Month: January 2025
-
Crime
പൂവച്ചല്‍ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ കത്തിക്കുത്ത്; പ്ലസ് ടു വിദ്യാര്‍ഥി ഗുരുതരാവസ്ഥയില്‍
തിരുവനന്തപുരം: പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ പ്ലസ് ടു വിദ്യാര്‍ഥി അസ്ലമിനു കുത്തേറ്റു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്‌ലം ഗുരുതരാവസ്ഥയിലാണു. കത്തി ശ്വാസകോശം തുളച്ചുകയറി. ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംക്ഷനില്‍ ഉച്ചയോടെ ആയിരുന്നു സംഭവം. ഒരുമാസം മുന്‍പ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥികളും പ്ലസ് ടു വിദ്യാഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. അന്ന് പ്രിന്‍സിപ്പലിനും പിടിഎ പ്രസിഡന്റിനും പരുക്കേറ്റിരുന്നു. അന്നത്തെ സംഘര്‍ഷത്തിന്റെ ബാക്കിയാണ് ഈ സംഭവം എന്നാണ് പൊലീസ് പറയുന്നത്. സംഘര്‍ഷം തടയാനെത്തിയ പ്രിന്‍സിപ്പല്‍ പ്രിയയെ വിദ്യാര്‍ഥികള്‍ കസേര ചുറ്റിയാണ് അടിച്ചത്. തലയ്ക്കു പരുക്കേറ്റ പ്രിന്‍സിപ്പലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 18 വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് പുറത്താക്കി. 20 വിദ്യാര്‍ഥികള്‍ക്കെതിരെ കാട്ടാക്കട പൊലീസ് കേസുമെടുത്തിരുന്നു. ഇതിനുപിന്നാലെയാണ് ഇന്നത്തെ അതിദാരുണമായ സംഭവം.
Read More » -
Kerala
യുകെയില്‍ സ്റ്റുഡന്റ് വിസയിലെത്തിയ ആയുര്‍വേദ ഡോക്ടര്‍ക്ക് ആകസ്മിക മരണം; തൃപ്പൂണിത്തുറ സ്വദേശി ആനന്ദിന്റെ വിയോഗം ഭാര്യ ഗര്‍ഭിണിയായിരിക്കെ
ലണ്ടന്‍: സ്റ്റുഡന്റ് വിസയില്‍ യുകെയിലെത്തി കെയററായി ജോലി ചെയ്തിരുന്ന ആയുര്‍വേദ ഡോക്ടര്‍ക്ക് അപ്രതീക്ഷിത മരണം. തൃപ്പൂണിത്തുറ സ്വദേശി ആനന്ദ് നാരായണന്‍ (33) ആണ് വിടവാങ്ങിയത്. ഗ്രേറ്റര്‍ ലണ്ടനില്‍ ഭാര്യയ്ക്കൊപ്പം താമസിക്കുകയായിരുന്ന ആനന്ദ് കരള്‍ രോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലത്തോളമായി ലണ്ടന്‍ കിംഗ്സ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതിനിടെയാണ് ആരോഗ്യനില വഷളായതും മരണം സംഭവിച്ചതും. ഒന്നര വര്‍ഷം മുമ്പാണ് ആനന്ദും ഭാര്യ ഹരിതയും യുകെയിലെത്തിയത്. ഹരിതയും ആയുര്‍വേദ ഡോക്ടര്‍ ആയിരുന്നു. ആനന്ദിനൊപ്പം സ്റ്റുഡന്റ് വിസയിലെത്തി കെയററായി ജോലി ചെയ്യുകയായിരുന്നു. മൂന്നു മാസം മുമ്പ് ഹരിത ഗര്‍ഭിണിയാണെന്ന സന്തോഷ വാര്‍ത്ത എത്തിയതിനു പിന്നാലെയാണ് ആനന്ദിന്റെ അമ്മ നാട്ടില്‍ ഹാര്‍ട്ട് അറ്റാക്ക് വന്ന് ആശുപത്രിയിലാവുകയും ചെയ്തത്. അതിനെ തുടര്‍ന്ന് രണ്ടു പേരും കടുത്ത മാനസിക വേദനയിലായിരുന്നു. അമ്മയുടെ ചികിത്സയും മറ്റും മറികടന്നു വന്നതിനു പിന്നാലെയാണ് ഏകദേശം ഒരു മാസം മുമ്പ് ആനന്ദിനെ കരള്‍ രോഗത്തെ തുടര്‍ന്ന് ലണ്ടനിലെ കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ നിരവധി തവണ…
Read More » -
Kerala
തെങ്ങ് മറിഞ്ഞുവീണ് പെരുമ്പാവൂരില്‍ അഞ്ച് വയസുകാരന് ദാരുണാന്ത്യം
എറണാകുളം: കേടായ തെങ്ങ് കടപുഴകി വീണ അഞ്ചുവയസുകാരന് ദാരുണ അന്ത്യം. പെരുമ്പാവൂര്‍ പോഞ്ഞാശ്ശേരി മരോട്ടിച്ചുവടില്‍ വാടകയ്ക്ക് താമസിക്കുന്ന അസം സ്വദേശി മുഹമ്മദിന്റെ മകന്‍ അല്‍ അമീന്‍ ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ ആണ് സംഭവം. കുട്ടിയെ ഉടന്‍തന്നെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചു. തെങ്ങിന്റെ അടിഭാഗം കേടായത് അറിയാതെ അതിന്റെ സമീപത്ത് തീ ഇട്ടതായിരുന്നു, ചൂടേല്‍ക്കാന്‍ അടുത്തു വന്നുനിന്ന കുട്ടിയുടെ ദേഹത്തേക്കാണ് തെങ്ങ് മറിഞ്ഞു വീണത്. കുറെ മാസങ്ങളായി പെരുമ്പാവൂരില്‍ താമസിക്കുകയാണ് അസം സ്വദേശികളായ കുടുംബം.
Read More » -
Crime
അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെയും കൊന്നു; 19 വര്‍ഷങ്ങള്‍ക്ക് ശേഷം മുന്‍ സൈനികര്‍ പിടിയില്‍
കൊല്ലം: അഞ്ചലില്‍ യുവതിയെയും 17 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസില്‍ 19 വര്‍ഷത്തിനുശേഷം പ്രതികള്‍ പിടിയില്‍. അഞ്ചല്‍ അലയമണ്‍ സ്വദേശി ദിവില്‍ കുമാര്‍ (42), കണ്ണൂര്‍ ശ്രീകണ്ഠേശ്വരം കൈതപുരം പുതുശേരി വീട്ടില്‍ രാജേഷ് (47) എന്നിവരാണ് പിടിയിലായത്. സൈനികരായിരുന്ന രണ്ടുപേരും കൃത്യത്തിനു ശേഷം ഒളിവിലായിരുന്നു. 2006 ഫെബ്രുവരിയിലായിരുന്നു അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും ഇരട്ടക്കുഞ്ഞുങ്ങളും കൊല്ലപ്പെട്ടത്. കഴുത്തറുത്താണ് കൃത്യം നടത്തിയത് പോണ്ടിച്ചേരിയില്‍ മറ്റൊരു വിലാസത്തില്‍ താമസിച്ച് വരവെയാണു പ്രതികളെ സിബിഐ ചെന്നൈ യൂണിറ്റ് അറസ്റ്റ് ചെയ്തത്. രണ്ടുപേരും അവിടെ സ്‌കൂള്‍ അധ്യാപകരെ വിവാഹം കഴിച്ചിരുന്നു. രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. കമ്മിഷന്‍ ദിവില്‍ കുമാറിനോട് ഡിഎന്‍എ ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തു. തൊട്ടുപിന്നാലെ ഇരുവരും ഒളിവില്‍ പോയി. പത്താന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം…
Read More » -
Kerala
ഉമാ തോമസിനെ കാണാന്‍ പോലും ദിവ്യാ ഉണ്ണി തയ്യാറായില്ല; രൂക്ഷവിമര്‍ശനവുമായി ഗായത്രി വര്‍ഷ
തിരുവനന്തപുരം: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന എംഎല്‍എ ഉമാ തോമസിനെ കാണാന്‍ പോലും പരിപാടിയുടെ പ്രധാന നര്‍ത്തകിയായ ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന് ഗായത്രി വര്‍ഷ പറഞ്ഞു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തിലാണ് വിമര്‍ശനം. സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യക്ക് മനസുണ്ടായില്ല. ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ സംഘാടകരുടെ പേര് മറച്ചുവച്ചു. കലാപ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ഇതിനോട് കേരളീയ സമൂഹവും സോഷ്യല്‍ മീഡിയ സമൂഹവും മൗനം പാലിച്ചു. ദിവ്യ ഉണ്ണിയും കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി കൂട്ടിച്ചേര്‍ത്തു. അതിനിടെ നൃത്ത പരിപാടിയിലെ മുഖ്യ നര്‍ത്തകിയായിരുന്ന ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി. പൊലീസ് മൊഴിയെടുക്കാന്‍ തയ്യാറെടുക്കവേയായിരുന്നു മടക്കം.
Read More » -
Crime
റിജിത്ത് വധം: 9 RSS-BJP പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി
കണ്ണൂര്‍: കണ്ണപുരം ചുണ്ടയില്‍ സി.പി.എം പ്രവര്‍ത്തകന്‍ റിജിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്പത് ആര്‍.എസ്.എസ്- ബി.ജെ.പി. പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് കണ്ടെത്തല്‍. 20 കൊല്ലം മുമ്പ് നടന്ന കൊലപാതകത്തിലാണ് ഇപ്പോള്‍ കോടതിയുടെ കണ്ടെത്തല്‍. കേസില്‍ ചൊവ്വാഴ്ച ശിക്ഷ വിധിക്കും. ചുണ്ടയിലും പരിസരത്തുമുള്ള ആര്‍.എസ്.എസ്.-ബി.ജെ.പി. പ്രവര്‍ത്തകരായ ഹൈവേ അനില്‍, പുതിയപുരയില്‍ അജീന്ദ്രന്‍, തെക്കേവീട്ടില്‍ ഭാസ്‌കരന്‍, ശ്രീജിത്ത്, ശ്രീകാന്ത്, രാജേഷ്, അജേഷ്, ജയേഷ്, രഞ്ജിത്ത് എന്നിവരാണ് പ്രതികള്‍. മൂന്നാംപ്രതി അജേഷ് സംഭവശേഷം വാഹനാപകടത്തില്‍ മരിച്ചു. ഇവര്‍ എല്ലാവരും കുറ്റക്കാരാണെന്നാണ് കോടതി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട 28 സാക്ഷികളെ കോടതി വിസ്തരിച്ചു. 59 രേഖകളും 50 തൊണ്ടിമുതലും പ്രോസിക്യൂഷന്‍ കോടതിക്ക് മുന്നില്‍ ഹാജരാക്കി. 2005 ഒക്ടോബര്‍ മൂന്നിന് ആയിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി ഒമ്പതിന് സുഹൃത്തുക്കളായ നികേഷ്, വിമല്‍, വികാസ്, സജീവന്‍ എന്നിവര്‍ക്കൊപ്പം വീട്ടിലേക്ക് നടന്നുപോകുമ്പോഴാണ് സംഭവം. ചുണ്ട തച്ചങ്കണ്ടിയാലിനടുത്ത പഞ്ചായത്ത് കിണറിന് സമീപംവെച്ച് പത്തംഗ സംഘം ആക്രമിക്കുകയായിരുന്നു. സമീപത്തെ…
Read More » -
Kerala
ആചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്ന് ഗണേഷ്; അഭിപ്രായം പറയാനില്ലെന്ന് ചെന്നിത്തല
തിരുവന്തപുരം: ഓരോ ക്ഷേത്രത്തിലും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്നത് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍. അതില്‍ ഭരണാധികാരികള്‍ക്ക് നിര്‍ദേശമുണ്ടെങ്കില്‍ തന്ത്രിയുമായി കൂടിയാലോചിക്കാം. ക്ഷേത്രാചാരങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ ക്ഷേത്രത്തില്‍ പോയാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. ‘ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ട്. അത് തീരുമാനിക്കുക ക്ഷേത്രത്തിലെ തന്ത്രിമാരാണ്. ഭരണാധികാരികള്‍ക്ക് ഒരുമാറ്റം വേണമെന്നുണ്ടെങ്കില്‍ തന്ത്രികളുമായി ചര്‍ച്ച ചെയ്തോ, അല്ലെങ്കില്‍ ദേവപ്രശ്നം വച്ചുനോക്കിയോ തീരുമാനിക്കാം. അതാണ് ഹിന്ദുക്ഷേത്രങ്ങളിലെ രീതി. ഏത് മതത്തിലായാലും ഓരോ ദേവലായത്തിനും അതിന്റെതായ ആചാരമുണ്ട്. അതനുസരിക്കാന്‍ നമ്മള്‍ ബാധ്യസ്ഥരാണ്. അല്ലെങ്കില്‍ അങ്ങോട്ടു പോകണ്ട’- ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിച്ച് കയറുന്നതില്‍ അഭിപ്രായം പറയാനില്ലെന്ന് രമേശ് ചെന്നിത്തല കോഴിക്കോട്ട് പറഞ്ഞു. അതാത് മതസാമുദായിക സംഘടനകള്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കട്ടെ. അത്തരം വിവാദങ്ങളിലേക്ക് പോകാന്‍ തങ്ങളാരും ഉദ്ദേശിക്കുന്നില്ല. അതൊക്കെ മതസാമദായിക നേതാക്കള്‍ തീരുമാനിക്കേണ്ടതാണ്. കോണ്‍ഗ്രസിന് ഏതെങ്കിലും ഒരു മതത്തോട് പ്രത്യേക പ്രീണനമോ, അകല്‍ച്ചയോ ഇല്ല. എല്ലാവരെയും…
Read More » -
Crime
മോഡല്‍ ചമഞ്ഞ് 23കാരന്‍ പറ്റിച്ചത് 700 സ്ത്രീകളെ, ഡേറ്റിങ് ആപ്പ് വഴി സ്വകാര്യ ദൃശ്യങ്ങളും കൈക്കലാക്കി
ന്യൂഡല്‍ഹി: സാമൂഹികമാധ്യമങ്ങള്‍ വഴി സ്ത്രീകളുടെ സ്വകാര്യദൃശ്യം കൈക്കലാക്കി അതുപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ യുവാവ് പിടിയില്‍. യുഎസ് മോഡലായി ചമഞ്ഞായിരുന്നു തട്ടിപ്പ്. ഡല്‍ഹി സ്വദേശിയായ 23-കാരന്‍ തുഷാര്‍ സിങ് ബിഷ്താണ് പിടിയിലായത്. 700-ലധികം സ്ത്രീകളെയാണ് ഇയാള്‍ കബളിപ്പിച്ചത്. സ്നാപ്ചാറ്റും ഡേറ്റിങ് ആപ്പായ ബംബിളും വഴിയായിരുന്നു ഇയാളുടെ തട്ടിപ്പ്. ഇന്റര്‍നാഷണല്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച ഇയാള്‍ ആ നമ്പറുപയോഗിച്ചാണ് വ്യാജ പ്രൊഫൈലുണ്ടാക്കിയത്. ഇന്ത്യ സന്ദര്‍ശിക്കാനെത്തിയ യു.എസ്. മോഡല്‍ എന്ന നിലയിലായിരുന്നു പ്രൊഫൈല്‍. ബ്രസീലിയന്‍ മോഡലായ ഒരു യുവതിയുടെ ചിത്രങ്ങളാണ് ഇയാള്‍ വ്യാജപ്രൊഫൈലില്‍ ഉപയോഗിച്ചു വന്നത്. ഈ വ്യാജപ്രൊഫൈലിലൂടെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചു.18 മുതല്‍ 30 വയസ്സുവരെയുള്ള യുവതികളെകളെയായിരുന്നു ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. വിശ്വാസം നേടിയെടുത്ത ശേഷം ഈ യുവതികളുടെ ഫോണ്‍ നമ്പറും സ്വകാര്യ ഫോട്ടോസും വീഡിയോസുമുള്‍പ്പടെ ഇയാള്‍ സംഘടിപ്പിച്ചു. സ്നാപ്ചാറ്റ് വഴിയും മറ്റുമയക്കുന്ന ദൃശ്യങ്ങള്‍ ഇവരറിയാതെ ഇയാള്‍ തന്റെ ഫോണില്‍ സേവ് ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് ഈ ദൃശ്യങ്ങളുപയോഗിച്ച് ഇവരെ ഭീഷണിപ്പെടുത്താനാരംഭിച്ചു. ആവശ്യപ്പെടുന്ന…
Read More » -
Kerala
മറക്കാത്തത് കൊണ്ടാണല്ലോ വന്നത്, മറക്കാന്‍ പറ്റാത്തത് കൊണ്ട്; പ്രിയപ്പെട്ട എംടിയുടെ വസതിയില്‍ കണ്ണീരോടെ മമ്മൂട്ടി
കോഴിക്കോട് : പ്രിയപ്പെട്ട എം.ടിയുടെ ഓര്‍മ്മകള്‍ നിറഞ്ഞ കോഴിക്കോട്ട വസതിയായ സിതാരയിലെത്തി നടന്‍ മമ്മൂട്ടി. എം.ടിയുടെ വിയോഗ സമയത്ത് മമ്മൂട്ടി വിദേശത്തായിരുന്നു അതിനാല്‍ എത്താന്‍ സാധിച്ചിരുന്നില്ല. എം.ടി മരിച്ച് ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി കോഴിക്കോട് കൊട്ടാരം റോഡിലെ എം.ടിയുടെ വസതിയിലെത്തുന്നത്. ദുബായില്‍ നിന്നും കൊച്ചിയിലേക്കും അവിടന്ന് കോഴിക്കോട്ടേക്കുമുള്ള ഫ്‌ളൈറ്റിലാണ് മമ്മൂട്ടി എത്തിയത്. എം.ടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതിയും മകള്‍ അശ്വതിയും മരുമകനും മമ്മൂട്ടിയെ സ്വീകരിച്ചു. എം.ടിയുടെ ഓര്‍മകള്‍ക്ക് മുമ്പില്‍ പലപ്പോഴും മമ്മൂട്ടി വികാരാധീനനായി. എം.ടി പോയിട്ട് 10 ദിവസമായി. മറക്കാത്തതു കൊണ്ടാണല്ലോ വന്നത്. മറക്കാന്‍ പറ്റാത്തത് കൊണ്ട്. മമ്മൂട്ടി പറഞ്ഞു. കോടതിയില്‍ പ്രാക്ടീസ് തുടങ്ങാന്‍ തീരുമാനിച്ച ദിവസമാണ് ‘ദേവലോക’ത്തിന്റെ ലൊക്കേഷനിലെത്താന്‍ വിളിവന്നത്. എം.ടിയുടെ സിനിമ വേണോ, വക്കീലാവണോ എന്നത് വലിയ സംഘര്‍ഷമായിരുന്നു. സിനിമ മതിയെന്ന് ഒടുവില്‍ തീരുമാനിച്ചു. കോഴിക്കോട് ബീച്ച് റോഡിലുള്ള എയര്‍ലൈന്‍ ലോഡ്ജില്‍ വച്ചാണ് ആദ്യം കാണുന്നത്. ദേവലോകം വെളിച്ചം കണ്ടില്ലെങ്കിലും പിന്നീട് എന്നെ വിളിക്കാന്‍ അദ്ദേഹം മറന്നില്ല.…
Read More » -
India
മണിപ്പൂരില്‍ പ്രതിഷേധം അക്രമാസക്തം; എസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് പരിക്ക്
ഇംഫാല്‍: മണിപ്പൂരില്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ എസ്പി ഉള്‍പ്പെടെ പൊലീസുകാര്‍ക്ക് പരിക്കേറ്റു. കാങ്‌പോക്പി ജില്ലയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തിന് പിന്നില്‍ കുക്കികളാണെന്ന് പൊലീസ് അറിയിച്ചു. സായ്‌ബോള്‍ മേഖലയില്‍നിന്ന് അര്‍ധ സുരക്ഷാ സേനകളായ ബിഎസ്എഫിനെയും സിആര്‍പിഎഫിനെയും പിന്‍വലിക്കണമെന്ന ആവശ്യവുമായി കുക്കികള്‍ രംഗത്തിറങ്ങുകയായിരുന്നു. ഈ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ഡിസംബര്‍ 31ന് സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ നിരവധി വനിതാ പ്രതിഷേധക്കാര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ടുണ്ടായ പ്രകടനം. പ്രതിഷേധക്കാരുടെ കല്ലേറില്‍ കാങ്‌പോക്പി എസ്പി മനോജ് പ്രഭാകറിന് തലയില്‍ ഒന്നിലധികം മുറിവേറ്റിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മറ്റു ചില പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കുക്കികളുടെ സംഘടനയായ കമ്മിറ്റി ഓണ്‍ ട്രൈബല്‍ യൂനിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവര്‍ എസ്പി ഓഫീസിന് നേരെ കല്ലുകളും പെട്രോള്‍ ബോംബും എറിയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് സുരക്ഷാ സേനയെ വിന്യസിച്ച് സ്ഥിതി ശാന്തമാക്കിയതായും പൊലീസ് അറിയിച്ചു. അര്‍ധ സൈനിക വിഭാഗങ്ങളെ മാറ്റി ആര്‍മിയും അസം റൈഫിള്‍സും…
Read More »