KeralaNEWS

പ്രിയങ്കയെ സ്വീകരിക്കാന്‍ ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല; മുസ്ലിം ലീഗിന് അതൃപ്തി

മലപ്പുറം: രാഹുല്‍ ഗാന്ധിയെയും പ്രിയങ്കാ ഗാന്ധിയെയും കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷി നേതാക്കളെ ക്ഷണിച്ചില്ല. സാധാരണ മുസ്ലിം ലീഗ് നേതാക്കളെ വിമാനത്താവളത്തിലേക്ക് ക്ഷണിക്കാറുണ്ട്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യമായി പ്രിയങ്കാ ഗാന്ധി എത്തുമ്പോള്‍ ക്ഷണിക്കാത്തതില്‍ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ട്.

സാധാരണ പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും എത്തുമ്പോള്‍ സാദിഖലി തങ്ങള്‍, കുഞ്ഞാലിക്കുട്ടി, കൊണ്ടോട്ടി എംഎല്‍എ തുടങ്ങിയവരെ ക്ഷണിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അതുണ്ടായില്ല. വയനാട്ടിലെ വലിയ വിജയത്തിന് ശേഷം പ്രിയങ്ക ആദ്യമായി കേരളത്തിലെത്തുമ്പോള്‍ ക്ഷണിക്കാത്തത് ശരിയായില്ല എന്നാണ് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായം.

Signature-ad

അതേസമയം, പ്രിയങ്കയെ മുസ്ലിം ലീഗ് എം.പി എന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ വിശേഷിപ്പിച്ചത് വിവാദമായി. പ്രിയങ്കയുടെ സത്യപ്രത്ജ്ഞ പിന്നാലെയാണ് വയനാട്ടില്‍ നിന്നുള്ള മുസ്ലിം ലീഗ് എംപി സത്യപ്രത്ജ്ഞ ചെയ്തു, ഗാന്ധി കുടുംബത്തെ സംബന്ധിച്ച് അഭൂതപൂര്‍വ്വമായ നിമിഷം എന്ന് അമിത് മാളവ്യ എക്സില്‍ പോസ്റ്റ് ചെയ്തത്. ബിജെപിയിലെ അസഹിഷ്ണുതയുടെ തെളിവാണ് മാളവ്യയുടെ പ്രതികരണം എന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി പ്രതികരിച്ചു. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്കയുടെ സത്യപ്രതിജ്ഞ.

Back to top button
error: