NEWSWorld

പൊതുപരിപാടിയിൽ വെച്ച് ഗായകനും ഗായികയും  ചുംബിച്ചു, ഇരുവരെയും വിളിച്ചു വരുത്തി റിയാദ് പോലീസ്

    റിയാദിലെ ഒരു പരിപാടിയിൽ പൊതു മൂല്യങ്ങളും ആചാരങ്ങളും ലംഘിച്ചു എന്ന കുറ്റത്തിന് രണ്ട് വ്യക്തികളെ റിയാദ് പൊലീസ് വിളിച്ചുവരുത്തി.

സൗദി നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള പ്രവർത്തികളുമായി ഒരു വീഡിയോ ക്ലിപ്പിൽ പ്രത്യക്ഷപ്പെട്ട ഒരു സ്ത്രീയെയും പുരുഷനെയുമാണ് പൊലീസ് വിളിച്ചു വരുത്തിയത്.

Signature-ad

രണ്ട് പേരുടെയും ഐഡൻ്റിറ്റി അധികൃതർ വെളിപ്പെടുത്തിയിട്ടില്ല, പൊലീസിന്റെ ഔദ്യോഗിക പേജിൽ വീഡിയോയുടെ ഉള്ളടക്കം അവ്യക്തമാക്കിയാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

എന്നാൽ ഇത് പ്രശസ്ത സൗദി ഗായകനും, ഈജിപ്ഷ്യൻ ഗായികയുമാണെന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകൾ റിപ്പോർട്ട് ചെയ്തു.

രണ്ടു പേരും തമ്മിൽ പൊതു പരിപാടിയിൽ വെച്ച് ചുംബിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്.

സൗദി അറേബ്യയിലെ പൊതു അഭിരുചി സംരക്ഷിക്കുന്നതിനുള്ള നിയമ പ്രകാരം, പൊതുസ്ഥലത്ത് ഇരിക്കുന്ന എല്ലാവരും മൂല്യങ്ങളും ആചാരങ്ങളും പാരമ്പര്യങ്ങളും സംസ്കാരവും മാനിച്ചിരിക്കണം.

Back to top button
error: