CrimeNEWS

കഴക്കൂട്ടത്ത് ഗുണ്ടാ ആക്രമണം; ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു

തിരുവനന്തപുരം: കഴക്കൂട്ടം കല്‍പ്പാത്തി ഹോട്ടലില്‍ ഗുണ്ടാ ആക്രമണം. ഹോട്ടല്‍ ജീവനക്കാരന് വെട്ടേറ്റു. വെഞ്ഞാറമൂട് സ്വദേശി തൗഫീഖ് റഹ്‌മാനാണ് വെട്ടേറ്റത്. കഴക്കൂട്ടം സ്വദേശികളായ വിജീഷ്, സഹോദരന്‍ വിനീഷ് എന്നിവരാണ് ആക്രമണം നടത്തിയത്. ഇവരെ പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം അടക്കമുള്ള നിരവധി കേസുകളില്‍ ഇവര്‍ പ്രതികളാണ്.

ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. തൗഫീഖിന്റെ കൈയിലാണ് വെട്ടേറ്റത്. വിനീഷ് ഒരാഴ്ച മുന്‍പ് ഈ ഹോട്ടലില്‍ എത്തി മദ്യപിച്ച് പണം ചോദിച്ചിരുന്നു. അന്ന് ജീവനക്കാര്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഇന്നലെ ഹോട്ടലില്‍ എത്തി ആക്രമണം നടത്തുകയായിരുന്നു.

Back to top button
error: