Month: November 2024

  • Crime

    ഒരു കോടി രൂപയും 300 പവനും ആരു കൊണ്ടുപോയി? വീട്ടുകാര്‍ കല്യാണത്തിന് പോകുന്ന വിവരം വളപട്ടണത്തെ മോഷ്ടാവ് അറിഞ്ഞു?

    കണ്ണൂര്‍: വളപട്ടണം മന്നയില്‍ വ്യാപാരി കെ.പി. അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവന്‍ സ്വര്‍ണവും മോഷ്ടിച്ച സംഭവത്തില്‍ വീടിനകത്തു കയറി കൃത്യം നടത്തിയത് ഒരാളാണെങ്കിലും പുറമേ നിന്നു സഹായം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ്. മോഷണം നടന്ന 20നും തൊട്ടടുത്ത ദിവസവും രാത്രി മോഷ്ടാവ് വീട്ടില്‍ കയറിയതായി വീട്ടിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്നു പൊലീസിനു വിവരം ലഭിച്ചു. എന്നാല്‍ രണ്ടു ദിവസവും വന്നത് ഒരാളാണോ എന്നതു ദൃശ്യങ്ങളില്‍നിന്നു വ്യക്തമല്ലെന്നു പൊലീസ് പറഞ്ഞു. വീട്ടിലെ സിസിടിവി ക്യാമറകളില്‍ നിന്നു ലഭിച്ച ദൃശ്യങ്ങളില്‍ ഒരാള്‍ മാത്രമാണ് 20നു രാത്രി കോംപൗണ്ടിലേക്കു ചാടുന്നതെന്നു വ്യക്തമാണ്. ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ആളുടെ മുഖം തിരിച്ചറിയാനായിട്ടില്ല. എന്നാല്‍, വീടിനെക്കുറിച്ചും വീട്ടുകാര്‍ കല്യാണത്തിനു പോകുന്നതുള്‍പ്പെടെയുള്ള വിവരങ്ങളും മോഷ്ടാവിന് അപ്പപ്പോള്‍ ലഭിച്ചിട്ടുണ്ടെന്നും ഇതിനുപിന്നില്‍ കൃത്യമായ ആസൂത്രണമുണ്ടെന്നും പൊലീസ് പറഞ്ഞു. മോഷ്ടാവിനു രക്ഷപ്പെടാന്‍ പുറത്തുനിന്നു സൗകര്യം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. ജനല്‍ ഗ്രില്‍സ് ഇളക്കി മാറ്റിയ രീതി പരിശോധിക്കുമ്പോള്‍ പ്രഫഷനല്‍ രീതിയാണെങ്കിലും വീട്ടിനകത്തെ കവര്‍ച്ചാരീതി…

    Read More »
  • Kerala

    ക്ഷേമപെന്‍ഷന്‍ വാങ്ങുന്നതില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും! പേരുവിവരങ്ങള്‍ പുറത്തുവിടില്ല, പക്ഷേ കര്‍ശന നടപടി ഉറപ്പ്

    തിരുവനന്തപുരം: ക്ഷേമപെന്‍ഷന്‍ തട്ടിപ്പുനടത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് ശക്തമായ അന്വേഷണം നടത്തുമെന്നും അത് കഴിഞ്ഞാലുടന്‍ ഇവര്‍ക്കെതിരെ കര്‍ശന വകുപ്പുതല നടപടി സ്വീകരിക്കുമെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ പുറത്തുവിടില്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമപെന്‍ഷന്‍ പട്ടികയില്‍ കയറിപ്പ?റ്റിയ അനര്‍ഹരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. പ്രതിമാസം 1600രൂപയാണ് സാമൂഹ്യസുരക്ഷാപെന്‍ഷന്‍. ഇത് കൈപ്പറ്റുന്നവരില്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍മാരും പ്‌ളസ് ടു അദ്ധ്യാപകരും ഗസറ്റഡ് ഉദ്യോഗസ്ഥരും അടക്കം സര്‍വീസിലുള്ള 1458 ജീവനക്കാരാരും ഉണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. ധനവകുപ്പിന്റെ നിര്‍ദേശമനുസരിച്ച് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ നടത്തിയ പരിശോധനയുടെ ഭാഗമായി പെന്‍ഷന്‍ പട്ടിക കൈകാര്യംചെയ്യുന്ന സേവന സോഫ്ട്വെയറിലെയും സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവിതരണ സോഫ്ട്വെയറായ സ്പാര്‍ക്കിലെയും വിവരങ്ങള്‍ താരതമ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന തട്ടിപ്പ് കണ്ടെത്തിയത്. ആരോഗ്യവകുപ്പിലാണ് കൂടുതല്‍ പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ 373 പേര്‍. പൊതുവിദ്യാഭ്യാസവകുപ്പില്‍ 224 പേരും ക്ഷേമപെന്‍ഷന്‍ വാങ്ങുന്നു. പെന്‍ഷന്‍ തട്ടിയെടുക്കുന്ന പത്തില്‍താഴെ ഉദ്യോഗസ്ഥരുടെ സംഘമുള്ള നാല്‍പ്പതോളം ഡിപ്പാര്‍ട്ട്‌മെന്റുകളുണ്ട്. ഇതില്‍ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരും ഉള്‍പ്പെടും. ഒരു…

    Read More »
  • Crime

    കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു

    തിരുവനന്തപുരം: കഴക്കൂട്ടം കല്‍പ്പാത്തി ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാനാണ് വെട്ടേറ്റത്. കഴക്കൂട്ടം സ്വദേശികളായ വിജീഷ്, സഹോദരന്‍ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. തൗഫീഖിന്റെ കൈയിലാണ് വെട്ടേറ്റത്. വിനീഷ് ഒരാഴ്ച മുന്‍പ് ഈ ഹോട്ടലില്‍ എത്തി മദ്യപിച്ച് പണം ചോദിച്ചിരുന്നു. അന്ന് ജീവനക്കാര്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഹോട്ടലില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു.

    Read More »
  • Crime

    കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ ഇടിച്ചുവീഴ്ത്തി കവര്‍ച്ച; രണ്ട് കിലോ സ്വര്‍ണം നഷ്ടപ്പെട്ടു

    കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വച്ചായിരുന്നു സംഭവം. രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വര്‍ണം ഇവര്‍ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വര്‍ണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വര്‍ണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അക്രമി സംഘം എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു ബൈജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

    Read More »
  • Crime

    പിറകിലൂടെ എത്തി സ്ത്രീകളെ കടന്നുപിടിക്കും; ഷിനാസിന്റെ ലീലാവിലാസം സന്ധ്യമയങ്ങിയശേഷം

    തൃശൂര്‍: കൊടകര മറ്റത്തൂര്‍ കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്ത് ഇരുട്ടില്‍ ജോലി കഴിഞ്ഞ് വാഹനങ്ങളിലും മറ്റും സഞ്ചരിക്കുന്ന സ്ത്രീകളുടെ പിറകിലൂടെ ബൈക്കിലെത്തി സ്വകാര്യ ഭാഗങ്ങളില്‍ കടന്നുപിടിച്ച് മുങ്ങുന്നയാളെ കൊടകര പൊലീസ് പിടികൂടി. പാപ്പാളി പാടത്ത് താമസിക്കുന്ന മറ്റത്തൂര്‍കുന്ന് പത്തമടക്കാരന്‍ ഷനാസിനെയാണ് (31) പിടികൂടിയത്. മറ്റത്തൂര്‍കുന്ന് സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ഇരുട്ടുവീണ് ആളറിയാതാവുന്ന സമയത്താണ് ഷനാസ് ലീലാവിലാസത്തിനായി റോഡിലേക്കിറങ്ങുന്നത്. വിവിധ ആവശ്യങ്ങള്‍ക്ക് പയോശേഷം വീട്ടിലേക്ക് നടന്നും ഇരുചക്രവാഹനങ്ങളിലും മടങ്ങുന്ന സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഇയാളുടെ ഇരകള്‍. ഇവരുടെ പിറികിലൂടെയെത്തി ഞൊടിയിടയ്ക്കുള്ളില്‍ കടന്നുപിടിച്ചശേഷം ഒട്ടും പേടിയില്ലാതെ വളരെ ലാഘവത്തോടെ സഞ്ചരിക്കുന്നതായിരുന്നു ഇയാളുടെ രീതി. വെളിച്ചം കുറവുളള സ്ഥലമാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്. പെട്ടെന്നുള്ള കടന്നാക്രമണത്തില്‍ സ്ത്രീകള്‍ ഭയപ്പെട്ട് സ്‌കൂട്ടറില്‍ നിന്നും മറിഞ്ഞു വീഴുക പതിവായിരുന്നു. ഒന്നരവര്‍ഷത്തിലേറെയായി ഇയാളുടെ ശല്യം തുടങ്ങിയിട്ട്. പുറത്തുപറയാന്‍ മടിയുള്ളതിനാലാണ് ആക്രമണത്തിനിരയായവര്‍ പരാതി നല്‍കാത്തത്. അന്വേഷണം തുടങ്ങിയപ്പോള്‍ പല സ്ത്രീകളും കാര്യങ്ങള്‍ വെളിപ്പെടുത്തുകയും വാട്സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു. മഫ്തിയില്‍ പൊലീസും നാട്ടുകാരും…

    Read More »
  • Crime

    എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ യുവതിയുടെ കൊലപാതകം; പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്

    കോഴിക്കോട്: എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതക കേസിലെ പ്രതി സംസ്ഥാനം വിട്ടതായി പൊലീസ്.പ്രതിക്കായി കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ പൊലീസ് പരിശോധന നടത്തുന്നു. പ്രതി അബ്ദുല്‍ സനൂഫ് യുവതിയുമായി ലോഡ്ജിലെത്തിയത് സുഹൃത്തിന്റെ കാറിലാണെന്നും പൊലീസ് കണ്ടെത്തി. പ്രതിക്ക് പാസ്‌പോര്‍ട്ട് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. മലപ്പുറം വെട്ടത്തൂര്‍ തേലക്കാട് പന്താലത്ത് ഹൗസില്‍ ഫസീല(35)യെയാണ് ചൊവ്വാഴ്ച രാവിലെ ലോഡ്ജുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് മരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സനൂഫിനെതിരെ ഫസീല നേരത്തേ ഒറ്റപ്പാലത്ത് പീഡനക്കേസ് നല്‍കിയിരുന്നു. അതേസമയം, സനൂഫ് ലോഡ്ജില്‍ നല്‍കിയ ഫോണ്‍ നമ്പറും മേല്‍വിലാസവും വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സനൂഫും ഫസീലയും 24-ന് ഞായറാഴ്ച രാത്രി 11-നാണ് മൂന്ന് ദിവസത്തേക്ക് ലോഡ്ജില്‍ മുറിയെടുത്തത്. മുറിയുടെ വാടക അടയ്ക്കാത്തതിനാല്‍ ലോഡ്ജ് ജീവനക്കാര്‍ ചൊവ്വാഴ്ച രാവിലെ ചെന്നുനോക്കിയപ്പോഴാണ് യുവതിയെ കട്ടിലില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഉണരാത്തതിനാല്‍ ഡോക്ടറെ കൊണ്ടുവന്ന് പരിശോധിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തിങ്കളാഴ്ച സനൂഫ് ലോഡ്ജിലുണ്ടായിരുന്നതായി ജീവനക്കാര്‍ പറഞ്ഞു. സനൂഫ് ലോഡ്ജില്‍…

    Read More »
  • Kerala

    ചുരുളഴിയാതെ ഇപിയുടെ ആത്മകഥ വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് തള്ളി എഡിജിപി, വീണ്ടും അന്വേഷണം

    തിരുവനന്തപുരം: സിപിഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദം വീണ്ടും അന്വേഷിക്കാന്‍ പൊലീസ്. കോട്ടയം എസ്പി സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് എഡിജിപി മനോജ് ഏബ്രഹാം തള്ളി. അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് എഡിജിപിയുടെ നടപടി. വീണ്ടും അന്വേഷണം നടത്തി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോട്ടയം എസ്പിക്ക് നിര്‍ദേശം നല്‍കി. ഇ പി ജയരാജന്റെ ഉള്‍പ്പെടെ മൊഴികളില്‍ വ്യക്തതക്കുറവ് ഉണ്ടെന്നാണ് കണ്ടെത്തല്‍. ആത്മകഥ ഇ.പി.ജയരാജന്‍ തന്നെ എഴുതിയതാണോ അല്ലെങ്കില്‍ അദ്ദേഹത്തിനു വേണ്ടി മറ്റാരെങ്കിലും എഴുതിയതാണോ എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. ആത്മകഥ പ്രസിദ്ധീകരിക്കാന്‍ ധാരണാപത്രം ഉണ്ടായിരുന്നോ, ചോര്‍ന്നത് ഡിസിയില്‍ നിന്നെങ്കില്‍ അതിന് പിന്നിലെ ഉദേശ്യമെന്ത് എന്നീ കാര്യങ്ങളിലും വ്യക്തതയില്ല. ഡിസി ബുക്‌സുമായി കരാര്‍ ഉണ്ടാക്കിയില്ലെന്നാണ് ഇപിയുടെ മൊഴി. എന്നാല്‍ തന്റെ സ്വകാര്യ ശേഖരത്തിലുള്ള ചിത്രങ്ങള്‍ ഡിസിയുടെ കൈവശം എത്തിയത് എങ്ങനെയെന്ന് വ്യക്തമാക്കിയിട്ടില്ല. ആത്മകഥയുടെ പകര്‍പ്പ് പുറത്ത് പോയതുള്‍പ്പെടെ എന്തുസംഭവിച്ചുവെന്ന കാര്യത്തില്‍ ഡിസിയും വ്യക്തത വരുത്തിയിട്ടില്ല. പരാതിക്കാരനായ ഇപിയുടെ ഉള്‍പ്പെടെ മൊഴി വീണ്ടും…

    Read More »
  • India

    ”ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ല”

    ന്യൂഡല്‍ഹി : ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീംകോടതി. ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയും ആയി വരുന്നത് ദുഃഖകരം ആണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, എന്‍.കെ. സിംങ് എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേത് ആണ് വിധി. മുംബൈയിലെ ഖാര്‍ഗര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ വനിത ജാദവ് നല്‍കിയ കേസാണ് സുപ്രീംകോടതി റദ്ദാക്കിയത്. കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ അതില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോളല്ലെന്നും സുപ്രീംകോടതി പറഞ്ഞു. വിധവയായ വനിതയും വിവാഹിതനായ മഹേഷും തമ്മിലുള്ള ബന്ധം ആരംഭിച്ചത് 2008-ലാണ്. വിവാഹ വാഗ്ദാനം നല്‍കിയാണ് താനുമായി മഹേഷ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നാണ് വനിതയുടെ പരാതി. മഹേഷിന്റെ ഭാര്യ വനിതയ്ക്ക് എതിരെ തട്ടികൊണ്ട് പോകല്‍ പരാതി നല്‍കിയിരുന്നു. 2017 ലാണ് വനിത ബലാത്സംഗ…

    Read More »
  • Kerala

    നവജാത ശിശുവിന്റെ കണ്ണും ചെവിയും സ്ഥാനത്തല്ല, വായ തുറക്കുന്നില്ല; ഡോക്ടര്‍മാര്‍ക്കെതിരെ കേസ്

    ആലപ്പുഴ: നവജാത ശിശുവിനു ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ 4 ഡോക്ടര്‍മാര്‍ക്കെതിരെ കേസ്. ആലപ്പുഴ കടപ്പുറം കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ.ഷേര്‍ലി, ഡോ.പുഷ്പ എന്നിവര്‍ക്കെതിരെയും സ്വകാര്യ ലാബിലെ 2 ഡോക്ടര്‍മാര്‍ക്കുമെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല, വായ തുറക്കുന്നുമില്ല. ഇത്തരത്തില്‍ ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. മലര്‍ത്തികിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകുന്ന അവസ്ഥയാണ്. കാലിനും കൈയ്ക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്‌കാനിങ്ങിലൊന്നും ഡോക്ടര്‍മാര്‍ കുട്ടിയുടെ വൈകല്യം തിരിച്ചറിഞ്ഞിരുന്നില്ല. ഇതിനെതിരെയാണ് നവജാത ശിശുവിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്.

    Read More »
  • Kerala

    സാങ്കേതിക- ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർ നിയമനം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹൈക്കോടതി വിധി ധിക്കരിച്ചു

        ഹൈക്കോടതിയെ വെല്ലുവിളിച്ച്  ആരിഫ് മുഹമ്മദ് ഖാൻ. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലയിലേക്കും ഡിജിറ്റൽ സർവകലാശാലയിലേക്കും  തന്നിഷ്ട പ്രകാരം വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ. സർക്കാർ പാനൽ വെട്ടിയാണ് സ്വന്തം നിലയ്ക്ക് ഗവർണർ ഈ നിയമനങ്ങൾ നടത്തിയത്. ഡോ. കെ ശിവപ്രസാദിനെ കെടിയുവിലും, സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചുമാണ് ഗവർണറുടെ അസാധാരണ നടപടി. സാങ്കേതിക സർവ്വകലശാലയിലും ഡിജിറ്റൽ സർവ്വകലാശാലയിലും വൈസ് ചാൻസിലറില്ലാതെയായി ഒരുമാസം തികയുന്ന ദിവസമാണ് ചാൻസലർ കൂടിയായ ഗവർണർ നിയമനങ്ങള്‍ നടത്തിയത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ സർക്കാർ പട്ടികയിൽ നിന്നാകണമെന്നാണ് ഹൈക്കോടതി വിധി. ഇത് പരിഗണിക്കാതെയാണ് പട്ടികയില്‍ ഉള്‍പ്പെടാത്ത കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ സീനിയർ പ്രൊഫസർ ഡോ. കെ ശിവപ്രസാദിനെ ഗവർണർ നിയമിച്ചത്. കെടിയു താൽക്കാലിക വിസിയായി സിസാ തോമസിനെ നിയമിച്ച സ്വന്തം നടപടിയില്‍ വ്യക്തത തേടി ചാന്‍സലര്‍ സമര്‍പ്പിച്ച ഹര്‍ജി ചൊവ്വാഴ്ച ഹൈക്കോടതി തള്ളിയിരുന്നു. എന്നാല്‍, ഹൈക്കോടതി വിധിയെ മാനിക്കാതെയാണ്…

    Read More »
Back to top button
error: