NEWSWorld

ജിൻസൺ അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിലേയ്ക്ക് വീണ്ടും എത്തി, ആസ്‌ട്രേലിയയിലെ ആദ്യ ഇന്ത്യൻ മന്ത്രി ആയി…!

നഴ്സിംഗ് പഠനവും പരിശീലനവും പൂർത്തിയാക്കി 15 വർഷം മുൻപ് അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റലിന്റെ പടികൾ ഇറങ്ങി ഓസ്‌ട്രെലിയയിലേക്ക് വിമാനം കയറുമ്പോൾ ജിൻസൻ മനസ്സിൽ ഉറപ്പിച്ചിരുന്നു, താൻ എന്നൊക്കെ നാട്ടിൽ തിരിച്ചു വരുമ്പോളും തന്റെ പ്രിയ തട്ടകത്തിൽ ഒരു വട്ടമെങ്കിലും കയറാതെ പോവില്ല എന്ന്. ആളും ആരവവുമില്ലാതെ ഇത്രയും കാലം ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റലിൽ വന്നു പോയിരുന്ന ജിൻസൻ ആന്റോ ചാൾസ് ഇക്കുറി വന്നപ്പോൾ നാടറിഞ്ഞു, ലിറ്റിൽ ഫ്‌ളവർ ഹോസ്പിറ്റൽ ഇളകി മറിഞ്ഞു.

ഓസ്‌ട്രേലിയയിലെ ആദ്യത്തെ ഇന്ത്യൻ വംശജനായ മന്ത്രി എന്ന അപൂർവ്വ നേട്ടത്തിനുടമയായ ജിൻസൻ എന്ന പൂർവ്വ വിദ്യാർത്ഥിക്ക് ലിറ്റിൽ ഫ്‌ളവർ ആശുപത്രിയും നഴ്സിങ് കോളജും ചേർന്ന് നൽകിയ സ്വീകരണം അക്ഷരാർത്ഥത്തിൽ പ്രൗഡ്ഡഗംഭീരമായ പൂർവ്വ വിദ്യാർത്ഥിസംഗമ വേദി കൂടിയായി മാറുകയായിരുന്നു.

Signature-ad

‘10000 കണക്കിന് നഴ്സിംഗ് വിദ്യാർത്ഥികളെ പഠിപ്പിച്ചിറക്കിയ എൽ.എഫ് കോളജ് ഓഫ് നേഴ്സിംഗിന് ഒരു പൊൻതൂവൽ ആണ് ഓസ്ട്രേലിയയിൽ ആദ്യ മലയാളി മന്ത്രിയായ ജിൻസൺ’ എന്ന് അധ്യക്ഷൻ ആശുപത്രി ഡയറക്ടർ ഫാ. തോമസ് വൈക്കത്ത്പറമ്പിൽ പറഞ്ഞു

ഓസ്ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിൽ സ്പോർട്സ്, ഡിസെബിലിറ്റി,ആർട്സ്, സീനിയർസ് എന്നീ വകുപ്പുകളാണ് ജിൻസൺ കൈകാര്യം ചെയ്യുന്നത്. ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ജീവിതം നൽകിയ അനുഭവങ്ങൾ, ജീവിത പാഠങ്ങൾ എനിക്ക് പിന്നീടുള്ള എന്റെ പ്രൊഫഷണൽ ലൈഫിലും തുടർന്നുള്ള ജനസേവന രംഗത്തും മുതൽക്കൂട്ടായിരുന്നു എന്നും ഈ അനുമോദന ദിവസം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമായി ഞാൻ കാണുന്നു എന്നും ജിൻസൺ മറുപടി പ്രസംഗത്തിൽ പറഞ്ഞു

ബിഷപ്പ് തോമസ് ചക്കേത്ത് ജിൻസിനെ പൊന്നാട അണീച്ചു. റോജി എം ജോൺ എംഎൽഎ മെമെന്റോ നൽകി സ്വീകരിച്ചു ആശംസകൾ നേർന്നുകൊണ്ട് മുൻ ജോയിന്റ് ഡയറക്ടർ ഫാദർ വർഗീസ് പൊന്തേപ്പിള്ളി, മുൻ പ്രിൻസിപ്പാൾ സിസ്റ്റർ തെൽമ, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സ്റ്റിജി ജോസഫ്, ഫാ.വർഗീസ് പാലാട്ടി , ഫാ.എബിൻ കളപുരക്കൽ നഴ്സിംഗ് കോളജ് പ്രിൻസിപ്പാൾ പ്രിയ ജോസഫ്, രേണു തോമസ്, ജിൻസ്, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: