CrimeNEWS

ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കുത്തിവീഴ്ത്തി മറ്റൊരു വിദ്യാര്‍ഥി; അക്രമം പിതാവ് നോക്കിനില്‍ക്കെ

കോഴിക്കോട്: ഫറോക്കില്‍ വിദ്യാര്‍ഥികള്‍ തമ്മിലുള്ള പ്രശ്‌നം പറഞ്ഞു തീര്‍ക്കുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റു. ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. ഈ വിദ്യാര്‍ഥിയുമായി പ്രശ്‌നമുണ്ടായിരുന്ന മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയാണ് തര്‍ക്കം പറഞ്ഞു തീര്‍ക്കുന്നതിനിടെ കഴുത്തില്‍ കത്തികൊണ്ടു കുത്തിയത്. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചെറുവണ്ണൂരില്‍ പഠിക്കുന്ന വിദ്യാര്‍ഥിയും മണ്ണൂര്‍ സ്വദേശിയായി വിദ്യാര്‍ഥിയും തമ്മില്‍ നേരത്തെയും പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായാണ് പറയുന്നത്. ഈ തര്‍ക്കം പറഞ്ഞു തീര്‍ക്കാനാണ് മണ്ണൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയുടെ പിതാവ് ഇരുവരെയും വിളിച്ചു വരുത്തിയത്. സംഭവത്തില്‍ ഫറോക്ക് പൊലീസ് കേസെടുത്തു.

Signature-ad

 

Back to top button
error: