Month: November 2024
-
Crime
കുടുംബ പ്രശ്‌നങ്ങളില്‍പ്പെട്ട യുവതിയെ പീഡനത്തിന് ഇരയാക്കി; മൊബൈല്‍ സ്വിച്ച് ഓഫ് ആക്കി മുങ്ങിയ പ്രതി പിടിയില്‍
തൃശൂര്‍: ലൈംഗികപീഡനക്കേസില്‍ മാസങ്ങളായി പോലീസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിയുകായിരുന്ന പ്രതി പിടിയില്‍. അന്തിക്കാട് എറവ് സ്വദേശി ചാലിശ്ശേരി കുറ്റുക്കാരന്‍ സോണി (40) പോലീസിന്റെ പിടിയിലായത്. റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. നവനീത് ശര്‍മ്മയുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ സി.ഐ അനീഷ് കരീമാണ് സോണിയെ അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു സംഭവമുണ്ടായത്. കുടുംബ പ്രശ്‌നങ്ങളില്‍ പെട്ട യുവതിയുടെ അവസ്ഥ മുതലെടുത്ത ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പരാതിയില്‍ പോലീസ് കേസ് എടുത്ത വിവരമറിഞ്ഞതോടെ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് പ്രതിയുടെ ലൊക്കേഷന്‍ കണ്ടുപിടിക്കാന്‍ പോലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയാണ് പ്രതി മുങ്ങിയത്. ഇതിനാല്‍ ഇയാളെ കണ്ടുപിടിക്കാന്‍ പോലീസിന് മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടേണ്ടി വന്നു. ഒളിവില്‍ പോയ പ്രതി കര്‍ണാടകയില്‍ വിവിധ സ്ഥലങ്ങളില്‍ താമസിച്ചു. കുറച്ചു ദിവസം മുമ്പ് എറണാകുളത്ത് ഒരു നിര്‍മാണ കമ്പനിയില്‍ ഡ്രൈവര്‍ ജോലിക്ക് കയറുകയും…
Read More » -
Crime
വീട്ടില്‍ വൈകി വരുന്നതിനെ ചൊല്ലി തര്‍ക്കം; അമ്മാവന്റെ കൈയ്യും കാലും തല്ലിയൊടിച്ചു; നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വീട്ടില്‍ വൈകി വരുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗൃഹനാഥനെ ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി പിടിയില്‍. വീട്ടില്‍ അതിക്രമിച്ചു കയറി ഇരുമ്പുവടി കൊണ്ട് ഗൃഹനാഥനെ ഉപദ്രവിക്കുകയായിരുന്നു. അമ്മാവനായ സുബ്രഹ്‌മണ്യനെയാണ് പ്രതി ആക്രമിച്ചത്. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതിയായ മാവൂര്‍ കോട്ടക്കുന്നുമ്മല്‍ ഷിബിന്‍ ലാലു എന്ന ജിംബ്രൂട്ടന്‍ ആണ് മാവൂര്‍ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ 14ന് രാത്രിയിലായിരുന്നു സംഭവമുണ്ടായത്. മാവൂര്‍ കോട്ടക്കുന്നുമ്മല്‍ സുബ്രഹ്‌മണ്യനെയാണ് വീട്ടില്‍ കയറി പ്രതി മര്‍ദ്ദിച്ചത്. ഷിബിന്‍ ലാലുവിന്റെ അമ്മയുടെ സഹോദരനാണ് സുബ്രഹ്‌മണ്യന്‍. ഷിബിന്‍ വീട്ടില്‍ സ്ഥിരമായി വൈകി വരുന്നതിനെ അമ്മാവന്‍ ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ഉണ്ടായ വാക്കുതര്‍ക്കത്തില്‍ ഷിബിന്‍ ഇരുമ്പുവടി കൊണ്ട് സുബ്രഹ്‌മണ്യന്റെ കൈയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു എന്നാണ് പോലീസ് വിശദമാക്കുന്നത്. ഇയാള്‍ നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് പോലീസ് വിശദമാക്കുന്നു. മയക്കു മരുന്ന് ഉപയോഗം, അടിപിടി, വധശ്രമം, പൊതുജനത്തിന് ശല്യമുണ്ടാക്കല്‍, പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടല്‍ എന്നിങ്ങനെ നിരവധി കേസുകളിലായി വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. കോടതിയില്‍…
Read More » -
Crime
ബെംഗളൂരുവിലെ യുവതിയുടെ കൊലപാതകം ആസൂത്രിതം; പ്രതിക്കായി അന്വേഷണം കേരളത്തിലേക്കും
ബെംഗളൂരു: ഇന്ദിരാനഗറിലെ സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ ആരവിന് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്. കൊലപാതകം ആസൂത്രിതമാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതോടെ കണ്ണൂര്‍ സ്വദേശി ആരവിനെ തിരഞ്ഞ് പോലീസ് കേരളത്തിലേക്കും അന്വേഷണം വ്യാപിപ്പിക്കും. അസം സ്വദേശിയും ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരിയുമായ മായ ഗൊഗോയി(25)യെയാണ് സര്‍വീസ് അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഒന്നിലധികം തവണ കുത്തേറ്റ നിലയിലാണ് മൃതശരീരം കാണപ്പെട്ടത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും മായയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരവ് യുവതിയുമായി അപ്പാര്‍ട്‌മെന്റില്‍ എത്തിയതെന്നും പോലീസ് പറയുന്നു. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ മായ തയ്യാറായിരുന്നില്ല. ഇതാണ് കൊലപാതകത്തിലേയ്‌ക്കെത്തിയത്, ബെഗുളുരു ഈസ്റ്റ് ഡിസിപി ദേവരാജ് പറഞ്ഞു. അപ്പാര്‍ട്ട്‌മെന്റില്‍ മുറിയെടുക്കാന്‍ ഇരുവരും ഒരുമിച്ചെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് കടന്നുകളഞ്ഞതായാണ് പോലീസ് പറയുന്നത്. ആരവ് ആണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് ആദ്യമേ സംശയിച്ചിരുന്നു. യൂട്യൂബ് കണ്ടന്റ് ക്രിയേറ്റര്‍കൂടിയായിരുന്നു കൊല്ലപ്പെട്ട മായ ഗൊഗോയി. ഫാഷന്‍,…
Read More » -
Kerala
നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ല; മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി സുരേന്ദ്രന്‍
പത്തനംതിട്ട: ബിജെപിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിച്ച ഒരു മാധ്യമ പ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കള്ളവാര്‍ത്തകള്‍ ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്തവര്‍ ഏതു കൊമ്പത്തിരിക്കുന്നവരായാലും കൈകാര്യം ചെയ്യുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. പാലക്കാട് ഉപതിരഞ്ഞെടുപ്പിന്റെ മറവില്‍ നൂറുകണക്കിനു ബലിദാനികള്‍ ജീവന്‍ നല്‍കി പടുത്തുയര്‍ത്തിയ ഒരു മഹാപ്രസ്ഥാനത്തെ കരിവാരിത്തേക്കാന്‍ കഴിഞ്ഞ മൂന്നു നാലു ദിവസമായി മാധ്യമങ്ങള്‍ നടത്തുന്ന ശ്രമത്തെ ഒരു തരത്തിലും അംഗീകരിക്കില്ല. അത്തരം നെറികേടുകള്‍ കാണിക്കുന്ന ഒരുത്തനെയും വെറുതെ വിടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങള്‍ ചവറ് വാര്‍ത്തകളാണ് നല്‍കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സുരേന്ദ്രന്റെ ആക്ഷേപം. പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ബിജെപിയില്‍ ചേരിപ്പോര് രൂക്ഷമായത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതാണ് സുരേന്ദ്രനെ ചൊടിപ്പിച്ചത്.
Read More » -
Kerala
വാര്യര്‍ ‘പണിതുടങ്ങി’യതോടെ ‘നെഞ്ചിടിച്ച്’ സുരേന്ദ്രനും കൂട്ടരും; ലക്ഷ്യമിടുന്നത് ബിജെപിയിലെ അസംതൃപ്തരെ
തിരുവനന്തപുരം: ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ ശരിക്കും പണി തുടങ്ങി. ബിജെപിയിലെ അസംതൃപ്തരെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണ് അദ്ദേഹം. ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ കുറിപ്പിടുകയും ചെയ്തു. ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തുന്ന ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല എന്ന ഉറപ്പും അദ്ദേഹം നല്‍കുന്നുണ്ട്. ‘വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രത്യയശാസ്ത്രത്തെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞ് മതനിരപേക്ഷതയുടെ ഭാഗമാവാന്‍ , കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുവാന്‍ സന്നദ്ധതയുള്ള ഒരാളും രാഷ്ട്രീയമായി അനാഥമാവില്ല. ഇതുറപ്പാണ്’. എന്നാണ് സന്ദീപ് ഫേസ്ബുക്കില്‍ കുറിച്ചത്. ബിജെപിയിലെ അസംതൃപ്തരെയാണ് സന്ദീപ് ലക്ഷ്യമിടുന്നതെന്ന് വ്യക്തം. കഴിഞ്ഞദിവസം ബിജെപിയില്‍ നിന്ന് രാജിവച്ച വയനാട് മുന്‍ ജില്ലാപ്രസിഡന്റ് കെ പി മധുവിനെ കോണ്‍ഗ്രസിലെത്തിക്കാനുള്ള നീക്കവും സന്ദീപ് വാര്യര്‍ തുടരുകയാണ്. മധുവുമായി അദ്ദേഹം ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. സന്ദീപ് വാര്യര്‍ ബന്ധപ്പെട്ടുവെന്നും ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞതായും കെ പി മധു ഒരു സ്വകാര്യ ചാനലിനോട് പറയുകയും ചെയ്തു. മധുവിനെ എല്‍ഡിഎഫിലെത്തിക്കാനുള്ള നീക്കവും സജീവമാണ്. ആവശ്യങ്ങള്‍ അംഗീകരിച്ചാല്‍…
Read More » -
Kerala
‘കോണകവാല്‍’ പ്രയോഗം അശ്ലീലമാണോ? എന്തായാലും കഥയെഴുതിയ പൊലീസ് ഏമാന്‍ പുലിവാല് പിടിച്ചു
ആലപ്പുഴ: പൊലീസുകാര്‍ക്ക് കഥയെഴുതാന്‍ പാടില്ലെന്ന് സര്‍വീസ് ചട്ടങ്ങളില്‍ പറഞ്ഞിട്ടുണ്ടോ? അങ്ങനെയൊന്നും പറഞ്ഞിട്ടില്ല, അപ്പോള്‍ കാക്കിക്കുള്ളിലെ കലാവാസനയ്ക്ക് പ്രോത്സാഹനമൊക്കെ ഉണ്ടല്ലേ, മ്മ് പിന്നേ… മൂന്ന് വര്‍ഷത്തേക്ക് ശമ്പള വര്‍ദ്ധനവ് ഉണ്ടാകില്ലെന്ന് മാത്രം. സംഭവത്തിലേക്ക് വരാം, ആലപ്പുഴയിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഒരു ആക്ഷേപഹാസ്യ കഥയെഴുതി. അതുകഴിഞ്ഞ് അതിന് ‘കോണകവാല്‍’ എന്ന് പേരിട്ട് ‘പുലിവാല്‍’ പിടിച്ചു. ആലപ്പുഴ ജില്ലാ പൊലീസ് ആസ്ഥാനത്തെ ഗ്രേഡ് എഎസ്ഐ: എം കൃഷ്ണകുമാറാണ് കഥയെഴുതി പണി വാങ്ങിയത്. സഹപ്രവര്‍ത്തകനായ തന്നെ അപമാനിക്കുന്നതാണ് കഥയെന്ന ആരോപണവും പരാതിയുമായി ഇതേ സ്റ്റേഷനിലെ എസ്ഐ മനോജ് രംഗത്ത് വന്നു. ആരോപണം തെളിയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കഥയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ ശരിയല്ലെന്നാണ് മേലുദ്യോഗസ്ഥരുടെ അന്വേഷണത്തിലെ കണ്ടെത്തല്‍. കഥയിലെ ഭാഷ അതിരുകടന്നതും പ്രാകൃതവും ആണെന്ന കണ്ടെത്തലിനൊടുവില്‍ കൃഷ്ണകുമാറിന്റെ വാര്‍ഷിക ശമ്പള വര്‍ദ്ധനവ് മൂന്ന് വര്‍ഷത്തേക്ക് തടഞ്ഞുവയ്ക്കാന്‍ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടു. കഥയുടെ പേര് അശ്ലീലമല്ലെന്നു സ്ഥാപിക്കാന്‍ കഥയെഴുതിയ എഎസ്ഐ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിനു വിവരാവകാശ അപേക്ഷ നല്‍കിയെങ്കിലും വ്യക്തമായ…
Read More » -
Crime
പനി ബാധിച്ച് മരിച്ച വിദ്യാര്‍ഥിനി അഞ്ച് മാസം ഗര്‍ഭിണി; സഹപാഠിയുടെ രക്തസാമ്പിള്‍ പരിശോധിക്കും
പത്തനംതിട്ട: പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച പ്ലസ് ടു വിദ്യാര്‍ഥിനിയുടെ സഹപാഠിയുടെ രക്തസാമ്പിള്‍ പരിശോധിക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ വിദ്യാര്‍ഥി അഞ്ച് മാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ സുഹൃത്തായ 17-കാരന്റെ രക്തസാമ്പിളുകള്‍ പരിശോധയ്ക്ക് അയച്ചത്. ഗര്‍ഭസ്ഥ ശിശുവിന്റെ ഡിഎന്‍എ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഗര്‍ഭസ്ഥ ശിശുവിന്റെ പിതൃത്വം തെളിയിക്കാനുള്ള അന്വേഷണത്തിലാണ് നിലവില്‍ പോലീസ്. അതിനുശേഷം അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുണ്ടായേക്കും. ആദ്യം അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരുന്നത്. പിന്നീട് പോക്സോ നിയമപ്രകാരവും കേസെടുക്കുകയായിരുന്നു. മരിച്ച 17-കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പഠിക്കുന്നത്. പനി ബാധിച്ച പെണ്‍കുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. നവംബര്‍ 22-ാം തീയതിയാണ് പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിലാണ് പെണ്‍കുട്ടി അഞ്ചുമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. പെണ്‍കുട്ടി അമിതമായ അളവില്‍ മരുന്ന് കഴിച്ചതായും സംശയിക്കുന്നുണ്ട്.
Read More » -
Crime
മദ്യപിച്ചെത്തി വീടിന് സമീപത്ത് ബഹളമുണ്ടാക്കി; ചോദ്യംചെയ്ത വീട്ടമ്മയെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കേല്‍പിച്ചു
ആലപ്പുഴ: അയല്‍വാസിയായ വീട്ടമ്മയെ മദ്യലഹരിയില്‍ കൈക്കോടാലി കൊണ്ട് വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം പുത്തന്‍ കണ്ടത്തില്‍ ലീല (50) യെ കൈക്കോടാലി കൊണ്ട് വെട്ടിപ്പരിക്കല്‍പ്പിച്ചത്. സംഭവത്തില്‍ കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം ചുടുകാട് ലക്ഷംവീട് കോളനിയില്‍ രാജനെയാണ് തൃക്കുന്നപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഇയാള്‍ മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത് പതിവായിരുന്നു. സംഭവ ദിവസവും പ്രതി മദ്യലഹരിയില്‍ ലീലയുടെ വീടിന് സമീപം എത്തി അസഭ്യം പറഞ്ഞു. തുടര്‍ന്ന് ലീല എതിര്‍ത്തതിന്റെ വിരോധത്താല്‍ വീട്ടില്‍ പോയി രാജന്‍ കൈക്കോടാലിയുമായി എത്തി ലീലയുടെ പുറത്തും കഴുത്തിനു പുറകിലും ഇടത് ചെവിയുടെ പുറകിലും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ മൂര്‍ച്ച കുറവായിരുന്ന കൈക്കോടാലി ആയതുകൊണ്ട് മാത്രമാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്. സ്ത്രീകളെയും കുട്ടികളെയും മര്‍ദ്ദിച്ചതിന് പ്രതിക്കെതിരെ നേരത്തെയും മുന്‍പും കേസുകളുണ്ട്. പരിക്കേറ്റ ലീലയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More » -
LIFE
”ഇറങ്ങിപ്പോടോ എന്ന് വരെ പറഞ്ഞിട്ടുണ്ട, കണ്ട് നിന്ന നടന്‍മാര്‍ ഞെട്ടി; ബാബുരാജുമായി അങ്ങനെയാണ്”
അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന നിര്‍മാതാവ് സാന്ദ്ര തോമസ് വിവാദങ്ങളുടെ നടുവിലാണിപ്പോള്‍. പ്രൊഡ്യൂസേര്‍സ് അസോസിയേഷനില്‍ നിന്നും പുറത്താക്കപ്പെട്ടതോടെ സംഘടനയ്ക്കെതിരെ പരസ്യ വിമര്‍ശനവുമായി സാന്ദ്ര രംഗത്ത് വന്നു. നേതൃനിരയിലുള്ളവര്‍ തന്നോട് മോശമായി സംസാരിച്ചതിനെക്കുറിച്ച് സാന്ദ്ര തോമസ് തുറന്നടിച്ചു. പ്രൊഡ്യൂസറെന്ന നിലയില്‍ ഇത്തരം പ്രശ്നങ്ങള്‍ നേരത്തെയും സാന്ദ്ര നേരിട്ടുണ്ട്. അഭിനേതാക്കളുടെ നിരുത്തരവാദിത്വത്തോടെയുള്ള സമീപനത്തിനെരെ രംഗത്ത് വന്ന ചുരുക്കം വനിതാ പ്രൊഡ്യൂസര്‍മാരില്‍ ഒരാളാണ് സാന്ദ്ര തോമസ്. സംഘടനകള്‍ നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ നടപടി എടുത്തപ്പോള്‍ നടനെ പിന്തുണയ്ക്കാനും സാന്ദ്ര തോമസ് മടിച്ചില്ല. ഇപ്പോഴിതാ സിനിമാ ലോകത്തെ തന്റെ അടുത്ത സുഹൃത്തിനെക്കുറിച്ച് സംസാരിക്കുകയാണ് സാന്ദ്ര തോമസ്. ഒരു പ്രശ്നം വന്നാല്‍ തന്നോടൊപ്പം കൂടുതല്‍ സമയം സംസാരിക്കുന്നത് ബാബുരാജാണെന്ന് സാന്ദ്ര പറയുന്നു. അതേസമയം സഹോദരങ്ങളെ പോലെയാണെങ്കിലും ഭയങ്കര വഴക്കും നടക്കാറുണ്ടെന്ന് സാന്ദ്ര തോമസ് വ്യക്തമാക്കി. കണ്ട് നില്‍ക്കുന്നവര്‍ പേടിക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത പറയും. എനിക്കങ്ങനെ പറയാന്‍ സ്വാതന്ത്രമുള്ളയാളാണ്. ബാക്കിയുള്ള ആക്ടേര്‍സ് ഞെട്ടിപ്പോയിട്ടുണ്ട്. ബാബുരാജിനെ പോലെയൊരാളോട് ഞാന്‍ ഇറങ്ങിപ്പോടോ…
Read More » -
Crime
വിദ്യാര്‍ഥിനിയോട് ലൈംഗികാതിക്രമം; പൊലീസുകാരനെ പിടിച്ചുവെച്ച് കൈമാറി
തൃശൂര്‍: വിദ്യാര്‍ഥിനിക്ക് നേരെ പൊലീസുകാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന് പരാതി. മലക്കപ്പാറ പൊലീസ് സ്റ്റേഷനിലെ സിപിഒ ഷാജുവിനെതിരെയാണ് പരാതി. മുന്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റായിരുന്ന വിദ്യാര്‍ഥിനിയ്ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം കാട്ടിയത്. ചാലക്കുടി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍ വച്ച് ഷാജു മോശമായി പെരുമാറിയെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടക്കുന്നത്. വിദ്യാര്‍ഥിനി കോയമ്പത്തൂരിലേക്ക് പോകാനായി ബസ് സ്റ്റാന്റിലെത്തിയപ്പോഴായിരുന്നു സംഭവം. അപമര്യാദയായി പെരുമാറുകയും തുടര്‍ന്ന് കുട്ടി ഒച്ചവച്ചു. കുട്ടി കരയുന്നത് കേട്ട് ആളുകള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ ഇയാള്‍ ഒരു ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടിച്ചുനിര്‍ത്തുകയായിരുന്നു. നാട്ടുകാര്‍ തന്നെയാണ് ചാലക്കുടി പൊലീസിനെ വിളിച്ചുവരുത്തി ഇയാളെ കൈമാറിയത്. ഷാജുവിനെതിരെ പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയേക്കും.
Read More »