CrimeNEWS

കൊടുവള്ളിയില്‍ സ്വര്‍ണവ്യാപാരിയെ കാര്‍ ഇടിച്ചുവീഴ്ത്തി കവര്‍ച്ച; രണ്ട് കിലോ സ്വര്‍ണം നഷ്ടപ്പെട്ടു

കോഴിക്കോട്: കൊടുവള്ളിയില്‍ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നതായി പരാതി. സ്വര്‍ണ വ്യാപാരിയായ മുത്തമ്പലം സ്വദേശി ബൈജുവില്‍ നിന്ന് രണ്ട് കിലോ സ്വര്‍ണം കവര്‍ന്നെന്നാണ് പരാതി. രാത്രി 11 മണിയോടെ കൊടുവള്ളി – ഓമശ്ശേരി റോഡില്‍ ഒതയോത്ത് മുത്തമ്പലത്ത് വച്ചായിരുന്നു സംഭവം.

രാത്രി കടയടച്ച ശേഷം സ്വര്‍ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ബൈജുവിനെ കാറിലെത്തിയ സംഘം ഇടിച്ചു വീഴ്ത്തി കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ന്നത്. കൈയിലുണ്ടായിരുന്ന രണ്ട് കിലോയോളം സ്വര്‍ണം ഇവര്‍ കൊണ്ടുപോയെന്നും ബൈജു പറയുന്നു. സ്വര്‍ണപ്പണി കൂടി ചെയ്യുന്ന ആളായതിനാല്‍ മറ്റ് പലരുടെയും സ്വര്‍ണം കൂടി തന്റെ പക്കലുണ്ടായിരുന്നെന്നും ബൈജു വ്യക്തമാക്കി. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

Signature-ad

അക്രമി സംഘം എത്തിയ കാറിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പൊലീസ് കണ്ടെത്തി. വെള്ള കാറിലാണ് മോഷണ സംഘം എത്തിയത് എന്നായിരുന്നു ബൈജുവിന്റെ മൊഴി. സിസിടിവി ദൃശ്യങ്ങള്‍ അടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

Back to top button
error: