime

    പൂവച്ചല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; പ്ലസ് ടു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍

    തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്‌ലം ഗുരുതരാവസ്ഥയിലാണു. കത്തി ശ്വാസകോശം തുളച്ചുകയറി. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംക്ഷനില്‍ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുന്‍പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ അതിദാരുണമായ സംഭവം.  

    Read More »
Back to top button
error: