KeralaNEWS

കോളേജ് ജപ്തി ചെയ്യാനായി ബാങ്ക്; തടയാനൊരുങ്ങി വിദ്യാര്‍ഥികള്‍, വന്‍ പോലീസ് സന്നാഹം

എറണാകുളം: പറവൂര്‍ മാഞ്ഞാലി എസ്.എന്‍.ജി.ഐ.എസ്.ടി. കോളേജില്‍ സ്വകാര്യ ബാങ്കിന്റെ ജപ്തി നടപടി. വായ്പയെടുത്ത നാല് കോടിയുടെ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് പോകുന്നത്. കോളേജ് പലിശയടക്കം അടയ്ക്കാന്‍ ഉള്ളത് 19 കോടിയോളം രൂപയാണ്.

ജപ്തി നടപടിയുമായി ബാങ്ക് മുന്നോട്ട് നീങ്ങിയതോടെ കോളേജിനകത്തു വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. ബാങ്ക് അധികൃതരെ വിദ്യാര്‍ഥികളും ജീവനക്കാരും രക്ഷിതാക്കളും തടഞ്ഞേക്കും. അതേസമയം ബാങ്ക് അധികൃതരും ജനപ്രതിനിധികളും കോളേജ് അധികൃതരും സംയുക്ത ചര്‍ച്ച നടക്കുകയാണ്. കഴിഞ്ഞ തവണ ജപ്തി നടപടികള്‍ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.

Signature-ad

കഴിഞ്ഞ മാസം ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് വന്നിരുന്നെങ്കിലും ബാങ്ക് അധികൃതര്‍ ചെക്ക് നല്‍കി ഒത്തുതീര്‍പ്പിലേക്ക് എത്തുകയായിരുന്നു. ഇതും മടങ്ങിയ സാഹചര്യത്തിലാണ് വീണ്ടും ജപ്തി നടപടികളുമായി ബാങ്ക് മുന്നോട്ട് പോകുന്നത്.

 

Back to top button
error: