Social MediaTRENDING

”എന്റെ ലൈംഗിക ശേഷി ഞാന്‍ ഇല്ലാതാക്കി; ഉദ്ധാരണമുണ്ടാകില്ല, കുട്ടികളും”

ലയാളികള്‍ക്ക് സുപരിചിതനാണ് രജിത് കുമാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 2വിലൂടെയാണ് രജിത് കുമാര്‍ താരമായി മാറുന്നത്. തന്റെ അശാസ്ത്രീയ പ്രസ്താവനകളിലൂടെ നേരത്തെ തന്നെ വിവാദങ്ങള്‍ പെട്ടിട്ടുള്ള രജിത് കുമാര്‍ ബിഗ് ബോസിലൂടെ കള്‍ട്ട് സ്റ്റാറായി മാറുകയായിരുന്നു. സഹതാരത്തെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട രജിത്തിനെ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ ആരാധകരുടെ കൂട്ടം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നതാണ്.

ബിഗ് ബോസിലേക്ക് പിന്നീട് ചലഞ്ചറായി രജിത് കുമാര്‍ തിരികെ വന്നിരുന്നു. ബിഗ് ബോസിന് ശേഷം സിനിമയിലും മറ്റുമൊക്കെയായി സജീവമാണ് രജിത് കുമാര്‍. അതേസമയം തന്റെ വിവാദ പ്രസ്താവനകളിലൂടെ രജീത് കുമാര്‍ ഇന്നും വാര്‍ത്തകല്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ച് അദ്ദേഹം നടത്തിയൊരു വെളിപ്പെടുത്തല്‍ ചര്‍ച്ചയാവുകയാണ്. താന്‍ എന്തുകൊണ്ടാണ് വീണ്ടും വിവാഹം കഴിക്കാത്തത് എന്ന് വ്യക്തമാക്കുകയാണ് രജിത് കുമാര്‍.

Signature-ad

തന്റെ മുന്‍ അനുഭവത്തിന്റെയടക്കം പശ്ചാത്തലത്തിലാണ് താന്‍ വിവാഹം കഴിക്കാതിരിക്കുന്നതെന്നാണ് രജിത് കുമാര്‍ കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം താന്‍ സ്വയം തന്റെ ലൈംഗിക ശേഷി ഇല്ലാതാക്കിയെന്നാണ് രജിത് കുമാര്‍ പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

”ഒരുപാട് കയ്പ്പേറിയ ജീവിതാനുഭവങ്ങള്‍ എനിക്കുണ്ട്. ഇനിയൊരു സ്ത്രീയെ കൂടെ കൊണ്ട് വന്ന് അതിന് എന്തെങ്കിലും ദോഷം വന്നാല്‍ വിഷമമാകും. ഒരു തവണ കല്യാണം കഴിച്ചതാണ്. ചൂടുവെള്ളത്തില്‍ വീണ പൂച്ചയാണ് ഞാന്‍. വീണ്ടുമൊരാളെ കൊണ്ട് വരികയും അതിന് എന്തെങ്കിലും സംഭവിച്ചാല്‍ മനപ്രയാസമാകും. അതുകൊണ്ടാണ് വേണ്ടെന്ന് വച്ചത്.” എന്നാണ് രജിത് കുമാര്‍ പറയുന്നത്.

ഞാന്‍ തന്നെ അടുത്ത തലമുറ ജനിക്കാത്ത രീതിയില്‍ എല്ലാ പ്രവര്‍ത്തനങ്ങളും ആക്കി വച്ചിട്ടുണ്ട്. ഷണ്ഡനായി ജനിക്കുന്നവരുണ്ട്. ജനങ്ങളാല്‍ ഷണ്ഡനാക്കപ്പെടുന്നവരുണ്ട്. ദൈവരാജ്യത്തെ പ്രതി സ്വയം ഷണ്ഡരാകുന്നവരുമുണ്ട് എന്നൊരു ബൈബിള്‍ വചനമുണ്ട്. ആ ഘട്ടത്തിലാണ് ഞാനിപ്പോള്‍. അഭിമാനത്തോടെയാണ് പറയുന്നതെന്നും രജിത് കുമാര്‍ പറയുന്നു.

”ഡോക്ടര്‍ ബിജു എബ്രഹാം എന്നൊരു ന്യൂറോളജിസ്റ്റുണ്ട്. അദ്ദേഹം നിര്‍മ്മാതാവും തിരക്കഥാകൃത്തും ആര്‍ട്ടിസ്റ്റുമാണ്. അദ്ദേഹം നിര്‍മ്മിക്കുന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നുണ്ട്. ഞങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളുമാണ്. ഈയ്യടുത്ത് ഞാന്‍ അദ്ദേഹത്തെ കാണുകയും എന്നെ പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഞാന്‍ സ്വയം ആര്‍ജിച്ചെടുത്ത ഇറക്ടൈല്‍ ഡിസ്ഫങ്ഷനാണ്. അദ്ദേഹം നോക്കിയ ശേഷം പറഞ്ഞത് ചേട്ടന്‍ ധൈര്യമായി മുന്നോട്ട് പൊയ്ക്കോ ചേട്ടന്‍ ന്യൂറല്‍ രീതിയില്‍ ഇന്‍ആക്ടാവിയിരിക്കുകയാണ്. ചേട്ടന് ഇനിയൊരിക്കലും മക്കള്‍ ജനിക്കില്ലെന്നുമാണ്” താരം പറയുന്നു.

ഞാന്‍ സ്വയം എന്നെ, ബൈബിളില്‍ പറഞ്ഞത് പോലെ ഷണ്ഡനാക്കിയിരിക്കുകയാണ്. അഭിമാനത്തോടെയാണ് ഞാനിത് പറയുന്നതെന്നും രജിത് കുമാര്‍ പറയുന്നത്. തനിക്ക് ഇപ്പോള്‍ ഉദ്ധാരണ ശേഷിയില്ലെന്ന് തെളിയിക്കാനായി പിറന്നപടി ബ്ലു ഫിലിം കാണാമെന്നും തന്റെ ഒരു രോമം പോലും എഴുന്നേല്‍ക്കില്ലെന്നും രജിത് കുമാര്‍ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: